കുഞ്ഞാലിമരക്കാർ
🗡
ഞാൻ ഇവിടെ പറയാൻ പോവുന്നത് 1505 കാലഘട്ടം മുതൽ 1600 കാലഘട്ടം വരെ,ഏകദേശം ഒരു നൂറ്റാണ്ടുകാലം കോഴിക്കോട്ടെ സാമൂതിരി രാജാവിന്റെ കടലിലേയും കരയിലേയും കാവൽ നായകൻമാരായ കുഞ്ഞാലിമരക്കാർ പരമ്പരയിലെ നാലാമൻ മുഹമ്മദ് കുഞ്ഞാലി മരക്കാരെ കുറിച്ചാണ്. പറങ്കികൾ(പോർച്ചുഗീസുകാർ ) കൊള്ളയടിച്ചും, സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയും, നാട്ടിൽ അക്രമ അന്തരീക്ഷം സൃഷ്ടിച്ച് കേരളത്തിൽ പറങ്കികളുടെ നരനായാട്ട് നടന്നുകൊണ്ടിരിക്കുന്ന ഒരു കാലം.
ഞാൻ രാവിലേ അങ്ങാടിയിലേക്ക് ഇറങ്ങിയതായിരുന്നു.ഞാൻ മുളകൊണ്ട്കെട്ടിയ ഒരു തോട്ടിൻപാലം മുറിച്ച് കടന്ന് പോവുന്ന സമയം.മഴക്കാലമായതിനാൽ തോട്ടിൽ നല്ല വെള്ളവും ഉണ്ട്. വെള്ളത്തിന്റെ കളകളശബ്ദം കുറച്ച് ദൂരേക്ക് വരെ കേൾക്കാവുന്ന അവസ്ഥയിലാണ് ഞാൻ പതുക്കെ പാലം ശ്രദ്ധിച്ച് മുറിച്ച് കിടക്കുകയായിരുന്നു. നടന്ന് പാലത്തിന്റെ പകുതിവരെ എത്തിയിരിക്കുന്നു. പാലത്തിന്റെ മുളകളിൽ മഴപെയ്തതു കാരണം വെഴുക്കൽ ചെറുതായിട്ടുണ്ട് .ചെറിയ ഒരു ഭയം ഉള്ളിൽ ഒതുക്കി പാലം മുറിഞ്ഞ് കിടക്കാനുള്ള ശ്രമത്തിന് ഇടയിൽ
"ആരെങ്കിലും രക്ഷിക്കണേ ഓടി വരണേ"
ഒരു പെൺകുട്ടിയുടെ കരച്ചിലോടുകൂടിയ അലറി വിളിക്കുന്ന ശബ്ദം എന്റെ കാതുകളിൽ വന്നു പതിച്ചു, ഞാൻ നടത്തം ഒന്ന് നിറുത്തി ചുറ്റിലും കണ്ണോടിച്ചു. തോട്ടിലേ വെള്ളത്തിന്റെ കുത്തി ഒഴുകുന്ന ശബ്ദം മാത്രം മാണ് അപ്പോൾ കേൾക്കാൻ സാധിച്ചത്. തോടിന്റെ രണ്ട് ഭാഗത്തായി കാടുപിടിച്ച് കിടപ്പായത്കാരണം ദൂരെ ദിക്കിലേക്ക് ഒന്നും കാണാൻ സാധിക്കുന്നില്ല. എനിക്ക് തോന്നിയതാവാം എന്നു കരുതി ഞാൻ പാലത്തിലൂടെ നടത്തം ആരംഭിച്ചതും വീണ്ടും ആ നിലവിളി ശബ്ദം പുറകിൽ നിന്ന് കേൾക്കാൻ ഇടയായി.ഞാൻ പതുക്കെ പുറകിലോട്ട് നടന്നു ശബ്ദം കേട്ടത് തോടിന്റെ വലതുഭാഗത്തുള്ള ഒരു കുറ്റികാടിന്റെ ഭാഗത്തുനിന്നാണ് ഞാൻ ആ ഭാഗത്തേക്ക് ലക്ഷ്യം വച്ച് പതിയെ നടന്നുനീങ്ങി അപ്പോഴാണ് ഞാൻ ആ മൃഗീയമായകാഴ്ച്ച കാണാൻ ഇടയായത്. പറങ്കിപടയിലേ രണ്ട് പേർ ചേർന്ന് തോട്ടിൽ തുണി കഴുകാൻ വന്ന ഒരു പെൺകുട്ടിയെ ബലമായി പിടിച്ച് വലിച്ച് ഇഴച്ച് കടലിനേ ലക്ഷ്യം വച്ച് നീങ്ങുന്നതാണ് കാണാൻ ഇടയായാത്. ആ പെൺകുട്ടി അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ പലവിധത്തിലും നോക്കുന്നുണ്ട് പക്ഷേ പറങ്കികളുടെ ബലത്തിന് മുന്നിൽ അവൾ പരാജയപ്പെട്ടുക്കൊണ്ടിരുന്നു. ഞാൻ അവരുടെ നീക്കങ്ങൾ ഒളിച്ചു നിന്ന് വീക്ഷിച്ചുകൊണ്ടിരുന്നു .എനിക്ക് ആ പെൺകുട്ടിയെ രക്ഷക്കണം എന്നുള്ള അതിയായ ആഗ്രഹമുണ്ടായിരുന്നു പക്ഷേ ആരോഗ്യവാൻമാരായ ആയുദ്ധധാരികളായ അവരുടെ മുന്നിൽ ഞാൻ ഒറ്റയ്ക്ക് ചെന്നുനിന്നാൽ അവർ എന്നെ ആ നിമിഷം വെടിവെച്ച് കൊന്നു തള്ളും എന്ന് എനിക്കറിയാം അതു കാരണം ഞാൻ അവരുടെ നീക്കങ്ങൾ അവർ അറിയാതെ പിൻതുടർന്നു.
