Friday, 31 July 2020

ചില കുട്ടിക്കാല ഓർമ്മകൾ


ചില കുട്ടിക്കാല ഓർമ്മകൾ




ഈ കിടപ്പു കണ്ടാൽ സഹിക്കുമോ? കിടന്ന് കിടന്ന്  BedSore വരെ  ആയി എന്ന് തോന്നുന്നു  സ്വന്തമായി ഒരു പുരയും സേവിക്കാൻ ആളുകളും വരെ ഉണ്ടായിരുന്നതാണ് .
അത്ര ചെറിയ പുര ഒന്നും അല്ല , ഒരു 15' x 10' വിസ്താരമെങ്കിലും ഉണ്ടായിരുന്നിരിക്കും
തൂത്തു തുടച്ച് വെടിപ്പായിരിക്കും എപ്പോഴും.

ഉരപ്പുര - അതായിരുന്നു ആ വീടിന്റെ പേർ - ഉരലിരിക്കുന്ന പുര

എന്നിട്ടിപ്പോഴോ?
ഉലക്ക കൊണ്ടുള്ള ഇടി കിട്ടിയിരുന്നു എന്നുള്ളത് ഒരു സത്യം തന്നെ,
എന്നാലും ഈ അവഗണന !!!!!!!!!

മിക്കവാറും ആഴ്ച്ചയിൽ ഒരിക്കൽ ആയിരുന്നു നെല്ലുകുത്ത് . ഒരാഴ്ച്ചത്തേക്കുള്ള അരി ഈ ഉരലിൽ കുത്തിയെടുക്കും. അമ്മയെ സഹായിക്കാൻ  ചിലപ്പോഴൊക്കെ ഞാനും കൂടുമായിരുന്നു. അയല്വക്കത്തെ ഉമ്പോറ്റി അമ്മൂമ്മ ആയിരുന്നു അതിൽ അമ്മയെ സഹായിക്കാൻ പലപ്പോഴും വരിക. നെല്ലുകുത്തുന്നതിനിടയ്ക്കുള്ള ആ മൂളലും ആ താളവും ഒക്കെ അന്നത്തെ ഒരാകർഷണം തന്നെ ആയിരുന്നു .
എന്നാലും അവസാനം അരി  പാറ്റി കൊഴിച്ചു കഴിഞ്ഞ് അതിന്റെ തവിട് , ചക്കരയും  ചീകിയിട്ട്  തിന്നാൻ തരുന്നതിന്റെ രസം ഓർക്കുമ്പോൾ , ഇന്ന് നമ്മുടെ മക്കള്ക്ക് ആ ഭാഗ്യം  ഇല്ലാതെ പോയതിൽ വിഷമം ഉണ്ട്

ഒരു പക്ഷെ ഈ അറുപതാം കാലത്തും, ഇതുവരെ  യും ആശുപത്രി സന്ദർശനം കാര്യമായി ഉണ്ടാകാതിരുന്നതിന്റെ ഒരു കാരണവും അതൊക്കെ ആയിരുന്നിരിക്കാം 

Wednesday, 17 June 2020

മാക്കരംകോട്ട് ഇല്ലം, കാഞ്ഞങ്ങാട്.

മാക്കരംകോട്ട് ഇല്ലം, കാഞ്ഞങ്ങാട്.
Makkaramkottu Illam, Kanjagad..
======================================
തുളുനാടൻ വാസ്തു ശൈലിയിൽ നിർമ്മിച്ച മനോഹരമായൊരു നാലുകെട്ടാണ് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള മാക്കരംകോട്ട് ഇല്ലം. ഏകദേശം ഇരുനൂറ്, ഇരുന്നൂറ്റമ്പത് വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്ന ഇല്ലം ഒരു നടുമിറ്റം മാത്രമുള്ള നാലുകെട്ടാണെങ്കിലും, ഒരു പക്ഷെ വിസ്തൃതിയിൽ എട്ടുകെട്ടിനോടോ പതിനാറുകെട്ടിനോടോ സമാനതയുള്ളതായി തോന്നിയേക്കാം.
തീർത്തും വെട്ടുകല്ലിലും, മരത്തിലും പണിത ഇല്ലത്തിനകത്ത് പ്രവേശിച്ചാൽ നട്ടുച്ചക്ക് പോലും നല്ല കുളിർമ്മയാണ് അനുഭവപ്പെടുക. സാധാരണ മുൻവശങ്ങളിൽ കണ്ടുവരാറുള്ള ബാൽക്കണി, ഇവിടെ മനയുടെ പുറകുവശത്താണെന്നതും ഏറെ ശ്രദ്ധേയമാണ്, ഈ ബാൽക്കണിയിൽ നിന്ന് മനയ്ക്ക് അകത്തേക്കും, മനയുടെ പുറത്തേക്കും യഥേഷ്ടം കടക്കാവുന്നതാണ്. അതിനാൽ തന്നെ ബാൽക്കണിയിലൂടെ താഴത്തെ നിലയും, മുകളിലത്തെ നിലയുമായുള്ള ബന്ധം ആവശ്യമെങ്കിൽ അടക്കാവുന്നതുമാണ്.. മുകളിൽ മാത്രമായി അഞ്ചെട്ട് മുറികളും, വലിയ ഹാളും, ബാൽക്കണിയും,
താഴെ നടുമുറ്റവും, മുറികളും, വിശാലമായ അടുക്കളയും, അതിനോട് ചേർന്നു തന്നെ മനയ്ക്ക് ഉള്ളിലായി വലിയൊരു കിണറും അടങ്ങിയിരിക്കുന്നു. ചുറ്റും വലിയ വരാന്തയും, വെട്ടുകല്ലിലും, മരത്തിലും തീർത്ത തൂണുകളും മനക്ക് പുറം കാഴ്ച്ചയിൽ ഏറെ അഴകേകുന്നു.വാസ്തുവിദ്യയുടെയും, കഥകളിയുടേയും, സംഗീതത്തിന്റെയുമൊക്കെ, പാരമ്പര്യം ഇല്ലത്തിനുണ്ട്. തട്ടിൻ മുകളിലെ കളിക്കോപ്പുകളും, ഉപകരണങ്ങളും തങ്ങളുടെ ചരിത്രം പറയാൻ അവസരവും നോക്കി ചിലന്തിവലകൾക്കുള്ളിൽ ശ്വാസംമുട്ടി കാത്തുകിടക്കുന്നതായി കാണാം.
മനയുടെ ചുറ്റുവട്ടവും കാഴ്ചകളുടെ മറ്റൊരു ലോകമാണ്, മുൻവശത്ത് തണലേകി നിൽക്കുന്ന മുത്തശ്ശൻ മാവും, ചുവട്ടിൽവീണു കിടക്കുന്ന കണ്ണിമാങ്ങ പെറുക്കാൻ വരുന്ന കുസൃതിക്കുരുന്നുകളും, ഒപ്പം അവരുടെ കുസൃതികൾ വീക്ഷിച്ചു തണലിൽ മേയുന്ന പൂവാലിപ്പശുവും, കുറച്ചു മാറി പടികൾ കയറി ചെല്ലുന്ന കുടുംബക്ഷേത്രവുമെല്ലാം ഗൃഹാതുരതയുടെ വലിയൊരുലോകം തന്നെ സമ്മാനിക്കും. വെട്ടുകല്ലിൽ തീർത്ത ചുറ്റും പടികളുള്ള ചെറിയ കുളവും, മനയുടെ പുറകുവശത്തുകൂടെ ഒഴുകുന്ന ചെറിയ കൈ തോടും, അതിലേക്ക് ഇറങ്ങി ചെല്ലുന്ന പടവുകളും, കുളപ്പുരയുമൊക്കെ മറ്റൊരു ആകർഷണമാണ്. തോട് മുറിച്ചപ്പുറത്തെത്തിയാൽ പിന്നെ പാവലും, വെണ്ടയും, വാഴയും, തെങ്ങുമൊക്കെ കൃഷി ചെയ്യുന്ന മനോഹരമായ കൃഷിയിടങ്ങളുമായി.
കേശവ കുണ്ടലിയാർ, വാസുദേവ കുണ്ടലിയാർ, സൂര്യ നാരായണ കണ്ടലിയാർ എന്നിവരാണ് മനയുടെ നാല്പത്തി ഒന്ന് അവകാശികളിൽ പ്രാധനസ്ഥാനീയർ. വർത്തമാനകാലത്തിലെ ഏതൊരു മനയുടെ അവസ്ഥയുംപോലെത്തന്നെ ഉപേക്ഷിക്കപ്പെട്ട മന, ആറു മാസത്തോളമായി ചെറിയ രീതിയിൽ ഹെറിട്ടേജ് ഹോംസ്റ്റേയായും, പകൽ സമയങ്ങളിൽ യോഗ, സംഗീത പഠനക്ലാസുകൾക്കും മറ്റുമായി വിനിയോഗിച്ച് വരുന്നു. അത്തരം ഒരു മഹത്തായ കാര്യത്തിന് മുൻകൈയ്യെടുത്ത് നടത്തി കൊണ്ടുപോവുന്ന ശ്രീ. രാമചന്ദ്രൻ എന്ന എൻസൈക്ലോപീഡിയാ വ്യക്തിത്വത്തിന് ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കാതെ വയ്യാ..!
ഏച്ചിക്കാനം മന, ആനന്ദാശ്രമം, തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന ധാരാളം ക്ഷേത്രങ്ങൾ , തുടങ്ങി ഒട്ടനവധി ആകർഷകമായ, സ്ഥലങ്ങളും അടുത്തായുണ്ട്. കേവലം ഇരുപത് കി.മീറ്റർ സഞ്ചരിച്ചാൽ കൈരളിയുടെ ഏറ്റവും വലിയ കോട്ടയായ ,ബേക്കൽ കോട്ടയിലുമെത്താവുന്നതാണ്.

