കോട്ടുക്കല്‍ ഗുഹാ ക്ഷേത്രം
....................................................
....................................................
അജന്ത -എല്ലോറാ ക്ഷേത്രങ്ങള്‍ അത്ഭുതങ്ങളുടെ ഒരു മാലപ്പടക്കം ആണെങ്കില്‍ അതിന്‍റെ തെക്കേ അറ്റത്ത് ഇങ്ങു കേരളത്തില്‍ കെട്ടിയിരിക്കുന്ന അമിട്ടാണ് ഒറ്റ പാറയില്‍ കൊത്തി എടുത്ത കോട്ടുക്കല്‍ ഗുഹാ ക്ഷേത്രം. ഇപ്പോള്‍ പുരാവസ്തു വകുപ്പിന്റെ അധീനതയില്‍ ഉള്ള ഈ ക്ഷേത്രം അവരുടെ കണക്ക് പ്രകാരം ഇത് നിര്‍മ്മിക്കാന്‍ നൂറ് പേര്‍ നൂറു വര്‍ഷം പണി എടുക്കേണ്ടി വന്നിരിക്കും എന്നാണ്..
കൊല്ലം ജില്ലയില്‍ ആയൂരിനും ചടയമംഗല ത്തിനും കിഴക്കായി കോട്ടുക്കല്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത്..എ.ഡി 16-ാം നൂറ്റാണ്ടു വരെ ദക്ഷിണേന്ത്യയുടെ തെക്കുഭാഗത്ത് പമ്പാനദിക്കും കന്യാകുമാരിക്കുമിടയ്ക്ക് നിലനിന്നിരുന്ന അയോയി എന്നു വിളിക്കപ്പെട്ടിരുന്ന ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു ഇന്നത്തെ ചടയമംഗലം പ്രദേശമെന്ന് കരുതാവുന്നതാണ്. അന്നത്തെ സ്ഥലനാമങ്ങള്‍ ഊര്‍, മംഗലം, കുളം, കോട്, കര എന്നിങ്ങനെ അവസാനിക്കുന്നവയായിരുന്നു. ചടയമംഗലത്തിന്റെ അയല്ഗ്രാ മമായ ആയൂര്‍ എന്ന പ്രദേശത്തിന് ആയ് രാജവംശവുമായി നേരിട്ടു ബന്ധമുണ്ടായിരുന്നതിന്റെ തെളിവാണ് പ്രസ്തുത സ്ഥലനാമം. എ.ഡി 765-നും, 815-നും മധ്യേ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന ജടിലപരാന്തക നെടുംചടയന്‍ എന്ന രാജാവ് ആയ് രാജ്യം ആക്രമിച്ച് കീഴ്പ്പെടുത്തിയപ്പോള്‍ പാണ്ടിപ്പട താവളമടിച്ച സ്ഥലമാണ് പില്ക്കാ്ലത്ത് ചടയമംഗലം എന്നറിയപ്പെട്ടത്..
ക്ഷേത്രം നിർമ്മിച്ചതിന് കൃത്യമായ രേഖകളില്ല. ക്ഷേത്രോൽപ്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് ചരിത്രകാരന്മാർക്കുള്ളത്.ഏ.ഡി. ഏഴാം നൂറ്റാണ്ടിനും പതിനൊന്നിനും ഇടയ്ക്ക് ക്ഷേത്ര നിർമ്മിതി നടന്നതായി കരുതപ്പെടുന്നു.യന്ത്രങ്ങളുടെ സഹായമില്ലാതെ പരമ്പരാഗതമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ക്ഷേത്രം കൊത്തി എടുത്തിട്ടുള്ളത്.പാണ്ഢ്യ രാജാവ് ആധിപത്യം സ്ഥാപിച്ചകാലത്തോ അതിനു ശേഷമോ ആയിരിക്കണം കോട്ടുക്കൽ ഗുഹാക്ഷേത്രം ഉണ്ടായിട്ടുളളത്. ശിവ പ്രതിഷ്ഠയും, ശിവന്റെ ഭൂതഗണാംഗമായ ശൂലധാരിയായ കാവൽക്കാരനും ഉളള ക്ഷേത്രങ്ങൾ പാണ്ടി ദേശത്തുണ്ടായത് ജടില പരാന്തകന്റെ കാലഘട്ടത്തോടടുത്താണ്. കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലും ഈ പ്രത്യേകതയാണ് കാണാൻ കഴിയുന്നത്.