പറങ്കികളുടെ തീതുപ്പുന്ന പീരങ്കിഘടിപ്പിച്ച ഭീമൻകപ്പൽ നങ്കൂരമിട്ട ഭാഗത്തേക്കാണ് അവരുടെ പോക്ക്. അവർ ആർത്തു ഇരമ്പി വരുന്ന കടൽ തിരമാലകളെ കീറിമുറിച്ച് നങ്കൂരമിട്ടു വന്നു നിൽക്കുന്ന കരയിൽ നിന്ന് അൽപ്പം അകലെ നിൽക്കുന്ന പറങ്കികപ്പിലിൽ എത്താൻ അവർ ഒരു ചെറുതോണിയുടെ സഹായത്തോടെ ആ പെൺകുട്ടിയെയും ബലമായി അതിലേക്ക് വലിച്ചിട്ട് ആ പറങ്കികൾ രണ്ടുപേരും തോണിയിൽ കപ്പലിനേ ലക്ഷ്യം വച്ച് നീങ്ങുകയാണ്.ഇതിന് ഇടയിൽ ആ പെൺകുട്ടിയുടെ മുഖം എനിക്ക് വ്യക്തമായി കാണാൻ സാധിച്ചു എനിക്ക് പരിചയമുള്ള ഞങ്ങളുടെ പള്ളിയിലേ വാപ്പുട്ടിമുസ്ലിയാരുടെ മോൾ ഖദീജയാണ് അത് എന്ന് എനിക്ക് മനസ്സിലായി.
ഞാൻ പെട്ടന്ന് മുസ്ലിയാരുടെ അടുത്തേക് വിവരങ്ങൾ അറിയിക്കാൻ പള്ളിയിലേക്ക് പുറപ്പെട്ടു. ഞാൻ ഓടികിതച്ച് ധൃതിയിൽ അങ്ങാടിയിലേ വലിയപള്ളിയുടെ മുറ്റത്തെത്തി ചുറ്റിലും നോക്കി ഇതിന് ഇടയിൽ അവിടെ ഓലമേഞ്ഞ ഓത്തുപള്ളിയിൽ വെളുത്ത വസ്ത്രവും വെളുത്തതലയിൽ കെട്ടും വേഷംധരിച്ച ആ വൃദ്ധനായ വാപ്പുട്ടി മുസ്ലിയാർ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കാണ്.
ഓടികിതച്ച് എത്തിയ എന്നേ ബാപ്പുടി മുസ്ലിയാരുടെ ശ്രദ്ധയിൽ പെട്ടതും.മുസ്ലിയാർ വേഗത്തിൽ എന്റെ അടുത്തേക് ആ പഠിപ്പിക്കുന്ന ഇടത്ത് നിന്ന് ധൃതിയിൽ നടന്നുവന്നു.
"എന്താ അബു ?എന്ത് പറ്റി? നിനക്ക് എന്താ സംഭവിച്ച് ? വല്ലാതെ കിതക്കുന്നുണ്ടല്ലോ?
ആകാംഷയോടെ കാര്യങ്ങൾ എന്നോട് തിരക്കി ഓടി വന്നതിനാൽ കിതപ്പുകാരണം കുറച്ച് സമയത്തേക്ക് എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല.ഒടുവിൽ കിതപ്പ് കുറച്ച് മാറിയ ഉടൻ ഞാൻ കാര്യങ്ങൾ ബാപ്പുമുസ്ലീയാരോട് വിറച്ച ശബ്ദത്തിൽ ഒരു വിധം പറഞ്ഞു മനസിലാക്കി കൊടുത്തു. ഇതു കേട്ടതും പൊട്ടിക്കരഞ്ഞുകൊണ്ട് മുസ്ലിയാർ എന്റെ തോളിലേക്ക് അവശനായി ചാഞ്ഞു.
" എന്റെ പടച്ചോനേ എന്റെ മോളെ കാത്തോളണേ ,അഞ്ച് നേരം ചങ്ക് പൊട്ടി ബാങ്കുവിളിക്കുന്ന ,അഞ്ച് നേരം നിസ്ക്കരിക്കുന്ന ഈ എന്റെ അപേക്ഷ സ്വീകരിക്കണേ, എന്നേ സഹായിക്കാൻ ആരും ഇല്ലാ അള്ളാഹ്, ആയുദ്ധ ബലംകൊണ്ടും ശക്തിക്കൊണ്ടും പറങ്കികളൊട് യുദ്ധം ചെയ്ത് എന്റെ മോളെ രക്ഷിച്ച് കൊണ്ടുവരാൻ എനിക്ക് ആവതില്ല റബ്ബേ, എന്റെ മോൾക് നീ കാവൽ നൽകണേ അള്ളാഹ്,
ആകാശംനോക്കിക്കൊണ്ട് പൊട്ടിക്കരഞ്ഞ്കൊണ്ട് ആ വയസ്സായ ബാപ്പു മുസ്ലിയാർ ഇരുകൈകളും ഉയർത്തി,
"മുസ്ലിയാരേ നമ്മുക്ക് എങ്ങിനേയെങ്കിലും ഖദീജാനേ പറങ്കികളുടെ അടുത്ത് നിന്ന് രക്ഷിക്കണം വേഗം പുറപ്പെടു ആലോചിച്ച് നിൽക്കാൻ ഇനി സമയമില്ല"
എന്റെ കൂടെ കരഞ്ഞു കൊണ്ട് അവശനായിക്കൊണ്ട് ആ പിതാവ് ഒപ്പം വന്നു,എന്തു ചെയ്യണം അറിയാതേ നിസ്സഹായവസ്ത്ഥയിൽ ആണ് ആ വൃദ്ധൻ മകളെ നഷ്ടപ്പെട്ട വേദന ഉള്ളിൽ ഒതുക്കി കടൽതീരം ലക്ഷ്യം വെച്ച് എന്റെ ഒപ്പം ഓടിവന്നു. ഞങ്ങൾ ഇരുവരുടെയും നടത്തം കടപ്പുറത്ത് എത്തിക്കഴിഞ്ഞു. കടലിൽ നിന്ന് ശക്തമായ തിരമാലകൾ ആർത്തു ഇരമ്പി വീശി നിൽക്കുന്നു. പറങ്കിക്കപ്പൽ കടലിനോട് അൽപ്പം ദൂരെ നങ്കൂരമിട്ട് നിൽപ്പുണ്ട് കടലിൽ നിന്നുള്ള ശക്തമായ കാറ്റ് കരയിലേക്ക് ഈ സമയം ആഞ്ഞ് വീശുന്നുണ്ട് ഒരു മഴക്കൊളുംകാണുന്നുണ്ട് .
" അബു നമ്മൾ എങ്ങിനേ അവിടെ എത്തും "
മുസ്ലിയാർ വിഷമത്തോടെ നിസ്സഹായകനായി എന്നോട് ചോദിച്ചു.ഞാൻ നീലവിരിച്ച് പരന്ന് കിടക്കുന്ന കടൽ മോത്തം ഒന്ന് കണ്ണോടിച്ചു നോക്കി. ഒന്നും പെട്ടന്ന് കാണാൻ കഴിഞ്ഞില്ല ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയ സമയം ഒരു ചെറുതോണി കടൽ തിരമാലയുടെ അകമ്പടിയോടെ കരയേ ലക്ഷ്യം വച്ച് വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.