മലയാള നാടിന് അഭിമാനമായി കോന്നനാത്ത്‌ തറവാട്‌




















മലയാള നാടിന് അഭിമാനമായി കോന്നനാത്ത്‌ തറവാട്‌  കോതക്കുറുശ്ശി

നിളയുടെ തീരത്തെ മനോഹരമായ ഗ്രാമമായ പൈങ്കുളത്താണ്‌ കേരളത്തിലെ സുപ്രസിദ്ധ നായർ / മേനോൻ പരമ്പര തറവാടായ കോന്നനാത്ത്‌ തറവാട്‌ സ്ഥിതി ചെയ്യുന്നത്‌. ഒരുപാട്‌ കഥകൾ ഉറങ്ങിക്കിടക്കുന്ന ഈ തറവാടിന്റെ ഇടനാഴികളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം .
കോന്നനാത്ത്‌ തറവാട്ടുകാരുടെ പൂർവ്വികം വള്ളുവനാടൻ ഗ്രാമമായ കോതക്കുറുശ്ശിയാണെന്ന് കരുതുന്നു. അത്‌ കൊണ്ടാകാം ഇവരെ കോതക്കുറുശ്ശി കോന്നനാത്ത്‌ എന്ന പേരിൽ കൂടി അറിയപ്പെടുന്നുണ്ട്‌ . എന്തായാലും നൂറ്റാണ്ടുകൾക്ക്‌ മുന്നെ അവിടെ നിന്ന് വന്നവർ ചെറുതുരുത്തിയിൽ നിളയുടെ തീരത്ത്‌ വന്ന് വസിക്കുകയും, 1750 കാലഘട്ടം ആയപ്പോഴേക്കും അവർ ചെറുതുരുത്തി ദേശത്തെ പേരുകേട്ട ഒരു വലിയ കുടുംബമായി മാറി എന്നും രേഖകൾ പറയുന്നു. അന്ന് കോന്നനാത്ത്‌ വീട്ടിൽ അംഗങ്ങൾ വർദ്ധിച്ച്‌ വന്നതിനാൽ , സൗഹാർദ്ദത്തോടെയും , കൂട്ടായ തീരുമാനത്തോടെയും നാല്‌ ശാഖകളായി മാറി താമസിക്കാൻ തീരുമാനിച്ചു . തെക്കെലെ,കിഴക്കെലെ, പടിഞ്ഞാറെലെ , വടക്കെലെ എന്നിവയായിരുന്നു ആ നാല്‌ ശാഖകൾ . മാറി താമസിച്ചു എങ്കിലും അവർ മനസ്സ്‌ കൊണ്ടും , പ്രവർത്തി കൊണ്ടും ഒന്ന് തന്നെയായിരുന്നു. അവരുടെ ഐക്യവും സൗഹാർദ്ദവും ഒരു മാതൃക തന്നെയായിരുന്നു. ആ കാലത്ത്‌ കവളപ്പാറ മൂപ്പിൽ നായർ ആയിരുന്ന കൃഷ്ണനുണ്ണി അദ്ദേഹത്തിന്‌ വിവാഹം കഴിയാതെ അദ്ദേഹത്തിന്റെ അമ്മയായ നേത്യാർ കാര്യസ്ഥനായ രാമയ്യനെ വിളിച്ച്‌ മകന്‌ പറ്റിയ ഒരു വധുവിനെ നോക്കാൻ പറഞ്ഞേൽപ്പിച്ചു. രാമയ്യൻ മൂപ്പിൽ നായർക്ക്‌ വേണ്ടി വധുവിനെ തിരഞ്ഞ്‌ വരികയും ചെറുതുരുത്തി നിളയുടെ തീരത്ത്‌ വച്ച്‌ വടക്കെലെ കോന്നനാത്തെ സുന്ദരിയായ തത്തോമ്മ എന്ന യുവതിയെ കാണുകയും ചെയ്തു. രാമയ്യൻ ഉടനെ കൊട്ടാരത്തിൽ ചെന്ന് നേത്യാരമ്മയെ വിവരം ധരിപ്പിക്കുകയും , വടക്കെലെ കോന്നനാത്തേക്ക്‌ നേത്യാരമ്മയുടെ ദൂതൻ വരികയും, കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. അന്നത്തെ കാലത്ത്‌ പെണ്ണും ചെക്കനും കാണുന്ന പതിവൊന്നും ഉണ്ടായിരുന്നില്ലാ . പക്ഷെ രാമയ്യൻ എന്ന കൗശലക്കാരൻ മുഖേന അവർ രണ്ടുപേരും കാണുകയും പരസ്പരം ഇഷ്ടമാവുകയും ചെയ്തു. അങ്ങനെ കവളപ്പാറ മൂപ്പിൽ നായരും തത്തോമ്മയും തമ്മിൽ ഉള്ള വിവാഹം 1752ഇൽ മഹോത്സവമായി നടന്നു. തത്തോമ്മ നേത്യാർ ഒരു മഹാറാണിയെ പോലെ തന്നെ കൊട്ടാരത്തിൽ ഉള്ളവരുടെ സ്നേഹം നേടി സുഖായി വാണു . ഗർഭ കാലം ആയപ്പോൾ തത്തോമ്മ സ്വന്തം വീട്ടിലേക്ക്‌ വരികയും 1753 ഇടവമാസത്തിൽ ഒരു പെൺകുഞ്ഞിന്‌ ജന്മം നൽകി തത്തോമ്മ. ലക്ഷ്മി എന്ന് പേർ നൽകി ആ കുഞ്ഞിന്‌.1760 ഇൽ രണ്ടാമത്‌ തത്തോമ്മ ഗർഭിണിയായ സമയത്ത്‌ അവരെ ചെറുതുരുത്തിയിലെ തറവാട്ടിലേക്ക്‌ പ്രസവത്തിന്‌ അയയ്ക്കാൻ മൂപ്പിൽ നായർക്ക്‌ തോന്നിയില്ലാ . അവർക്ക്‌ സ്വന്തമായി ഒരു വീടും , ചിലവിന്‌ വേണ്ടുന്ന നെല്ല് വരുമാനമുണ്ടാകുന്ന കൃഷിയും വേഗം ഏർപ്പാടാക്കണം എന്നും അദ്ദേഹത്തിന്‌ തോന്നി . അങ്ങനെ ഇരിക്കുന്ന കാലത്ത്‌ നിളയുടെ തെക്ക്‌ ഭാഗത്തെ , കൊച്ചി ശീമയിൽപ്പെടുന്ന ദേശത്തെ ജന്മിയായ കൂടലാറ്റുപ്പുറം മനയ്ക്കലെ കാരണവർ നമ്പൂതിരിപ്പാട്‌ മൂപ്പിൽ നായരെ കാണാൻ കൊട്ടാരത്തിലേക്ക്‌ വരികയും, ആ സമയത്ത്‌ തന്റെ മനസ്സിൽ ഉള്ള ഇംഗിതം അദ്ദേഹം നമ്പൂതിരിപ്പാടിനോട്‌ വെളിപ്പെടുത്തുകയും ചെയ്തു. അത്‌ അനുസരിച്ച്‌ അദ്ദേഹം പൈങ്കുളം ദേശത്ത്‌ ഒരു വലിയ കുടിയാറിച്ച പറമ്പും , ചമയങ്ങളും, 129 പറ വിത്ത്‌ ഇറക്കാവുന്ന നിലംവഹകളും,അതിനനുസരിച്ചു പറമ്പുകളും പള്ള്യാലുകളും തത്തോമ്മയുടെ പേരിൽ കാണം ചാർത്തിക്കൊടുക്കുകയും , മൂപ്പിൽ നായർ ആ ഭൂമിയിൽ
കവളപ്പാറ നേത്യാരമ്മയുടെ അന്തസ്സിനും ആഭിജാത്യത്തിനും ചേർന്ന ഒരു നാലുകെട്ട്‌ ഭവനം പണിയുകയും , ആ പുതിയ വീട്ടിൽ വച്ച്‌ തന്നെ 1761 ചിങ്ങമാസം ഉത്രം നാളിൽ ഒരു പെൺകുഞ്ഞിന്‌ കൂടി ജന്മം നൽകുകയും ചെയ്തു. ആ കുട്ടിക്ക്‌ പാർവ്വതി എന്ന് പേരു ഇടുകയും ചെയ്തു. അങ്ങനെ തത്തോമ്മയും കുട്ടികളും , കുടുംബാംഗങ്ങളും , പരിചാരകരും ആ തറവാട്ടിൽ സുഖായി വാണു. ആ തറവാടിന്‌ ചുറ്റുമായി മറ്റ്‌ കോന്നനാത്ത്‌ വീട്ടിലെ ബന്ധുജനങ്ങളും താമസം ഉണ്ടായിരുന്നതിനാൽ അടുത്ത്‌ തന്നെ ബന്ധു ജന സമ്പർക്കവും അവർക്ക്‌ ലഭിച്ചു .അവർ എല്ലാം സ്നേഹത്തോടെയും ഒരുമയോടെ യും ജീവിച്ചു പോന്നു. കവളപ്പാറ തത്തോമ്മ നേത്യാരമ്മ എന്ന മുതുമുത്തശ്ശിയുടെ സന്തതി പരമ്പരകളാണ്‌ പൈങ്കുളം കോന്നനാത്ത്‌ തറവാട്ടിൽ ഉള്ളത്.
