എയ്തത് കിളിക്ക് .. കൊണ്ടത് സ്വന്തം വയറ്റത്ത് !!!
===================================
===================================
1950 കളുടെ അവസാനം. ചൈനയില്‍ മാവോ ആണ് അധികാരത്തില്‍ (#Mao_Zedong ). എങ്ങിനെയും ചൈനയെ ലോകമുന്‍നിരയില്‍ എത്തിക്കാനായി അഹോരാത്രം ആലോചനയില്‍ ആണ് അദ്ദേഹം . അതിന്‍റെ ആദ്യപടിയായി#Great_Leap_Forward എന്നൊരു പദ്ധതി അദ്ദേഹം ആവിഷ്ക്കരിച്ചു (1958 to 1961). എല്ലാ മേഖലയിലും ഉള്ള മുന്നേറ്റം ആയിരുന്നു ലക്‌ഷ്യം . അതിന്‍റെ ഭാഗമായി കാര്‍ഷിക മേഖല എങ്ങിനെ മെച്ചപ്പെടുത്താം എന്ന് ചര്‍ച്ച ചെയ്യുവാനായി ഒരു യോഗം വിളിച്ചു ചേര്‍ത്തു . ബുദ്ധിജീവികളും ശാസ്ത്രഞ്ജരും എല്ലാം മേശക്കു ചുറ്റും എത്തി . ചര്‍ച്ചക്കൊടുവില്‍ ഒരു ഉഗ്രന്‍ ആശയം അവര്‍ പരിഗണിച്ചു . വീട് വൃത്തിയാക്കെണമെങ്കില്‍ ആദ്യം നിലം കഴുകി തുടയ്ക്കണം . കാര്‍ഷിക മേഖല മെച്ചപ്പെടണം എങ്കില്‍ ഉത്പാദനം വര്‍ധിപ്പിക്കണം . രോഗങ്ങളും മറ്റും ഇല്ലാത്ത ആരോഗ്യമുള്ള കര്‍ഷകര്‍ വേണം . അതിന് ആദ്യമേ ചെയ്യേണ്ടത് കാര്‍ഷിക മേഖലക്ക് ഏറ്റവും ഭീഷണി ആയ ; ചെടികളും, കായ്കളും , ധാന്യങ്ങളും തിന്ന് നശിപ്പിക്കുന്ന, ഒരു കൂട്ടം ജീവികളെ ഉന്മ്മൂലനം ചെയ്യണം . ആരൊക്കെ ആണ് ആ ജീവികള്‍ ? എലികള്‍ , വണ്ട് മുതലായ കീടങ്ങള്‍ , രോഗം പരത്തുന്ന കൊതുകുകള്‍ , പിന്നെ ധാന്യങ്ങള്‍ തിന്നുന്ന കുരുവികള്‍ ! അടിപൊളി !!!! എല്ലാവരും എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി പുതിയ പദ്ധതി ഉത്ഘാടനം ചെയ്തു . പദ്ധതിക്ക് ഒരു പേരും കിട്ടി " #The_Four_Pests_campaign " ! കാട്ടില്‍ ആനകളുടെ എണ്ണം കൂടി . അതുകൊണ്ട് നാട്ടുകാരൊക്കെ കാട്ടില്‍ കയറി ആനയെ കൊന്നോള്ളൂ എന്ന് നമ്മുടെ സര്‍ക്കാര്‍ പറഞ്ഞാല്‍ എന്താവും സ്ഥിതി ? അത് തന്നെ ചൈനയിലും സംഭവിച്ചു !
