Wednesday 28 October 2020

ഏറ്റവും വിദ്യാസമ്പന്നനായ മനുഷ്യൻ. ശ്രീകാന്ത് ജിച്ക്കർ,

 




ശ്രീകാന്ത് ജിച്ക്കർ,

=====================


നമ്മുടെ ഗൂഗിൾ മുത്തച്ഛനോട് ചോദിച്ചാൽ കിട്ടുന്ന ഉത്തരം ആണ് .ഇന്ത്യ കണ്ട ഏറ്റവും വിദ്യാസമ്പന്നനായ മനുഷ്യൻ. അദ്ദേഹത്തെ നമുക്കൊന്ന് പരിചയപ്പെടാം. മഹാരാഷ്ട്രയിലെ നാഗ്പുരിനടുത്തുള്ള കട്ടോൾ ഗ്രാമത്തിൽ 1954-ഇൽ ആണ് ശ്രീകാന്ത് ജിച്ക്കരുടെ ജനനം. വളരെ ചെറുപ്പത്തിൽ തന്നെ അതിവിശേഷമായ ബുദ്ധിശക്തി പ്രകടിപ്പിച്ച അദ്ദേഹം ആദ്യം MBBS ഡിഗ്രി എടുത്തു. MD പൂർത്തിയാക്കിയപ്പോൾ ഡോക്ടറായി ജോലി ചെയ്യാമായിരുന്നുവെങ്കിലും അദ്ദേഹം തിരഞ്ഞെടുത്തത് നിയമത്തിന്റെ പാതയാണ്. LLB, LLM പരീക്ഷകളിൽ ഉന്നത വിജയം നേടിയ ശ്രീകാന്ത് അടുത്തതായി തിരഞ്ഞെടുത്തത് മാനേജ്‌മന്റ് പഠനമായിരുന്നു. അതും നല്ല നിലയിൽ വിജയിച്ച ജിച്ക്കർ 24 -ആം വയസ്സിൽ സിവിൽ സർവീസ് പരീക്ഷ എഴുതി, IPS കിട്ടിയെങ്കിലും അദ്ദേഹം സിവിൽ സെർവീസിൽ നിന്ന് രാജി വെച്ചു. അടുത്ത വർഷം വീണ്ടും സിവിൽ സർവീസ് പരീക്ഷ എഴുതി IAS നേടി. പക്ഷെ നാലു മാസങ്ങൾക്കു ശേഷം IAS രാജി വെച്ചു അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങി.1980 ഇൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ച ശ്രീകാന്ത് ജിച്ക്കർ മഹാരാഷ്ട്ര നിയമസഭയിൽ എത്തുമ്പോൾ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ MLA ആയിരുന്നു. അടുത്ത ടേമിൽ MLC ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് മന്ത്രി സ്ഥാനം കിട്ടിയപ്പോൾ 14 വകുപ്പുകൾ ആയിരുന്നു കയ്യ്കാര്യം ചെയ്തിരുന്നത്. ഇതിനിടയിൽ ശ്രീകാന്ത് ഡിഗ്രികൾ കരസ്ഥമാക്കികൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഡിഗ്രികളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

1. MBBS

2. MD

3. LL.B

4. LL.M

5. DBM

6. MBA

7. B. Journ

8. D. Litt. (Doctor of Literature) in Sanskrit language.

9. M.A. (Public Administration)

10. M.A. (Sociology)

11. M.A. (Economics)

12. M.A. (Sanskrit)

13. M.A. (History)

14. M.A. (English Literature)

15. M.A. (Philosophy)

16. M.A. (Political Science)

17. M.A. (Ancient Indian History, Culture and Archaeology)

18. M.A. (Psychology).


cleared UPSC exams two times!


പിന്നീട് മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ MP യായി തിരഞ്ഞെടുക്കപ്പെട്ട ശ്രീകാന്ത് ഒരു നല്ല വാഗ്മിയും, ചിത്രകാരനും, നടനുമൊക്കെയായിരുന്നു. നാഗ്പൂരിലെ സാന്ദീപനി സ്കൂൾ അദ്ദേഹം സ്ഥാപിച്ചതാണ്. ഒരു ബഹുമുഖ പ്രതിഭയായിരുന്ന ശ്രീകാന്ത് ജിച്ക്കർ 2004 ഇൽ ഉണ്ടായ ഒരു കാർ അപകടത്തിൽ കൊല്ലപ്പെട്ടു. മരിക്കുമ്പോൾ ഒരു പക്ഷെ, ഒരു വ്യക്തിയുടെ കയ്യിലുള്ള ഏറ്റവും വലിയ പുസ്തകശേഖരത്തിനു ഉടമയായിരുന്നു അദ്ദേഹം, 52000 ത്തിൽ അധികം പുസ്തകങ്ങൾ


പേരിൽ ഉള്ള റിക്കാർഡ്

***********************

ലിംകായുടെ റെക്കോർഡ് ബുക്കിൽ ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നനായ മനുഷ്യൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ശ്രീകാന്ത് ചിച്ക്കറെയാണ്. പക്ഷെ ഇദ്ദേഹത്തെ പോലെ വേറെയും ചിലർ ഇന്ത്യയിൽ ഉണ്ട്. 145 ഡിഗ്രിയുള്ള ചെന്നൈയിലെ പ്രൊഫസ്സർ VN പാർത്തിപൻ, 35 ഡിഗ്രി ഉള്ള പഞ്ചാബിലെ Dr. ഹർദ്യാൽ സിംഗ് എന്നിവർ.പക്ഷേ ഇപ്പോഴും ഗൂഗിളിൽ 'most educated person in India' എന്ന് സെർച്ച് ചെയ്താൽ ശ്രീകാന്ത് ചിച്ക്കർ എന്ന് തന്നെയാണ് വരുന്നത്.

കടപ്പാട് 

No comments:

Post a Comment