കഴിവും, സത്യസന്ധതയും, കൈമുതലായുള്ള ധാരാളം കാരണവന്മാരുടെ നേതൃപാടവത്താൽ കോന്നനാത്ത്‌ പരമ്പര എല്ലാം കൊണ്ടും പടർന്ന് പന്തലിച്ചു എന്ന് തന്നെ പറയാം .തറവാട്ടിൽ ഒരു കാലത്ത്‌ അറുപതും എഴുപതും പേർ താമസിച്ചിരുന്നുവത്രെ. ആലോചിച്ചു നോക്കൂ ആ കാലത്ത്‌ കുടുംബ ജീവിതത്തെ കുറിച്ച്‌. ഞാൻ ഇത്രയും എഴുതി തീർന്നപ്പോഴേക്കും മനസ്സിൽ ഒരു സിനിമ കണ്ടു കൊണ്ട്‌ എഴുതുന്ന പോലെയാണ്‌ തോന്നിയത്‌. പൈങ്കുളം മൂലസ്ഥാനത്തിൽ നിന്ന് അവർ പതിനെട്ടര ദേശങ്ങളിലെ പതിനെട്ടര കളങ്ങളായി മാറി . അവിടെ എല്ലാം പതിനെട്ടര കോന്നനാത്ത്‌ ശാഖകളും താമസമാക്കി. കളങ്ങൾ എല്ലാം കൃഷിയെ ആധാരമാക്കി ഉള്ളതാണല്ലോ. ആ ദേശങ്ങളിൽ എല്ലാം അവർക്ക്‌ ധാരാളം ഭൂസ്വത്തുക്കളും കൃഷിഭൂമിയും ഉണ്ടായിരുന്നു . അതെല്ലാം നോക്കി അവർ സസുഖം വാണൂ.നാട്യൻചിറ കളം, കുന്നമ്പിള്ളിക്കളം, പാമ്പാടിക്കളം ,,തോന്നൂർക്കര കളം , ,കൂമ്പഴക്കളം, തൃത്താല കോന്നനാത്ത്‌, ചെറുതുരുത്തി കോന്നനാത്ത്‌ , ഇങ്ങനെ പതിനെട്ടരക്കളങ്ങളാണ്‌ ഉണ്ടായിരുന്നത്‌. മറ്റ്‌ കളങ്ങളുടെ പേര്‌ വിവരങ്ങൾ കിട്ടിയിട്ടില്ലാ ക്ഷമിക്കുമല്ലൊ. ജന്മി പരമ്പരയായിരുന്ന കോന്നനാത്ത്‌ തറവാട്ടുകാർക്ക്‌ ഒരു കാലത്ത്‌ എഴുപതിനായിരം പറ പാട്ടം ഉണ്ടായിരുന്നുവത്രെ . പൈങ്കുളം ചെറുതുരുത്തി,തുടങ്ങി അനവധി സ്ഥലങ്ങളിൽ ഇവർക്ക്‌ ഭൂമി ഉണ്ടായിരുന്നു .
. സകല ലക്ഷണവും ഒത്തിണങ്ങിയ അസ്സൽ നായർ തറവാട്‌ അതാണ്‌ കോന്നനാത്ത്‌ തറവാട്. നാലേക്കറിൽ വരുന്ന ഭൂമിയിലാണ്‌ തറവാട്‌ സ്ഥിതി ചെയ്യുന്നത്‌ . 1761 ഇൽ നാലുകെട്ടായി നിർമ്മിച്ച ഈ ഭവനം‌ 1855ഇൽ എട്ടുകെട്ടാക്കി മാറ്റി. എന്തായാലും ഈ തറവാടിന്റെ പഴക്കം നമുക്ക്‌ 260 വർഷമായി എന്ന് തന്നെ പറയാം . മൂന്ന് നിലയുള്ള തറവാടാണിത്‌. പഴമയുടെ ഭംഗി ആവോളം ഉണ്ട് ഇവിടെ. നടന്ന് വരുമ്പോൾ അങ്ങ്‌ ദൂരെ നിന്ന് തന്നെ തറവാടിന്റെ ദൃശ്യം കാണാം . ആ കാഴ്ച്ചയ്ക്ക്‌ ഒരു പ്രത്യേക ഫീൽ ആണ്‌ . കരിങ്കൽ പടികൾ കയറി വീട്ടിലേക്ക്‌ ചെല്ലുമ്പോൾ നമ്മെ സ്വീകരിക്കാനായി എന്ന പോലെ വിരിഞ്ഞു നിൽക്കുന്ന ചെമ്പരത്തി സുന്ദരിമാർ . വീടിന്‌ ഐശ്വര്യം എന്ന പോലെ തുളസിത്തറയും കാണാം നമുക്ക്‌ .വീടിന്‌ ചുറ്റുമുള്ള വരാന്തയും , ചാരി ഇരിക്കാനുള്ള ചാരുപടിയും കാണുമ്പോൾ അവിടെ കുറച്ച്‌ നേരം വിശ്രമിക്കാൻ തോന്നും . മനോഹരമായ പ്രധാന വാതിലും, ധാരാളം വലിയ തൂണുകൾ ഉള്ള ചെറിയ നടുമുറ്റവും വലിയ നടുമുറ്റവും, തെക്കിനി, തൂണുകൾ ഉള്ള വടിക്കിനിയിലെ തറ , എന്നിവയെല്ലാം തറവാടിന്‌ മിഴിവേകുന്നു. നടുമുറ്റത്തിന്‌ ചുറ്റും ഇത്രയും ഭംഗിയും, എണ്ണവും ഉള്ള തൂണുകൾ നിറഞ്ഞ നായർ തറവാട്‌ ഞാൻ ആദ്യായാണ്‌ കാണുന്നത്‌. തട്ടുകൾ നിറഞ്ഞ ഈ സ്വർഗ്ഗത്തിന്റെ ഉള്ളിലേക്ക്‌ കടന്ന് ചെല്ലുമ്പോൾ തന്നെ ഒരു കുളിർമ്മയാണ്‌ . രണ്ട്‌ നിലയിലായി 22 ഓളം മുറികളും, വലിയ തളങ്ങളും, ഉണ്ടിവിടെ . മുകളിൽ കയറിയാൽ ഒരു ഭാഗത്ത്‌ നിന്ന് വിപരീത ദിശയിലേക്കുള്ള ഭാഗത്തിലേക്ക്‌ ചെല്ലാൻ താഴെ ഇറങ്ങി കോണി കയറി തന്നെ പോണം . അന്നത്തെ കാലത്ത്‌ ഈ വീട്‌ നിർമ്മിച്ചവരും , അതിന്‌ നേതൃത്വം കൊടുത്തവരും സ്വകാര്യതയ്ക്ക്‌ വിലകൊടുത്തിരുന്നു എന്നർത്ഥം.ഇവിടുത്തെ ഗോവണികളുടെ നിർമ്മാണവും വിത്യസ്തമാണ്‌ . പഴയ കാലത്തെ വാസ്തുവിദഗ്ദ്ധരെ നിങ്ങൾക്ക്‌ എന്റെ കൂപ്പുകൈ. എത്ര മനോഹരമായിയാണ്‌ ഈ ഒരു സൗധം നിർമ്മിച്ചിരിക്കുന്നത്‌. പണ്ട്‌ തറവാടിനോട്‌ ചേർന്ന് ഒരു പത്തായപ്പുരയും പടിഞ്ഞാറ്‌ ഭാഗത്ത്‌ പടിപ്പുര മാളികയും ഉണ്ടായിരുന്നു . പഴമയോതുന്ന അടുക്കള കാണാം നമുക്കിവിടെ ചെന്നാൽ. അടുക്കളയോട്‌ ചേർന്ന് ഒരു കിണറും കുളവും ഉണ്ട്‌. ഈ സ്വർഗ്ഗത്തെ നിർമ്മിച്ചവർക്കും അതിന്‌ നേതൃത്വം കൊടുത്തവർക്കും ഇന്നും തറവാട്‌ കാത്തുസംരക്ഷിക്കുന്നവർക്കും എന്റെ പ്രണാമം..
