സെൻറ് ഹെലേനയിലെ അതിഥി
ഭാഗം_1
മനുഷ്യർക്ക് മറക്കാനാവാത്ത വീര പരാക്രമികൾ ഒരുപാട് ലോകചരിത്രത്തിൽ ജീവിച്ചിരുന്നിട്ടുണ്ട് .ചരിത്രത്തിൻറെ ഏടുകളിൽ സ്വന്തം മുദ്ര പതിപ്പിച്ച ശേഷം അവർ കടന്നുപോയി ശാന്തമായും അല്ലാതെയും .ഇങ്ങനെയുള്ളവരിൽ മിഷിവിലും മികവിലും ഉയർന്നുനിന്ന ഒരു പോരാളിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്ട് .സംഭവബഹുലമായ ജീവചരിത്രം പലഭാഗങ്ങളിലായി ആഖ്യാനം ചെയ്യാൻ ശ്രമിക്കുകയാണ്

കൊച്ചു നെപ്പോളിയന്റെ ജനനം മെഡിറ്ററേനിയൻ കടലിടുക്കിലെ കോഴ്സിക്ക ദ്വീപിൽ 1769 ഓഗസ്റ്റ് 15ന് ആണ് .ഫ്രഞ്ച് കാരനായിരുന്ന അദ്ദേഹം പഠനത്തിൽ അത്ര സമർത്ഥൻ അല്ലായിരുന്നു .പിന്നീട് അദ്ദേഹം യുദ്ധ തന്ത്രജ്ഞൻഎന്ന നിലയിലാണ് പ്രശസ്തി നേടിയത് .രണ്ടു കുട്ടികളുടെ അമ്മയും തന്നെക്കാൾ ആറുവയസ് പ്രായമുള്ള അതിസുന്ദരിയായ ജോസഫൈൻ നെ ആണ് നെപ്പോളിയന്‍ ഭാര്യയായി തിരഞ്ഞെടുത്തത് .വിപ്ലവ കാഹളം മുഴുകിയുള്ള ഫ്രാൻസിന്റെ യൂറോപ്യൻ പടയോട്ടത്തിൽ അദ്ദേഹം തൻറെ പ്രാഗല്ഭ്യം മുഴുവൻ ലോകത്തിനു കാണിച്ചു കൊടുത്തു. താമസിയാതെ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് ചക്രവർത്തി ആകാൻ കാല താമസം ഉണ്ടായില്ല
ചുരുങ്ങിയ കലം കൊണ്ട് അദ്ദേഹം ഫ്രഞ്ച് ജനതയുടെ പ്രതിഷ്ഠാ ബിംബമായി ജോസഫൈന് ഒരു കിരീട അവകാശിയയ ജനിപ്പിക്കാൻ സാധിക്കാത്തതിൽ അദ്ദേഹം നിരാശനായിരുന്നു.അതു കൊണ്ട് ആ സ്ത്രിയൻ ചക്രവർത്തിയുടെ മകളായ മറിയ ലൂയിസയെ വിവാഹം കഴിച്ചു അതിൽ ഒരു കുട്ടി ഉണ്ടായി. അവനെ റോമിന്റെ രാജകുമാരൻ എന്ന് നാമകരണം ചെയ്തു ഇംഗ്ലണ്ട് ഒഴികെ അന്നുണ്ടായിരു യൂറോപ്യൻ രാജ്യങ്ങളെല്ലാം അദ്ദേഹത്തിന്റെ പടയോട്ടത്തിൽ മുട്ട് മടക്കി ,വമ്പൻ ശക്തികളായ ആസ്ത്രിയ റഷ്യ പ്രഷ്യ എന്നിവർ അദ്ദേഹവുമായി സന്ധി ചെയ്തു ഒട്ടുവിൽ ഒരു യുദ്ധത്തിൽ പരാജയപ്പെട്ട് എൽ ബായ യിലേക്ക് നാടുകടത്ത പെട്ടെങ്കിലും വീണ്ടും തിരികെ വന്നു ,അവസാനം വാട്ടർ ലൂ യുദ്ധത്തിൽ പരാജയപ്പെടുന്നതു വരെ ഉള്ള കാര്യങ്ങൾ നമുക്കെല്ലാവർക്കും അറിയാവുന്നതുമാണ്

