ഓപറേഷൻ ബ്ലൂസ്റ്റാർ -1
-----------------------------------
1984 ഏപ്രിൽ മാസത്തിലെ ഒരു സായാഹ്നം. ന്യൂ ഡൽഹിയിലെ 1, സഫ്ദർജങ് റോഡിലെ പ്രധാനമന്ത്രിയുടെ ബംഗ്ലാവിലേയ്ക്ക് ചുവന്ന ബീക്കൺ ലൈറ്റ് വെച്ച ഒരു വെളുത്ത അംബാസഡർ കാർ ഓടിച്ചു വന്നു. ദീർഘകായനായ, കറുത്ത ഗ്ലാസ് ധരിച്ച ഒരാൾ കാറിൽ നിന്നും ഇറങ്ങി. പ്രധാനമന്ത്രിയുടെ വസതിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്തു. ചെറുതായൊന്നു മന്ദഹസിച്ച് അയാൾ അകത്തേയ്ക്കു പോയി. ഡയറക്ടർ ജനറൽ സെക്യൂരിറ്റി (DGS) എന്നറിയപ്പെടുന്ന അയാൾ ഇന്ത്യൻ ചാരസംഘടനയായ RAW യുടെ വളരെ പ്രധാനപ്പെട്ട ഒരുദ്യോഗസ്ഥനാണ്. എയർഫോഴ്സിന്റെ ചെറിയൊരു യൂണിറ്റും, സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ്, സ്പെഷ്യൽ സർവീസസ് ബ്യൂറോ എന്നീ കവേർട്ട് പാരാമിലിട്ടറി യൂണിറ്റുകളും അയാളുടെ നിയന്ത്രണത്തിൽ പ്രവർത്തിയ്ക്കുന്നുണ്ട്. മൂന്നുവർഷം മുൻപ്, ഇന്ത്യയുടെ ആദ്യത്തെ ആന്റി ടെററിസ്റ്റ് ഫോഴ്സായ “സ്പെഷ്യൽ ഗ്രൂപ്പ് (SG)” എന്നൊരു വിഭാഗം രൂപീകരിച്ചത് ഇദ്ദേഹമായിരുന്നു. ഡൽഹിയ്ക്കു സമീപമുള്ള ഒരു രഹസ്യ മിലിട്ടറി ബേസിൽ അപ്പോൾ SG യുടെ ഒരു പ്രത്യേക പരിശീലനം നടന്നു കൊണ്ടിരിയ്ക്കുകയായിരുന്നു. അവിടെ നിന്നുമാണു DGS പ്രധാനമന്ത്രിയുടെ വസതിയിലെയ്ക്ക് എത്തിയത്.
ബംഗ്ലാവിലെ ലിവിംഗ് റൂമിൽ അദ്ദേഹമെത്തുമ്പോൾ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയും ഒപ്പം വാർധക്യത്തിലേയ്ക്ക് പ്രവേശിച്ച, കട്ടിഗ്ലാസ് ധരിച്ച ഒരാളും കാത്തിരിയ്ക്കുന്നുണ്ടായിരുന്നു. RAW യുടെ സൃഷ്ടാവും ഇന്ത്യൻ ചാരപ്രവർത്തനങ്ങളുടെ തലതൊട്ടപ്പനുമായ രാമേശ്വർ നാഥ് കാവോ ആയിരുന്നു അത്. ബംഗ്ലാദേശ് വിമോചന സമരകാലത്ത്, മുക്തിബാഹിനി എന്ന് സംഘടന രൂപീകരിച്ചതും പരിശീലനം നൽകിയതും RAW ആയിരുന്നു. മുക്തിബാഹിനിയാണു പിന്നീട് ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനെ തുരത്താനുള്ള സമരങ്ങൾ നയിച്ചത്. പിന്നീട് സർവീസിൽ നിന്നും പിരിഞ്ഞ കാവോ, ഇന്ദിരാഗാന്ധിയുടെ പ്രത്യേക താല്പര്യപ്രകാരം ദേശീയ സുരക്ഷാ ഉപദേശകനായി സേവനമനുഷ്ഠിയ്ക്കുകയാണ്. പഞ്ചാബ് പ്രശ്നം കത്തിക്കാളുന്ന കാലം. പഞ്ച്ബ് പ്രശ്നത്തിൽ പ്രധാനമന്ത്രിയ്ക്കു ഉപദേശം നൽകുന്നത് കാവോയാണ്.