കിള്ളിക്കാവ്‌ ഭഗവതിയാണ്‌ ഇവരുടെ കുടുംബ പരദേവത .മച്ചിലും തെക്കിനിയിലും ഈശ്വര സാന്നിധ്യം ഉള്ളതിനാൽ നിത്യേന വിളക്ക്‌ വയ്ക്കും. തറവാട്ടിൽ സർപ്പക്കാവ്‌ ഉണ്ട്‌ . എല്ലാവർഷവും സർപ്പകാവിൽ പാതിരിക്കുന്നത്ത്‌ മനയിൽ നിന്ന് നമ്പൂതിരി വന്ന് പൂജ പതിവുണ്ട്‌.ഞാൻ സർപ്പക്കാവിന്റെ അടുത്ത്‌ ചെന്നതും എന്നെ മുഖം കാണിക്കാൻ മൂപ്പർ ഇഴഞ്ഞ്‌ വന്നു . മനസ്സ്‌ കൊണ്ട്‌ ഒന്ന് തൊഴുതു വണങ്ങി ഞാൻ . കുളത്തിന്റെ അടുത്തുള്ള മണ്ഡപപ്പുരയിലും സർപ്പ, ദേവി സാന്നിധ്യം ഉണ്ട്‌. സർപ്പക്കാവിൽ പൂജ നടക്കുമ്പോൾ ഇവിടെ പൂജ ഉണ്ടാകാറുണ്ട്‌. കുട്ടിച്ചാത്തന്മാർക്കും പ്രതിഷ്ഠ ഉണ്ട്‌. ഒരുകാലത്ത്‌ ഇവിടെ കുട്ടിച്ചാത്തനു മുടിക്കെട്ട്‌ ഉത്സവം നടത്തിയിരുന്നു . ഇപ്പോ കൊല്ലത്തിലൊരിക്കൽ ഇവിടെ പൂജയുണ്ട്‌. തൊടിയിൽ തന്നെ ബ്രഹ്മരക്ഷസ്സ്‌ പ്രതിഷ്ഠയും ഉണ്ട്‌. ചെറുതുരുത്തി പങ്ങാവ് ശിവക്ഷേത്രത്തിന്റെ ഊരാളന്മാരാണിവർ.
ഒരുപാട്‌ മഹാരഥന്മാർക്കും , മഹത്‌ വ്യക്തിത്വങ്ങൾക്കും ജന്മം കൊടുത്ത തറവാടാണ്‌ കോന്നനാത്ത്‌ തറവാട്‌ . കാരണവന്മാരുടെ സൽക്കർമ്മഫലമാണ്‌ ഇന്നും തറവാടിനുള്ള സൽപ്പേര്‌ . ഇന്നൊരു പഴയ തറവാട്‌ ഇന്നും നിലനിൽക്കുന്നുണ്ട്‌ എങ്കിൽ അതിന്‌ കാരണം പൂർവ്വികർ ചെയ്ത സൽക്കർമ്മങ്ങൾ ആണ്‌ . അവർ വിതച്ചത്‌ നമ്മൾ ഉണ്ണുന്നു. തത്തോമ്മ നേത്യാർ മുതൽ അനവധി നേതൃപാടവം ഉള്ള സ്ത്രീരത്നങ്ങൾക്ക്‌ ജന്മം നൽകിയ പരമ്പരയാണിത്‌ .അവരെ ഒന്നും ഒരിക്കലും വിസ്മരിക്കുന്നില്ലാ. ദേശത്തിന്റെ സാമൂഹികമായ ഒരുപാട്‌ പുരോഗതികൾക്കും , മറ്റും കോന്നനാത്തെ കാരണവന്മാർ കാരണഭൂതരായിട്ടുണ്ട്‌.കാലങ്ങൾക്ക്‌ മുന്നെ തന്നെ വിദ്യാഭ്യാസത്തിന്‌ പ്രാധാന്യം കൊടുത്തവരായിരുന്നു ഇവിടുത്തെ പൂർവ്വികർ . നമുക്ക്‌ കോന്നനാത്ത്‌ തറവാട്ടിലെ കുറച്ച്‌ മഹത്‌ വ്യക്തിത്വങ്ങളെ പരിചയപ്പെടാം തറവാട്ട്‌ കാരണവരായിരുന്ന ശ്രീ കൃഷ്ണമേനോൻ ( 1797 -1867) സത്യസന്ധതയ്ക്കും കാര്യപ്രാപ്തിക്കും പേരുകേട്ട വ്യക്തിത്വം ആയിരുന്നു . ദേശത്ത്‌ തണ്ണീർ പന്തലുകളും, ധാരാളം അത്താണികളും ,പൊതുജനങ്ങൾക്കായി ധാരാളം ജലസംഭരണികളും അദ്ദേഹം നിർമ്മിച്ചു നൽകിയിരുന്നു.ധർമ്മസ്ഥാപനങ്ങളുടെ നടത്തിപ്പിനു നേതൃത്വവും കൊടുത്തിരുന്നു. ഇദ്ദേഹത്തിന്റെ അനുജനായ ശ്രീ കുഞ്ഞമേനോൻ കാര്യക്കാർ(1800-1852) അദ്ദേഹം വളരെ ചെറിയ കാലത്ത്‌ തന്നെ കൊച്ചി കോവിലകത്ത്‌ സേവനമനുഷ്ഠിക്കുകയും , തന്റെ സത്യസന്ധതയാലും, കാര്യപ്രാപ്തിയാലും രാജാവിന്റെ പ്രീതിനേടി ഒടുവിൽ കൊച്ചി തമ്പുരാന്റെ കാര്യക്കാർ പദവി വരെ അലങ്കരിച്ച വ്യക്തിത്വമായിരുന്നു. ഇവരുടെ മറ്റൊരു സഹോദരനായ ശ്രീ ശങ്കുണ്ണി മേനോൻ ഗണിത, തച്ചുശാസ്ത്ര വിദഗ്ദ്ധനായിരുന്നു. ജ്യോതിഷ പണ്ഡിതനും,തച്ചുശാസ്ത്രവിദഗ്ദ്ധനുമായിരുന്ന ശ്രീ വലിയ കുഞ്ഞികൃഷ്ണ മേനോൻ ( 1835 —1920) ആദ്യകാലത്ത്‌ തന്നെ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം സ്വായത്തമാക്കുകയും, നിയമം പഠിച്ച്‌ മഞ്ചേരി മുൻസിഫ്‌ ആയി സേവനമനുഷ്ഠിക്കുകയും ഒടുവിൽ തിരുവിതാംകൂർ ജഡ്ജിയായി വിരമിക്കുകയും ചെയ്ത, നീതിന്യായത്തിന്‌ പേരുകേട്ട , ആയില്യം തിരുനാൾ മഹാരാജാവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന , സദർ അമീൻ മേനോൻ എന്ന വിശേഷണം ഉണ്ടായിരുന്ന , റാവുബഹദൂർ പട്ടം ലഭിച്ച ശ്രീ കുഞ്ഞമേനോൻ ( 1840-1889) ലെജിസ്ലേറ്റീവ്‌ കൗൺസിൽ മെംബർ ആയിരുന്ന ശ്രീ കോന്നനാത്ത്‌ കുഞ്ഞിരാമ മേനോൻ , സ്വതന്ത്ര ഇന്ത്യയിൽ ഫിനാൻസ്‌ സെക്രട്ടറി പദവി വഹിക്കുകയും , ഇന്ത്യയിലെ ആദ്യത്തെ ഒരു രൂപ നോട്ടുകളിൽ ( 1949-50) ഒപ്പിടുകയും ചെയ്ത , അനവധി ഉയർന്ന പദവികളും, മറ്റും ലഭിച്ചിട്ടുള്ള ശ്രീ കോന്നനാത്ത്‌ രാമകൃഷ്ണ മേനോൻ (KRK Menon)ഇദ്ദേഹത്തിന്റെ അനുജനും ഇന്ത്യൻ ആർമ്മിയിൽ കേണലും ആയിരുന്ന ശ്രീ കോന്നനാത്ത്‌ ശിവരാമ മേനോൻ, എന്നിവരും തറവാട്ടിലെ പ്രമുഖരാണ്‌ .ഇവരെ കൂടാതെ കോന്നനാത്ത്‌ തറവാട്ടിലെ ഒരു ഇതിഹാസത്തെ കൂടി പരിചയപ്പെടുത്താം .
ഡോ. കെ ബി മേനോൻ( ശ്രീ കോന്നനാത്ത്‌ ബാലകൃഷ്ണ മേനോൻ 1897-1967) . സ്വാതന്ത്ര്യ സമരസേനാനിയും,ധീരതയുടെ പര്യായവും , സോഷ്യലിസ്റ്റ്‌ നേതാവും ,കീഴരിയൂർ ബോംബ്‌ കേസിലെ ധീര നായകനായ, ബ്രിട്ടീഷുകാർക്ക്‌ എതിരെ പോരാടിയ ഈ വീര നായകനെ മറക്കാൻ പറ്റുമൊ. ബോംബെ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി, കാലിഫോർണിയ സർവകലാശാലയിൽ നിന്ന് പീ എച്‌ ഡി നേടി,ഹാർവ്വഡ്‌ സർവകലാശാലയിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും , അവിടെ വച്ച്‌ ജയപ്രകാശ്‌ നാരായണനെ പരിചയപ്പെടുകയും , സോഷ്യലിസ്റ്റ്‌ ആശയങ്ങളിൽ ആകൃഷ്ടനാവുകയും , ജോലി രാജിവച്ച്‌ ഇന്ത്യയിൽ വന്ന് ബ്രിട്ടീഷുകാർക്ക്‌ എതിരെ പോരാടുകയും ചെയ്ത