Monday, 18 June 2018

ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്തുള്ള 2004ലെ സുനാമി




2004ലെ സുനാമി
ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സുനാമി! ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്തുള്ള 13 രാജ്യങ്ങളിൽ സംഹാരതാണ്ഡവമാടിയ ഈ സുനാമി 2004 ഡിസംബർ 26നാണ് ആഞ്ഞടിച്ചത്. 186000 പേർ മരിക്കുകയും 50000പേരെ കാണാതാവുകയും ചെയ്ത മഹാ ദുരന്തമായിരുന്നു ഇത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ വലിയൊരു ഭൂകമ്പമായിരുന്നു ഈ സുനാമിക്ക് കാരണം. ഇൻഡോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറൻ തീരത്തായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ ഈ ഭൂകമ്പം ഇന്ത്യൻ സമയം രാവിലെ 6.28നാണ് ഉണ്ടായത്
ആഫ്രിക്ക മുതൽ തായ്‌ലൻഡ് വരെയുള്ള രാജ്യങ്ങളിൽ മണിക്കൂറുകൾക്കകം കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. ആദ്യം പിൻവലിഞ്ഞെങ്കിലും ശേഷം ആഞ്ഞടിച്ച തിരമാലകൾ 15മീറ്റർ ഉയരത്തിലാണ് കരയിലേക്ക് കുതിച്ചു കയറിയത്.
ഇന്തോനേഷ്യയോട് ചേർന്നു കിടക്കുന്നതിനാൽ സുനാമി ആദ്യമെത്തിയത് ഇന്തോനേഷ്യയിലാണ്. ഏറ്റവും വലിയ ദുരന്തവും അവിടെതന്നെയായിരുന്നു. ഒന്നര ലക്ഷത്തോളം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. ശ്രീലങ്കയിൽ 35000 പേർ മരിച്ചു. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്താണ് സുനാമി നാശം വിതച്ചത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, ആൻഡമാൻ നിക്കോബാർ, കേരളം എന്നിവിടങ്ങളിലായി 15000-ത്തോളം പേർക്ക് ഇന്ത്യയിൽ ജീവൻ നഷ്ടപ്പെട്ടു.
ഈ രാജ്യങ്ങൾക്ക് പുറമെ മാലിദ്വീപ്, മ്യാൻമർ, സോമാലിയ, സീഷൽസ്, ടാൻസാനിയ, ബംഗ്ലാദേശ്, കെനിയ തുടങ്ങിയ സ്ഥലങ്ങളിലാണ് സുനാമി നാശം വിതച്ചത്. ഭൂകമ്പത്തിന് 10 മണിക്കൂറുകൾക്ക് ശേഷം ആഫ്രിക്കൻ രാജ്യങ്ങളിൽ സുനാമി ആഞ്ഞടിച്ചു.
ഇന്ത്യൻ പ്ലേറ്റ് (ഫലകം) ബർമ പ്ലേറ്റിൽ നിന്നും വഴുതിമാറിയതാണത്രേ ഭൂകമ്പത്തിന് കാരണം. ഇതിന്റെ ഫലമായി സമുദ്രത്തിന്റെ അടിത്തട്ടിന് അനേകം മീറ്ററുകൾ സ്ഥാനചലനം സംഭവിച്ചു. ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ 'ബോക്സിങ് ഡേ ' സുനാമിയെന്നും മറ്റിടങ്ങളിൽ 'ഏഷ്യൻ സുനാമി' യെന്നുമാണ ് 2004ലെ സുനാമി അറിയപ്പെട്ടത്.....
NB: ചിത്രം original അല്ല


No comments:

Post a Comment