ഒപ്പറ ഹൗസിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ വിരളമായിരിക്കും. ബെനലോങ് പോയിന്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . ഓസ്‌ട്രേലിയയിലെ തദ്ദേശീയരായ ഗാഡിഗൽ ജനതയുടെ പുണ്യസ്ഥലമായതിനാലാണ് ഇത് സ്ഥാപിക്കാനായി ഇവിടം തെരഞ്ഞെടുത്തത്. റെയിൽവേ ജോലിക്കാരനായിരുന്ന ജോസഫ് കാഹിൽ രാഷ്ട്രീയത്തിൽ എത്തുകയും ഏറ്റവും കൂടുതൽ വർഷക്കാലം ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിന്റെ പ്രീമിയറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദിശാബോധമാണ് ഓപെറ ഹൗസിനെ ഇന്നു കാണുന്ന നിലയിലേക്ക് വളർത്തിയത്. യാതൊരു വിവേചനവുമില്ലാതെ എല്ലാവർക്കും ഒരുമിച്ചിരുന്ന് സംഗീതം ആസ്വദിക്കാനുള്ള ഒരിടം എന്ന കാഹിലിന്റെ ആശയമാണ് ഓപ്പറ ഹൗസിന്റെ നിർമ്മിതിക്ക് നാന്ദി കുറിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും മറ്റൊരു പൊൻതൂവലാണ് ഇപ്പോൾ കാഹിലിന്റെ തന്നെ പേരിൽ അറിയപ്പെടുന്ന 1958 ൽ നിർമിതിതമായ സിഡ്നി എക്സ്പ്രസ്സ് വേ.
40 വർഷത്തിനു മുകളിലായി മഹാന്മാരായ ഒട്ടനവധി കലാകാരന്മാരുടെ ആയിരക്കണക്കിന് കലാസൃഷ്ടികൾക്ക് സിഡ്നി ഹാർബർ ബ്രിഡ്ജിന് സമീപം സ്ഥിതി ചെയ്യുന്ന ഒപ്പറ ഹൗസ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈയൊരു കെട്ടിടസമുച്ചയം തന്നെയാണ് എന്നും താരം.വർഷം തോറും 2000 ത്തിലധികം പെർഫോമൻസുകൾ ഇവിടെ നടത്താറുണ്ട്. 15 ലക്ഷത്തിലകം ആളുകളാണ് ഈ കലാപരിപാടികൾ കാണാൻ ഇവിടെ ഒത്തുകൂടുന്നത്.കൂടാതെ ലക്ഷക്കണക്കിനു ആളുകൾ ടൂറിസ്റ്റുകളായും ലോകോത്തര നിലവാരമുള്ള റെസ്റ്റോറന്റുകളും, ബാറുകളും, ഡിജിറ്റൽ ടൂറുകളും മറ്റും ആസ്വദിക്കാനായി ഇവിടേക്ക് എത്തിച്ചേരുന്നു.അതായത് 85 ലക്ഷത്തോളം ജനങ്ങൾ പ്രതിവർഷം ഇവിടെ എത്തുന്നതായി കണക്കാക്കപ്പെടുന്നു. മനുഷ്യന്റെ കരവിരുതിന്റ ഏറ്റവും ഉദാത്തസൃഷ്ടിയായി കണക്കാക്കപ്പെടുന്ന, എട്ടാമത്തെ ലോകാത്ഭുതമെന്നു വിളിക്കപ്പെടുന്ന ഈ സൗധത്തെ ലോകപൈതൃക ഇടമായി 2007 ൽ യുനെസ്കോ അംഗീകരിച്ചിട്ടുണ്ട്.
