Tuesday, 19 June 2018

സോവിയറ്റിന്റെ പോളണ്ട് അധിനിവേശം ( ഒരു ചരിത്രാന്വേഷണം ) _________________________



സോവിയറ്റിന്റെ പോളണ്ട് അധിനിവേശം
( ഒരു ചരിത്രാന്വേഷണം )
___________________________________
തുടക്കം : കമ്യൂണിസ്റ്റ് - ഫാസിസ്റ്റ് കൂട്ടുകെട്ട്
___________________________________
കമ്മ്യൂണിസ്റ്റ് - ഫാസിസ്റ്റ് കൂട്ട് കെട്ടു കളോടെയാണ് സോവിയറ്റിന്റെ പോളണ്ട് അധിനിവേശം ആരംഭിക്കുന്നത്.
[ ഇവിടെയും ലേഖനത്തിൽ തുടർന്നും ഫാസിസ്റ്റ് എന്ന് അഭിസംബോധന ചെയ്യുന്നത്
ഹിറ്റ്ലറുടെ നാസി ജർമ്മനിയെയാണ് . ]
മൊളട്ടോവ് - റിബൺടോപ്പ് പാക്റ്റ് (1939)
ജർമ്മൻ സോവിയറ്റ് ക്രെഡിറ്റ് എഗ്രിമെൻറ് (1940) , ജർമ്മൻ സോവിയറ്റ് ബോർഡർ ആന്റ് കമേർഷ്യൽ എഗ്രിമെന്റ് (1941) , ജർമ്മൻ സോവിയറ്റ് കമേർഷ്യൽ എഗ്രിമെന്റ് (1940 ) , തുടങ്ങിയ കരാറുകളിലെല്ലാം ജർമ്മനിയിലെയും മോസ്കോയിലേയും
രക്തദാഹികൾ പരസ്പരം കൈകോർത്തിരുന്നു . ജർമ്മനിയിൽ നിന്ന് പണം കൈപ്പറ്റിയാണ് ജപ്പാൻ യുദ്ധം പോലും സോവിയറ്റ് നയിച്ചിരുന്നത് .
1939-ൽ തന്നെ കരാറുകൾ ഒപ്പിട്ട് തുടങ്ങിയ
കമ്മ്യൂണിസ്റ്റ് - ഫാസിസ്റ്റ് കൂട്ടുകെട്ട് 1939 സെപ്റ്റംബർ 1 ന് സംയുക്തമായാണ് പോളണ്ടിനെ ആക്രമിച്ചത് . പടിഞ്ഞാറ് ( West ) ഭാഗത്ത് നിന്ന് നാസി - ജർമ്മനിയും കിഴക്ക് ( East ) ഭാഗത്ത് നിന്ന് സോവിയറ്റും പോളണ്ടിലേക്ക് ഇരച്ച് കയറി, ഒടുവിൽ കീഴടക്കപ്പെട്ട പോളണ്ടിനെ പൂർണ്ണമായും ഇരുകൂട്ടരും പകുത്തെടുത്തു.
____________________________________
കമ്മ്യൂണിസ്റ്റുകൾ പോളിഷ് ജനതയെ അടിച്ചമർത്തുന്നു.
____________________________________
കമ്മ്യൂണിസ്റ്റുകൾ ആധിപത്യം സ്ഥാപിച്ച
പ്രവശ്യകളിലെല്ലാം ആസൂത്രിത അടിച്ചമർത്തലുകളാണ് നടന്നത് .
സാംസ്കാരികമായ അടിച്ചമർത്തലിന്റെ ഫലമായി മതങ്ങളും സംസ്കാരങ്ങളും പിന്തുടരുന്നതിന് വിലക്കുകൾ വന്നു.
പോളിഷ് ഭാഷ സംസാരിക്കുന്നത് കൊടിയ പാപമായി അവതരിപ്പിക്കപ്പെട്ടു.
പോളിഷ് ജനതയെ ആസൂത്രിതമായി കൊന്നൊടക്കേണ്ട പദ്ധതി മെനയാൻ
ഗെസ്റ്റാപ്പോ - എൻ.കെ.വി.ടി കോൺഫ്രൻസ് ( Gestapo - NKVD conference ) എന്നറിയപ്പെട്ട രസഹ്യയോഗങ്ങൾ ഫാസിസ്റ്റു പോലീസും കമ്മ്യൂണിസ്റ്റ് പോലീസും തമ്മിൽ പല തവണ നടത്തി. ഈ കോൺഫെറൻസിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ അടിച്ചമർത്തലിന്റെ ഫലമായ് മനുഷ്യത്വം മരവിപ്പിക്കുന്ന തരത്തിൽ അരും കൊലപാതക - ങ്ങളായിരുന്നു അരങ്ങേറിങ്ങേറിയത്.