ധീരനാണിദ്ദേഹം. ക്വിറ്റ്‌ ഇന്ത്യ സമരത്തിന്‌ കേരളത്തിൽ ചൂട്‌ പിടിപ്പിച്ചത്‌ ഇദ്ദേഹമാണ്‌ . ഇന്ത്യ ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച കീഴരിയൂർ ബോംബ്‌ കേസിന്റെ സൂത്രധാരൻ മേനോൻ ആയിരുന്നു. ബ്രിട്ടീഷ്‌ കോടതി അതിന്‌ ജയിൽ ശിക്ഷ നൽകുകയും, ചെയ്തു. സ്വാതന്ത്യം കിട്ടിയതിന്‌ ശേഷം 1952 ഇൽ നിന്ന് മദ്രാസ്‌ അസംബ്ലിയിലേക്ക്‌ മത്സരിച്ച്‌ ജയിച്ചു ശ്രീ കെ ബി മേനോൻ.1957 ഇൽ വടകരയിൽ നിന്ന് പാർലമന്റ്‌ ഇലക്ഷനും ജയിച്ചു ഇദ്ദേഹം . സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ പേരിൽ തന്നെയാണ്‌ അദ്ദേഹം മത്സരിച്ചത്‌. ലാളിത്യത്തിന്റെ മുഖമുദ്രയായ ശ്രീ കെ ബി മേനോന്റെ കഠിന പ്രയത്നം കൊണ്ടാണ്‌ തൃത്താല ഹൈസ്കൂൾ സ്ഥാപിതമായത്‌ . ആ സ്കൂളിന്റെ പേരും ഡോ കെ ബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നാണ്‌ . ഈ ധീരദേശാഭിമാനി അന്ത്യവിശ്രമം കൊള്ളുന്നതും ഈ സ്കൂൾ വളപ്പിലാണ്‌ . ഇത്രയും വിദ്യാഭ്യാസവും, ധൈര്യവും , രാജ്യ സ്നേഹവും ഉള്ള വിരലിൽ എണ്ണാവുന്ന വിപ്ലവകാരികളെ നമുക്കുള്ളൂ . അതിൽ ഒരാളാണ്‌ ശ്രീ കെ ബി മേനോൻ . ഓരോ ഭാരതീയനും മലയാളിക്കും , കോന്നനാത്തുകാർക്കും എന്നും അഭിമാനിക്കാവുന്ന വ്യക്തിത്വം.. പ്രണാമം ധീരനെ.............
ഇനിയും ഒരുപാട്‌ പ്രമുഖരുടെ പേരുകൾ , പ്രത്യേകിച്ച്‌ ഈ തലമുറയിലെ എല്ലാം എഴുതാൻ ഉണ്ട്‌ . പക്ഷെ എഴുത്തിന്‌ നീളം കൂടുന്നു എന്നതിനാൽ പൂർവ്വികരെ സ്മരിച്ച്‌ കൊണ്ടു ഇവിടെ നിർത്തുന്നു.
കോന്നനാത്ത്‌ തറവാട്ടിൽ ഒരുപാട്‌ സിനിമകളും ഷൂട്ട്‌ ചെയ്തിട്ടുണ്ട്‌ . ആ സിനിമകളിൽ ഈ തറവാടിന്‌ പ്രാധാന്യവും ഉണ്ടായിരുന്നു . ഈ പുഴയും കടന്ന് സിനിമയിലെ മഞ്ജുവാര്യർ ടെ വീട്‌ ഇതായിരുന്നു . ചില്ലറ പൈസയുടെ ജീവിത ഭാരം തീർക്കാൻ ഉള്ള ഓട്ടവും , മുത്തശ്ശിയുടെ വാത്സല്യവും , സുകുമാരന്റെ അനിയൻ ഗോപീടെ പ്രണയവും എല്ലാം ഈ തറവാട്ടിലൂടെ ചിത്രീകരിച്ചപ്പോൾ കൂടിയാണ്‌ അതിന്‌ കൂടുതൽ ഭംഗി വന്നത്‌. വധു ഡോക്ടർ ആണ്‌ സിനിമയിലെ ജയറാമിന്റെ വീടും ഇതന്നെ . നമ്മുടെ ഇന്ദ്രൻസ്‌ ഓടിന്റെ മുകളിൽ കയറുന്നതും , ജഗതിയുടെ ഉറക്കവും മനസ്സിലേക്ക്‌ ഓടി വരുന്നു. ആധാരം, ആകാശത്തിലെ പറവകൾ എന്നീ സിനിമകളിലും ഈ തറവാട്‌ കാണാം . പക്ഷെ ഈ തറവാടിനുള്ളിൽ നടക്കുമ്പോൾ എന്റെ മനസ്സിലേക്ക്‌ ഓടി വന്നത്‌ എല്ലാം ചില്ലറ പൈസയും ആ മുത്തശ്ശിയും ഒക്കെ ആണ്‌ .
കോന്നനാത്ത്‌ പരമ്പരയിൽ എങ്ങനെ പോയാലും ആയിരത്തിലധികം അംഗങ്ങൾ ഉണ്ടാകും . കാരണം പതിനെട്ടര കളങ്ങളിലെ അംഗങ്ങളെയും കൂട്ടണം അല്ലോ . അതിനാൽ ഇപ്പോ തറവാട്ടിലെ ഏറ്റവും വയസ്സിന്‌ മൂത്ത ഒരാളെ പറയുക എന്നാൽ തന്നെ പ്രയാസമാണ്‌ . കുന്നമ്പിള്ളി കളത്തിലെ ഉണ്ണി അങ്കിൾ കഴിഞ്ഞ കുറച്ച്‌ കൊല്ലങ്ങളായി കുടുംബ സംഗമം നടത്താൻ നേതൃത്വം കൊടുക്കുന്നുണ്ട്‌ എന്നും മറ്റും അറിഞ്ഞു. എന്തായാലും ഇനി വരുന്ന കുടുംബ സംഗമത്തിലൂടെ ഈ പരമ്പരയിലെ എല്ലാ അംഗങ്ങളും ഒത്തുകൂടട്ടെ എന്നാശംസിക്കുന്നു . അങ്ങനെ പൂർവ്വികരുടെ മനസ്സ്‌ നിറയട്ടെ.ഓരോ തറവാടും ഒരുപാട്‌ പേരുടെ അധ്വാനഫലമാണ്‌ . പൂർവ്വീകരുടെ സ്നേഹമാണത്‌. അങ്ങനെയുള്ള തറവാട്‌ നന്നായി നിലനിർത്തുക, കാത്തുസംരക്ഷിക്കുക എന്നത്‌ അതാത്‌ വീട്ടുകാരുടെ ധർമ്മവും , പൂർവ്വികരോട്‌ കാണിക്കുന്ന ആദരവും കൂടിയാണ്‌ . എന്തായാലും ആചാരങ്ങൾ പാലിച്ചും തറവാട്‌ കാത്തുസംരക്ഷിച്ചും കോന്നനാത്ത്‌ തറവാട്ടുകാർ തങ്ങളുടെ പൂർവ്വികരോടുള്ള ആദരവ്‌ കാണിക്കുന്നുണ്ട്‌ .ലെജിസ്ലേറ്റിവ്‌ കൗൺസിൽ മെംബറും ദീർഘ കാലം പാഞ്ഞാൾ പഞ്ചായത്ത്‌ പ്രസിഡണ്ടുമായിരുന്ന ശ്രീ കോന്നനാത്ത്‌ കുഞ്ഞിരാമമേനൊന്റെ സഹോദരിയായ ലക്ഷ്മികുട്ടിയമ്മയുടെ പേരക്കുട്ടികൾ ആണ്‌ ഇപ്പോൾ തറവാട്‌ നോക്കി നടത്തുന്നത്‌.
കോന്നനാത്ത്‌ തറവാട്ടിൽ ചെന്ന എന്നെ സ്വീകരിച്ച അവിടുത്തെ അംഗങ്ങളായ സന്ദീപ്‌ ഏട്ടനും, അമ്മയ്ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു. സന്ദീപ്‌ ഏട്ടന്റെ അമ്മയാണ്‌ തറവാട്‌ എല്ലാം കാണിച്ചു തന്നത്‌ .അത്‌ പോലെ തറവാടിന്റെ ചരിത്ര വിഷയങ്ങൾ പങ്കുവെച്ച കോന്നനാത്ത്‌ ഉണ്ണി അങ്കിളിനും , രവി അങ്കിളിനും ഞാൻ നന്ദി പറയുന്നു. കോന്നനാത്ത്‌ തറവാട്ടിലേക്ക്‌ എന്നെ എത്താൻ സഹായിച്ച കൃഷ്ണദാസ്‌ ജിക്കും, എന്നെ മോഹിപ്പിച്ച ഈ തറവാടിനെക്കുറിച്ച്‌ എനിക്ക്‌ പറഞ്ഞു തന്ന ജെ.പി ഏട്ടനോടും ഞാൻ എന്റെ സ്നേഹം അറിയിക്കുന്നു.