നാടായ നാട് മുഴുവനും പോസ്റ്ററുകള്‍ നിരന്നു . പ്രാദേശിക സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും സെമിനാറുകളും , എലികളെയും കിളികളെയും കൊല്ലുവാനുള്ള വിവിധ പരിശീലന പരിപാടികളും അരങ്ങേറി . മാവേലെറിഞ്ഞ് നടന്ന പിള്ളേരൊക്കെ "ടാര്‍ഗറ്റ് ' മാറി പിടിച്ചു . ഒന്നിനും കഴിയാത്ത വൃദ്ധരും കുട്ടികളും, ചെണ്ടകളും പാട്ടകളും ആയി നിരത്തിലിറങ്ങി . കിളികളെ നിലം തൊടാന്‍ സമ്മതിക്കാതെ ശബ്ധകൊലാഹലങ്ങള്‍ കൊണ്ട് തെരുവ് വീഥികള്‍ ഉത്സവപറമ്പായി മാറി . കൊല്ലുന്ന കുരുവികളുടെയും എലികളുടെയും തൂക്കം അനുസരിച്ച് വിവിധ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചു . ഇതിനിടെ സര്‍ക്കാര്‍ "ഉദ്യേശിക്കാത്ത" കുറെ രീതികള്‍ നാട്ടുകാര്‍ വികസിപ്പിച്ചെടുത്തു . ചെടികളിലും മറ്റും വിഷം പുരട്ടല്‍ ആയിരുന്നു അത് . ആ ഇലകളും കായ്കളും കഴിക്കുന്ന കുരുവികള്‍ അവിടെ തന്നെ ചത്ത് വീഴും ! #Eurasian_tree_sparrow എന്ന കിളികള്‍ ആണ് കൂടുതലും ആക്രമണ വിധേയര്‍ ആയത് . ചൈനീസ് സയന്റിസ്റ്റുകളുടെ കണക്കു കൂട്ടലില്‍ ഈ വിഭാഗത്തില്‍ പെടുന്ന ഒരു കുരുവി 4.5 kg ധാന്യം ഒരു വര്‍ഷം അകത്താക്കും . അങ്ങിനെ എങ്കില്‍ ഒരു മില്ല്യന്‍ കുരുവികളെ കൊന്നാല്‍ ഏകദേശം 60,000 പേര്‍ക്കുള്ള ഭക്ഷണം നമ്മുക്ക് സേവ് ചെയ്യാം ! ഇതൊക്കെ കേട്ട് കോള്‍മയിര്‍ കൊണ്ട ജനം Eurasian tree sparrow യെ തിരഞ്ഞു പിടിച്ചു തല്ലി കൊല്ലാന്‍ തുടങ്ങി ! കുരുവികളുടെ കൂടുകള്‍ കണ്ടെടുത്തു തീയിട്ടു ......മുട്ടകള്‍ തല്ലിപ്പൊട്ടിച്ചു ... കുഞ്ഞുങ്ങളെ ചവിട്ടിയരച്ചു .....! അങ്ങിനെ ഏകദേശം നൂറു മില്ല്യന്‍ Eurasian tree sparrow കളെ ജനങ്ങള്‍ കൊന്നു തീര്‍ത്തു ! Xincheng ജില്ലയില്‍ ഒരൊറ്റ ദിവസം തന്നെ ഔദ്യോഗിക കണക്കു അനുസരിച്ച് 194,432 കുരുവികളെ കൊന്നു എന്നാണ് Shanghai യിലെ ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത് . (കൊല്ലുന്നതിന് പാരിതോഷികം പ്രഖ്യാപിച്ചിരുന്നതിനാല്‍ കണക്കെടുപ്പ് എളുപ്പം ആയിരുന്നു ) .