വെയിലിന്റെ കനത്തചൂടും നല്ലകടൽ കാറ്റും കാരണം എന്റെ തൊണ്ട വരണ്ടു തുടങ്ങിയിരുന്നു ,ആകെ ഒരു ക്ഷീണവും തളർച്ചയും എനിക്ക് അനുഭവപ്പെട്ടു ക്കൊണ്ടിരുന്നു.
"മുസ്ലിയാരേ ഒരു തോണി ഇങ്ങോട്ട് വരുന്നുണ്ട് അതാ നോക്ക് "
ഞാൻ ആ തോണിയെ ചൂണ്ടിക്കാണിച്ചു ആ തോണി ഞങ്ങൾക്ക് മുന്നിൽ വന്നു നിന്നു.
" എന്താ മൊല്ലാക്കാ ഇങ്ങളും അബുവും കൂടി കടൽ കാണാൻ നിക്കണോ ഈ സമയത്ത്? ഇന്ന് രണ്ടു പേർക്കും പണി ഒന്നുമില്ലെ?"
ഒരു തമാശ ചോദ്യവുമായി തോണിയിൽ നിന്ന് കോയാമു എന്ന ഞങ്ങളുടെ നാട്ടിലേ മത്സ്യതൊഴിലാളി ഇറങ്ങി തോണി കരയിലേക്ക് ഉന്തിക്കയറ്റാൻ ഉള്ള ശ്രമത്തിലാണ്. തോണി കരയിലേക്ക് ഉന്തി കയറ്റാൻ പുറപ്പെട്ട നിമിഷം ബാപ്പു മുസ്ലിയാർ പൊട്ടിക്കരഞ്ഞ് കൊണ്ട് കോയാമുവിനോട് കാര്യങ്ങൾ വിശദീകരിച്ചു.
"കോയാ എന്റെ മോളേ പറങ്കികൾ തട്ടിക്കൊണ്ട് പോയടാ ,ദാ ആ കാണുന്ന കപ്പലിൽ എന്റെ മോൾ ഉണ്ട് എങ്ങിനേയെങ്കിലും അവിടെയെത്തി എന്റെ മോളേ എനിക്ക് രക്ഷിക്കണം. നീ ഞങ്ങളെ ഒന്ന് അവിടെ എത്തിക്കോ?"
കരഞ്ഞ് കൊണ്ട് കൈകൂപ്പിക്കൊണ്ട് ആ പിതാവ് അപേക്ഷിച്ചു
" മൊല്ലാക്ക തീതുപ്പുന്ന പീരങ്കിയും ബോംബും തോക്കും ഉള്ള ആരോഗ്യ വാൻമാരായ പറങ്കികളെ നിങ്ങൾ രണ്ട് പേരും പോയി എങ്ങിനേ നേരിടും? എങ്ങിനേ ഖദീജാനേ രക്ഷപ്പെടുത്തും? നിങ്ങളെക്കൊണ്ട് കഴിയുമോ അവരെ പോലുള്ള സംഘത്തെ കീഴ്പ്പെടുത്താൻ? ജീവൻ പോകുന്ന കളിയാ.
കോയാമുവിന്റെ ആ ചോദ്യം ഞങ്ങളെ അൽപ്പം ചിന്തിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു,
" അവരുടെ കാലുപിടിച്ച് കേണപേക്ഷിച്ചിട്ടായാലും വേണ്ടില്ല എനിക്ക് എന്റെ മോള് ഖദീജാനേ രക്ഷിക്കണം. എന്റെ ജീവൻ പണയം വെച്ചിട്ടാണങ്കിലും വേണ്ടില്ല എനിക്ക് അവളെ രക്ഷിക്കണം .ഇല്ലെങ്കിൽ അവർ പിച്ചിചീന്തിയ എന്റെ മോൾടെ മൃതശരീരം മൂന്നാം നാൾ ഈ കരയിൽ വന്ന് അടിയും. അതിനേക്കാൾ നല്ലതല്ലേ എന്റെ ജീവൻ പണയപ്പെടുത്തിയിട്ടായാലും വേണ്ടില്ല എന്റെ മോളെ രക്ഷിച്ച് അവളുടെ ഉമ്മന്റെ കയ്യിൽ സുരക്ഷിതമായി ഏൽപ്പിക്കുന്നത്. ഞങ്ങളെ നീ ഒന്ന് അവിടെ എത്തിച്ച് തന്നാ മാത്രം മതി അതിനുള്ള സൻമനസ്സ് എന്നോട് കാണിക്കണം"
കോയാമു മുസ്ലീയാരുടെ ദയനീയാവത്ഥ കണ്ട് ഞങ്ങളുടെ കൂടെ തോണിയുമായി പുറപ്പെട്ടു. ഞങ്ങൾ മൂന്നു പേരും പാഞ്ഞു വരുന്ന ശക്തമായതിരമാലകളെ തരണം ചെയ്ത് തോണിയിൽ യാത്ര തുടർന്നു .ഞങ്ങൾ ആ കുറ്റൻപറങ്കിക്കപ്പലിന് അടുത്ത് എത്തി, കപ്പലിൽ പീരങ്കിഘടിപ്പിച്ച വലിയ ഒരു കൂറ്റൻ യുദ്ധകപ്പൽ തന്നെയാണ് ഞങ്ങൾക്ക് മുന്നിൽ ഈ നിക്കുന്നത് എന്ന് എനിക്ക് മനസിലായി അതോടൊപ്പം ഉള്ളിൽ കുറച്ച് ഭയവും .കപ്പലിൽ നിന്ന് താഴെക്ക് തൂങ്ങി കിടക്കുന്ന തടിച്ച ഒരു കയർ ഞങ്ങളുടെ ശ്രദ്ധ യിൽ പെട്ടു,
" എന്നാ മൊല്ലാക്കയും അബുവും ആ തൂങ്ങി കിടക്കുന്ന കയർ വഴി സൂക്ഷിച്ച് മുകളിലേക്ക് കയറിക്കോളൂ ഞാൻ ഇവിടെ കാവൽ നിൽക്കാം ,ഇനി ഞാൻ കൂടെ വരണമെങ്കിൽ വരുകയും ചെയ്യാം?"