കടപ്പാട് 
വള്ളുവനാടൻ

Sunday, 8 July 2018

ബദരീനാഥ് ക്ഷേത്രം




ബദരീനാഥ് ക്ഷേത്രം
_____________________
ഉത്തരഖണ്ഡിലെ അളകനന്ദാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ബദരീനാഥ് അഥവാ ബദരിനാരായണന്‍ ക്ഷേത്രം. ഈ ക്ഷേത്രവും പരിസരവും ഹൈന്ദവവിശ്വാസമനുസരിച്ചുള്ള ചതുര്‍ധാമ തീര്‍ത്ഥാടനസ്ഥലങ്ങളില്‍ ഒന്നാണ്.
വൈഷ്ണവരുടെ 108 ദിവ്യദേശങ്ങളില്‍ ഒന്നുമാണ് ബദരിനാഥ്. ഹിമാലയന്‍ പ്രദേശങ്ങളിലെ അതികഠിനമായ കാലാവസ്ഥയെത്തുടര്‍ന്ന് ക്ഷേത്രം ആറുമാസക്കാലം (ഏപ്രില്‍ അവസാനം മുതല്‍ നവംബര്‍ ആദ്യവാരം വരെ) മാത്രമേ തുറക്കുകയുള്ളൂ.

കുട്ടിച്ചാത്തന്‍ - കാള‌ക്കാട്ടുമന



കുട്ടിച്ചാത്തന്‍ - കാള‌ക്കാട്ടുമന
കാള‌ക്കാട്ടുമനയ്‍‍ക്കലെ തിരുമേനി വേദപണ്ഡിതനും ശ്രേഷ്‍ഠനുമായിരുന്നു. ഭൂസ്വത്തും അതിയായ സ‌മ്പത്തും തിരുമേനിക്കുണ്ടായിരുന്നു. എന്നാല്‍ ഇല്ലത്തൊരു കുഞ്ഞിക്കാലുകാണാനുള്ള ഭാഗ്യം തിരുമേനിക്കുണ്ടായില്ല. തിരുമേനി ആത്തോലുമായി കയറിയിറങ്ങാത്ത മഹാക്ഷേത്രങ്ങളില്ല; ചെയ്യാത്ത വഴിപാടുകളില്ല. എന്നിട്ടും ആത്തോലിന്റെ ഒടുങ്ങാത്ത കണ്ണീരുമാത്രം മിച്ചം.ഒരിക്കല്‍ കൈലാസേശ്വരനായ ശിവന്‍ പാര്‍വ്വതീ സ‌മേതനായി മലനാട്ടിലെത്തി. വേടന്റേയും വേടത്തിയുടേയും വേഷം ധരിച്ച് കാട്ടിലൂടെ കളിച്ചും വേട്ടയാടിയും നടന്നു. ഇടയ്‍ക്കെപ്പോഴോ വേടത്തി ഗര്‍‍ഭം ധരിച്ചു.. കര്ക്കിടകമാസത്തിലെ കരിമ്പൂരാടവും കറുത്തവാവും ഒന്നിച്ചുവന്ന ഒരു മൂന്നാംനാളില്‍ ദേവി പ്രസവിച്ചു.
കൊടുങ്കാറ്റും പേമാരിയും ഈടിവെട്ടും കണ്ട് കാടന്‍‍മാര്‍ വിറങ്ങലിച്ചു നിന്നു.
അശുഭലക്ഷണങ്ങളുടെ പടപ്പുറപ്പടിലുള്ള ജനനം! പാര്‍‍വ്വതി നെടുവീര്‍‍പ്പിട്ടു.
കാഴ്‍ചയില്‍ തനിക്കാടനായ കുഞ്ഞില്‍ ദിവ്യത്ത്വമുള്ളതായി പിതാക്കള്‍‍ തിരിച്ചറിഞ്ഞു. പക്ഷേ, കൈലാസത്തിലേക്കുകൊണ്ടുപോകുന്നതെങ്ങനെ? കുഞ്ഞുപിറന്നതു ഭൂമിയിലായിപ്പോയില്ലേ! ശിവന്റെ സംശയം പാര്‍‍വ്വതിയിലെമാതൃത്വത്തെ വേദനിപ്പിച്ചു. കാട്ടിലുപേക്ഷിക്കാനവര്‍ തയ്യാറായില്ല. പാലൂട്ടി വളര്‍‍ത്താനുള്ള ആഗ്രഹം ദേവി മഹാദേവനെ അറിയിച്ചു. ശിവന്‍ അതിനു മറ്റൊരി പോംവഴി പറഞ്ഞുകൊടുത്തു. തന്റെ ഭക്തനായ കാളക്കാട്ടു നമ്പൂതിരി അടുത്തുതന്നെയുണ്ടെന്നും അദ്ദേഹം സന്താനഭാഗ്യമില്ലാതെ ദു:ഖിക്കുകയാല്‍ഈ കുഞ്ഞിനെ നമുക്കു നമ്പൂതിരിയെ ഏല്‍‍പ്പിക്കാമെന്നും അവിടെ സുഖസമൃദ്ധിയിലിവന്‍ ഓമനയായി വളരുന്നതു നമുക്കു കൈലാസത്തിരുന്നുകാണാമെന്നും പറഞ്ഞതു കേട്ട് ദേവി പിടിവാശി ഉപേക്ഷിച്ച് അതിനു തയ്യാറായി.
നേരം വെളുത്തു. മഴ നിലച്ചു. കാളക്കാട്ടുമനയിലെ മുറ്റം തൂത്തുവാരുകയായിരുന്ന സ്ത്രീയുടെ കാതുകളിലൊരു കുഞ്ഞിന്റെ കരച്ചില്‍ വന്നു പതിഞ്ഞു. ചൂലുതാഴെയിട്ട് പടിപ്പുരയ്‍ക്കലേക്കോടിച്ചെന്ന അവര്‍ കണ്ടത്‍ വിങ്ങിപ്പൊട്ടിക്കരയുന്ന കൈക്കുഞ്ഞിനെയാണ്. കളങ്കം പുരളാത്ത കൈക്കുഞ്ഞിനെ പെരുമഴയത്തുപേക്ഷിച്ചു മഹാപാപികളെ ശപിച്ചുകൊണ്ട് ആ സ്ത്രീ കുഞ്ഞിനേയുമെടുത്ത് മനയ്‍‍ക്കലേക്കോടി. കറുത്തുപോയെങ്കിലും ഏഴഴകുള്ള ആ കുഞ്ഞിനെ ആത്തോലമ്മ രണ്ടു‍കൈയ്യും നീട്ടി സ്വീകരിച്ചു. അവന്റെ കളിയും ചിരിയും അവരുടെ മനസ്സിലെ മാതൃഹൃദയത്തെ അലിയിപ്പിച്ചു.
കുഞ്ഞിന്റെ നെറ്റിയില്‍ തെളിഞ്ഞുകാണപ്പെട്ട ചന്ദ്രക്കല കാണിച്ചുകൊടുത്തുകൊണ്ടു തിരുമേനി പറഞ്ഞു, “ഇതു നമുക്കു മഹാദേവന്‍ തന്ന നിധിയാണ്..” എങ്കിലും കുഞ്ഞിന്റെ കുറിയ ശരീരവും ചെറിയ കണ്ണുകളും എണ്ണക്കറുപ്പും തിരുമേനിയെ അല്പമൊന്ന് അത്ഭുതപ്പെടുത്തിയിരുന്നു.
വാര്‍‍ത്ത നാടെങ്ങും പരന്നു. ആളുകളൊഴുകിയെത്തി. ഇല്ലത്തില്‍ പിന്നീട് ഉത്സവത്തിന്റെ നാളുകളായിരുന്നു.
അവന്‍ വളര്‍‍ന്നുവന്നു. അസമാന്യബുദ്ധിമാനയിത്തന്നെ അവന്‍ പെരുമാറി. എന്നാല്‍ വളര്‍‍ന്നു വരുംതോറും അവന്റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ ദൃശ്യമായി. ബ്രാഹ്മണാചാരങ്ങള്‍ക്ക് വിരുദ്ധമായ ശീലങ്ങള്‍ അവന്‍ അനുവര്‍ത്തിക്കാന്‍ തുടങ്ങി. പഠിപ്പില്‍ അസാമാന്യമായ ബുദ്ധി പ്രകടിപ്പിച്ചെങ്കിലും ഗുരുവിനെ അനുസരിക്കാന്‍ തയ്യാറായില്ല. തന്നെ അനുസരിക്കാതിരുന്ന ഗുരുനാഥന്‍ അവനെ ശാസിക്കുകയും അടിക്കുകയും ചെയ്തു. ചാത്തന്‍ ഗുരുവിനെ ഗുരുവിനെ തള്ളി താഴെയിട്ടു പഠിപ്പുമതിയാക്കി സ്ഥലം വിട്ടു.അച്ഛനമ്മമാര്‍ തളര്‍‍ന്നിരുന്നു. പൂജാപാത്രങ്ങളും ഹോമദ്രവ്യങ്ങളുംഹോമകുണ്ഡവും അവന്‍ നശിപ്പിച്ചു. ഉടയാടകള്‍ വാരിക്കൂട്ടി കത്തിച്ചു. വേദമന്ത്രങ്ങള്‍‍ ഉരുവിടുന്നതു കേട്ടാലവനു കലിയാണ്. എല്ലാം തല്ലിത്തകര്‍‍ക്കും. മന്ത്രങ്ങള്‍ പിഴപ്പിച്ചു ചൊല്ലി അതാണു ശരിയെന്നും പറഞ്ഞു തര്‍‍ക്കിക്കും.സഹികെട്ട തിരുമേനി അവനെയൊരു കുറ്റപ്പേരു വിളിച്ചു, ‘കുട്ടിച്ചാത്താ!’ എന്ന്. പിന്നീടതവന്റെ വിളിപ്പേരായി മാറി.
ഇല്ലത്തിലെ സ്വൈര്യജീവിതം അസാധ്യമായപ്പോള്‍ ദൂരെ തന്റെ കാലിത്തൊഴുത്തിലേക്കു പോകാനും അവിടെ കാല്യാന്‍മാര്‍‍ക്കൊപ്പം ജീവിച്ചുകൊള്ളാനും തിരുമേനി കല്‍‍പ്പിച്ചു. ഇല്ലത്തുള്ള ശല്യം മാറണമെന്നേ തിരുമേനിക്കുണ്ടായിരുന്നുള്ളു. കുറച്ചുകാലം കാലികളേയും മേച്ചു നടക്കട്ടെ, ആത്തോലമ്മയ്‍ക്കും അതുതന്നെയായിരുന്നു അഭിപ്രായം. തിരുമേനിയുടെ ഉത്തരവ് നാലുകെട്ടില്‍ മുഴങ്ങിയപ്പോള്‍ കുട്ടിച്ചാത്തന്റെ പൊട്ടിച്ചിരി ആകാശത്തോളമുയര്‍‍ന്നു. അവന്‍ തിരുമേനിയുടെ കുടുമയില്‍ കേറിപ്പിടിച്ച് പൊട്ടിപ്പൊട്ടി ചിരിച്ചു.
എന്തുപറഞ്ഞാലും അവന്‍ ചിരിക്കുന്ന ഈ വിഡ്ഢിച്ചിരികേട്ട് തിരുമേനി മടുത്തിരുന്നു.