DGS പ്രധാനമന്ത്രിയ്ക്കു മുൻപിൽ ഒരു രഹസ്യദൌത്യത്തെ പറ്റി ചെറുവിവരണം നൽകി. പഞ്ചാബിലെ അമൃത്സറിലുള്ള സുവർണ ക്ഷേത്ര സമുച്ചയത്തിൽ ആസ്ഥാനമുറപ്പിച്ചിരിയ്ക്കുന്ന, സിക്കുമത പുരോഹിതൻ സന്ത് ജർണയിൽ സിംഗ് ഭിന്ദ്രൻ വാല(37 വയസ്സ്) തട്ടിക്കൊണ്ടു വരുന്നതിനെ പറ്റിയായിരുന്നു അത്. “ഓപറേഷൻ സൺ ഡൌൺ“ എന്നു പേരിട്ട ആ സീക്രട്ട് മിഷൻ ഇങ്ങനെയായിരുന്നു:
വിശാലമായ സുവർണക്ഷേത്ര സമുച്ചയത്തിലെ ഗുരുനാനാക് നിവാസ് ഗസ്റ്റ് ഹൌസിന്റെ ഒന്നാം നിലയിലാണു ഭിന്ദ്രൻ വാല താമസിയ്ക്കുന്നത്. ഗസ്റ്റ് ഹൌസിലും, സുവർണക്ഷേത്ര സമുച്ചയത്തിലെ ഇതര കെട്ടിടങ്ങളിലുമായി ആയുധധാരികളായ നൂറുകണക്കിനു അനുയായികൾ തമ്പടിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കു മുൻപേതന്നെ RAWയുടെ ചാരന്മാർ സിക്കുകാരുടെ വേഷത്തിലും പത്രപ്രവർത്തകരുടെ വേഷത്തിലും സുവർണക്ഷേത്രത്തിൽ കയറിയിറങ്ങി അവിടുത്തെ എല്ലാവിവരങ്ങളും ശേഖരിച്ചിരുന്നു. അതിനു ശേഷം, ഉത്തരപ്രദേശിലെ സർസവാ എന്ന സ്ഥലത്ത്, ഗുരുനാനാക്ക് ഗസ്റ്റ് ഹൌസിന്റെ മാതൃക ഉണ്ടാക്കി SG കമാണ്ടോകൾ പലതവണ ഓപ്പറേഷൻ റിഹേഴ്സൽ ചെയ്തു.
ഒരു അർദ്ധരാത്രി നേരം എയർഫോഴ്സിന്റെ രണ്ടു MI-4 ഹെലികോപ്ടറുകൾ ഗുരുനാനാക് ഗസ്റ്റ് ഹൌസിനു മുന്നിൽ കമാണ്ടോകളെ എയർ ഡ്രോപ്പ് ചെയ്യും. ഇതേ സമയം കവചിതവാഹനത്തിൽ മറ്റൊരു സംഘം, കെട്ടിട സമുച്ചയത്തിന്റെ പ്രധാന കവാടം വഴി അങ്ങോട്ടേയ്ക്കു നീങ്ങും. എയർ ഡ്രോപ്പ് ചെയ്ത കമാണ്ടോകൾ മിന്നൽ വേഗത്തിൽ ഉള്ളികടന്ന് ഭിന്ദ്രൻ വാലയെ ബന്ധിയ്ക്കും. ഉടൻ തന്നെ കവചിത വാഹനത്തിലേയ്ക്കു കയറ്റി പാഞ്ഞു പോകും. അപ്രതീക്ഷിതമായ ആക്രമണമായതിനാൽ കാര്യമായൊരു തിരിച്ചടിയ്ക്കു സാധ്യതയില്ല.

മിഷനെക്കുറിച്ച് ശ്രദ്ധിച്ചു കേട്ട പ്രധാനമന്ത്രി ശ്രീമതി ഗാന്ധി ഒറ്റച്ചോദ്യമേ ചോദിച്ചുള്ളു. “ആൾ നഷ്ടം എത്രയാണു പ്രതീക്ഷിയ്ക്കുന്നത്?”
“20% കമാൻഡോകളും രണ്ടു ഹെലികോപ്ടറുകളും..” DGS പറഞ്ഞു.
“എത്ര സിവിലിയൻ കാഷ്വാലിറ്റി ഉണ്ടാവും?” പ്രധാനമന്ത്രിയുടെ അടുത്ത ചൊദ്യം.