" വേണ്ട കോയ ഞങ്ങൾ പോയ്ക്കോളാം നീ ഇവിടെ നിന്നാമതി, ഞാൻ എന്റെ മോളെയും കൂട്ടി വരാം നീ ഇവിടെ നിക്ക് അതല്ലാ അരുതാത് വല്ലതും സംഭവിച്ചാൽ വയസ്സായ എന്റെ നബീസു ഒറ്റക്കാണ് വീട്ടിൽ അവളെ നീ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണം.ഇനി ഞാൻ രക്ഷപ്പെട്ടില്ലെങ്കിലും എന്റെ മോളെ എങ്ങിനേയെങ്കിലും രക്ഷപ്പെടുത്തി നിന്നിൽ ഏൽപ്പിക്കാം അവളെ നീ എന്റെ വീട്ടിൽ എത്തിക്കണം എന്നേ നോക്കി സമയം കളയാനും നിക്കരുത് "
നിറകണ്ണുകളോടെ മുസ്ലീയാര് കോയാമുവിനോട് യാത്ര പറഞ്ഞ് ആദ്യം മുകളിലോട്ട് കയറിൽ തൂങ്ങി കയറാൻ ശ്രമം തുടങ്ങി ഒന്ന് രണ്ട് തവണ ആ താഴെക്ക് തന്നെ വഴുതി വരാൻ തുടങ്ങി ഒടുവിൽ ബുദ്ധിമുട്ടിയിട്ടാണെങ്കിലും ആ ഭീമൻ കപ്പലിന്റ മുകളിലേക്ക് മുസ്ലിയാര് എത്തിയ ശേഷം എനിക്ക് കയറി വരാൻ കൈക്കൊണ്ട് വീശി കാണിച്ചു. ഞാനും രണ്ടും കൽപ്പിച്ച് കയറിൽ തൂങ്ങി മുകളിലേക്ക് കയറി കഷ്ട്ടിച്ച് മുകളിൽ എത്തിപ്പെട്ടു അവിടന്ന് മുസ്ലിയാരുടെ ഒരു കൈ സഹായത്തോടെ എന്നെ വലിച്ച് മുകളിലേക്ക് കയറ്റി അവിടെ ഞങ്ങൾ രണ്ട് പേരും എത്തിയ ശേഷം അവിടത്തെ അന്തരീക്ഷം മോത്തം ഒന്ന് കണ്ണോടിച്ചു നോക്കി.ആകെ ശാന്തമായ അന്തരീക്ഷമായിരുന്നു ആരെയും കാണുന്നില്ല. കടലിന്റെ ഇരമ്പൽ മാത്രമാണ് അവിടെ കേൾക്കാൻ സാധിച്ചത്.
മുസ്ലിയാര് തന്റെ മകളെ ആകൂറ്റൻ പായക്കപ്പലിന് ചുറ്റും നടന്ന് നോക്കാൻ തുങ്ങി പക്ഷേ ആ കപ്പലിന് ഉള്ളിൽ കാണാൻ കഴിഞ്ഞത് മദ്യപിച്ച കുറെ കുപ്പികളും, ഗ്ലാസും ,കഴിച്ച ഭക്ഷണത്തിന്റെ അവശിഷട്ടങ്ങളും,വലിയ വെള്ളത്തിന്റെ കന്നാസുകളുമാത്രമാണ്. ആകേ വൃത്തിഹീനമായി കിടക്കുകയാണ് ആ പരിസരം.ഞാനും ഒരു ഭാഗത്തുകൂടി തിരച്ചിൽ തുടങ്ങി ഇതിനിടയിൽ ഖദീജാനേ ഒരു തൂണിൽ കെട്ടിയിട്ടിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു . അവശയായി ബോധരഹിതയായി ഓർമ്മയില്ലാതെ തൂണിൽ ബന്ധനത്തിൽ നിൽക്കുന്നു. നല്ലവണ്ണം ഉപദ്രവിച്ച പാടുകൾ മുഖത്തും ദേഹത്തും കാണുന്നുണ്ട്.
"മുസ്ലിയാരെ ഇതാ ഖദീജ "
പതുക്കെ മറുഭാഗത്തുള്ള മുസ്ലിയാരെ നോക്കി വിളിച്ചുപറഞ്ഞു.ആ പിതാവ് ഇതു കേൾക്കണ്ട താമസം ഓടി കിതച്ച് എന്റെ അടുത്തേക്ക് എത്തി. ഞാൻ ഖദീജ നിക്കുന്ന തൂൺ മുസ്ലിയാർക്ക് ചൂണ്ടിക്കാണിച്ചു.
മകളെ തൂണിൽ കെട്ടിയിട്ട ആ അവസ്ഥയും നിപ്പും കണ്ടപ്പോൾകരഞ്ഞുകൊണ്ട് ആ പിതാവ് മകളുടെ കെട്ടഴിക്കാൻ ഓടി അടുക്കുന്നത് ഞാൻ കണ്ടു.
" കദീജ മോളെ... കദീജ കണ്ണു തുറക്ക് ,എന്ത് പറ്റി നിനക്ക്? മോളെ മോളെ.. "
ആ പിതാവിന്റെ അവസ്ഥയും അവിടത്തെ കാഴ്ച്ചയും എന്റെ കണ്ണുകളെ ഈറൻ അണിയിച്ചു. പാവം പറങ്കികൾ നല്ലവണ്ണം ഉപദ്രവിച്ചിരിക്കുന്നു. അവളുടെ കുപ്പായത്തിന്റെ ചില ഭാഗങ്ങൾ കീറി പറിഞ്ഞ് നഗ്നത പുറത്തു കാണുന്നനിലയിലാണ് .ഇത് കണ്ട ആ പിതാവ് വേഗം തലയിൽ കെട്ടിയ വെള്ളമുണ്ട് മകളുടെ ദേഹത്ത് പുതച്ചുകൊടുത സമയം ബൂട്ട് ഇട്ട ഒരു കാൽ ആ വൃദ്ധനായ പിതാവിന്റെ നെഞ്ചത്ത് വന്ന് പതിച്ചു.ആ ചവിട്ടിന്റെ ശക്തിയിൽ ആ പിതാവ് എന്റെ കാൽ കീഴിലേക്ക് തെറിച്ച് വീണ് ഉരുണ്ടുവന്നു.ഞാൻ മുസ്ലിയാരെ പെട്ടന്ന് പിടിച്ച് എണീപ്പിക്കാൻ ശ്രമിച്ചതും ഒരു വെടിയുണ്ട എന്റെ വലതു കയ്യിൽ വന്നു പതിച്ച് രക്തം ചിന്തി ,വേദന സഹിക്കാൻ വയ്യാതെ ഞാൻ മുസ്ലിയാരെ എടുത്ത് ഉയർത്താതെ താഴെ തന്നെ ഇരുത്തി വേദനക്കൊണ്ട് ഞാൻ പുളഞ്ഞുപോയ നിമിഷം രക്തം കയ്യിൽ നിന്ന് ഒഴുകിക്കൊണ്ട് ഇരുന്നു.
