Monday, 18 June 2018

സെൻറ് ഹെലേന യിലെ അതിഥി ഭാഗം




സെൻറ് ഹെലേന യിലെ അതിഥി ഭാഗം-3
ഇടക്കിടെ ഛർദ്ദിയും വയറ്റിൽ വേദനയും കരൾ വീക്കവും ആയിരുന്നു പ്രധാന രോഗ ലക്ഷണങ്ങൾ. ശരീരം ആകെ മഞ്ഞ നിറം ,അദ്ദേഹത്തിന്റെ ഡോക്ടർ ഒമീറ തന്റെ കഴിവിന്റെ പരമാവധി രോഗശമനത്തിനായി പ്രയോഗിച്ചു.വ്യായാമം കൂടാതെ ഉള്ള ജീവിതം മരണത്തെ വിളിച്ചു വരുത്തും എന്ന് തുടർച്ചയായ മുന്നറിയിപ്പുകൾ നൽകി. എങ്കിലും മുഖത്ത് ഭായത്തിന്റെ ഒരു കണിക പോലും കണ്ടില്ല. മരണത്തെ എന്തിന് ദയ പ്പെടണം എന്നായിരുന്നു മറു ചോദ്യം .തന്റെ മരണത്തിൽ ബ്രിട്ടീഷ് ഗവൺമെന്റിന് ഉള്ള പങ്കിനെപ്പറ്റി അദ്ദേഹം ഡോക്ടറോഡ് വിവരിച്ചിരുന്നു, ഒടുവിൽ ഇങ്ങനെ ചുരുക്കി" എനിക്കൊരു സമാധാനം ഉണ്ട്. എന്റെ മരണം ഇംഗ്ലീഷ് രാഷ്ട്രത്തിന്ന് എന്നന്നേക്കുമായുള്ള അപമാനം വരുത്തി വെക്കും".
നിസംഗതയോടെ മരണത്തെ കാത്ത് നിൽക്കുന്നവനെ പോലെ ഉള്ള അദ്ദേഹത്തിന്റെ പ്രതിരണങ്ങൾ ഡോ.ഒമീറയെ ദുഖിതനാക്കി ഒടുവിൽ അദ്ദേഹം ബ്രിട്ടീഷ് ഗവൺമെന്റിന് കത്തെഴുതി ,ലോങ്ങ് വുഡിലെ മുറികളിലെ ഈർപ്പവും ,സദാ ചീറി അടിക്കുന്ന കാറ്റും, ഗവർണ്ണർ ഹട്സന്റെ ക്രൂരമായ പെരുമാറ്റവും അദ്ദേഹത്തിന്റെ രോഗം വർധിപ്പിക്കുമെന്നും എത്രയും വേഗം മെച്ചപെട്ട കാലാവസ്ഥയിലേക്ക് അദ്ദേഹത്തെ മറ്റണമെന്നും അദ്ദേഹം എഴുതി.അരും ഇതു ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ലാ ഒമീറയെ തിരികെ ഇംഗ്ലണ്ടിലേക്ക് അയക്കുകയും ചെയ്തു'
നേപ്പോളിയൻ രോഗ ഗ്രസ്തനായ വാർത്ത അമ്മ ലറ്റീസിയയും സഹോദരി പള്ളിനും അറിഞ്ഞു അവർ ഒരു ഡോക്ടറേയും നെപ്പോളിയൻ ആവശ്യപെട്ടതനുസരിച്ച് മറ്റൊരു പുരോഹിതനെയും അങ്ങോട്ടയച്ചു. പക്ഷെ അവര്ക്കും കൂടു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പലപ്പോഴും മരുന്നുകൾ കഴിക്കാൻ കൂട്ടാക്കിയില്ല: ഇടക്കിടെ അമ്മയേക്കുറിച്ച് ക്രിതജ്ഞതയോടെ പലവുരു പറഞ്ഞുകൊണ്ടിരുന്നു" ഞാൻ എന്തായിരുന്നുവൊ അതിന് എന്റെ മാതാവിനോട് ഞാൻ കടപെട്ടിരിക്കുന്നു. എന്നെ അവുടെ തത്വങ്ങൾ പഠിപ്പിക്കുകയും കഠിനാധ്വാന മനോഭാവം എന്നിൽ വളർത്തുകയും ചെയ്തത് അവരാണ്"