7 മില്ല്യൻ ഡോളറാണ് ആദ്യം ചെലവ് കണക്കാക്കിയിരുന്നതെങ്കിലും പൂർത്തീകരിച്ചു വന്നപ്പോഴേക്കും അത് 102 മില്യൻ ഡോളറായി ഉയർന്നു. അതുപോലെ നാലുവർഷം കൊണ്ട് പൂർത്തീകരിക്കാമെന്നു കരിതിയിരുന്നെങ്കിലും പതിനായിരത്തോളം തൊഴിലാളികൾ അദ്ധ്വാനിച്ച് പതിനാലു വർഷങ്ങൾ കൊണ്ടാണ് നവീന ആസ്‌ട്രേലിയയുടെ ഏറ്റവും വലിയ നാഴികക്കല്ലായ ഈ ലോകോത്തര സൃഷ്ടി സാക്ഷാത്കരിക്കപ്പെടുന്നത്.1970 ഒക്ടോബർ 20 ന് എലിസബത്ത് രാജ്ഞിയാണ് ഇത് ലോകത്തിനു മുന്നിൽ തുറന്ന് കൊടുത്തത്. അതിനുശേഷം നാലു തവണ അവർ ഇവിടം സന്ദർശിച്ചിട്ടുണ്ട്. ആർണോൾഡ് ഷ്വാർസിനെഗർ അവസാനമായി ബോഡിബിൽഡിങ്ങിൽ വിജയിയാവുന്നതിന് ഇവിടുത്തെ കോൺസേർട്ട് ഹോൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്, 1980 ൽ. ഇവിടെ വച്ച് സംഗീതപരിപാടികൾ സംഘടിപ്പിക്കുമ്പോൾ സംഗീതോപകരണങ്ങളുടെ ശരിയായ താളത്തിനും ശ്രുതിക്കുമായി ഹോളിലെ താപനില 22.5 ആയി ക്രമീകരിക്കും. ഒപ്പറ ഹൗസ് ശീതികരിക്കുന്നത് കടലിൽ നിന്നും നേരിട്ട് എടുക്കുന്ന ജലം വഴിയാണ്. 1960 ൽ പണി നടന്നു കൊണ്ടിരുന്ന ആ കെട്ടിടസമുച്ചയത്തിന്റെ തട്ടിനു മുകളിലേക്കു കയറി അവിടെ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ജോലിക്കാർക്കുവേണ്ടി പാട്ടു പാടിയ അമേരിക്കൻ സംഗീതജ്ഞനും നടനുമായ പോൾ റോബ്സനാണ് ഒപ്പറ ഹൗസിന്റെ ചരിത്രത്തിലെ ആദ്യത്തെ പെർഫോമർ. ഒപ്പറ ഹൗസിന്റെ മേൽക്കൂര പണികഴിപ്പിച്ചിരിക്കുന്നത് മുൻകൂട്ടി നിർമ്മിച്ച 2194 കോൺക്രീറ്റ് ഭാഗങ്ങൾ ഉപയോഗിച്ചാണ്. ഓരോ ഭാഗങ്ങളുടെയും ഭാരം 15.5 ടണ്ണോളം വരും. ഈ ഭാഗങ്ങളെ ഉറപ്പിച്ചു നിർത്തുന്നത് 350 കിലോമീറ്റർ വരുന്ന വലിവുള്ള സ്റ്റീൽ കന്പികൾ കൊണ്ടാണ്. റൂഫിന്റെ ഭാരം 27,230 ടണ്ണാണ്. ഇതിനെ സംരക്ഷിച്ചിരിക്കുന്നത് സ്വീഡനിൽ നിന്നു കൊണ്ടുവന്ന സെറാമിക് ടൈലുകൾ ഉപയോഗിച്ചാണ്. കൃത്യമായി പറഞ്ഞാൽ 1,056,056 ടൈലുകൾ മുൻകൂട്ടി നിർമ്മിച്ച 4,253 അടപ്പുകൾ ഉപയോഗിച്ച് ക്രമീകരിച്ചിട്ടുണ്ട്..
ചരിത്രത്തിൽ പലപ്പോഴും പല ഉദാത്ത നിർമ്മിതികളുടെയും അവസാനം ശിൽപ്പികൾ തിരസ്കരിക്കപ്പെടുന്നതായി കേട്ടിട്ടുണ്ട്. ഒപ്പറ ഹൗസിന്റെ കാര്യത്തിൽ അത് ഏറെക്കുറെ ശരിയാണെന്നു പറയാം. 1956 ൽ ഒപ്പറ ഹൗസിന്റെ മാതൃകകൾക്ക് വേണ്ടി ഒരു അന്തർദേശീയ മൽസരം സംഘടിപ്പിച്ചിരുന്നു. ഡെൻമാർക്ക് കാരനായ ജോൺ അട്സനാണ് 32 രാജ്യങ്ങളിൽ നിന്നുള്ള 233 അപേക്ഷകളിൽ നിന്നും വിജയിയായത്. ആർക്കിടെക്ചർ പഠനം പൂർത്തിയാക്കിയ ശേഷം അട്സൺ സ്വീഡനിലാണ് ജോലി നോക്കിയിരുന്നത്. 