ഭരണകൂടങ്ങളുടെ കീഴിൽ നടന്ന നരഹത്യകളെ പറ്റി ആഴത്തിൽ പഠിച്ച നരഹത്യാ ചരിത്രകാരൻ ആർ.ജെ റൂമലിന്റെ
( RJ Rummel ) അഭിപ്രായപ്രകാരം 1939- 1941 കാലഘട്ടത്തിൽ മാത്രം പോളണ്ടിൽ അഞ്ച് ലക്ഷം പേരെ സോവിയറ്റ് തടവിലാക്കുകയും അറുപത്തി അയ്യായിരം പേരെ കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെ കൊന്നൊടുക്കപ്പെട്ടവരിൽ സാധാരണ ജനങ്ങൾക്ക് പുറമേ സാഹിത്യകാരന്മാരും ,കലാകാരന്മാരും ,ബുദ്ധിജീവികളും എല്ലാം ഉൾപ്പെടുന്നു.
ലഭ്യമായ രേഖകളുടെ മാത്രം അടിസ്ഥാനത്തിൽ എൻ.കെ.വി.ടി വേട്ടയിൽ ഇത്തരത്തിൽ കൊല ചെയ്യപ്പെട്ടത് സാഹിത്യകാരന്മാരും ,കലാകാരന്മാരും ,ബുദ്ധിജീവികളും ആയ പതിനാലായരത്തി നാനൂറ്റി എഴുപത്തിയൊന്ന് ( 14,471 ) പേരാണ് എന്ന് കണക്കാക്കിയിട്ടുണ്ട്.
പന്ത്രണ്ട് ലക്ഷത്തോളം പോളിഷ് ജനതയെയാവട്ടെ അടിമ പണിയെടുപ്പിക്കാൻ നിർബന്ധിത പലായനത്തിനാണ് വിദേയരാക്കിയത് . ഇതിൽ അമിത ജോലി ഭാരം കൊണ്ടു മാത്രം ഒരു ലക്ഷത്തി നാൽപ്പി ആറായിരം (1.46 ലക്ഷം ) മനുഷ്യരാണ് കൊല്ലപ്പെട്ടത് .
പോളിഷ് ജനതയെ കുറിച്ചും അവരുടെ ആചാരങ്ങളെക്കുറിച്ചും ഗവേഷണം നടത്തിയിട്ടുള്ള ഡാംഗര്ഫീല്ഡ് എന്ന ചരിത്രകാരൻ തന്റെ ബിയോണ്ട് ദി യുറൽസ് ( Beyond the Urals) എന്ന ഗ്രന്ഥത്തില് പറയുന്നത് പ്രകാരമെങ്കിൽ നിരപരാധികളായ പത്തുലക്ഷം പേരെയെങ്കിലും പോളണ്ടിൽ കമ്മ്യൂണിസ്റ്റുകൾ കൊന്നൊടുക്കുകയും ജീവനോടെ സംസ്കരിക്കയും ചെയ്തിട്ടുണ്ട് .
______________________________
കെയ്റ്റിൻ കൂട്ടക്കൊലകൾ ( katyn massacre )
______________________________
കെയ്റ്റിൻ കാടുകളിൽ കല്ലറകൾ കണ്ടെടുത്തതോടെയാണ് കെയ്റ്റിൻ കൂട്ടക്കൊലകൾ ( katyn massacre )
ലോക ശ്രദ്ധ പിടിച്ചുപറ്റിയത് . സോവിയറ്റ് രഹസ്യ പോലീസായ എൻ.കെ.വി.ടി ഇരുപത്തിരണ്ടായിരം ( 22,000 ) സാധരണക്കാരെയാണ് അവിടങ്ങളിൽ കൊന്ന് കുഴിച്ചുമൂടിയത്.
എൻ.കെ.വി.ടി ചീഫ് ആയിരുന്ന
ലവറെന്റിങ്ങ് ബെറിയ ( Lavrenting Beria )
1940 മാർച്ച് 5 ന് കലാപം നടത്താൻ വേണ്ടി സമർപ്പിച്ച ഹർജി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ (PB) അംഗീകരിച്ച ശേഷമാണ് കലാപം തുടങ്ങിയത്. അതായത് പാർട്ടി തീരുമാനപ്രകാരം രേഖകൾ സമർപ്പിച്ച് അനുവാദം വാങ്ങിയ ശേഷം ആസൂത്രിതമായി നടത്തിയ ഏകപക്ഷീയ കലാപമായിരുന്നു കെയ്റ്റിൻ കൂട്ടക്കൊലകൾ .
