Monday, 18 June 2018

ഇത്, കനോലി_കനാല്‍.....



ഇത്, #കനോലി_കനാല്‍........
ഒന്നേ മുക്കാൽ നൂറ്റാണ്ട് ‌മുന്‍പ്
മലബാര്‍ കലക്ടറായിരുന്ന
കനോലി സായിപ്പ് കേരളത്തിന്റെ
പടിഞ്ഞാറന്‍ തീരദേശത്തെ പുഴകളെയും ജലാശയങ്ങളേയും കൂട്ടിയിണക്കി
കൊടുങ്ങല്ലൂര്‍ മുതല്‍ കോഴിക്കോട് വരെ
സുഗമമായ ഒരു ജല ഗതാഗത പാതയൊരുക്കുകയെന്ന ദീര്‍ഘവീക്ഷണത്തോടെ നിർമ്മിച്ചെടുത്ത കനാല്‍ കേരളത്തിന്റെ ജന സംസ്‌കൃതിയുടെ
വികസന പരിണാമങ്ങളില്‍
നിര്‍ണ്ണായക പങ്കു വഹിച്ച,
ചരിത്ര സ്പന്ദനങ്ങള്‍ തുടിക്കുന്ന താളുകളില്‍ ഒരു ഇതിഹാസത്തിന്റെ ബാക്കിപത്രമായി കനോലി കനാൽ നില കൊള്ളുന്നു.
മലബാർ ജില്ലാ കളക്ടറായിരുന്ന എച്ച്.വി.കനോലി ഒരു വിശാല ജല ഗതാഗത മാർഗ്ഗം എന്ന ഉദ്ദേശത്തോടെ 1845-ൽ കാനോലി കനാലിന്റെ ഒരു രൂപരേഖ മദ്രാസ്സ് ഗവൺമെന്റിനു സമർപ്പിച്ചു.1846-ൽ ഇതു അനുവദിച്ചുകൊണ്ട് ഉത്തരവായി.1848/1850-ൽ പണി പൂര്‍ത്തിയാക്കി. ഒന്നാം ഘട്ടം :ആദ്യ ഘട്ടത്തിൽ ഏലത്തൂർ പുഴയെ കല്ലായി പുഴയോടും,കല്ലായി പുഴയെ ബേപ്പൂർ പുഴയോടും ബന്ധിപ്പിച്ചു.1848-ൽ അങ്ങനെ ഒന്നാം ഘട്ടം പൂർത്തിയാക്കി. രണ്ടാം ഘട്ടം :രണ്ടാം ഘട്ടത്തിൽ പൊന്നാനി,ചാവക്കാട് ഭാഗങ്ങളെ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ വരെയുള്ള പുഴകളെയും ജലാശയങ്ങളെയും സം‌യോജിപ്പിക്കുന്ന കനാലുകളും നിർമ്മിച്ചു തുടങ്ങി.കാനോലി സായിപ്പിന്റെ മരണത്തെ തുടർന്നു കാനോലി കനാലിന്റെ ശനിദശയും തുടങ്ങി.പണി പൂർത്തിയാകാത്ത പോന്നാനി ഭാഗത്ത് ഇനി പണി തുടരേണ്ട എന്നു എഞ്ചിനിയർ തീരുമാനിച്ചു.പിന്നീട് വന്ന കളക്ടർ റോബിൻസൺ താത്പര്യം എടുത്തതിനാലാണു 1850-ൽ പണി പൂർത്തീകരിയ്ക്കാൻ കഴിഞ്ഞത്.
അവലംബം : (കനോലി കനാൽ

No comments:

Post a Comment