DGS ന് അതിനു കൃത്യമായൊരു ഉത്തരം പറയാൻ പറ്റിയില്ല. ശ്രീമതി ഗാന്ധി, കാവോയെ നോക്കി. അദ്ദേഹവും ഒന്നും പറഞ്ഞില്ല.
“നോ.. ഈ മിഷൻ നമ്മൾ ചെയ്യുന്നില്ല..!“ പ്രധാനമന്ത്രിയുടെ വാക്കുകൾ ഉറച്ചതായിരുന്നു. അതിനു മറുവാദമുന്നയിയ്ക്കാൻ അവിടെയിരുന്ന മറ്റു രണ്ടുപേർക്കും ധൈര്യമുണ്ടായില്ല. ഓപറേഷൻ സൺ ഡൌൺ അവിടെ അകാല ചരമമടഞ്ഞു.
ഈ കൂടിക്കഴ്ചയ്ക്കു ശേഷം ഏകദേശം രണ്ടു മാസങ്ങൾക്കപ്പുറം, ഇന്ത്യൻ സൈന്യം സുവർണ ക്ഷേത്ര സമുച്ചയത്തിൽ അതിവിപുലവും രക്തരൂഷിതവുമായ ഒരു ആക്രമണം നടത്തി. ഓപ്പറേഷൻ ബ്ലൂസ്റ്റാർ.
ഏകദേശം നൂറിനടുത്ത് സൈനികർ, തീവ്രവാദികളും സിവിലിയന്മാരുമായി ആയിരത്തി അഞ്ഞൂറിലധികം പേർ; ഇത്രയും ജീവനുകൾ അവിടെ പൊലിഞ്ഞു. തുടർന്ന് നാലുമാസത്തിനു ശേഷം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും വധിയ്ക്കപ്പെട്ടു.

1947 ജൂൺ 2 നു, പഞ്ചാബിലെ റോഡേ ഗ്രാമത്തിൽ ജൊഗീന്ദർ സിംഗ് ബ്രാർ എന്നയാളുടെ മകനായിട്ടാണു ജർണയിൽ സിംഗ് ഭിന്ദ്രൻവാലെ ജനിച്ചത്. ചെറുപ്പത്തിലേ മതകാര്യങ്ങളിൽ അതീവ് തല്പരനായിരുന്നു ജർണയിൽ സിംഗ്. അച്ഛൻ ജൊഗീന്ദർ സിംഗ് സിക്കുകാരുടെ ഒരു പ്രാദേശിക നേതാവായിരുന്നു.
സിക്കുകാരുടെ മതപഠന സ്കൂളാണ് “ദംദാമി തക്സൽ”. ഗുർബച്ചൻ സിംഗ് ഖത്സാ എന്നയാളാണു ദംദാമി തക്സലിന്റെ തലവൻ. ഭിന്ദ്രൻവാലെ, ദംദമി തക്സലിൽ ചേർന്നു പഠനം ആരംഭിച്ചു. ഗുർബച്ചനു ശേഷം മേധാവിയായ കർത്താർ സിംഗ് ഒരു അപകടത്തിൽ പെട്ടു മരിച്ചതിനെ തുടർന്നു, അദ്ദേഹത്തിന്റെ ഇഷ്ടശിഷ്യനായിരുന്ന ഭിന്ദ്രൻവാലെ ദംദമി തക്സലിന്റെ നിർദ്ദേശിയ്ക്കപ്പെട്ടു.
കടുത്ത മതനിഷ്ഠ പുലർത്തിയിരുന്ന ഭിന്ദ്രൻ വാലെ പഞ്ചാബിലെ ഗ്രാമങ്ങൾ തോറും നടന്ന്, മിഷണറി പ്രവർത്തനം ആരംഭിച്ചു. യുവാക്കളോട് മദ്യപാനം, പുകവലി, മയക്കുമരുന്ന്, അസന്മാർഗിക പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കാൻ അദ്ദേഹം ഉപദേശിച്ചു. ധാരാളം പേർ ഭിന്ദ്രൻ വാലയിൽ ആകൃഷ്ടരായി അദ്ദേഹത്തിന്റെ അനുയായികളായി. 1977 ഓഗസ്റ്റ് 25 നു ഭിന്ദ്രൻ വാലെ, ദംദമി തക്സലിന്റെ മേധാവിയായി ചുമതലയേറ്റു. “സിക്കിസം വ്യതിരിക്തമായൊരു മതമാണ്. അതിനു ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല”. ഭിന്ദ്രൻവാല പ്രഖ്യാപിച്ചു. മതപഠനശാലയുടെ മേധാവി എന്ന നിലയിൽ സിക്കുസമൂഹത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം വർധിച്ചു.