____________________________________
ന്യൂനപക്ഷങ്ങളെ പോരിനിറക്കുന്നു
____________________________________
അധിനിവേശനത്തിന് ശേഷം പതിയെ സർവ്വ മേഖലകളിലും കമ്മ്യൂണിസം പടർന്ന് പന്തലിക്കാൻ ശ്രമിച്ചു . അതിന്റെ ഫലമായി
മനപ്പൂർവ്വം പോളിഷ് ജനതയിലും മറ്റ് ന്യൂനപക്ഷങ്ങളിലും നിലനിന്നിരുന്ന അസ്വാരസ്യങ്ങളെ അവർ ആളി കത്തിച്ചു. പലയിടത്തും കലാപങ്ങൾ ഉണ്ടാവാൻ അത് കാരണമായി. ന്യുനപക്ഷങ്ങളെ ഭീതിപ്പെടുത്തി ഭരണം കയ്യാളുക എന്ന കമ്മ്യൂണിസ്റ്റുകളുടെ സ്ഥിരം തന്ത്രം തന്നെയായിരുന്നു പോളണ്ടിലും ലക്ഷ്യം.
20 വർഷത്തെ പോളിഷ് ഭരണത്തിൽ ന്യൂനപക്ഷം നേരിട്ട അവഗണനകൾ കലാപമാക്കി മാറ്റാൻ കമ്മ്യൂണിസ്റ്റുകൾ ന്യൂനപക്ഷത്തോട് ആഹ്വാനം ചെയ്തതിനെ പറ്റി ജാൻ തോമസ് ഗ്രോസ് ( Jan Tomaz Gross ) അടക്കമുള്ള ചരിത്രകാരന്മാർ വിവരിച്ച് എഴുതിയിട്ടുണ്ട്.
_______________________________________
പോളണ്ടിലെ സ്ത്രീകൾക്ക് സംഭവിച്ചത്
_______________________________________
സോവിയറ്റ് അധിനിവേശക്കാലത്തെ ദുരിതമനുഭിച്ചവരിൽ വലിയൊരു വിഭാഗം
സ്ത്രീകളായിരുന്നു. സ്ത്രീ മാംസം തേടി തെരുവിലൽ അലഞ്ഞ കമ്മ്യൂണിസ്റ്റുകളുടെ കാമ പൂർത്തീകരണത്തിന്റെ ഇരകൾ മാത്രമായിമാറി പോളണ്ടിലെ അമ്മ - പെങ്ങന്മാർ.
പ്രായഭേദമന്യെ സകല സ്ത്രീകളെയും സഖാക്കളുടെ ആറിഞ്ചിന്റെ തൃപ്ത്തിയുടെ ഇരകളായി . നാല് മുതൽ എൺപത് വയസ്സുവരെയുള്ളവർ ഇരകളായതിന്റെ രേഖകൾ സോവിയറ്റിന്റെ പതനശേഷം പുറത്തു വന്നിട്ടുണ്ട്. അന്ന് അമ്മ പെങ്ങന്മാരുടെ മാനം രക്ഷിക്കാൻ ശ്രമിച്ചവരെ മുഴുവൻ സോവിയറ്റ് പട്ടാളം വെടിവെച്ച് കൊല്ലുകയാണുണ്ടായത്.
1945 April 17 ന് Gdansk ൽ നിന്നും
ഒരു സ്ത്രീ അയച്ചതായി കണ്ടെത്തിയ കത്തിൽ ഇങ്ങനെ എഴുതിയിരുന്നു
" Because we spoke Polish , we were in demand . How ever most victims there were raped up to 15 times . I was raped 7 times "
പോളണ്ടിൽ അരങ്ങേറിയ വംശവെറി - യുടെയും , മാംസകൊതിയുടെയും നേർസാക്ഷ്യം നൽക്കുന്ന ഈ വരികളെ ശരിവക്കുന്ന കണ്ടെത്തലുകൾ പോളിഷ് സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാ- തിക്രമങ്ങളെക്കുറിച്ച് ആധികാരികമായി പഠിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കിയ ജൊന്ന ഒസ്ട്രോസ്ക്കയും (Joanna ostrowska ) മാർവിൻ സരീംബയും ( Marvin Zaremba) നടത്തിയിട്ടുണ്ട്. ആ കണക്കുകൾ പറയുന്നത് കൂട്ട ബലാത്സംഗങ്ങളും നിർബന്ധിത വേശ്യാവൃത്തിയും മൂലം ഒരു ലക്ഷം സ്ത്രീകൾക്ക് മാനം നഷ്ടപ്പെട്ടു എന്നാണ്.
