Tuesday, 19 June 2018

ഗൂര്‍ഖ ധീരതയുടെ ആള്‍ രൂപം


ഗൂര്‍ഖ ധീരതയുടെ ആള്‍ രൂപം..... ...വിമാനത്തില്‍ നിന്ന് താഴേയ്ക്ക്ചാടണം അതിനുളള പരിശീലനമാണ് നടക്കുന്നത് ചാടാന്‍ നില്‍ക്കുന്നത് ഒരു ഖൂര്‍ഖയാണ്.. പരിശീലകന്‍ ഖൂര്‍ഖയോടു ചോദിച്ചു . ''50,000 അടി മുകളിലാണ് ഇപ്പോള്‍ നാം നില്‍ക്കുന്നത് ഇവിടെനിന്നും താഴേയ്ക്കു ചാടാന്‍ പറ്റൂമോ?'' ബുദ്ധിമുട്ടാണ് സാബ്.. ഒാഫീസര്‍ ഉയരം 25,000 അടിയായി കുറച്ചു അപ്പോഴും ഖൂര്‍ഖ ചാടാന്‍ വിസമ്മതിച്ചു. അയാള്‍ പറഞ്ഞു 7,500 അടി മുകളില്‍നിന്ന് ചാടാം സാബ്..അത് കേട്ട് ഒാഫീസര്‍ പറഞ്ഞു അതു
പറ്റീല്ല. അത്രയും കുറഞ്ഞ ഉയരത്തില്‍ നിന്നൂം ചാടിയാല്‍ പാരഷൂട്ടിന് വിടരാനുളള സമയം കിട്ടീല്ല.'' ''ങേ. പാരഷൂട്ട് ഉപയോഗിച്ചു ചാടാനാണോ?. എങ്കീല്‍ എപ്പോഴേ ചാടിയേനേ.'' ഇതൊരു കഥയാകാം. പക്ഷേ.ഈ കഥ ഒരു കാരൃം വൃക്തമാക്കുന്നു. ഖൂര്‍ഖയുടെ ധെെരൃം!! ബ്രീട്ടിഷുകാര്‍ പോലും ഒരു കാലത്ത് ഖൂര്‍ഖകള്‍ക്ക് മുന്നീല്‍ വിറച്ചുപോയിട്ടുണ്ട്.1800-കളുടെ തുടക്കത്തീല്‍. ഒരു ബ്രീട്ടിഷ് ജനറലേ ഇന്തൃയില്‍ വച്ച് കൊല്ലപ്പെട്ടിട്ടുളളു. ജനറല്‍ ഗില്ലെസ്പി. അത് ഗൂര്‍ഖകളുമായിട്ടുളള ഏറ്റുമുട്ടലിലായിരുന്നു.... ഉറയിലിട്ട് അരയില്‍ തൂക്കിയ കത്തീയാണ് ഗൂര്‍ഖയുടെ പ്രിയപ്പെട്ട ആയുധം. ഉറയൂരിയാല്‍ ചോര പുരളാതെ തിരികെ ഉറയിലിടിലെന്ന വിശ്വാസം ആ കത്തിക്കു മൂര്‍ച്ച കുട്ടുന്നു. നേപ്പാളിലെ വീര പുത്രന്‍മാരാണെങ്കീലും അവരുടെ വേരുകള്‍ ഇന്തൃയിലാണ്. ഇവിടെനിന്നാണ് അവരുടെ പീതാമഹന്‍മ്മാര്‍ നേപ്പോളിലെത്തിയത്. പടവാളിന്‍റെ ശബ്ദം കാതിനു സംഗീതമാക്കീയ രജപുത്രന്‍മാരുടെ ചോരയാണ് ഖൂര്‍ഖയുടെ സിരയിലൊഴുകുന്നത്..... അഫ്ഘാന്‍ കടന്നുവന്ന ക്രൂരന്‍മാരായ പോരാളികളില്‍ നിന്നൂം രക്ഷനേടാനാണ് ഗൂര്‍ഖകള്‍ മലമടക്കുകളിലേക്ക് പലായനം ചെയ്തത്. എന്നാല്‍ അവിടെ അവരെ കാത്തീരുന്നതാകട്ടെ കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയൂം ക്രൂരമുഖമാണ് ... ദുഷ്കരമായ ഈ അവസ്ഥകളൊടുളള പോരാട്ടം രജപുത്രനെ ഗൂര്‍ഖയാക്കി മാറ്റി. ഇന്തൃന്‍സെെനൃത്തിന്‍റെ വജ്രായുധമാണ് ഗൂര്‍ഖാറെജിമെന്‍റൂകള്‍. യുദ്ധക്കളത്തീല്‍ പരാജയത്തിന്‍റെ ഇരുട്ടുപടരുന്പോള്‍ ഗൂര്‍ഖകള്‍ ഉണരും.കാരണം. പരാജയത്തെ വിജയമാക്കീ മാറ്റാന്‍ അവര്‍ക്കറിയാം. തോല്‍വി ഗൂര്‍ഖയുടെ വീരൃം വര്‍ദ്ധീപ്പിക്കുന്നു. .. ഇറ്റലിയീല്‍ മുസോളിനിക്കെതിരെ പോരാടുന്പോഴും ഇവിടെ നമ്മുടെ വീടിന് കാവല്‍ നീല്‍ക്കുന്പോഴും ഗൂര്‍ഖയ്ക്ക് ഒറ്റ ലക്ഷൃമേയുള്ളു. തന്‍െ യജമാനനെ രക്ഷീക്കുക അതിനായി പോരാടുക. '''''''ആ ഫോട്ടോയിലേക്കൊന്നു നോക്കു''''....അതൃന്താധുനിക ആയുധങ്ങളൊന്നുമല്ല അവരുടെ പക്കല്‍ 5000ല്‍ അധികം വര്‍ഷത്തെ പാരന്പരൃമുളള ഒരു കത്തീ മാത്രമാണ്. പക്ഷേ ആ കണ്ണുകളിലേക്ക് നോക്കു. അവിടെ പ്രതിഫലിക്കുന്ന ധീരതയും സാഹസികതയും ആത്മവിശ്വാസവും ആരെയും അന്പരപ്പിക്കും. ഏറ്റവും സംഹാരശേഷീയുളള ബോംബിന്‍റെ റിമോട്ട് കെെവശമുളളവനു പോലും കാണില്ല ആ ആത്മവിശ്വാസവും ധെെരൃവും!!! അതാണ് ഖൂര്‍ഖ!! ധീരതയുടെ ആള്‍രൂപം.........

No comments:

Post a Comment