മുസ്ലിം (ഇറാനിയൻ ) ഷിൻഡ്‌ലെർ
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന അവസരം, ഹിറ്റ്ലറുടെ നാസി പട അധിനിവേശം നടത്തിയിടത്തെല്ലാം തന്നെ ജൂതന്മാരെ വേട്ടയാടിക്കൊണ്ടിരുന്നു ,ജർമനിയിൽ തന്റെ ഫാക്ടറികളിൽ ജോലി നൽകികൊണ്ട് ആയിരകണക്കിന് ജൂതന്മാരെ കോൺസെന്റിട്രേഷൻ ക്യാമ്പിലെ നരക യാതനകയിൽ നിന്ന് രക്ഷപെടുത്തിയത് വ്യവസായി ആയ ഓസ്കർ ഷിൻഡ്ലെർ ആയിരുന്നെങ്കിൽ ,പാരിസിൽ അപകടകരവും ദുഷ്കരവും ആയ ആ ദൗത്യം ഏറ്റെടുത്തത് ഇറാനിയൻ ഷിൻഡ്ലെർ അഥവാ മുസ്ലിം ഷിൻഡ്ലെർ എന്ന പേരിൽ അറിയപ്പെട്ട അബ്ദോൽ -ഹൊസെയിൻ സർദാരി ആയിരുന്നു .
ഇറാനിലെ ഉന്നത കുടുംബത്തിൽ അബ്ദോൽ -ഹൊസെയിൻ ജനിച്ച സർദാരി നിയമ ബിരുദം നേടിയതിനു ശെഷം ,പാരിസിലെ ഇറാൻ കോൺസുലേറ്റിൽ യുവ നയതന്ത്രജ്ഞൻ ആയി ജോലി ചെയ്തു വരുകയായിരുന്നു.
രണ്ടാം ലോകമഹയുദ്ധംത്തിന്റെ കാലയളവിൽ
, ഇറാനിൽ നിന്നും ,അഫ്ഗാനിസ്ഥാനിൽ നിന്നും പലായനം ചെയ്ത ചെറുതല്ലാത്ത ഒരു ജൂത സമൂഹം പാരിസിൽ ജീവിച്ചിരുന്നു .1917 ലെ റഷ്യയിലെ ബോൾഷെവിക് വിപ്ലവത്തിന് ശെഷം മധ്യേഷ്യയിൽ നിന്നും അഭയാർത്ഥികൾ ആയി 1920 കളിൽ പാരിസിൽ അഭയം തേടിയവർ ആയിരുന്നു ഈ ജൂതന്മാർ .ജർമനിയും പേർഷ്യക്കാരുമായി നേരത്തെ വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നതിനാൽ നാസികൾ , പേർഷ്യകരെ ആര്യ വംശത്തിൽ പെട്ടവർ തന്നെയാണെന്ന് കരുതി പോന്നിരുന്നു .
, ഇറാനിൽ നിന്നും ,അഫ്ഗാനിസ്ഥാനിൽ നിന്നും പലായനം ചെയ്ത ചെറുതല്ലാത്ത ഒരു ജൂത സമൂഹം പാരിസിൽ ജീവിച്ചിരുന്നു .1917 ലെ റഷ്യയിലെ ബോൾഷെവിക് വിപ്ലവത്തിന് ശെഷം മധ്യേഷ്യയിൽ നിന്നും അഭയാർത്ഥികൾ ആയി 1920 കളിൽ പാരിസിൽ അഭയം തേടിയവർ ആയിരുന്നു ഈ ജൂതന്മാർ .ജർമനിയും പേർഷ്യക്കാരുമായി നേരത്തെ വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നതിനാൽ നാസികൾ , പേർഷ്യകരെ ആര്യ വംശത്തിൽ പെട്ടവർ തന്നെയാണെന്ന് കരുതി പോന്നിരുന്നു .
1940 കളിൽ നാസി പട്ടാളം ഫ്രാൻസ് അധിനിവേശപ്പെടുത്താൻ തുടങ്ങിയപ്പോൾ , ഫ്രാൻസിലെ ഇറാനിയൻ അംബാസിഡർ പാരീസ് വിട്ടു മധ്യ ഫ്രാൻസിലെ വിഷി നഗരത്തിൽ നയതന്ത്ര ഓഫിസ് ആരംഭിച്ചു . പാരിസിലെ ഇറാന്റെ നയതന്ത്ര കാര്യങ്ങളുടെ ചുമതല സര്ദാരിയിൽ നിഷിപ്തമായി .നാസികൾ തങ്ങളുടെ ജൂത വിരുദ്ധത കൊണ്ട് കുപ്രസിദ്ധമായ ന്യുറംബർഗ് നിയമങ്ങൾ പാരിസിലും അടിച്ചേൽപിക്കാൻ തുടങ്ങി .മുള്ളിനെ മുള്ളു കൊണ്ട് എടുക്കുക എന്ന രീതിയിൽ വംശ ശുദ്ധി സിദ്ധാന്തം തനെയായിരുന്നു സർദാരി തന്റെ തുറുപ്പു ചീട്ട് ആയി എടുത്തത് .