1821 മാർച്ചുമാസം നേപ്പോളിയന്റെ ഉദരരോഗം കലശലായി വർദ്ധിച്ചു.ശരീരം ആകെ നീറി പടർന്നു. ഉറക്കം നന്നേ കുറഞ്ഞു. എല്ലായ്പോഴും സമീപം ഉണ്ടാകാൻ ഇഷ്ടപ്പെട്ടിരുന്ന ബർട്രൻഡിനോട് വേദന കടിച്ചമർത്തികൊണ്ട് തന്റെ മരണത്തെ ഏതായും വേഗം ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. ഉറ്റ തോഴന്റെ കണ്ണുകൾ നിറഞ്ഞു.തത്സമയം ജീവനക്കാരിൽ ഒരാൾ ഒരു വാൽനക്ഷത്രം മാനത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്ന വിവരം അറിയിച്ചു.പ്രത്യുത്തരം നെപ്പോളിയൻ പറഞ്ഞു. "അതായിരുന്നു ജൂലിയസ് സീസറിന്റെ മരണത്തിന്റെ അടയാളം "
ഏപ്രിൽ 15ന് മോൺതാലിനേ കൊണ്ട് മരണപത്രം എഴുതിച്ചു തുടങ്ങി.വേദനയുടെ ഏറ്റക്കുറച്ചിലനുസരിച്ചു 10 ദിവസം എടുത്തു പൂർത്തിയാക്കാൻ. തന്റെ അകാല ചരമത്തിന് ഉത്തരവാദികൾ ഇംഗ്ലീഷ് സർക്കാരും, പരാജയത്തിന് കരാണം ചില ചതിയൻമാരായ ഫ്രഞ്ച് പ്രമുഖരാണെന്നും എഴുതി. തുടർന്ന് ഇങ്ങനെ ചുരുക്കി
"ഞാൻ നിരീശ്വരവാദിയല്ല ഞാൻ എന്റെ പിതാവിന്റെ മാതാനുയായി ആയിരുന്നു. ഒരു കത്തൊലിക്കനായി ജനിച്ചു ആ മതത്തിന്റെ അനുഷ്ടാനങ്ങളും ലേപനങ്ങളും ഞാൻ സ്യൂകരിക്കുന്നു..... എന്റെ ശരീരം സീൻ നദി തീരത്ത് ഞാൻ ഏറ്റവും സ്നേഹിക്കുന്ന പ്രഞ്ച് ജനതയുടെ മധ്യത്തിൽ അന്ത്യ വിശ്രമം കൊള്ളണമെന്ന് ആഗ്രഹിക്കുന്നു. തുടർന്ന് ഭാര്യ മറിയയോടുള്ള അഗാധമായ പ്രണയം എടുത്തു പറയുകയും ആ സ്ത്രിയൻ രാജകുമാരനായി വളരുന്ന തന്റെ ഓമനപുത്രൻ ഒരു ഫ്രഞ്ച് കാരനായി ആണ് ജനിച്ചത് എന്നവനെ ഓർമിപ്പിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു..
അമ്മയോടും സഹോദരിമാരോടുമുള്ള അവർണ്ണ നിയമായ സ്നേഹവും കടപ്പാടും അടുത്ത ഒസ്യത്തിൽ എഴുതിച്ചേർത്തു. ഏറെ സമയം എടുത്താണ് അദ്ദേഹം തന്റെ ആ സ്ഥികളുടെ വിഭജനം നടത്തിയത്.ഏതെങ്കിലും വിധത്തിൽ തന്നെ എവിടെ എങ്കിലും വച്ച് സഹായിച്ച ഒരോ വ്യക്തിയേയും പേരെടുത്ത് ഓർത്ത് അവർക്ക് നൽകേണ്ട തുക 'കിത്യമായി വ്യക്തമാക്കി, ലുസിയക്കും മകനും ഉള്ളവ പ്രത്യേകം എഴുതി ചേർത്തു. സെന്റ് ഹെലേന യിൽ തന്നെ പരിചരിച്ച അടിമകളെ പോലും അദ്ദേഹം വിസ്മരിച്ചില്ല.
