Monday, 18 June 2018

40000 പേരുടെ ജീവൻ ഒരുമിച്ചു നഷ്ടം ആയ ചരിത്രം





ഒരു രാഷ്ട്രീയക്കാരന്റെ സ്വാർത്ഥത കൊണ്ട് 40000 പേരുടെ ജീവൻ ഒരുമിച്ചു നഷ്ടം ആയ ചരിത്രം
മാർടീനി ക്യു എന്ന കരീബിയൻ ദ്വീപിൽ ഉള്ള അഗ്നി പർവതം ആണ് മൌണ്ട് പെലെ . ഗവർണർ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു അഗ്‌നി പർവതം സജീവമായി ...
പക്ഷെ തെരഞ്ഞെടുപ്പിൽ അനായാസ വിജയം പ്രതീക്ഷിച്ചിയുന്ന ഗവർണർ അവിടുന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ തയ്യാറായില്ല ... അധികാരികൾ നൽകിയ തെറ്റായ വിവരം മൂലം ആ ദീവിലെ മുഴുവൻ ജനതയും ഇല്ലാതായി .. അഗ്നിപർവതം സജീവമായപ്പോൾ ഉണ്ടായ മാറ്റങ്ങൾ മൂലം പുറത്തു വന്ന പാമ്പുകളുടെയും മറ്റുള്ള ജീവികളുടെയും കടിയേറ്റു 50 അടുത്ത് ആൾക്കാർ മരിക്കുകയും കന്നുകാലികൾ വൻതോതിൽ ചത്തൊടുങ്ങുകയും ചെയ്യുന്നത് കണ്ടു ഭീതിയിലായി ജനങ്ങൾ പലായനം ചെയ്യാനായി തുറമുഖത്തു എത്തിയിട്ട് കൂടി പട്ടാളത്തെ ഉപയോഗിച്ച് തിരിച്ചു അയക്കുക ആണ് ചെയ്തത് .
അഗ്നി പർവതം പൊട്ടിത്തെറിച്ചപ്പോൾ ഉണ്ടായ് ഭീമൻ തിരമാലകൾ പോലും ചുട്ടു പൊള്ളുന്ന നിലയിൽ ആയിരുന്നു
ഈ അഗ്നി പർവത സ്‌പോടനത്തെ തുടർന്ന് ദ്വീപിലെ നാല്പത്തിനായിരത്തോളം പേര് മരണപ്പെട്ടു . അതിജീവിച്ചത് മൂന്നുപേർ മാത്രം ആയിരുന്നു . അതിൽ തന്നെ ഏറ്റവും പ്രശസ്തൻ ആയതു ഒരു ജയിൽപുള്ളി ആയിരുന്നു ..
ലഡ്ജർ സിൽബാരിസ് എന്നാണ് അയാളുടെ പേര് ... ബാറിലെ അടിപിടി കേസിൽ തലേന്ന് അറസ്റ്റിൽ ആയ ലഡ്ജർ കൊലപാതക കേസിലും അകപ്പെട്ടിട്ടുണ്ടെന്ന സംശയം മൂലം അണ്ടർ ഗ്രൗണ്ട് തടവരായിലേക്കു ജയിലധികാരികൾ മാറ്റിയതാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത് ..
കഷ്ടിച്ച് ഒരാൾക്ക് കകുഴിയാവുന്ന തടവറ . ജനലുകൾ ഇല്ലേയില്ല . ശ്വാസം കിട്ടാൻ ഒരു വെന്റിലേഷൻ ..
അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ കടുത്ത ചൂടും ശ്വാസം കിട്ടാൻ ഉള്ള ബുദ്ധിമുട്ടും കാരണം ലഡ്ജർ അലറി വിളിച്ചു . പക്ഷേ ആരും രക്ഷിക്കാൻ എത്തിയില്ല . നാല് ദിവസത്തോളം അവിടെ കിടന്ന ലെഡ്ജറിന് തന്റെ അവസാനം അവിടെ തന്നെ ആവും എന്നുറപ്പിച്ചു . പക്ഷേ നാലാം ദിവസം ദ്വീപിൽ എത്തിയ രക്ഷാ പ്രവർത്തകരുടെ തടവറക്കു വെളിയിൽ ഉള്ള സംസാരം കേട്ട് അലറി വിളിച്ച ലഡ്ജർ രക്ഷപ്പെട്ടു . പിന്നീട് ക്രിമിനൽ കുറ്റങ്ങൾ കുറച്ച ലഡ്ജർ സർക്കസ്സിൽ ചേർന്ന് അന്ത്യ നാളിൽ മരിക്കാത്ത മനുഷ്യൻ എന്ന പേരിൽ പ്രശസ്തനായി .
പൊള്ളലുകളോടെ രക്ഷപെട്ട മറ്റു രണ്ടുപേർ ഒരാൾ ദ്വീപിന്റെ എതിർ അറ്റത്തു താമസിച്ചിരുന്ന വ്യെക്തിയും , കളിക്കാനായി ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്ന ഒരു പെൺകുട്ടിയും ആണ് . പേടിച്ചു കടൽക്കരിയിൽ എത്തിയ പെൺകുട്ടി ഒരു തകരാത്ത ബോട്ടിൽ കയറുകയും രക്ഷാപ്രവർത്തകർ പിന്നീട് കണ്ടെത്തുകയും ആയിരുന്നു .
പൊട്ടിത്തെറിയുടെ പ്രേത്യേകത : മെയ് 2 തീയതി 1902 ൽ ആണ് അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത് . 1,075 °C (1,967 °F) അടുത്ത് ചൂടോടുകൂടി ഉള്ള കാറ്റ് ആണ് ദ്വീപിൽ പൊട്ടിത്തെറിയുടെ സമയത്തു അനുഭവപ്പെട്ടത് ... കെട്ടിട കോൺക്രീറ്റുകൾ വരെ ഉരുകി ഒലിച്ചു ... പക്ഷെ ലെഡ്ജർ കിടന്ന തടവറ ഇപ്പോളും നാശം ഇല്ലാതെ നിലനിക്കുന്നുണ്ട് .

No comments:

Post a Comment