ഖദീജാനേ കെട്ടിയിട്ട തൂണിന്റെ പുറകിൽ നിന്ന് ഒരു കോട്ടും സൂട്ടും ഇട്ട സായിപ്പും കൂടെ പട്ടാള വേഷത്തിൽ പത്ത് പേര് അടങ്ങുന്ന സംഘവും പെട്ടന്ന് പ്രത്യക്ഷപ്പെടു. അവർ ഞങ്ങൾക്ക് നേരെ തോക്ക് ചൂണ്ടി അടുത്തു ഭയാനകരമായ ഒരു അന്തരീക്ഷം ഞങ്ങൾ അവരുടെ വെടിക്കൊണ്ട് മരിക്കാൻ പോവുകയാണ് എന്ന് മനസിലായി അവർ ഒരു വേട്ടമൃഗത്തേപ്പോലെ ഞങ്ങളെ വളഞ്ഞു .
"നിങ്ങൾ ആരാ ?എന്തിന് ഞങ്ങളുടെ കപ്പലിൽ വന്നു?"
സായിപ്പ് ഞങ്ങളെ നോക്കി ദേഷ്യത്തോടെ അലറിക്കൊണ്ട് ചോദിച്ചു.
"സായിപ്പേ ആ കെട്ടിയിടിരിക്കുന്നത് എന്റെ മകളാണ് ,അവളെ രക്ഷിക്കാനാ ഞാൻ വന്നത്. സായിപ്പ് കരുണ കാണിച്ച് എന്റെ മോളെ എന്നോടൊപ്പം വിടണം"
കൈകൂപ്പിക്കൊണ്ട് ആ വയസ്സനായ പിതാവ് സായിപ്പിനോട് യാചിച്ചു.
" ഞങ്ങളുടെ കപ്പലിൽ നുഴഞ്ഞു കയറാൻ നിങ്ങൾക്ക് എങ്ങിനേ ധൈര്യം വന്നു. നിങ്ങളുടെ മകളെ ഞങ്ങൾ ഒന്നും ചെയ്യില്ല നാളെ വിട്ടയക്കാം ,തൽക്കാലം രണ്ടു പേരും തിരിച്ച് പോവുന്നതാ നല്ലത് ഇനി ഇവിടെ നിൽക്കുന്നത് നിങ്ങൾ രണ്ടു പേർക്കും നല്ലതല്ല.
ആ പിതാവ് സായിപ്പിന്റെ കാൽക്കൽ വീണു കരഞ്ഞ്ക്കൊണ്ട് മകളെ തന്നോടൊപ്പം വിട്ടയക്കാൻ കുറെഅപേക്ഷിച്ചു .പക്ഷേ സായിപ്പ് അതിന് വഴങ്ങിയില്ല ,ആ പിതാവ് മോളെക്കൊണ്ടേ തിരിച്ച് പോവൂ എന്ന് മനസിലാക്കിയ സായിപ്പ് ആ പിതാവിനേ സംഘം ചേർന്ന് ആക്രമിക്കാൻ തീരുമാനിച്ചു. അവർ ചവിട്ടിയും അടിച്ചും ആ പിതാവിനേ മൃഗീയമായി ആക്രമിച്ചു. എനിക്ക് നിസ്സഹായവസ്ഥയിൽ കണ്ടു നിക്കാനേ കഴിഞ്ഞൊളു. ആ പിതാവിനോടുള്ള ക്രൂരമായ മർദ്ദനം കണ്ട് വിഷമത്തോടെ ഞാൻ കണ്ണുകൾ അടച്ചു .ആ വൃദ്ധനായ മനുഷ്യന്റെ ദയനീയമായ കരച്ചിൽ കടലിൽ ആഞ്ഞടിച്ചു എന്റെ കാതുകളിൽ തറച്ചു കയറി.
"അയ്യോ എന്റെ ഉപ്പാനേ ഒന്നും ചെയ്യല്ലേ, ഉപ്പാ.. ഉപ്പാ "
ഖദീജാന്റ ബോധം വന്നിട്ടുള്ള നിലവിളിയും എന്റെ ചെവിയിൽ വന്നു പതിച്ചു ഞാൻ കണ്ണുകൾ മേല്ലെ തുറന്നു നോക്കുമ്പോൾ പറങ്കികൾ ആ വൃദ്ധനേ നിലത്തുകൂടി വലിച്ച് ഇഴച്ച് കപ്പലിന്റെ ഒരു മൂലയിലേക്ക് എടുത്ത് എറിഞ്ഞു. ആ വൃദ്ധനായ പിതാവ് ചോരതുപ്പി കുരച്ചു കൊണ്ട് അവശനിലയിൽ ക്ഷീണിതനായി നിലത്ത്കിടന്നു പോയി .
"ടോ കിളവാ നിന്റെ മോളെ നിന്റെ മുന്നിൽ വച്ച് ഇവർ എല്ലാവരും കൂടി പിച്ചിചീന്തുന്നത് ചാവുന്നതിന് മുന്നേ നീ കാണണം നോക്ക് അങ്ങോട് "
സായിപ്പ് തൂണിലേക്ക് വിരൽചൂണ്ടി അഹങ്കാരത്തോടെ വിളിച്ച് പറഞ്ഞു.ആ പത്ത് പേരടങ്ങുന്ന പറങ്കിപട്ടാളക്കാർ ഖദീജാനേ ലക്ഷ്യം വച്ച് നടന്നു നീങ്ങുന്നത് കണ്ട ഞാൻ രണ്ടുകൽപ്പിച്ച് ആ പറങ്കി പട്ടാളത്തിന് മുന്നിൽ ഖദീജാന്റെ മുന്നിലായി നിന്നു.ഞാൻ അരുതേന്ന് പറഞ്ഞ് ആ പറങ്കി പട്ടാളത്തിന്റെ മുന്നിൽ കേണുനിന്നു. അവരുടെ പിന്നീടുള്ള മൃഗീയആക്രമണങ്ങൾ എനിക്ക് നേരേയായിരുന്നു എന്നേയും അവർ വലിച്ച് ഇഴച്ച് മുസ്ലിയാരുടെ അടുത്തേയ് തൂക്കി എറിഞ്ഞു.
