Tuesday, 19 June 2018

കേരളത്തിൽ ബുദ്ധമതം




കേരളത്തിൽ ബുദ്ധമതം ഒരുകാലത്ത് വ്യാപകമാണെന്ന് പല കേരളാ ചരിത്ര പണ്ഡിതന്മാരും സിദ്ധാന്തിച്ചിട്ടുണ്ട് .പക്ഷെ അതിന്റെ സാധുത സംശയാസ്പദമാണ് . ഉത്തരേന്ത്യയിൽ ഒരു കാലത്ത് ബുദ്ധ ജൈന സ്വാധീനം വളരെയധികം ഉണ്ടായിട്ടുണ്ട് എന്നതിന് രണ്ടഭിപ്രായമില്ല ...കേരളത്തിൽ അത് പോലെ ബുദ്ധമതം വ്യാപിച്ചിരുന്നുവെങ്കിൽ ഇവിടെ നിന്ന് വേണ്ടത്ര ബുദ്ധവിഗ്രഹങ്ങൾ കിട്ടണം, അതിന്റെ സ്വാധീനം ജനങ്ങളിൽ ഉണ്ടാവണം . പലരും മുന്നോട്ട് വയ്ക്കുന്ന തെളിവായ കരുമാടി കുട്ടന്റെ പ്രതിമ ബുദ്ധന്റേതല്ല . ബുദ്ധന്റെ പ്രതിമ നിർമ്മിച്ച രീതിയിലല്ല അത് . ബുദ്ധന്റെ ശാരീരിക സവിശേഷതകളോട് സാമ്യവുമില്ല അതിന് . ഞാൻ പല മ്യൂസിയത്തിലും കേരളത്തിൽ നിന്നുള്ള പ്രാചീന ബുദ്ധ പ്രതിമയുണ്ടോ എന്നന്വേഷിച്ചു നോക്കിയിട്ടുണ്ട് . കാണാൻ കഴിഞ്ഞിട്ടില്ല.
പ്രാചീന കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നത് പരിശുദ്ധ ദ്രാവിഡാചാരങ്ങളാണ്. മലബാറിലെ കാവുകളും അവിടത്തെ കോഴിയറവ്‌, നായാട്ട് ,മദ്യ കലശം, കോമരം തുള്ളൽ തുടങ്ങിയ ആചാരങ്ങൾ ശ്രദ്ധിച്ചാൽ അത് ബോധ്യപ്പെടും . ഇതൊന്നും ബുദ്ധ സ്വാധീനത്തിന്റെ ലക്ഷണങ്ങളല്ല. വൈഷ്ണവാചാരങ്ങളോടും അതിന് സമയമില്ല.
. കേരളത്തിൽ ഇന്നത്തെ രീതിയിലുള്ള വിഗ്രഹ നിർമ്മിതിക്കും ക്ഷേത്ര നിർമ്മിതിക്കും തുടക്കമായത് എട്ടാം നൂറ്റാണ്ടിനു ശേഷവും വ്യാപകമായത് പത്താം നൂറ്റാണ്ടിനു ശേഷവുമായിരിക്കണം .അതായത് കേരളത്തിൽ ഉത്തരേന്ത്യൻ ദേവന്മാരെ ആരാധിക്കാൻ തുടങ്ങിയത് വളരെക്കാലത്തിന് ശേഷമാണ് എന്ന് സാരം. കാർബൺ ഡേറ്റിംഗ് തെളിയിക്കുന്നത് പരമാവധി ആയിരം വർഷം എന്ന് മാത്രം!
അതായത് ഗുരുവായൂരും ശബരിമലയും മറ്റും വളരെ പഴയ ദ്രാവിഡൻ കാവുകളാവാനാണ് സാധ്യത . പിന്നീട് ഉത്തരേന്ത്യൻ രീതിയിലേക്ക് അത്പ രിവർത്തനപ്പെടുത്തിയതാവാം

No comments:

Post a Comment