Tuesday, 19 June 2018

ഇങ്ക്വിലാബ്‌ സിന്ദാബാദ്‌



ഇങ്ക്വിലാബ്‌ സിന്ദാബാദ്‌ - "സമരം ഇപ്പോൾ, ജീവിതം പിന്നീട്"‌ 💪🏽
🗞 ഇന്ത്യൻ സ്വാതന്ത്ര സമരങ്ങളിൽ ഉയർന്ന മുദ്രാവാക്യം. മർദ്ദിത ജനകോടികൾ മുഷ്ടി ആകാശത്തിലേക്കുയർത്തി ആക്രോശിച്ച മുദ്രവാക്യം, അതാണ്‌ ഇങ്ക്വിലാബ്‌ സിന്ദാബാദ്‌..!
🗞 ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ ആദ്യമായി ഉയർന്ന് വന്ന ഈ മുദ്രവാക്യം എല്ലാവർക്കും സുപരിചിതം. സ്വാതന്ത്രാനന്തര ഇന്ത്യയിൽ നടക്കുന്ന എല്ലാ സമരങ്ങളിലും എല്ലാ ഭാഷയിലും അന്നും ഇന്നും ഉയർന്ന് കേൾക്കുന്ന ഈ മുദ്രാവാക്യം ആദ്യമായി സമരമുഖങ്ങളിൽ ഉയർത്തി കൊണ്ട്‌ വന്നത്‌ ഭഗത്‌ സിംഗ്‌ ആയിരുന്നു. 1929 ൽ ഡർഹി സെന്റ്രൽ അസംബ്ലിയിൽ ബോംബെറിഞ്ഞ ശേഷം ഭഗത്‌ സിംഗ് വിളിച്ച‌ ഈ മുദ്രാവക്യം‌ സമരസഖാക്കളിൽ ആവേശം പകരാൻ പോന്നതായിരുന്നു.
🗞 ഭഗത്‌ സിംഗ്‌ ആയിരുന്നു ഈ മുദ്രാവാക്യത്തിന്റെ പിന്നിലെന്ന് ധരിക്കുന്നവരാണ് നമ്മിൽ പലരും. യഥാർത്ഥ്യത്തിൽ ഈ മുദ്രവാക്യം ഭഗത്‌ സിംഗിന്റേതല്ലായിരുന്നു. മൗലാന ഹസ്രത്ത്‌ മൊഹാനി എന്ന പ്രശസ്ത ഉർദു കവിയുടെ തൂലികയിൽ പിറന്നതാണ്‌ ഇങ്ക്വിലാബ്‌ സിന്ദാബാദ്‌ എന്ന മുദ്രവാക്യം. സ്വാതന്ത്ര സമരകാലങ്ങളിൽ സമരക്കാർക്ക്‌ പ്രചോദനമാവാൻ വേണ്ടി അദ്ദേഹം രചിച്ചിരുന്ന നോവലുകളിൽ ഈ മുദ്രവാക്യം ഉയർത്തി നായകന്മാർ ആവേശം പകർന്നിരുന്നു.
🗞 'വിപ്ലവം നീണാൽ വാഴട്ടെ' എന്ന് അർത്ഥം വരുന്ന ഉർദു വാക്കിൽ നിന്നാണ്‌ 'ഇങ്ക്വിലാബ്‌ സിന്ദാബാദ്‌' എന്ന ഈ പദസമുച്ചയം ഉടലെടുത്തത്‌. 'ഇൻഗുൽ അബ്‌, സിന്ദ്‌ ബാദ്‌' എന്ന വാക്കുകളിൽ നിന്നാണ്‌ ഈ പദസമുച്ചയം ഉണ്ടാവുന്നത്‌. 'സമരം ഇന്ന്, ജീവിതം പിന്നീട്‌' എന്നാൺ ഇതിന്ന് അർത്ഥം.
🗞 മൗലാനാ സയ്യിദ്‌ ഫസലുൽ ഹസൻ എന്നായിരുന്നു മൗലാനാ ഹസ്രത്ത്‌ മൊഹാനിയുടെ യഥാർത്ഥ പേർ. ഇറാനിൽ നിന്ന് ഇന്ത്യയിൽ എത്തിയവരായിരുന്നു ഫസലുൽ ഹസന്റെ പൂർവ്വികർ. ഒട്ടനവധി കവിതകളും ഗസലുകളും രചിച്ച ഹസന്റെ തൂലികാനാമമായിരുന്നു 'ഹസ്രത്ത്‌'. ഉത്തർ പ്രദേശിലെ ഉന്നാവ്‌ ജില്ലയിലെ 'മൊഹൻ' എന്ന സ്ഥലം സ്വദേശം ആയത്‌ കൊണ്ട്‌ 'മൊഹാനി' എന്നും പേരിന്റെ കൂടെ ചേർക്കപ്പെട്ടു.
🗞 സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത്‌ വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്ന മൊഹാനി സ്വാതന്ത്രം ലഭിച്ചതിന്ന് ശേഷം എഴുപത്തിയാറാം വയസ്സിൽ 1951 ൽ ലക്നൗ ൽ വെച്ചായിരുന്നു മരണപ്പെടുന്നത്‌‌. ഹസ്രത്ത്‌ മൊഹാനിയും ഷഹീദ്‌ ഭഗത്‌ സിംഗും നമ്മളിൽ പകർന്ന് തന്ന ആ ആവേശം എന്നും കെടാതിരിക്കട്ടെ. ഭരണാധികാരികളുടെ വിവേചനത്തിനെതിരെ നമുക്കും മുഷ്ടി ചുരുട്ടി വിളിച്ചീടാം.... ഇങ്ക്വിലാബ്‌ സിന്ദാബാദ്‌ 💪🏾

No comments:

Post a Comment