തന്റെ മരണത്തിന് ശേഷം എല്ലാ അവയവങ്ങളും പ്രത്യേകിച്ച് അമാശയവും സമീപ ഭാഗങ്ങളും സൂഷ്മ പഠനത്തിന് വിധേയമാക്കണമെന്നും ,അതിന്റെ റിപ്പോർട്ട് വിയന്നയിലുളള മകന് നൽകണം എന്നും എഴുതി. തലമുറകളായി ബോണപ്പാട്ട് കുടുംബത്തെ ഗ്രസിച്ചിരുന്ന ഉദരസംബന്ധമായ അർബുദ രോഗങ്ങളിൽ നിന്ന് മകെനെങ്കിലും മുൻകൂട്ടി പ്രതിവിധി കണ്ട് രക്ഷപെട്ടട്ടെ എന്നുള്ള ആഗ്രഹമായിരുന്നു അതിന് കാരണം. മരണ ശേഷം ഗവർണർ ഹഡ്സൺ മത ശരീരം ഫ്രാൻസിലേക്ക് കൊണ്ട് പോകാൻ അനുവദിക്കില്ല എന്നറിയാമായിരുന്നതിനാൽ, റൂപ്പർട്ട് താഴ്വരയിലെ അരുവിക്കരയിൽ വില്ലൊ മരങ്ങളുടെ ചുവട്ടിൽ സംസ്കരിക്കണമെന്ന് അവസാനമായി ആഗ്രഹം പ്രകടിപ്പിച്ചു
മെയ് 4. സെൻറ് ഹെലേനയിൽ അതിശക്തമായ കാറ്റും മേരിയും പെയ്തിറങ്ങി.തിരമാലകൾ പാറ കൂട്ടങ്ങളിൽ തട്ടി അലറി പ്പാഞ്ഞു.
കാർമേഘാവൃതമായ മാനത്തെ കീറി മുറിച്ച് മിന്നൽപ്പിണറുകൾ ഭൂമിയിലേക്കിറങ്ങി.
അദ്ദേഹത്തിന്റെ നാഡീസ്പന്ദനം വളരെ മന്ദഗതിയിലായl വെള്ളം വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇറക്കാൻ നിവൃത്തി ഇല്ലാത്തതിനാൽ വിനാഗിരി മുക്കിയ തുണി ചുണ്ടിൽ വച്ചു കൊടുത്തു. കണ്ണുകൾ വികസിച്ചു ചുണ്ടുകൾ പതിയെ ശബ്ദിച്ചു.
"എന്റെ ദൈവമെ.... എന്റെ ഫ്രഞ്ച് ജനത.... എന്റെ മകൻ.... എന്റെ സൈന്യത്തലവൻ മാർ.
മെയ് അഞ്ച് സമയം 5: 49 ശത്രു നിരകളുടെ പേടി സ്വപ്നം ആയിരുന്ന യൂറോപ്പ് അടക്കിവാണ ,ഇന്നും ലോകം കടപ്പെട്ടിരിക്കുന്ന നിയമങ്ങൾ നിർമിച്ച ,ഫ്യൂഡലിസം തകർത്ത ആ ധീരനായ മഹാനായ നെപ്പോളിയനെ 52 മത്തെ വയസിൽ മരണം പുണർന്നു
മെയ് 6 ന് മൃതശരിരം മാരൻ ഗോ യുദ്ധത്തിൽ ധരിച്ചിരുന്ന ചാരനിറത്തിലുള്ളതും സ്വർണ്ണ അലുക്കോട് കൂടിയതുമായ മേലങ്കി ധരിപ്പിച്ച് ഡ്രോയിങ്ങ് റൂമിൽ കിടത്തി.നൂറു കണക്കിനാളുകൾ ആദരാഞ്ജലികൾ അർപ്പിച്ച് മടങ്ങി. ബ്രിട്ടീഷ് സൈനീകർ മഹാനായ ആ സേന നായകന്റെ മുന്നിൽ നമ്രശിരസ്കരായി
