കാസർകോട്ടെ ഒരു ഭാഷയാണ് മർക്കട
പന്ത്രണ്ടോളം ഭാഷകളുള്ള കാസർകോട്ടെ ഒരു ഭാഷയാണ് മർക്കട. മാവിലൻ വിഭാഗത്തിൽ പെട്ട ആയിരക്കണക്കിന് ആളുകളുടെ സംസാരഭാഷയാണിത്. ഇതിന് ലിപിയില്ല. തുളുവിനോട് സാമ്യം തോന്നുമെങ്കിലും തുളുവല്ല .
വീടിനെ പട്ടം എന്നും ചോറിനെ കഞ്ചി എന്നും അച്ഛനെ അമ്മയെന്നും അമ്മയെ അപ്പ എന്നും പറയും. തെങ്ങിനെ താടെ എന്നും തേങ്ങയെ താടെക്കായി എന്നും വിളിക്കും.
ഭാര്യ മേര്ത്തിയാണ്. ഭർത്താവ് പൂടെ. പാലെക്കുളു എന്നാൽ മക്കൾ. പശുവിനെ കൈക്കൊഞ്ചി എന്നു പറയും. മുറ്റത്തെ ജാള് എന്ന് വിളിക്കും.
ഏടേഗ് പൊക്ക്ന? എന്നു ചോദിച്ചാൽ എവിടെപ്പോ കുന്നു എന്നാണർത്ഥം.
കുറ്റിക്കോൽ, ബേഡകം, ബന്തടുക്ക, കോടോം ബേളൂർ, കള്ളാർ തുടങ്ങിയ പ്രദേശങ്ങളിൽ മർക്കട ഭാഷ പ്രചാരത്തിലുണ്ട്. മാവില ഭാഷ എന്നും ഇതിനെ വിളിക്കുന്നു.
ചന്ദ്രഗിരിപ്പുഴയ്ക്ക് തെക്കുഭാഗത്തുള്ള മാവിലൻ വിഭാഗക്കാരാണ് പ്രധാനമായും മർക്കട ഭാഷ സംസാരിക്കുന്നത്. വീടുകളിലും സമുദായത്തിലെ ആളുകളോടും മർക്കട ഭാഷ സംസാരിക്കുന്ന ഇവർ മറ്റുള്ളവരോട് മലയാളത്തിലാണ് സംസാരിക്കുന്നത്. പഠിക്കുന്നതും മലയാളമാണ്.
മലയാളം, കന്നഡ, തുളു, കൊങ്ങിണി, ഉറുദു, മറാത്തി, കൊടവ, ബ്യാരി, തമിഴ്, അറബി തുടങ്ങിയ ഭാഷകളുടെ കൂട്ടത്തിലാണ് മർക്കടയും.

No comments:
Post a Comment