എത്രയും പെട്ടന്ന ചാത്തനെ ഇല്ലത്തുനിന്നുംകൂട്ടിക്കൊണ്ടു പോകാന്‍ തിരുമേനി ഉത്തരവിട്ടു. ചാത്തന്‍ പിതാവിന്റെ ആജ്ഞ അനുസരിച്ചു. കാടും കുന്നും കയറിയിറങ്ങി അവന്‍ കാലികളോടോപ്പം മേഞ്ഞുനടന്നു. മൃഗങ്ങളോടൊപ്പം അന്തിയുറങ്ങുന്നത്‍ അവന്‍ ശീലമാക്കി. നേരം വെളുത്താല്‍ കുരങ്ങന്‍‍മാരോടൊപ്പം മരം കേറി നടക്കും. കുരുവികളോടോപ്പം പാടും, വണ്ടുകള്‍ മൂളുമ്പോള്‍ അവനതേറ്റുമൂളും. അല്ലലില്ലാതെ നാളുകള്‍ കടന്നുപോയപ്പോളവനൊരാഗ്രഹം തോന്നി, അമ്മയെ കാണണം! സ്വര്‍‍ണ്ണക്കിണ്ടിയില്‍‍, അമ്മ തരുന്നു പാലുകുടിക്കണം.
പിന്നെ നിന്നില്ല. ചാത്തന്‍ നേരെ നടന്നു മനയിലേക്ക്. പാലുചോദിച്ച ചാത്തനുനേരെ ആത്തോലമ്മ കുപിതയായി.
“പൊന്‍‍കിണ്ടീലല്ല, മണ്‍‍കിണ്ടീയില്ലാണു തരേണ്ടത്.. ദുഷ്‍ടന്‍ ഇല്ലത്തെ സമാധാനം കളഞ്ഞവന്‍‍..”
ചാത്തന്റെ മുഖം ചുവന്നു!
കണ്ണുകള്‍ ചുവന്നു തിളങ്ങി..
അതുകണ്ട ആത്തോലമ്മ അകത്തുകയറി കുറ്റിയിട്ടു.
ചാത്തന്‍ തുറക്കാന്‍ പറഞ്ഞിട്ടവര്‍ തുറന്നതേയില്ല‍… ചാത്തന്‍ ഇല്ലത്തിന്റെ പടിയിറങ്ങി.ചാത്തനു ദാഹം പെരുകി. നട്ടുച്ച! പൊള്ളുന്ന വെയില്‍‍… ശരീരം ചുട്ടുപൊള്ളിയപ്പോള്‍ ചാത്തനും കോപം ഇരട്ടിച്ചു. ആത്തോലമ്മയുടെ കോപിച്ച മുഖം മനസ്സില്‍ തെളിഞ്ഞു വന്നു. അവനു വെറുപ്പായി.
പ്രതികാരാഗ്നി ആളിക്കത്തി.
അവന്‍ അതിഘോരമായി അട്ടഹസിച്ചു.. കാടുകള്‍ വിറങ്ങലിച്ചു നിന്നു. മേഞ്ഞുനടന്ന കാലികള്‍ നടുങ്ങിവിറച്ചു നാലുപാടുമോടി… മദയാനകള്‍ കാട്ടില്‍ നിന്നുമിറങ്ങിവന്നു. അതിലൊരു കാട്ടാനയുടെ പുറത്തവന്‍ ചാടിയിരുന്നു.. ആന കാലിക്കൂട്ടങ്ങള്‍‍ക്കിടയിലേക്കോടിക്കയറി.. വലിയൊരു കാളക്കൂറ്റന്‍ മദയാനയുടെ തുമ്പിക്കൈലമര്‍‍ന്നു.. ചാത്തനാ കാളയുടെ കഴുത്തറുത്ത്, ചുടുചോര കുടിച്ചു..
ദാഹം ശമിച്ചു.
കാളയെത്തേടിയെത്തിയ കാടന്‍‍മാരോട് “കാള കൈലാസം പ്രാപിച്ചെ”ന്നും പറഞ്ഞ് അവന്‍ കാളത്തോലെടുത്തു കാണിച്ചു.
പുച്ഛസ്വരത്തിലുള്ള കുട്ടിച്ചാത്തന്റെ മറുപടി അവരെ ക്ഷുഭിതരാക്കി. കാളക്കാട്ടില്ലത്തമ്മ ഓടിവന്ന് അലമുറയിട്ടു കരഞ്ഞു: “ദുഷ്‍ടാ നി കാളയെ കൊന്നു തിന്നുവല്ലേ..!”സഹിക്കാവുന്നതിനുമപ്പുറമായൊരുന്നു അവര്‍‍ക്കത്‍. ചാത്തന്‍ ഇതൊക്കെ കണ്ട് പൊട്ടിപ്പൊട്ടി ചിരിച്ചു. ആ പൊട്ടന്‍ ചിരി തന്നെ കളിയാക്കിയതാണെന്നവര്‍ തിരിച്ചറിഞ്ഞെങ്കിലും ഒന്നു മിണ്ടിയില്ല.
“പാലു തരാതെ എന്നെ പടിയിറക്കിവിട്ടകാളക്കാട്ടാത്തോലേ! വെറുപ്പാണെനിക്കു നിങ്ങളോട്. പാലിനു പകരം കാളക്കാട്ടെ കാളയുടെ ചോരകുടിച്ചു ഞാന്‍ വിശപ്പടക്കി.”
കുട്ടിച്ചാത്തന്റെ പുറത്ത് കാഞ്ഞിരക്കോലുകള്‍ തെരുതെരെ പതിച്ചു. അവന്‍ കാടന്‍‍മാരുടെ അടിയേറ്റു തളര്‍‍ന്നുവീണു. കാടന്‍‍മാര്‍ അവനെ ദൂരെ തോട്ടിലെക്കു വലിച്ചെറിഞ്ഞു.കറുത്തിരുണ്ട ശരീരം കരിമ്പാറകളില്‍ പതിച്ച്‍ ചുടുചോര കുത്തിയൊഴുകി. കുറ്റബോധം അവനെ തളര്‍‍ത്തിയില്ല. അവനില്‍ പക നുരഞ്ഞുപൊന്തി. പ്രതികാരാഗ്നി കത്തിയുയര്‍‍‍ന്നു.
ചാത്തന്‍ നിരങ്ങിനീങ്ങി കാളക്കട്ടില്ലത്തെത്തി. കാളക്കാട്ടമ്മ വെള്ളംകോരുകയായിരുന്നു. ചാത്തനൊരു കല്ലെടുത്ത് കാളകാട്ടാത്തോലിനെ ഉന്നം വെച്ചു. അമ്മ ഏറുകൊണ്ടു നിലപതിച്ചു. കീണറ്റുവക്കത്ത്കൂട്ടക്കരച്ചിലുയര്‍‍ന്നു. ഈ പൊട്ടിത്തെറിച്ചസന്തതിയെ ഒതുക്കാന്‍ എന്തുവേണം കാടന്‍‍മാര്‍ കൂടിയാലോചിച്ചു.കാഞ്ഞിരക്കോല്‍ മുറിയുവോളം തല്ലുകിട്ടിയിട്ടും പഠിക്കാത്തവനാണ്.
ഓടുവില്‍ ചാത്തനെ അവര്‍ പിടിച്ചുകെട്ടി കാഞ്ഞിരപ്പുഴ കടവിലെത്തിച്ചു. കടവിലെ കരിങ്കല്ലില്‍ അവനെ ചേര്‍‍ത്തുകിടത്തി. കാട്ടുമൂപ്പന്‍ ഉറഞ്ഞുതുള്ളി. കാട്ടാറു കരഞ്ഞൊഴുകി. ഉഗ്രമായ പേമാരിയും കാറ്റും വന്നു. കാട്ടുമൂപ്പന്‍ കൈവാള്‍ ആഞ്ഞുവീശി! ചാത്തന്റെ തലയറ്റുവീണു. കറുത്തിരുണ്ട ആ ശരീരം പുഴയുടെ ഓളങ്ങളില്‍ തലയില്ലാതെ കറങ്ങിത്തിരിഞ്ഞു. ഇതുകണ്ട കാടന്‍‍മാര്‍ ഇല്ലത്തേക്കോടി. കുട്ടിച്ചാത്തനെവകവരുത്തിയ കഥ പറയുവാന്‍ വേണ്ടിയുള്ള പാച്ചിലായിരുന്നു അത്..
“കുളിച്ചിട്ട് വേണം ഇല്ലത്തിന്റെ പടി കയറാന്‍‍‍..!” ആരോ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു.
കാടന്‍‍മാര്‍ ചിറയില്‍ മുങ്ങിക്കുളിച്ച് ഈറനുടുത്തു മനയ്‍ക്കലെത്തി.
ആശ്ചര്യം!
വെട്ടിക്കൊന്ന കുട്ടിച്ചാത്തന്‍ കണ്ണുരുട്ടി മിഴിച്ച് മുന്നില്‍ നില്‍‍‍ക്കുന്നു.
പ്രേതം പ്രേതം.. എല്ലാവരും അലറിവിളിച്ചു.
നാലുകെട്ടിനകത്തും പുറത്തും ചാത്തന്റെ പൊട്ടിച്ചിരി. വിലക്കില്ലതെ എവിടേയും അവനു കടന്നുചെല്ലാം.. പാത്രങ്ങള്‍ ആകാശത്തില്‍ പറന്നു നടക്കുന്നു. കത്തിച്ചുവെച്ച വിളക്കുകള്‍ ഒഴുകി നടക്കുന്നു. പൂജാപാത്രങ്ങള്‍ തലകീഴായി മറിയുന്നു. അട്ടഹാസം മുഴങ്ങിക്കേള്‍‍ക്കുന്നു.കണ്ണടച്ചുപിടിച്ചവരും തുറന്നുപിടിച്ചവരും ചാത്തന്റെ ഭീകരരൂപം കണ്ടു ഭയന്നു. മൂപ്പനു മൌനാനുവാദം നല്‍‍കിയ തിരുമേനി ന‌ടുങ്ങി വിറച്ചു. തികഞ്ഞ നിസ്സഹായത ആ മുഖത്തു പ്രകടമായി. മന്ത്രവാദികള്‍ പാഞ്ഞെത്തി. ഹോമകുണ്ഡങ്ങള്‍ പുകഞ്ഞു. പാതിരാത്രിയുടെ ഏകാന്തതയില്‍ മന്ത്രവാദികള്‍ കുട്ടിച്ചാത്തനെ ആവാഹിച്ചു പിടിച്ചു. കര്‍‍മ്മ‌ങ്ങള്‍ തുടര്‍‍ന്നു. കുട്ടിച്ചാത്തന്‍ അലമുറയിട്ടു. ആരും ഗൌനിച്ചില്ല.കര്‍‍മ്മികളായ മന്ത്രവാദികള്‍ ചാത്തനുനേരെ തിരിഞ്ഞു. അവര്‍ ചാത്തന്റെ ശരീരം കഷണങ്ങളായി കൊത്തിയരിഞ്ഞു. ഓരോ ശരീര ഭാഗങ്ങളും അവര്‍ അഗ്നിയില്‍ ഹോമിച്ചു.
ചാത്തന്റെ മുന്നൂറ്റിത്തൊണ്ണൂറമത്തെ കഷ്‍ണം അഗ്നിയില്‍ കിടന്നു പുകഞ്ഞു. ആ പുകച്ചുരുള്‍ അന്തരീക്ഷ‌ത്തിലേക്കു വ്യാപിച്ചു.. അതില്‍ നിന്നും നൂറുകണക്കിനു ചാത്തന്‍‍മാര്‍ ഉയര്‍‍ന്നുവന്നു. പോര്‍‍‍വിളികളുംആരവങ്ങളും കൊണ്ട് അന്തരീക്ഷം മുഖരിതമായി. മന്ത്രവാദികള്‍ ഭയന്നോടി. ചാത്തന്‍‍മാര്‍ ഓരോരുത്തരേയും പിടിച്ച്‍ അഗ്നിക്കിരയാക്കി. മനയെല്ല്ലാം കത്തി നശിച്ചു.
എല്ലാവരും കൂടി പെരുമലയന്റെ അടുത്തു ശരണം പ്രാപിച്ചു. പെരുമലയന്റെ വെളിപാടുപ്രകാരം ‘ജനം’ കുട്ടിച്ചാത്തന്‍ തെയ്യം കെട്ടിയാടിച്ചു. കുട്ടിച്ചാത്തന്‍ മലനാട്ടിലെ ദൈവമായി. ചാത്തന്‍ തെയ്യം ആശ്വാസമരുളി; അനുഗ്രവും