മെയ് - 9 ന് മൃതശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര റുപ്പേർട്ട് താഴ്വരയിലേക്ക് നീങ്ങി. അസ്തമയ സൂരിന്റെ ചുവപ്പിൽ തുടുത്ത ആകാശത്തേക്ക് തുറമുഖത്ത് നങ്കൂരമിട്ട ബ്രിട്ടീഷ് പടകപ്പലുകളിലെ 15 പീരങ്കികൾ മൂന്നു പ്രാവശ്യം ഗർജിച്ചു. ശവകുടീരത്തിലെ സ്മാരകശിലയിൽ നെപ്പോളിയൻ ചക്രവർത്തി എന്നെഴുതാനായി ഹഡ്സൺ അനുവദിച്ചില്ല.ഒടുവിൽ ഇവിടെ ശയിക്കുന്നു. എന്നു മാത്രം രേഖപ്പെടുത്തിയ സ്മാരകശില സ്ഥാപിച്ചു മടങ്ങി
നെപ്പോളിയന്റെ മരണവാർത്ത ഇംഗ്ലണ്ടിലും ഫ്രാൻസിലും സഹതാപതരംഗം ശ്രിഷ്ടിച്ചു
ബ്രിട്ടീഷ് പാർലമെന്റിന്റെ ഇരു മണ്ഡലങ്ങളിലും പ്രതിക്ഷേതം ആഞ്ഞടിച്ചു
ഫ്രാൻസ് അടക്കം യൂറോപ്യൻ രാജ്യങ്ങിൽ പ്രതിക്ഷേതം കത്തിപ്പടർന്നു
വിധി ആരെയും വെറുതേ വിട്ടില്ല. വിദേശകാര്യ മന്ത്രി കാൽ സീറി പ്രഭു മാസസികാസ്വസത്യം നിമിത്തം മൂലം ആത്മഹത്യ ചെയ്തു.
തിരികെ ഇംഗ്ലണ്ടിലെത്തിയ ഹട്സണെ ലകാസിന്റെ മകൻ പൊതുനിരത്തിൽ ഇട്ട് മർദ്ദിച്ച് അവശനാക്കി . നെപ്പോളിയനെ പുറത്താക്കി സ്ഥാനാരോഹണം ചെയ്ത ബോർബൺ രാജവംശം 1830 ൽ അപ്രത്യക്ഷമായി.തുടർന്നു വന്ന ലൂയീസ് ഫിലിപ്പ് രാജാവ് ഫ്രാൻസിന്റെ വീരപുത്രനെ തിരികെ കൊണ്ടുവരാൻ മുൻകൈ എടുത്തു. പടകപ്പലുകളും പരിവാരങ്ങളുമായി കിരീടവകാശിയായ ഫ്രാങ്കൊ രാജകുമാരൻ നെപ്പോളിയനെ തിരികെ പാരിസിലെത്തിച്ചു. ധീരനായ ചക്രവർത്തി സ്വാഗതം എന്ന് പറഞ്ഞ് പതിനായിരങ്ങൾ രാജവിധിക്ക് ഇരുപുറവും നിന്ന് ആർത്ത് വിളിച്ചു. ഒടുവിൽ ഇൻവാലീ ഡീസിൽ നെപ്പോളിയന് അന്ത്യവിശ്രമം ഒരുക്കി.ഒടുവിൽ തങ്ങളുടെ തെറ്റിന് പ്രായഛിതം എന്ന വണ്ണം. നെപ്പോളിയനുമായി ബന്ധപെട്ട എല്ലാ സ്ഥലങ്ങളും ബ്രിട്ടൻ ഫ്രാൻസിന് നൽകി.
1855 ൽ നെപ്പോളിയന്റെ സഹോദര പുത്രൻ ഇൻ വാലിഡിസ് സന്ദർശിച്ചു
വിക്ടോറിയ മഹാരാജ്ഞി തന്റെ കിരീടാവകാശിയ മകനോട് പറഞ്ഞു. " മഹാനായ നേപ്പോളിയന്റെ ശവകുടീരത്തിൽ മുട്ടുകുത്തുക "
നെപ്പോളിയന് കിട്ടാവുന്ന പരമോന്നത ബഹുമതിയായിരുന്നു അത്.
ചിത്രത്തിൽ റുപ്പേർട്ട് താഴ്വരയിലെ ശവകുടീരം
കടപ്പാട് :വിശുദ്ധ സാത്താൻ -കറൻറ് ബുക്സ്

No comments:

Post a Comment