ഒറ്റപ്പാറയിൽ കിഴക്കോട്ട് അഭിമുഖമായിട്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പത്തടി നീളവും എട്ടടി വീതിയുമുള്ള രണ്ടു മുറികളുണ്ട് ഈ മുറികളിലാണ് രണ്ട് ശിവലിംഗങ്ങൾ പാറയാൽ നിർമ്മിച്ച പീഠത്തിൽ സ്ഥാപിച്ചിരിക്കുന്നത്. മുറികൾക്കു പുറത്ത് പാറയിൽ കൊത്തിയ ഗണപതി വിഗ്രഹമുണ്ട്. തെക്കു ഭാഗത്തെ മുറികൾക്കു മുന്നിൽ അഷ്ടകോണിൽ നിർമ്മിച്ച കൽ മണ്ഡപമുണ്ട്. മണ്ഡപത്തിന്റെ ഒരു ഭിത്തിയിൽ ഗണപതിയുടെയും മറു വശത്ത് നന്ദികേശന്റെയും രൂപങ്ങൾ കൊത്തി വച്ചിരിക്കുന്നു. ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ. വടക്കു വശത്തെ മുറിക്കു മുന്നിൽ ഭൂത ഗണത്തിൽ ഹനുമാന്റെയും നന്ദികേശന്റെയും രൂപങ്ങളുണ്ട്. ചതുരാകൃതിയിലുള്ള മുറികളുടെ വാതിലുകളും പ്രതിഷ്ടകളും ഒറ്റപ്പാറയിൽ കൊത്തിയെടുത്തവയാണ്. ക്ഷേത്രത്തിന്റെ മുന്നിൽ കൊടിയ വേനലിലും വറ്റാത്ത ഒരു കുളമുണ്ട്. മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓവുചാലുകളുമുണ്ട്. കൂടാതെ യോഗീശ്വരനെ പൂജിക്കുന്ന ഒരു കല്ല് ക്ഷേത്രമുറ്റത്തും ചുമ്മാട്പാറ എന്നറിയപ്പെടുന്ന ഒരു പാറ ക്ഷേത്രത്തിന്റെ പിന്നിലും സ്ഥിതിചെയ്യുന്നു
കുറ്റിക്കൽ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ഗുഹാ ക്ഷേത്രം പതിനൊന്ന് സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം പുരാവസ്തുവകുപ്പിന്റെ അധീനതയിലാണ്. പൂജയും മറ്റും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ നടക്കുന്നു. കുംഭമാസത്തിലെ ശിവരാത്രി ദിവസമാണ് ഉൽസവം
കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലെ ഹനുമാന്റെവിഗ്രഹം
ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒന്നിലധികം ഐതീഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ശിവന്റെ ഭൂതഗണങ്ങൾ ചുമന്നുകൊണ്ടുവന്ന പാറയായ ഇതിനെക്കുറിച്ച് ശിവഭക്തനായ സന്യാസിക്ക് സ്വപ്നദർശനം ലഭിക്കുകയും അദ്ദേഹം ഈ പാറയിൽ ശിവക്ഷേത്രം നിർമ്മിച്ചു; എന്നതാണ്ഒരൈതീഹ്യം. ശിവഭക്തരായ രണ്ട് ദേവതകൾ ബ്രഹ്മമുഹൂർത്തത്തിൽ ക്ഷേത്രസ്ഥാപനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ആകാശമാർഗ്ഗത്തിൽ സഞ്ചരിക്കുകയും. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെത്തിയപ്പോൾ കോഴികൂവുകയും ചെയ്തു. സൂര്യോദയം ആണെന്നുകരുതി, അത് ഇവിടെ സ്ഥാപിച്ചു; എന്നത് മറ്റൊരു ഐതീഹ്യമായും കരുതപ്പെടുന്നു
ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒന്നിലധികം ഐതീഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ശിവന്റെ ഭൂതഗണങ്ങൾ ചുമന്നുകൊണ്ടുവന്ന പാറയായ ഇതിനെക്കുറിച്ച് ശിവഭക്തനായ സന്യാസിക്ക് സ്വപ്നദർശനം ലഭിക്കുകയും അദ്ദേഹം ഈ പാറയിൽ ശിവക്ഷേത്രം നിർമ്മിച്ചു; എന്നതാണ്ഒരൈതീഹ്യം. ശിവഭക്തരായ രണ്ട് ദേവതകൾ ബ്രഹ്മമുഹൂർത്തത്തിൽ ക്ഷേത്രസ്ഥാപനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ആകാശമാർഗ്ഗത്തിൽ സഞ്ചരിക്കുകയും. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെത്തിയപ്പോൾ കോഴികൂവുകയും ചെയ്തു. സൂര്യോദയം ആണെന്നുകരുതി, അത് ഇവിടെ സ്ഥാപിച്ചു; എന്നത് മറ്റൊരു ഐതീഹ്യമായും കരുതപ്പെടുന്നു
ഇന്ന് ഒരിക്കലും നഷ്ട്ടപ്പെടില്ല ആവിശമുള്ളപ്പോള്‍ തിരിച്ചെടുക്കാം എന്ന് കരുതി നാം ആകാശത്തേക്ക് എറിയുന്ന അറിവുകള്‍ ഒരു ഭ്രാന്തന്‍ ഭരണാധികാരിയുടെ നിമിഷ ചിന്തയില്‍ തകരും എന്നറിയാവുന്നതുകൊണ്ടാകും പഴയ തലമുറകള്‍ അവരുടെ കഴിവുകള്‍ ഇത്തരം ഒഴിഞ്ഞ സ്ഥലങ്ങളിലെ പാറ ചുമരുകളില്‍ കൊത്തിയത്..
നേടിയത്.. നേരിട്ട് കണ്ടും, വായിച്ചും



No comments:
Post a Comment