പുരാതന തിരുപ്പതി അമ്പലം




തിരുമല തിരുപ്പതി ലോർഡ് വെങ്കടേശ്വര

പുരാതന തിരുപ്പതി അമ്പലം ...

Saturday, 23 June 2018

want to visit Kerala! (KERALA TOURISM GUIDE)

continued.............................



What to wear in Kerala?            Image result for kerala map images

  • You will be okay with almost all kinds of comfy wears.
  • Bikini tops & sarongs are okay on tourist beaches.
  • Cotton clothes are preferred due to the tropical climate in Kerala.
  • Tank tops, T-shirts, knee-length shorts, long skirts, trousers, and pants are all fine.
  • Shorts & skinny wear are usually not permitted in religious places like Temples & Churches.
  • Ladies can try kurti or Salwar Kameez if they prefer local dressing. Men can try 'mundu' for a kick-ass look, but you'll probably need a belt to hold it together.

Food & alcohol?

    Parippu Vada                                             
    Snacks                             
    Breakfast                      
  • Apps like Zomato will help you find decent hotels in the state.
  • There are plenty of beer & wine parlors all around Kerala.
  • Alcohol can be purchased from 3/4/5-star hotels, or through beverage outlets located in towns & cities.
  • Some items to try out:
    • Image result for food of kerala
    • Kerala Sadhya
    • Puttu - Kadala Curry
    • Malabar Biriyani 




    •                                                          
    •                                         
    • Image result for food of kerala
      • Kerala Sadhya
    •                                                                        Fish curry                                                                        
    • Porotta - Beef fry                                            Image result for food of kerala
    • Kappa - Meen Curry                                        Image result for food of kerala
    • Naadan Kallu (Alcohol)                                    Image result for food of kerala
  •                                                                       Karimeen Pollichathu
  •  
  • Puttu - Kadala Curry                             Image result for food of kerala
  • Porotta - Beef fry                                     Iddali,sambar
  • Idiappam
  • Kallappam
  • Dosa - Sambar                                   Image result for food of kerala
  • Iddly - Sambar
  • Appam - Stew                                   Image result for food of kerala
  •                                                          Appam 
  •  
  • Lunch
  •  
  • Kerala Sadhya
  • Thalassery biriyani                           Image result for food of kerala
  • Kappa - Meen Curry                                     biriyani  
  • Payasam
  • Kappa Biriyani
  •                                                Image result for nadan kallu photos
  • Non-Veg Delicacies                                   Naadan Kallu (Alcohol)   
  •  
  • Kerala prawn curry
  • Fish Molly
  • Fish Fry
  • Karimeen Pollichathu
  • Duck Roast
  • Naadan Chicken Curry
  •  
  •  
  • Banana Chips                                      Image result for chips
  • Unniyappam
  • Pazham Pori                                       Image result for chips
  • Sughiyan
  • Vattayappam                                        Image result for chips
  • Uzhunnu Vada
  • Ulli Vada                                          Image result for chips
  • Cutlet
  •  
  • Other
  •  
  • Naadan Kallu (Alcohol)

Places worth shopping? 

It's better to avoid tourist spots for shopping since almost everything will be priced super high. It is recommended you go to regular towns or cities, or malls for shopping. Here are some malls to look out for:
  1. Lulu Mall, Ernakulam
  2. Oberon Mall, Ernakulam
  3. Focus Mall, Kozhikode
  4. R.P Mall, Kollam
  5. Sobha City Mall, Thrissur
  6. Mall of Joy, Kottayam
Here are some items you may want to take back home:
Note: The below items can be bought from retail shops at most tourist locations in Kerala. However, some locations exclusive for shopping them are: Cochin Broadway, Mattancherry Jew Street, Spices Board of India, Palarivattom
  1. Spices (Arguably the best in the world)
  2. Ayurvedic plants/medicines (Homegrown & fresh)            Image result for food of kerala
  3. Coconut/Coir handicrafts
  4. Aroma oils
  5. Fresh tea leaves/powder from Munnar/Vagamon.
  6. Aranmula Kannadi
  7. Jewelry\
You have three options to travel around Kerala
1. Bus - Public transportation buses are available to almost all locations in Kerala. It's probably the cheapest mode of transportation available. You can book tickets through KSRTC official website. You can view bus timings using Aaanavandi. Book A/C Bus Online: KURTC Online Bus Booking
2. Taxis - Services like Uber & Ola are available in the main cities like Cochin & Thiruvananthapuram and be used for short distances. Private taxis can be booked from the airport. Taxis can be booked from hotels.
3. Train - Train services are available connecting all the main cities of Kerala. Lower class tickets are very cheap and usually, do not require booking of any kind. Tickets can be booked through IRCTC official website.
Are there any art forms, cultural events 


Image result for kathakaliImage result for pookalamImage result for pooram
kathakali                                 Onam                             Pooram

Kathakali - A classical Indian dance form and is associated with storytelling through dance. It is a unique dance form because of the intricate and vivid make-up, unique face masks and costumes worn by dancers.
Onam - Traditional Hindu festival celebrated during the months of August or September. Celebrations last for around ten days which includes several activities & games like Pookkalam, Pulikali, Onam Sadya, and Vallam Kali(boat race).
Thrissur Pooram - Annual temple festival held in the district of Thrissur during April-May. Very famous for the flag hoisting competition on over 50 assembled elephants, huge & elaborate fireworks, ceremonies, etc.

What's the weather like?

Winter - Usually from November to February. The temperature at hill stations drops as low as 10°C. Stays around 23-28°Cin other places.
Summer - Generally from February to May. Summer in Kerala is exhibited by low rainfall, comparatively higher temperature and humid weather. Even during the peak of summer, the temperature usually stays under 40°C.
South West Monsoon - Usually from June till September, this is the main monsoon season in Kerala, witnesses voluminous rainfall. Rainfall continues throughout these months. Temperature stays around 25-35°C.
North East Monsoon - From October till November. These monsoons are also known as Retreating Monsoons and are characterized by heavy rainfall with thunder and lightning. Temperature stays around 25-35°C throughout, with a hot and humid climate.

more about cool stuffs

  • Theyyam dance at Malabar.                                          Image result for ayurvedic massage kerala   
  • Image result for Travel in an Auto-rickshaw.
  • Travel in an Auto-rickshaw.                                              
  • Travel in an Auto-rickshaw.                                              
  • Elephant Bathing/Riding in Kodanad.                             Image result for boat race in kerala
  • Snake boat races at Alappuzha.
  • Roam around through the paddy fields at Kuttanad.
  • Fish with Chinese Fishing Nets at Fort Kochi.
  • Drape a Kerala saree!(for women), or wear a Kerala mundu!(for men).
  • Get an Ayurvedic massage.
  • Visit tea plantations and tea processing factories at Vagamon hills.
  • Enjoy the mother nature at Ramakkal Medu.
  • Watch/try out Kalari Payattu (The martial art of Kerala).
  • Have a fun time at Wonderla Amusement Park[Booking Available]






Do's and Don'ts of Kerala

  1. Public smoking and consumption of alcohol are not allowed and you will be fined if caught.
  2. Tipping is not mandatory in most of the hotels & restaurants. You can leave a small change of ₹ 5-10 if you fee like tipping.
  3. Carry sunscreen, mosquito repellents & medicines.
  4. Carry bottled water with you. Avoid water from public taps.
  5. Avoid wearing costly jewelry items
  6. Revealing attire and PDA may attract unwanted attention.
  7. Most churches & temples expect you to be conservatively dressed. Footwear is not allowed inside. Temples are usually not open to non-Hindus.


കടപ്പാട്.
KERALA TOURISM GUIDE