സിക്കുമതത്തിലെ മറ്റൊരു ശാഖയാണു “നിരങ്കാരികൾ” (ഇസ്ലാം മതത്തിലെ ഷിയാക്കൾ പോലെ). എന്നാൽ സിക്കുകാർ അവരെ തങ്ങളുടെ മതത്തിൽ പെട്ടവരായി കണക്കാക്കിയിരുന്നില്ല. നിരങ്കാരികളുടെ നേതാവായിരുന്നു ഗുരുബച്ചൻ സിംഗ്.
1978 സെപ്തംബർ 25 നു, കാൺപൂരിൽ നിരങ്കാരികളുടെ ഒരു സമ്മേളനം വിളിച്ചിരുന്നു. ഗുർബച്ചൻ സിംഗ് അതിൽ പങ്കെടുക്കുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി “അഖണ്ഡ് കിർത്തനി ജാഥ” എന്ന പേരിൽ ഒരു പ്രകടനമായി കോൺപൂരിലേയ്ക്കു പോകുവാൻ സിക്കുകാരിൽ ഒരു വിഭാഗം തീരുമാനിച്ചു.

നിരങ്കാരി സമ്മേളനത്തിനു പോലീസ് സംരക്ഷണം പ്രഖ്യാപിച്ചു. സമ്മേളന സ്ഥലത്ത് എത്തിയ സിക്കുകാരുടെ പ്രതിഷേധ ജാഥയും നിരങ്കാരികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പോലീസ് വെടിവെച്ചു. അക്രമത്തിനും വെടിവെയ്പ്പിലുമായി 13 സിക്കുകാർ കൊല്ലപ്പെട്ടു. ഇതിനെതിരെ പ്രക്ഷോഭവുമായി ഭിന്ദ്രൻവാല രംഗത്തെത്തി..
നിരങ്കാരി നേതാവ് ഗുർബച്ചൻ സിംഗ് അറസ്റ്റു ചെയ്യപ്പെട്ടു. പഞ്ചാബിനു വെളിയിൽ ഹരിയാനയിലാണു വിചാരണ നടന്നത്. അവിടെ കോടതി ഗുർബച്ചൻ സിംഗിനെയും അനുയായികളെയും വെറുതെ വിടുകയാണുണ്ടായത്. ഇതും സിക്കുകാരുടെ ക്രോധം വർധിപ്പിച്ചു. കൂടാതെ, ഹരിയാന – പഞ്ചാബ് നദീജല തർക്കവും വലിയൊരു വിഷയമായി ഉയർന്നു വന്നു. ഭിന്ദ്രൻ വാലയുടെ ഉയർച്ചയുടെ നാളൂകളായിരുന്നു അത്.

1950 കളിലും 60കളിലുമായി ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സ്റ്റേറ്റുകൾ രൂപീകരിയ്ക്കപ്പെട്ടു. സിക്കുകാർക്കു മാത്രമായി ഒരു സംസ്ഥാനം എന്നൊരു വികാരം അക്കാലം മുതലേ ഉണ്ടായിരുന്നു. എന്നാൽ പഞ്ചാബി ഭാഷാടിസ്ഥാനത്തിൽ രൂപീകരിയ്ക്കപ്പെട്ട സംസ്ഥാനത്ത് സിക്കുകാരോടൊപ്പം ഹിന്ദുക്കളുമുണ്ടായിരുന്നു. ഇത്, സിക്കുകാർക്കിടയിലെ തീവ്രവിഭാഗക്കാർക്ക് അതൃപ്തിയുണ്ടാക്കി. സിക്കുകാരുടേതായ രാഷ്ട്രീയ പാർടിയായിരുന്നു ശിരോമണി അകാലിദൾ. അകാലിദളിന്റെ വളർന്ന പഞ്ചാബിൽ കോൺഗ്രസിന്റെ അടിത്തറ ക്രമേണ കുറച്ചുകൊണ്ടുവന്നു.