യുദ്ധ പരാജയ ശേഷം സെന്റ് ഹെലേന യിലേക്ക് അദ്ദേഹത്തെ നാടുകടത്താൻ ഇംഗ്ലീഷ് ഭരണകൂടം തീരുമാനിച്ചു അങ്ങനെ 1815 ജൂലൈ 15ന് നോർത്തംബർ ലാഡ് എന്ന കപ്പലിൽ അദ്ദേഹത്തെ നാട് കടത്താൻ തീരുമാനിച്ചു.സെന്റ് ഹെലേന്നയിലേക്കുള്ള യാത്രയിൽ അദ്ദേഹത്തെ അനുഗമിക്കാൻ ശ്രമിച്ചവർ ഏറെയാണ് ഒടുവിൽ ഏകദ്ദേശം 40 ഫ്രഞ്ച് കാർക്ക് മാത്രമാണ് അനുവാദം കാട്ടയത് ലൂയിസക്ക് പിതാവിനെ വിട്ട് പിരിയേണ്ടതിനാൽ പോയില്ല ,മകൻ കൂടെ പോകാൻ ഒരുമ്പെട്ടെങ്കിലും ആസ്ത്രിയൻ ചക്രവർത്തിയായ മുത്തശ്ശൻ അതിനനുവദിച്ചില്ല. പിതാവിന്റെ സംരക്ഷണയിൽ വളർന്ന കുട്ടി ഭാവിയിൽ തങ്ങൾക്കെതിരെ തിരിഞ്ഞേക്കാം എന്ന ഭയം ആണ് അദ്ദേഹത്തിനെ ആ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. എങ്കിലും അദ്ദേഹത്തിന്റെ ഉപയോഗത്തിലുള്ള സാധനങ്ങളെല്ലാം വിട്ടുകൊടുക്കാനുള്ള മഹാമനസ്കത അവരും ഇംഗ്ലീഷ് സർക്കാരും കാണിച്ചു.
യൂറോപ്പിൽ നിന്ന് ഏകദേശം 2000 മൈൽ അകലെ 47 ചെ.മെൽ വിസ്തീർണത്തിൽ അഗാധമായ അറ്റ്ലാന്റിക് സമുദ്രത്തിലാണ് സെൻറ് ഹെലേന്ന സ്ഥിതി ചെയ്യുന്നത് .പ്രധമ ദൃഷ്ട്യ , പാറകൂട്ടങ്ങൾ നിറഞ്ഞ ഒരു തുരുത്ത്. സദാ ചീറി അടുക്കുന്ന കാറ്റ്. ഉഷ്ണ മേഘലയിൽ സ്ഥിതി ചെയ്യുന്നതിനാൽ നല്ല ചൂടുള്ള കാലാവസ്ഥ .അങ്ങിങ്ങയി കല്ലുകൊണ്ട് നിർമിച്ച വീടുകളും മിലിട്ടറി ബാരക്കുകളും കാണം.പാറ ഇടുക്കിൽ നിന്നുള്ള വെള്ളമാണ് ശുദ്ധജല ലഭ്യതക്കുള്ള മാർഗം. മുന്നിലൊന്ന് മാത്രം ക്രിഷിയോഗ്യമായ മണ്ണിൽ പൈനും മുളയും ഈന്തപ്പനയും ഉരുളക്കിഴങ്ങും ചോളവും എല്ലാം ക്രിഷിയുണ്ട്.അടുമാടുകൾ, വിശാലമായ പുൽത്തകിടികൾ അങ്ങനെ ഒരു കൊച്ചു മധ്യകാല യൂറോപ്യൻ പതിപ്പാണ് അവിടം.ഒരേ ഒരു തുറമുഖ പട്ടണം ജയിംസ് ടൗൺ ആണ് ,ഈസ്റ്റിന്ത്യ കമ്പനിയുടെ കപ്പലുകൾ നങ്കൂരമിട്ടിരുന്ന ഒരു പ്രധാന തുറമുഖം കൂടി ആണിത്
ഇതിൽ നിന്നും കാര്യമായ മാറ്റങ്ങളൊന്നും ഇന്നും സെന്റ് ഹേലേനക്ക് ഇല്ല. ഏകദേശം 9000 ന് അടുത്ത് സ്ഥിരതാമസക്കാർ ഉണ്ട് ഇന്ന്, ഭരണം ഗവർണ്ണർ തന്നെ ,കാലങ്ങളായി കാറ്റേറ്റ് മിനുങ്ങിയപഴയ ഇടുങ്ങിയ കൽപാതകളും കോട്ടകളും അത് പോലെ തന്നെ ഉണ്ട്, കപ്പൽ മാത്രമാണ് അവിടെ എത്തിപെടാനുള്ള ഏക യാത്ര മാർഗം

കടപ്പാട് :വിക്കിപീഡിയ, വിക്കിമീഡിയ,വിശുദ്ധ സാത്താൻ കറൻറ് ബുക്സ്

No comments:
Post a Comment