"എന്റെ മോളെ ഒന്നും ചെയ്യല്ലേ "
ആ പിതാവ് അലറിക്കരഞ്ഞുകൊണ്ട് പറഞ്ഞു. കിടന്ന ഇടത്തു നിന്ന് എണീക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു. പക്ഷേ എണീക്കാനും നടക്കാനും സാധിക്കാതെ ആ പിതാവ് നിലത്തിലൂടെ മോളെ രക്ഷിക്കാൻ ഇഴഞ്ഞ് നീങ്ങാൻ തുടങ്ങി ഇതു കണ്ട സായിപ്പ് ഓടി അടുത്ത് ആ പിതാവിന്റെ മുഖത്തേക്ക് ബൂട്ടിട്ട കാലുകൊണ്ട് ആഞ്ഞ് ചവിട്ടി,
" പടച്ചോനേ എന്റെ മോളേയും ഞങ്ങളെയും ഈ കാട്ടാളൻമാരുടെ കയ്യിൽ നിന്ന് രക്ഷിക്കാൻ ആരും ഇല്ലെ "
ആ പിതാവിന്റെ കരച്ചിൽ കടലിൽ അലയടിച്ചു.ഇതു കേട്ട സായിപ്പ് പൊട്ടിച്ചിരിച്ചുകൊണ്ട് ഞങ്ങളെ നോക്കി
" നിന്റെ പടച്ചോൻ ഇപ്പോ വരും കാത്തിരുന്നോ? ഞങ്ങളുടെ കപ്പലിൽ കയറി നിങ്ങളെ രക്ഷിക്കാൻ വരുന്ന പടച്ചോനേ എനിക്ക് ഒന്നു കാണണം.അതിന് ചങ്കൂറ്റമുള്ള ആണായി പിറന്നവരുണ്ടോ കിളവാ നിന്റെ നാട്ടിൽ ?"
അഹങ്കാര വാക്കുകൾക്കൊണ്ട് സായിപ്പ് മതി മറന്നു നിക്കുന്ന സമയം
"അരുതേ എന്നേ ഉപദ്രവിക്കരുതേ എന്നേയും വാപ്പാനേയും സായിപ്പ് കരുണചാണിച്ച് വിട്ടയക്കണേ ഞങ്ങളെ വേറുതെ വിടണേ സായിപ്പേ"
ഖദീജ കരുഞ്ഞുകൊണ്ട് കേണപേക്ഷിക്കുന്നത് ഞാൻ നിസ്സഹായവസ്ഥയിൽ കേട്ടുകൊണ്ട് നിന്നു.പറങ്കിപട്ടാളം ആ പെൺകുട്ടിയുടെ മാറിൽ നിന്ന് വാപ്പപുതപ്പിച്ച വെള്ള മുണ്ട് മുകളിലേക്ക് എടുത്ത് എറിഞ്ഞ് അവർ അട്ടഹസിച്ചു.
കടൽക്കാറ്റിൽ ആ വെള്ള തുണി മുകളിലേക്ക് പറന്ന് ഉയർന്ന സമയം എന്റെ അടുത്ത് നിലത്ത് അവശനായി കിടക്കുന്ന ആ പിതാവ് ചിരിക്കുന്നത് ഞാൻ കേട്ടു. ചിരിയുടെ ശബ്ദം കേട്ട സായിപ്പ് തിരിഞ്ഞ് ഒന്ന് നോക്കി.
"എന്താടോ കിളവാ നിനക്ക് ഭ്രാന്തായോ "
സായിപ്പിന്റെ ദേഷ്യത്തോടെയുള്ള ഒരു ചോദ്യമായിരുന്നു നിലത്തു കിടക്കുന്ന പിതാവിനോട്.
"സായിപ്പേ ഈ കടലിന്റെ ഓളപ്പരപ്പിൽ വന്ന മാറ്റം എനിക്ക് മനസ്സിലാകും നിനക്ക് മനസിലാവില്ല. നീ ചോദിച്ചില്ലേ ഞങ്ങളെ രക്ഷിക്കാൻ പടച്ചോൻ വരുമോ എന്ന് ?എന്നാ പടച്ചോൻ നേരിട്ട് വന്നില്ലെങ്കിലും ചിലരുടെ രൂപത്തിൽ വരും .പടച്ചോൻ നല്ലവരെ പരീക്ഷിക്കും പക്ഷേ കൈവിടില്ല. സായിപ്പ് നിക്കുന്ന താഴെക്ക് ഒന്ന് നോക്ക് അപ്പോ കാണാ ഞങ്ങളുടെ രക്ഷകനേ "
സായിപ്പ് ഇതുകേട്ടതും പെട്ടന്ന് നിക്കുന്നിടത്ത് നിന്ന് പുറകിലോട്ട് ഒന്ന് നീങ്ങി.
" ഹ ഹ ഹ എന്താ സായിപ്പേ പേടിച്ച് പോയോ"
ആ പിതാവിന്റെ രോഷാകുലമായ ചോദ്യം സായിപ്പിന്റെ മുഖത്ത് വന്ന് പതിച്ചു.
സായിപ്പേ ഞാൻ പറഞ്ഞില്ലെ താഴെക്ക് നോക്കാൻ സായിപ്പ് നേരേ നോക്ക് അപ്പോ കാണാ ആരും ഇല്ലാത്തവർക്ക് പടച്ചോൻ അയച്ചവന്റെ നിഴല് ?..നോക്ക് സായിപ്പേ താഴേക്ക് നേരെ,
ഈ സമയം പറങ്കികളുടെ കപ്പലിന് മുകളിൽ കെട്ടിയ പതാകഅന്തരീക്ഷത്തിലൂടെ കടൽക്കാറ്റിൽ താഴെക്ക് പാറിപറന്ന് വന്ന് ഖദീജാന്റ തലക്ക്മീതെ മൂടി ദേഹം മൊത്തം മറച്ച്ക്കൊണ്ട് പുതച്ചു നിന്നു .ആകെ പറങ്കി പതാകയിൽ തലതൊട്ട് ദേഹം മുഴുവൻ മൂടിയ ഖദീജാനേയാണ് പിന്നെ കാണാൻ കഴിഞ്ഞത്.
സായിപ്പും ഞാനും നിലത്ത് ആരോ ആയുധവും എടുത്ത് നിക്കുന്ന നിഴൽ കണ്ടു.