സ്ത്രീകളും കുട്ടികളുമടക്കം
ഒരു ലക്ഷം പേർക്ക് !!
മക്കോവോ ( makowo ) യിലെ ഒരു ലിനൻ ഫാക്ടറിയിൽ മാത്രം 30 സ്ത്രീകളെ പൂട്ടിയിട്ട് മരണം വരെ ബലാത്സംഗം ചെയ്ത് കൊന്നതും ചരിത്രമാണ്.
ഇത്തരത്തിൽ സ്ത്രീത്വത്തെ അപമാനിച്ച്
വിൽപ്പന ചരക്കാക്കിയത് മൂലം അക്കാലത്ത്
നോർത്ത് പോളണ്ടിലെ മസൂരിയിൽ മാത്രം 50 % ത്തോളം സ്ത്രീകൾക്കും ആകെ ജനസംഖ്യയുടെ 10% സ്ത്രീകൾക്കും ലൈംഗിക രോഗങ്ങൾ പിടിപെട്ടു എന്നാണ് പോളിഷ് മിനിസ്റ്ററി ഓഫ് ഹെൽത്തിന്റെ ( polish ministry of health ) കണക്കുകളിൽ പറയുന്നുണ്ട്.
ഒരു പക്ഷെ ലൈംഗിക രോഗങ്ങളുടെ വ്യാപ്തി മാത്രം കണക്കാക്കിയാൽ മതിയാവും, പോളണ്ടിലെ അമ്മ പെങ്ങന്മാർ ഏറ്റുവാങ്ങിയ ക്രൂരതകൾ വെളിവാകാൻ .!!
__________________________________
പോളണ്ട് പൂർണ്ണമായും സോവിയറ്റിന് കീഴിലാവുന്നു - പിന്നീട് സ്വതന്ത്രമാകുന്നു.
__________________________________
കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ക്രൂരത
കൾ മുറപോലെ നടന്നിരുന്ന സമയത്താണ് ഹിറ്റ്ലറിന് ഒരു അതിബുദ്ധി തോന്നുന്നത് .
സോവിയറ്റിനെ ആക്രമിക്കണം എന്ന അതിബുദ്ധി. ഓപ്പറേഷൻ ബാർബറോസ ( Operation Barbarossa ) എന്ന പേരിൽ ഹിറ്റ്ലർ അത് നടപ്പിലാക്കുകയും ചെയ്തു. ഇത് ഫാസിസ്റ്റ് - കമ്മ്യൂണിസ്റ്റ് ഉറ്റ ചങ്ങാത്തത്തിൽ വിള്ളൽ വീഴ്ത്തി
അതിന്റെ ഫലമായി കമ്മ്യൂണിസം ഉള്ള ഇടങ്ങളിടെല്ലാം കമ്മ്യൂണിസ്റ്റുകൾ ഫാസിസ്റ്റ് വിരുദ്ധ ചേരിയിൽ അണിനിരന്നു.
[ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ സ്വാതന്ത്രസമരം ബ്രിട്ടണ് ഒറ്റുകൊടുത്തത് ഫാസിസത്തിനെതിരെ നിൽക്കാനാണ് എന്ന് തുറന്ന് പറയാൻ ഇ.എം.എസ് അടക്കം തയ്യാറായ സാഹചര്യം ഇതായിരുന്നു. ]
അങ്ങനെ 1944 കളോടെ ജർമ്മൻ സൈന്യം ശിഥിലമാവുകയും 1945 രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ
അവർ പോളണ്ടിൽ നിന്ന് പൂർണ്ണമായും പിഴുത് മാറ്റപ്പെടുകയും ചെയ്തു .പിന്നീട് പോളണ്ട് പൂർണ്ണമായും സോവിയറ്റ് അധീനതയിലായി.
തുടർന്ന് സ്റ്റാലിന്റെ മരണവും , പോളിഷ് കമ്മ്യൂണിസ്റ്റ് സാമ്പത്തിക നയവും , സോളിഡാരിറ്റി എന്ന തൊഴിലാളി യൂണിയനും എന്തിന് നികിത ക്രൂഷ്ചേവ് ( Nikita Khuruchev ) ന്റെ സ്റ്റാലിനിസ്റ്റ് ക്രൂരതയുടെ ഏറ്റുപറച്ചിൽ പ്രസംഗവും ( secret speech ) അടക്കം സ്വാധീനം ചെലുത്തിയ കാലഘട്ടങ്ങളിലൂടെ 1989-ൽ 'കമ്മ്യൂണിസ്റ്റ് പോളണ്ട് ' ചരിത്രത്തിലേക്ക് മറഞ്ഞു .

No comments:

Post a Comment