ഇന്തോനേഷ്യയിലെ പ്രംബനൻ ശിവക്ഷേത്രം
ഇൻഡോനേഷ്യയിലെ ജാവായിൽ സ്ഥിതി ചെയ്യുന്ന വളരെ മനോഹരവും പ്രാചീനവുമായ ശിവ ക്ഷേത്രമാണ് ഒമ്പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പ്രംബനൻ ക്ഷേത്രം. ശിവ പ്രതിഷ്ഠ കൂടാതെ ദുർഗാ ദേവിയുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്.
ദേവിയുടെ പ്രതിഷ്ഠക്ക് പിന്നിൽ ഒരു കഥയുണ്ട്. പണ്ട് ജാവയിലെ പ്രാഭൂ ബാക്കൂ എന്ന പേരിൽ ഒരു അസുര രാജാവുണ്ടായിരുന്നു. പ്രമ്പനം എന്നായിരുന്നു രാജ്യത്തിന്റെ പേര്. റോറോ ജൊങ്ഗംഗൊങ്ങ് എന്ന പേരിൽ ഒരു സുന്ദരിയായ മകൾ ഉണ്ടായിരുന്നു അവർക്ക്.
ബന്ദുംഗ് ബോണ്ടാവോസൊ എന്ന രാജാവ് റോറോയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു, അതുവഴി പ്രമ്പനം സ്വന്തമാക്കണം എന്ന മോഹവുമുണ്ടായിരുന്നു. അയാൾ രാജ്യം ആക്രമിച്ചു കീഴടക്കി. റോറോയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ റോറോക്ക് അത് ഇഷ്ടമായിരുന്നില്ല. അവർ അത് നിരസിച്ചു. അതിനായി അവർ ഒരു ഉപാധി മുന്നോട്ട് വെച്ചു.
ബോണ്ടാവോസൊ ഒറ്റ രാത്രികൊണ്ട് ആയിരം ക്ഷേത്രങ്ങൾ നിർമിക്കണം എന്നതായിരുന്നു അത്.
ബോണ്ടാവോസൊ ഒറ്റ രാത്രികൊണ്ട് ആയിരം ക്ഷേത്രങ്ങൾ നിർമിക്കണം എന്നതായിരുന്നു അത്.
ബോണ്ടുവോസോ തന്റെ ജിന്നുകളുടെ സഹായത്തോടെ 999 ക്ഷേത്രങ്ങൾ നിർമ്മിച്ചു എന്ന് മനസ്സിലാക്കിയ റോറോ പകൽ വെളിച്ചം കൃത്രിമമായി നിർമിച്ചു ജിന്നുകളെ ഓടിച്ചു. അങ്ങനെ ആ ശ്രമം പരാജയപ്പെടുത്തി. ചതി മനസിലാക്കിയ ബോണ്ടോവോസോ റോറോയെ ശപിച്ചു ശില്പമാക്കി. ആ ശില്പമാണ് ദുർഗാ ശില്പമായി ആരാധിച്ചു വരുന്നത്.
വെറും നാടോടി കെട്ടുകഥ ആണെങ്കിലും ഇത് ഇപ്പോഴും പറഞ്ഞു പോരുന്നുണ്ട്. ഒമ്പതാം നൂറ്റാണ്ടോട് കൂടിയാണ് 1000 ചെറുതും വലുതുമായ ക്ഷേത്ര സമുച്ചയം നിർമിച്ചത്.
നൂറ്റാണ്ടുകൾ നീണ്ട ബുദ്ധമത ശൈലേന്ദ്ര സാമ്രാജ്യത്തിന്റെ പതനവും സഞ്ജയ രാജവംശത്തിലൂടെ ഹിന്ദു സാമ്രാജ്യത്തിന്റെ തിരിച്ചു വരവും അടയാളപ്പെടുത്തുന്നതാണ് ഈ അതിവിശാലമായ ക്ഷേത്ര സമുച്ചയത്തിന്റെ നിർമാണത്തിന് വഴിയൊരുക്കിയത്.
ശിവ ബ്രഹ്മ വിഷ്ണു, ദുർഗാ, നന്തി തുടങ്ങി പ്രതിഷ്ഠകൾ ഉള്ള ക്ഷേത്രങ്ങളാണ് മുഖ്യമായത്.
ശിവ ബ്രഹ്മ വിഷ്ണു, ദുർഗാ, നന്തി തുടങ്ങി പ്രതിഷ്ഠകൾ ഉള്ള ക്ഷേത്രങ്ങളാണ് മുഖ്യമായത്.
സേവു, ബോറോബധൂർ തുടങ്ങി ലോകത്തെ ഏറ്റവും വലിയ പടുകൂറ്റൻ ബുദ്ധ ക്ഷേത്രങ്ങൾ അവിടെ സ്ഥിതിചെയ്യുന്നുണ്ട്..അതിനെയൊക്കെ മറികടന്ന് 'ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം' എന്ന കാഴ്ചപ്പാടോടെ പണിത്തതാണ് പ്രബനൻ ക്ഷേത്രം
യുനെസ്കോ പൈതൃക കേന്ദ്രമായ ഇവിടം താജ്മഹൽ പോലെ സ്നേഹത്തിന്റെ പ്രതീകമായി കണ്ടുവരുന്നു.
ക്ഷേത്ര സമുച്ചയത്തിന്റെ ചെറു മോഡൽ ചിത്രങ്ങളിൽ ഉണ്ട്





No comments:
Post a Comment