"സായിപ്പേ ഇപ്പോ കണ്ടോ ഈ മണ്ണിന്റെ പെണ്ണിന്റെയും മാനം കാക്കാൻ വന്ന നായകനേ ? സായിപ്പ് കപ്പലിന്റെ മുകളിൽ കെട്ടിയ പറങ്കിപതാക അരിഞ്ഞ് വീഴ്ത്തി എന്റെ മോൾടെ മാനംകാക്കാൻ വന്ന വീരപുരുഷനേ കാണണമെങ്കിൽ തല ഉയർത്തി നോക്ക് സായിപ്പേആകാശത്തേക്ക് അപ്പോ കാണാ ഈ നാടിന്റെ ആൺകുട്ടിയെ. ഈ നാടിന്റെ രക്ഷകനേ. നിങ്ങൾ ആയിരം പറങ്കികൾക്ക് ആണായി പിറന്ന ഇവൻ ഒറ്റ ഒരുത്തൻ മതി സായിപ്പേ ഈ മണ്ണിൽ പോരാടാൻ"
ആ വാപ്പന്റെ അരിശത്തോടെയുള്ള വാക്കുകൾ കേട്ടപ്പോഴാണ് ഞാനും മുകളിലേക്ക് നേരേ ശ്രദ്ധിച്ചത് സൂര്യൻ തലക്ക് മീതെയാണ് നിൽപ്പ് കപ്പലിന്റെ കൂറ്റൻകൊടി മരത്തിന്റെ മുകലിൽ ആരോ ഊരി പിടിച്ച വാളുമായി നെഞ്ചു വിരിച്ച് ഒരു അങ്കത്തിന് തയ്യാറായ മട്ടിൽ നിൽക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി .ഞാൻ കണ്ണുകൾ ചെറുതായി ചിമ്മി ഇടതു കൈക്കൊണ്ട് നേറ്റിമറച്ച് മുകളിലേക്ക് ഒന്നുകൂടി സൂക്ഷിച്ച് നോക്കി എന്റെ മനസ്സ് ആവേശത്തോടെ പറഞ്ഞു " കുഞ്ഞാലി"
"ആരാ കപ്പലിന് മുകളിൽ കൊടിമരത്തിൽ നിൽക്കുന്നത്? നമ്മുടെ പതാക അരിഞ്ഞ് താഴെ ഇട്ട് ഇത്ര ദൈര്യത്തോടെ നിക്കുന്നത് ആരാണ്? ആരാ അവൻ, "
ദേഷ്യത്തോടെ കപ്പലിന് മുകളിലേക്ക് നോക്കി സായിപ്പ് അലറി വിളിച്ചു
"സായിപ്പേ ആ മുകളിൽ ഇപ്പോൾ രണ്ട് സൂര്യൻമാരേ സായിപ്പിന് കാണാം ഒന്ന് ഭൂമിയിൽ മൊത്തം വെളിച്ചം തരുന്ന സൂര്യനേ ,രണ്ടാമത് ഈ നാടിന് കാവൽ നിൽക്കുന്ന സൂര്യനേ ,ഈ അറബിക്കടലിന്റെ സുൽത്താൻ ,കോഴിക്കോട്ടെ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകൻ, പറങ്കികളുമായി ഐതിഹാസികമായ കപ്പൽയുദ്ധങ്ങൾ നടത്തി വിജയം കൈവരിച്ച ധീരയോദ്ധാവ്, ഇൻന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്ത മരക്കാർ പരമ്പരയിലേ നാലാമൻ മുഹമ്മദ് കുഞ്ഞാലി മരക്കാർചങ്കൂറ്റമുണ്ടെങ്കിൽ മുട്ടി നോക്ക് സായിപ്പേ"
ഈ സമയം കൊടിമരത്തിന് മുകളിൽ നിന്ന് താഴേക്ക് കിടക്കുന്ന കയറിൽ തൂങ്ങി കുഞ്ഞാലി ഖദീജനിൽക്കുന്ന ഭാഗത്തേക്ക് കയറിൽ തൂങ്ങി വേഗത്തിൽ ഇറങ്ങി ഇതിനിടയിൽ അരയിൽ കരുതിയ കത്തി എടുത്ത് അന്തരീക്ഷത്തിലൂടെ പായിച്ചു ആ കത്തി ഖദീജയുടെ വെള്ള തുണി പറിച്ച് എറിഞ്ഞ പറങ്കിയുടെ നെറ്റിയിൽ ചെന്ന് പതിച്ച് രക്തം ചിന്തി. കുഞ്ഞാലി ആ പറങ്കി പട്ടാളത്തിന് മുന്നിൽ ഒരു പുലിയേപ്പോലെ ചാടി വീണു .ഊരി പിടിച്ച വാൾ വലതുകയ്യിൽ ഇട്ട് കറക്കിക്കൊണ്ട് ചുറ്റിലും വാൾ ഒരു ഇടിമിന്നൽ പോലെ വീശിക്കൊണ്ട് കറങ്ങുന്നത് ഞാൻ കണ്ടു .സൂര്യകിരണങ്ങൾ ആ വാളിൽ തട്ടി ഇടിമിന്നൽപ്പോലെ തിളങ്ങിയ നിമിഷം അതിവേഗത്തിൽ വാൾ വീശുന്ന കുഞ്ഞാലിയെ സായിപ്പും ഞങ്ങളും കൗതുകത്തോടെ നോക്കി നിന്നു. ഖദീജാക്ക് ചുറ്റിലും ഉണ്ടായിരുന്ന പത്തുപേരിൽ നാലുപേരുടെ തലകൾ ഈ നിമിഷം കടലിലേക്ക് തെറിച്ചു പോയി ,ഇതു കണ്ട മറ്റു പറങ്കികൾ കപ്പലിന് ഉള്ളിലേക്ക് പേടിച്ച് ഓടി .കുഞ്ഞാലി ഖദീജാനേ കെട്ടിയിട്ട കയർ വാളുകൊണ്ട് മുറിച്ച് മാറ്റി ഖദീജാനേ ഇടതുകയ്യിലും വലതുകയ്യിൽ ഊരി പിടിച്ച വാളുമായി സായിപ്പിന്ന നേർക്ക് നടന്നു വന്നു. മീശപിരിച്ച വട്ടതാടിയുള്ള തലപ്പാവ് ധരിച്ച ആരോഗ്യവാനായ ചെറുപ്പക്കാരനായ കുഞ്ഞാലിയുടെ ആ വരവ് കണ്ടപ്പോൾ എനിക്ക് വരെ രോമാഞ്ചം ഉണ്ടായ നിമിഷം. കാരണം നാട്ടുകാർ പറയുന്നതു പോലെ തന്നെ "അറബിക്കടലിന്റെ സിംഹം " തന്നെയാണ് മുഹമ്മദ്കുഞ്ഞാലിമരക്കാർ എന്ന് എനിക്ക് ഭോദ്യമായി
കുഞ്ഞാലി സായിപ്പിന്റെ അടുത്തേത്തി അവശനായിനിക്കുന്ന ആ പിതാവിന്റെ കയ്യിൽ മോളെ ഏൽപ്പിച്ചു. എന്നേയും അവരോയും കപ്പലിന്റെ ഒരു ഭാഗത്തേക്ക് ചെന്നിരിക്കാൻ ചൂണ്ടിക്കാണിച്ചു.