അങ്ങിനെ അവസാനം മാനം തെളിഞ്ഞു ! ശല്യക്കാരായ കുരുവികള്‍ ഇല്ലാത്ത ഒഴിഞ്ഞ ആകാശം നിശ്ചലമായതായി ചിലര്‍ക്കെങ്കിലും തോന്നി . എലികളില്ലാത്ത കൃഷിയിടങ്ങള്‍ എതിരാളികളില്ലാതെ തല ഉയര്‍ത്തി നിന്നു . അങ്ങിനെ എല്ലാം ശാന്തമായി . മാസങ്ങള്‍ക്ക് ശേഷം മറ്റൊരു പ്രഭാതം .... വിശാലവും ശൂന്യവും ആയിരുന്ന ആകാശംഅതാ ഇരുണ്ടു വരുന്നു !! മഴയാണോ ? അല്ല ! പിന്നെ ? ആകാശത്ത് വന്നു കൂടിയ ആ കറുത്ത മേഘം താഴേക്കു ഒരൊറ്റ വീഴ്ച ! .......കണ്ടു നിന്നവര്‍ വിളിച്ചു കൂവി .... വെട്ടുക്കിളി !!!!!! വന്നു വീണയിടം വെളുപ്പിച്ചു മടങ്ങുന്ന വെട്ടുക്കിളികള്‍ ചൈനീസ് പാടശേഖരങ്ങളെ മൂടി . വെട്ടുക്കിളികളുടെ കണ്ണില്‍പെടാതെ രക്ഷപെട്ട കൃഷിചെടികളെ പുഴുക്കളും വണ്ടുകളും ആക്രമിച്ചു . കിളികളെ കൊല്ലാന്‍ തളിച്ച വിഷം ശരിക്കും പ്രവര്‍ത്തിച്ചു തുടങ്ങി . പഴങ്ങള്‍ കായ്ക്കുന്ന വൃക്ഷങ്ങള്‍ ഉണങ്ങാന്‍ തുടങ്ങി ! അങ്ങിനെ ചൈന കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായ കൊടിയ വരള്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തി . തങ്ങള്‍ കൊന്നു തീര്‍ത്ത Eurasian tree sparrow എന്ന സാധു കുരുവി ധാന്യങ്ങള്‍ മാത്രമല്ല , പുഴുക്കളെയും വണ്ടുകളെയും വെട്ടുകിളികളെയും തിന്നുമായിരുന്നെന്നു ചൈനീസ് ജനത അപ്പോള്‍ മാത്രമാണ് തിരിച്ചറിഞ്ഞത് . എതിരാളികളില്ലാത്ത യുദ്ധഭൂമിയില്‍ പുഴുക്കളും വണ്ടുകളും വെട്ടുകിളികളും അഴിഞ്ഞാടി . തെറ്റ് മനസ്സിലായ സര്‍ക്കാര്‍ കൊല്ലേണ്ട ലിസ്റ്റില്‍ നിന്നും കുരുവികളെ ഒഴിവാക്കി പകരം പുഴുക്കളെയും മൂട്ടകളെയും കൂട്ടി ചേര്‍ത്ത് ലിസ്റ്റ് അപ്ഡേറ്റ് ചെയ്തു ! പക്ഷെ കാര്യങ്ങള്‍ വളരെ താമസിച്ചു പോയിരുന്നു . വിളിച്ചു വരുത്തി ക്ഷമ ചോദിക്കാന്‍ മരുന്നിനു പോലും ഒരു Eurasian tree sparrow യെ ആരും കണ്ടില്ല ! രാജ്യം കണ്ട കൊടും പട്ടിണിയില്‍ (#Great_Chinese_Famine 1959–1961) ഏകദേശം മുപ്പതു മില്ല്യന്‍ ജനങ്ങള്‍ ആണ് മരണമടഞ്ഞത് ! (ഔദ്യോഗിക കണക്കു അനുസരിച്ച് പതിനഞ്ച് മില്ല്യനും പത്രപ്രവര്‍ത്തകരുടെ (By Chinese journalist #Yang_Jisheng ) കണക്കു അനുസരിച്ച് 40 മില്ല്യനും). സര്‍ക്കാരിന്റെ ധാന്യ ശേഖരത്തില്‍ നിന്നും ജനങ്ങള്‍ക്ക് കൊടുത്തിരുന്നുവെങ്കില്‍ ഇത്രയും മരണം ഉണ്ടാവില്ലായിരുന്നു എന്ന് ഒരു ആരോപണം ഉണ്ട് .