1975-77 ലെ അടിയന്തിരാവസ്ഥയെ തുടർന്ന് ഇന്ദിരാ ഗാന്ധി അധികാരത്തിൽ നിന്നും തൂത്തെറിയപ്പെട്ടു. തുടർന്നു വന്ന ജനതാ പാർടിയുമായി അകാലിദൾ സഖ്യമായിരുന്നു. അകാലിദളിന്റെ വർധിച്ചു വരുന്ന പിന്തുണ തകർക്കാൻ സിക്കുകാർക്കിടയിൽ പിന്തുണയുള്ള ഒരു മതനേതാവിനെ വളർത്തിയെടുക്കുവാൻ, അക്കാലത്തെ കോൺഗ്രസ് ശക്തികേന്ദ്രമായിരുന്ന സജ്ഞയ് ഗാന്ധിയും സെയിൽ സിംഗും കൂടി പ്ലാനിട്ടു. അവർ കണ്ടെത്തിയത് ഭിന്ദ്രൻ വാലയെ ആണ്. ഇന്ദിരാ ഗാന്ധി അതിനു സമ്മതം മൂളി. താരതമ്യേന മിതവാദികളായിരുന്ന അകാലിദളിനെ പിന്തള്ളി തീവ്ര നിലപാടുകളുമായി ഭിന്ദ്രൻവാലെ വളർന്നു. അയാൾക്കു വേണ്ട പിന്തുണ കോൺഗ്രസ് നൽകി. 1980 ൽ നിരങ്കാരി നേതാവ് ബാബാ ഗുർബച്ചൻ സിംഗ് കൊല്ലപ്പെട്ടു. അതിനു പിന്നിൽ ഭിന്ദ്രൻ വാലെയുടെ കൈകളാണെന്നു ആരോപിയ്ക്കപ്പെട്ടു.

ശിരോമണി അകാലിദളിന്റെ നേതാവായിരുന്ന ഹർചരൻ സിംഗ് ലോംഗോവാൾ 1982 ൽ “ധർമയുദ്ധ് മോർച്ച“ എന്നൊരു പ്രക്ഷോഭപരിപാടിയ്ക്ക് തുടക്കം കുറിച്ചു. ഭിന്ദ്രൻ വാലെയുടെ സഹകരണവും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു.
പഞ്ചാബിൽ എമ്പാടും ഏറ്റുമുട്ടലുകൾ പതിവായി. ഭിന്ദ്രൻ വാലെയുടെ അനുയായികൾ പോലീസിനെയും സിക്കുകാരല്ലാത്തവരെയും ആക്രമിയ്ക്കാൻ തുടങ്ങി. ഭിന്ദ്രൻ വാലെയുടെ കടുത്ത വിമർശകനായിരുന്ന ആര്യസമാജം നേതാവും പത്രമുടമയുമായിരുന്ന ലാലാ ജഗത് നാരായൻ അജ്ഞാതരായ തോക്കുധാരികളാൽ കൊല്ലപ്പെട്ടു. ആ സംഭവത്തിൽ ഭിന്ദ്രൻ വാലെയെ അറസ്റ്റു ചെയ്തെങ്കിലും രണ്ടു ദിവസത്തിനകം മോചിപ്പിച്ചു. അതോടെ വീരപരിവേഷം ലഭിച്ച അയാൾതന്റെ വലിയൊരു അനുയായി വൃന്ദവുമായി ഭിന്ദ്രൻ വാലെ സുവർണക്ഷേത്ര സമുച്ചയത്തിൽ കുടിയേറി. ധർമയുദ്ധ് മോർച്ചയുടെ നേതൃത്വം ഏറ്റെടുത്ത ഭിന്ദ്രവാലെ, തനിയ്ക്കാവശ്യം സിക്കുകാരുടേതായ പരമാധികാര സ്റ്റേറ്റ് – ഖലിസ്ഥാൻ - ആണെന്ന് പ്രഖ്യാപിച്ചു. സിക്കുകാരല്ലാത്തവർ പഞ്ച്ബിൽ നിന്നു പുറത്തു പോകണമെന്നും അയാൾ ആവശ്യപെട്ടു. ഇതോടെയാണു, താൻ വളർത്തിയത് ഭസ്മാസുരനെ ആണെന്ന് ഇന്ദിരാ ഗാന്ധിയ്ക്ക് ബോധ്യമായത്.

സുവർണക്ഷേത്രത്തിൽ താവളമുറപ്പിച്ച ഭിന്ദ്രൻ വാലെ വലിയ തോതിൽ ആയുധ ശേഖരണം നടത്തി. അയാളുടെ അനുയായിൽ ആയുധ ധാരികളായി സുവർണ ക്ഷേത്ര സമുച്ചയത്തിലെ നീണ്ട ഇടനാഴികളിലും ഹാളുകളിലും സദാ റോന്തു ചുറ്റി..
