മരക്കലമടിച്ച് മലനാട്ടിലേക്ക്
=======================
=======================
മലബാറിൽ പ്രബലമായ ഒരു വിശ്വാസമാണ് മരക്കലമേറിവന്ന (പായ്ക്കപ്പൽ ) ആര്യദേവതക്ളുടെ ചരിത്രം .വളരെയേറെ പഠനസാധ്യതകൾ ഉണ്ടെങ്കിലും ചരിത്രകാരന്മാർ ഇതിനായി മെനക്കെട്ടില്ല എന്നതാണ് വസ്തുത വെറും കഥകളായി തളളി കളയാൻ സാധിക്കുന്നതല്ല ഈ വിഷയം .മലനാടുകാണാൻ മനതാരിൽ മോഹമുദിച്ച് ആര്യനാട്ടിൽ നിന്നും കപ്പൽ തീർത്തു വന്ന ആര്യന്മാരിൽ പലരും ഇന്ന് മലബാറിൽ തെയ്യമായി കെട്ടിയാടിക്കപ്പെടുന്നു അതിൽ തന്നെ ഭൂരിഭാഗവും സ്ത്രീകളും ആണ്. എണ്ണിയാലൊടുങ്ങാത്ത അരിയ തെയ്യങ്ങൾ മലബാറിലുണ്ട് . ഇവരുടെ ചരിത്രം ,കപ്പലിന്റെ നിർമ്മാണ രീതി ,കടൽമാർഗ്ഗത്തിന്റെ വിശദവിവരണം എന്നിവ അതിശയകരമായി പാട്ട് രീതിയിൽ അവതരിപ്പിക്കുകയും ചെയ്യാറുണ്ട് മലബാറിലെ സ്ത്രീ തെയ്യങ്ങൾ മിക്കതും പായ്കപ്പലിൽ ഇരിക്കുന്ന സുന്ദരിയായ സ്ത്രീ രൂപത്തിലാണ് കല്പ്പിക്കപെട്ടിട്ടുള്ളത് . ഇതിനെ പറ്റി കൂടുതൽ അറിയുന്നവരും അറിയാൻ താൽപ്പര്യമുള്ളവരും അഭിപ്രായങ്ങൾ
രേഖപെടുത്തണമെന്നഭ്യർത്ഥിക്കുന്നു
രേഖപെടുത്തണമെന്നഭ്യർത്ഥിക്കുന്നു
ചിത്രം കമന്റിൽ

No comments:
Post a Comment