"Three Bitter Years" എന്നാണ് ഈ വര്‍ഷങ്ങളെ ഔദ്യോഗിക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് . ഇത്രയും വലിയ ദുരന്തം ഉണ്ടായതിനു കാരണം മുപ്പതു ശതമാനം പ്രകൃതി ദുരന്തങ്ങളും ബാക്കി എഴുപതു ശതമാനവും ഉണ്ടാക്കിയത് കാര്യക്ഷമത ഇല്ലാത്ത അന്നത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും ആണെന്നാണ് ഇപ്പോള്‍ ചിലര്‍ വിലയിരുത്തുന്നത് . മാവോ ഒറ്റക്കെടുത്ത തീരുമാനങ്ങള്‍ ആണ് "The Four Pests campaign" പോലെ പലതും എന്നും ഇപ്പോള്‍ ആരോപണങ്ങള്‍ ഉണ്ട് . വ്യാവസായിക മുന്നേറ്റം കൈവരാന്‍ കൃഷിക്കാരെ വ്യവസായ ശാലകളില്‍ പണിയെടുപ്പിച്ചതും മറ്റും ഇതിനൊരു കാരണം ആവാം . 1959 ല്‍ ഉണ്ടായ മഞ്ഞ നദിയിലെ (#Huang_He) ജലപ്രളയം ദുരന്തത്തിന് ആക്കം കൂട്ടി . പക്ഷെ ഇതെല്ലാം പ്രകൃതിയെ ആക്രമിച്ചതിന് പ്രകൃതിയുടെ തിരിച്ചടി ആയി ആണ് സാധാരണ ചൈനീസ് കര്‍ഷകര്‍ കാണുന്നത് .
കൂടുതല്‍ എഴുതി മടുപ്പിക്കുന്നില്ല . എത്ര അനുഭവങ്ങള്‍ ആയാലും പാഠം പഠിക്കാത്ത മനുഷ്യന്‍റെ ജന്മ സ്വഭാവത്തിന് 1998 ജൂണ്‍ 19 നു Chongqing ലെ Southwest Agricultural University സാക്ഷിയായി ! വീണ്ടുമൊരു Four Pests campaign നുള്ള ആഹ്വാനമാണ് ജനങ്ങളെ ഞെട്ടിച്ചത് ! ഇത്തവണ കുരുവിയെ ഒഴിവാക്കി പകരം പാറ്റയെ ചേര്‍ത്തു അത്രതന്നെ !!!!
================================
1. 2004 ല്‍ Severe acute respiratory syndrome (SARS) തടയുന്നതിനായി ദക്ഷിണ ചൈനയില്‍ പതിനായിരക്കണക്കിന് civet cats, badgers, raccoon dogs തുടങ്ങിയ മൃഗങ്ങളെ കൂട്ടക്കൊല നടത്തിയിരുന്നു .
2. ഇങ്ങ് കേരളത്തില്‍ 2014 ല്‍ പക്ഷിപനി ആരോപിച്ചു പതിനായിരക്കണക്കിന് താറാവുകളെ കൂട്ടക്കൊല ചെയ്തു .
3. ഇപ്പോള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 20 നു #World_Sparrow_Dayആയി ആചരിക്കുന്നു
=========================
================================
1. 2004 ല്‍ Severe acute respiratory syndrome (SARS) തടയുന്നതിനായി ദക്ഷിണ ചൈനയില്‍ പതിനായിരക്കണക്കിന് civet cats, badgers, raccoon dogs തുടങ്ങിയ മൃഗങ്ങളെ കൂട്ടക്കൊല നടത്തിയിരുന്നു .
2. ഇങ്ങ് കേരളത്തില്‍ 2014 ല്‍ പക്ഷിപനി ആരോപിച്ചു പതിനായിരക്കണക്കിന് താറാവുകളെ കൂട്ടക്കൊല ചെയ്തു .
3. ഇപ്പോള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 20 നു #World_Sparrow_Dayആയി ആചരിക്കുന്നു
=========================

No comments:
Post a Comment