"സായിപ്പേ ഞാൻ മരക്കാർ ലോകത്തിലേ ഏറ്റവും അതിശക്തരായ പറങ്കി സൈന്യത്തിന് മുന്നിൽ ആത്മബലം ചോരാതെ പോരാടിയ കുഞ്ഞാലി മരക്കാർ പരമ്പരയിലേ നാലാമൻ മുഹമ്മദ് കുഞ്ഞാലി മരക്കാർ, ഈ ഞാൻ ഇവിടെ ഉള്ള ഇടത്തോളം കാലം എന്റെ അവസാനശ്വാസം വരെ ഈ നാട്ടിൽ നിങ്ങളെ കാലു കുത്തിക്കില്ല അത് ഈ കുഞ്ഞാലിയുടെ വാക്കാ .പണ്ടും കുറെ പറങ്കിക്കപ്പലുകൾ ഈ തീരം ലക്ഷ്യം വച്ച് വന്നിട്ടുണ്ട് അതെല്ലാം ആ നടുക്കടലിൽ വച്ച് തന്നെ കുഞ്ഞാലി ഇല്ലാതാക്കിയിട്ടുണ്ട്. സായിപ്പിന് മുന്നേ വന്നവരോട് അന്വേഷിച്ചാൽ മനസിലാവും.
" നീയാണോ ഈ നാടിന്റെ കാവൽനായ കേട്ടിട്ടുണ്ട് നിന്നേ കുറിച്ച് കുറെ. ഞങ്ങളുടെ കപ്പലിൽ കയറിവന്ന് അങ്ങോട്ട് പെട്ടന്ന് പോവാം എന്ന് നീ കരുതണ്ട ഇത് പറങ്കിക്കപ്പലാ ഓർത്തോ "
സായിപ്പ് കുഞ്ഞാലിയോട് അരിശത്തോടെ പറഞ്ഞു
" അതേ സായിപ്പേ ഈ നാടും നാട്ടുകാരുമാണ് എന്റെ കുടുംബം അവർക്ക് വേണ്ടിയാണ് ഞാൻ വാൾ എടുതത്ത്.ഞാൻ ഒരു കാവൽക്കാരനായി അവസാനശ്വാസം വരെ അവർക്ക് ഒപ്പം ഉണ്ടാവും, സായിപ്പ് ആദ്യം പോയി കപ്പലിന് ചുറ്റും നോക്ക് എന്നിട്ട് വാ.
സായിപ്പ് ഇത് കേട്ടതും കപ്പലിന് ചുറ്റും ഓടിനടന്ന് താഴെക്ക് നോക്കി സായിപ്പിന്റെ ഭയത്തോടെയുള്ള ഓട്ടം കണ്ടപ്പോൾ ഞാനും കപ്പലിന് താഴെക്ക് ഒന്ന് നോക്കി അപ്പോഴാണ് കണ്ടത് കുഞ്ഞാലി മരക്കാരുടെ നൂറുകണക്കിന് വരുന്ന നാവികപ്പട ആ ഭീമൻ പറങ്കിക്കപ്പലിനേ ചുറ്റിയിരിക്കുന്നു വേണമെങ്കിൽ റാഞ്ചി ഇരിക്കുന്നു എന്നും പറയാം,
"എന്താ സായിപ്പേ ബേജാറാവല്ലെ ഇത് കുഞ്ഞാലിയുടെ നാവിക കോട്ടയാണ് ഇതിന്റെ അകത്തേക്ക് ഒരു പറങ്കിയേയും കയറ്റിവിടാറില്ല. ഇനി വന്നാൽ തന്നെ നേരാവണ്ണം തിരിച്ച് പോയ ചരിത്രവുമില്ല നടുക്കടലിൽ പറങ്കികൾക്ക് അന്ത്യം കുറിച്ചിട്ടേ കുഞ്ഞാലി വിശ്രമിച്ചിട്ടുള്ളൂ. അതു കൊണ്ട് സായിപ്പിനേ സമൂതിരി രാജാവിന്റെ മുന്നിൽ ഹാജരാക്കി ശിക്ഷ കേൾപ്പിച്ച ശേഷം തുടർ നടപടി.
"കുഞ്ഞാലി നിന്നേയും നിന്റെ നാടിനേയും ഇല്ലാതാക്കിയിട്ടേ ഞങ്ങൾക്ക് വിശ്രമമുള്ളൂ നിന്റെ നാട്ടിലേ പെണ്ണുങ്ങൾ ഞങ്ങളുടെ കുഞ്ഞുങ്ങളെ പ്രസവിക്കും.ഇവിടെ ഞങ്ങൾ പറങ്കികൾ നിങ്ങളെ അടിമകൾ ആക്കും നിന്നേയും നിന്റെ രാജാവിനേയും തലവെട്ടി പൊതു സ്ഥലത്ത് വെക്കും ചങ്കൂറ്റമുണ്ടെങ്കിൽ നീ ആണാണെങ്കിൽ തടഞ്ഞ് കാണിക്ക്?
ഈ സമയ കുഞ്ഞാലി അന്തരീക്ഷത്തിലേക്ക് പറന്ന് ചാടിമറിഞ്ഞ് വാൾവീശിയ നിമിഷം സായിപ്പിന്റെ തലതെറിച്ചു വീണു .കുഞ്ഞാലി നിലത്ത് ചോര പുരണ്ടവാളു കുത്തി മുട്ടുകാലിൽ വന്നു നിന്നു ഒരു ചങ്കൂറ്റമുള്ള ചങ്കുറപ്പുള്ളയോദ്ധാവായി.
"ഒരു പറങ്കിയും നമ്മുടെ നാട്ടിൽ വന്ന് അതികപ്രസംഗം നടത്തുന്നത് കയ്യും കെട്ടി തലയും താഴ്ത്തി കേട്ടു നിക്കാൻ മുഹമ്മദ് കുഞ്ഞാലിമരക്കാരേ കിട്ടില്ല"
( കുഞ്ഞാലി മരക്കാർ എന്ന ധീരയോദ്ധാവിന്റെ ചരിത്രം എഴുതാൻ എന്റെ തൂലികക്ക് കഴിയില്ല എന്ന ഉറപ്പുള്ളതുകൊണ്ട് ഇവിടെ നിർത്തുന്നു.)
No comments:
Post a Comment