ഇൻഡോനേഷ്യയിലെ സംബാവ ദ്വീപിലുള്ള ദുരിതം വിതച്ച ടംപോറ
ദുരിതം വിതച്ച അഗ്നിപർവതങ്ങളുടെ കൂട്ടത്തിൽ ആദ്യസ്ഥാനത്ത് നിൽക്കുന്ന ഒന്നാണ് ഇൻഡോനേഷ്യയിലെ സംബാവ ദ്വീപിലുള്ള ടംപോറ. 1815ഏപ്രിൽ അഞ്ചിന് ടംപോറ പൊട്ടിത്തെറിച്ചപ്പോൾ അതുവരെ ലോകം കണ്ടിട്ടില്ലാത്ത ദുരിതങ്ങൾ ഇരച്ചെത്തി..
70000-ലധികം ആളുകളാണ് ഈ സ്‌ഫോടനത്തിൽ മരിച്ചത്. ഏറ്റവും അധികം പാറക്കഷണങ്ങളും അഗ്നിപർവത ചാരവും അന്തരീക്ഷത്തിലേക്ക് തള്ളിയ അഗ്നിപർവത സ്ഫോടനമാണിത്. ഈ അവശിഷ്ടങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നത് മൂലം വേനലില്ലാത്ത ഒരു വർഷം പോലുമുണ്ടായി! 'വോൾക്കാനിക് വിന്റർ ' എന്ന ശൈത്യം മൂലം ഉത്തരയൂറോപ്പിൽ വലിയ കൃഷിനാശത്തിനും ഈ സ്ഫോടനം കാരണമായി.
4300മീറ്ററായിരുന്നു സ്‌ഫോടനത്തിനു മുൻപ് ടംപോറയുടെ ഉയരം. എന്നാൽ പൊട്ടിത്തെറിയെത്തുടർന്ന് അത് 3000 മീറ്ററിൽ താഴെയായി. അഗ്നിപർവ്വതത്തിൽ നിന്ന് തെറിച്ച ചാരവും പാറക്കഷണങ്ങളും 1300 കിലോമീറ്റർ ദൂരത്തേക്കാണ് തെറിച്ചുവീണത്. 2000കിലോമീറ്റർ ദൂരെയുള്ള സുമാത്ര ദ്വീപിലേക്കുവരെ സ്‌ഫോടനത്തിന്റെ ശബ്ദമെത്തി.
1815നു ശേഷം 1880-ലും തീ തുപ്പിയ ടംപോറ പിന്നീട് നിശബ്ദനായി. ഇന്ന് വിനോദസഞ്ചാരികളുടെയും ഭൂകമ്പങ്ങളെക്കുറിച്ചും അഗ്നിപർവ്വതങ്ങളെക്കുറിച്ചും പഠനം നടത്തുന്നവരുടെയും പ്രിയപ്പെട്ട പർവ്വതമാണിത്.

No comments:
Post a Comment