സർദാരി ജർമ്മൻ മേലധികാരികൾക്കു എംപീരിയൽ കോൺസുലേറ്റ് ഓഫ് ഇറാന്റെ ഔദ്യോഗിക മുദ്രണമുള്ള കത്തുകൾ നിരന്തരം എഴുതി തുടങ്ങി .അതിലൂടെ നീളം ,പേർഷ്യയിലും മധ്യേഷ്യയിലും ഉള്ള ജൂതന്മാർ സെമിടിക് വംശജർ അല്ല മരിച്ച ജര്മന്കാരെ പോലെ ആര്യന്മാർ ആണ് എന്ന് അദ്ദേഹം ആവർത്തിച്ചു എടുത്തു പറഞ്ഞു . സർദാരിയുടെ തുടർച്ചയായ എഴുത്തുക്കൾക്കു പ്രയോജനമുണ്ടായി .ഇറാനിയൻ ജൂതന്മാരുടെ വംശ ശുദ്ധി പരിശോധിക്കാൻ നാസി ഭരണാധികാരികൾ തീരുമാനിച്ചു . എന്നാൽ യുദ്ധം മുറുകുകയും , പിന്നീട ഇതൊരു സാമ്പത്തിക ചെലവ് ഉണ്ടാകുന്ന പ്രക്രിയ ഉണ്ടാകുകയും ചെയ്യുമെന്ന തോന്നൽ ഭരണിധകാരികളെ ഇതിൽ നിന്നും പിന്തിരിപ്പിച്ചു .ഇതിനെ തുടർന്ന് പാരീസിലുള്ള ഇറാനിയൻ ജൂതന്മാരെ വേട്ടയാടുന്നതിൽ നിന്നും നാസികൾ ആത്യന്തികമായി പിന്മാറി .
രണ്ടാം ലോക മഹാ യുദ്ധത്തിന്റെ സമയത്തിൽ പാരിസിലെ ജൂതന്മാരുടെ കയ്യിൽ ഉള്ളതെല്ലാം പുതുക്കാത്ത പഴയ പാസ്പ്പോർട് ആയിരുന്നു . സർദാരിയുടെ ഓഫിസിൽ ഒന്നും എഴുതാത്ത നിരവധി പാസ്പോര്ട്ട്കൾ ഉണ്ടായിരുന്നു .തന്റെ മേലധികാരികളുടെ അനുവാദമില്ലാതെ ,കള്ള രേഖകൾ ചമച്ചു ഈ പാസ്പോര്ട്ട് ഉപയോഗപ്പെടുത്തി 2000 -3000ത്തോളം ജൂതന്മാരെയാണ് സർദാരി പാരിസിൽ നിന്നും രക്ഷപെടുത്തിയത് .ഇതിനിടയിൽ 1942 ൽ ഇറാൻ സോവിയറ് യൂണിയനും , ബ്രിട്ടനും കീഴടക്കി, പുതിയ സർക്കാർ സ്ഥാപിച്ചു. പുതിയ സർക്കാർ പാരിസിലുള്ള തങ്ങളുടെ എംമ്പസി പിരിച്ചുവിടുകയും, സ്ഥാനപതി തിരിച്ചു വരുകയും ചെയ്തു.ടെഹ്റാനിലേക്കു മടങ്ങി വരാൻ ആവശ്യപ്പെട്ട സര്ദാരി അത് വിസമ്മതിക്കുകയാണ് ചെയ്തത്. ഇതിനെ തുടർന്ന് അദ്ദേഹത്തിന് നൽകിക്കൊണ്ടിരുന്നു ആനുകൂല്യങ്ങളും , ശമ്പളവും നിഷേധിച്ചു . എന്നാലും സർദാരി തന്റെ ദൗത്യത്തിൽ നിന്നും പിന്മാറിയില്ല , തുടർന്നും അദ്ദേഹം ജൂതൻമാരെ അവിടെ നിന്നും രക്ഷപെടുത്തി കൊണ്ടിരുന്നു .
രണ്ടാം ലോകമഹായുദ്ദത്തിന് ശെഷം സര്ദാരിയെ വീണ്ടു ഇറാന്റെ വിദേശ കാര്യാ വകുപ്പിൽ തിരിച്ചടുത്തു. അദ്ദേഹം ബ്ബ്രസ്സൽസ്സിലെ ഇറാനിയൻ കോൺസുലേറ്റിൽ തന്റെ ഔദ്യോഗിക ജീവിതം തുടർന്ന് പോന്നു .പിന്നീട് വിദേശ കാര്യാ വകുപ്പിലെ ജോലി ഉപേക്ഷിച്ച അദ്ദേഹം ഇറാന്റെ ദേശീയ എന്ന കമ്പനിയിൽ നിയമ വകുപ്പിൽ ജോലി ചെയ്തു പോന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശെഷം ലണ്ടനിൽ താമസമാക്കിയ സർദാരി 1981 ൽ അന്തരിച്ചു

No comments:
Post a Comment