അയൽ രാജ്യമായ പാകിസ്ഥാൻ, ഖാലിസ്ഥാൻ പ്രക്ഷോഭത്തെ എല്ലാരീതിയിലും സഹായിച്ചു. ബംഗ്ലാദേശ് യുദ്ധത്തിലെ പരാജയം ഉണങ്ങാത്തൊരു മുറിവായി പാകിസ്ഥാന്റെ ഹൃദയത്തിൽ കിടക്കുകയാണല്ലോ. കൂടാതെ വിദേശ രാജ്യങ്ങളിലുള്ള സിക്കുകാരും ഭിന്ദ്രൻ വാലെയ്ക്കു സാമ്പത്തികമായും അല്ലാതെയുമുള്ള പിന്തുണ നൽകി.
ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ത്യയുടെ ഹീറോകളിൽ ഒരാളായിരുന്നു മേജർ ജനറൽ ഷാബേഗ് സിംഗ്. യുദ്ധത്തിനു ശേഷമുള്ള കാലത്ത് അദ്ദേഹം ചില അഴിമതികേസുകളിൽ പെടുകയും റിട്ടയർമെന്റിനു തൊട്ടുമുൻപ് പിരിച്ചു വിടപ്പെടുകയും ചെയ്തു. പ്രതികാര ദാഹിയായ ഷാബേഗ് സിംഗ് ഭിന്ദ്രൻ വാലെയുടെ അനുയായി ആയിമാറി. സുവർണ ക്ഷേത്രത്തിലെ തന്റെ സൈന്യത്തിന്റെ ചുമതല ഭിന്ദ്രൻ വാലെ മേജർ ജനറൽ ഷാബേഗ് സിംഗിനെ ഏൽപ്പിച്ചു. അങ്ങനെ ഇന്ത്യൻ സൈന്യത്തിലെ വിദഗ്ധനായ യുദ്ധവീരനെ തന്നെ ഭിന്ദ്രൻ വാലെയ്ക്ക് സൈന്യത്തലവനായി ലഭിച്ചു.
സിക്കുകാരുടെ ആത്മീയ കേന്ദ്രമായ സുവർണ ക്ഷേത്രത്തിൽ പോലീസോ സൈന്യമോ പ്രവേശിയ്ക്കുകയില്ലെന്ന ധൈര്യത്താൽ അവിടെയിരുന്ന് ഭിന്ദ്രൻ വാലെ ഗവണ്മെന്റിനെ വെല്ലു വിളിയ്ക്കാൻ തുടങ്ങി. ഇന്ത്യയിലെ നിയമങ്ങൾ തനിയ്ക്ക് ബാധകമല്ലെന്ന് അയാൾ പ്രഖ്യാപിച്ചു. അയാളുടെ അനുയായികൾ പഞ്ചാബിൽ അഴിഞ്ഞാടി. 1983 ഏപ്രിലിൽ, പോലീസ് DIG എ എസ് അത്വാൽ സുവർണ ക്ഷേത്രത്തിൽ വെച്ച് പട്ടാപ്പകൽ കൊലചെയ്യപ്പെട്ടു. ആയിരക്കണക്കിനു അർദ്ധസൈനികരെ പഞ്ചാബിലുടനീളം വിന്യസിച്ചു. സംസ്ഥാന സർക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു.
1984 മെയ് മാസത്തിൽ, ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്ഥൻ നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ അനുനയനീക്കവും ഭിന്ദ്രൻ വാലെ തള്ളിക്കളഞ്ഞു. അതിശക്തയെന്നു പേരുകേട്ട പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം പഞ്ചാബും ഭിന്ദ്രൻ വാലെയും വലിയ തലവേദനയായി.
അധികം വൈകാതെ, കരസേനാ മേധാവി ജനറൽ എ എസ് വൈദ്യ പ്രധാനമന്ത്രിയെ സന്ദർശിച്ചു. അവരുടെ കൂടിക്കാഴ്ചകൾ നീണ്ടു.
“സൈനിക പരിഹാരമല്ലാതെ മറ്റൊരു മാർഗവുമില്ല”. ജനറൽ പറഞ്ഞു. മനസ്സില്ലാ മനസ്സോടെ പ്രധാനമന്ത്രി സമ്മതം മൂളി.

വെസ്റ്റേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജെനറൽ കെ. സുന്ദർജി ഓപ്പറേഷനുള്ള ആർമി തലവനായി നിയമിയ്ക്കപ്പെട്ടു.
(തുടരും)

No comments:
Post a Comment