1959 മാർച്ച് രണ്ടിന് പണി തുടങ്ങിയ ഒപ്പറ ഹൗസിന്റെ നിർമ്മാണത്തിനായി അദ്ദേഹം തുടർച്ചയായി സ്വീഡണിൽ നിന്ന് വരുകയും പിന്നീട് കുടുംബസമേതം ഓസ്‌ട്രേലിയയിലേക്കു താമസം മാറ്റുകയും ചെയ്തു. 1965 ൽ പുതിയ ഗവണ്മെന്റ് അധികാരത്തിൽ വരുകയും പൊതുപ്രവർത്തനമന്ത്രിയായി അധികാരമേറ്റ ഡേവിഡ് ഹ്യൂസ് അട്സന്റെ ഡിസൈനിനെയും നിർമ്മാണച്ചെലവുകളെയും പദ്ധതികളെയും പറ്റി ചോദ്യം ചെയ്തു തുടങ്ങുകയും അനന്തരം അട്സന്റെ പ്രതിഫലം നൽകാതിരിക്കുകയും തൻമൂലം ഒപ്പറ ഹൗസിന്റെ ചീഫ് ആർക്കിടെക്റ്റ് എന്ന പദവിയിൽ നിന്ന് പ്രേരകശക്തിയാൽ അദ്ദേഹത്തിന് ഒഴിഞ്ഞുകൊടുക്കേണ്ടിയും വന്നു. ഇതിനെതിരെ ഒരുപാട് പ്രക്ഷോഭങ്ങൾ, ഓസ്‌ട്രേലിയൻ ആർക്കിടെക്റ്റായ ഹാരി സീഡ്ലർ, നോബൽ പുരസ്കാരജേതാവായ എഴുത്തുകാരൻ പാട്രിക് വൈറ്റ് എന്നിവരുടെ നേതൃത്വത്തിൽ നടന്നെങ്കിലും ഫലം കണ്ടില്ല. 1966 ഏപ്രിലിൽ എതിർപ്പുകൾ അവഗണിച്ചുകൊണ്ടു കലയിൽ യാതൊരു താല്പര്യവുമില്ലാതിരുന്ന ഹ്യുസ്, പീറ്റർ ഹാൾ എന്ന പുതിയ ആർക്കിടെക്റ്റിനെ അവരോധിക്കുന്നു.അധികം താമസിയാതെ തന്നെ അട്സണും കുടുംബവും ഓസ്‌ട്രേലിയ വിട്ടു പോകുന്നു. പീറ്റർ, അട്സണിന്റെ മനസ്സിലുണ്ടായിരുന്ന സങ്കൽപ്പങ്ങളും പല ആശയങ്ങളും പ്രായോഗികമായി നടപ്പിലാക്കാനുള്ള പ്രയാസങ്ങൾ കൊണ്ടും വിനോദത്തിന് ഉതകുന്ന ഒരു പരിതസ്ഥിതി സജ്ജമാക്കാനും വേണ്ടി പല മാറ്റങ്ങൾ വരുത്തി.. എന്നാൽ ചരിത്രം പരിശോധിച്ചാൽ പീറ്ററിന്റെ സംഭാവനകൾ കൂടുതൽ ആളുകളും വിസ്മരിക്കപ്പെടുകയാണുണ്ടായത് .മദ്യപാനത്തിന് അടിമയായി ദാരിദ്ര്യാവസ്ഥയിൽ അറുപത്തിനാലാം വയസ്സിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി. ഒരു വലിയ അരക്ഷിതാവസ്ഥയിൽ നിന്നും ഒപ്പറ ഹൗസ് എന്ന പദ്ധതി പൂർത്തിയാക്കിയാൻ തയ്യാറായ അദ്ദേഹത്തിന്റെ ജീവിതം ആ നിർമ്മിതി കാരണം തന്നെ ഇല്ലാതായെന്നും, അത് ഏറ്റെടുക്കേണ്ടിയിരുന്നില്ല എന്നുമാണ് പിന്നീട് അദ്ദേഹത്തിന്റെ കുടുംബം അഭിപ്രായപ്പെട്ടത്.

അട്സനെക്കുറിച്ച് പറയുകയാണെങ്കിൽ കൗതുകരമായ ചില കാര്യങ്ങൾ കൂടി പ്രതിപാദിക്കേണ്ടതായി വരും. അവാർഡിനർഹമായ അട്സന്റെ ഡിസൈൻ ആദ്യം ചവറ്റുകൊട്ടയിലേക്ക് ആണ് പോയത്. അമേരിക്കൻ ആർക്കിടെക്റ്റായ അയറോ സാരിനെൻ ആണ് ഇതൊരു ജീനിയസിന്റെ സൃഷ്ടിയാണെന്ന് പറഞ്ഞുകൊണ്ട് തിരസ്കരിക്കപ്പെട്ട മാതൃകകളിൽ നിന്നും അട്സനെ വിജയിയായി തെരഞ്ഞെടുത്തത്. മോറോക്കയിൽ സഞ്ചരിച്ചിട്ടുള്ള അട്സൻ മായൻ സംസ്ക്കാരത്തെക്കുറിച്ചും പഠിച്ചിട്ടുണ്ടു. മറ്റെങ്ങും കാണാൻ കഴിയാത്ത ഈ ഡിസൈനിന്റെ പുറകിലുള്ള സ്വാധീനവും അതാണെന്ന് പറയപ്പെടുന്നു. പകുതി വഴിയിൽ നിർമ്മാണം ഉപേക്ഷിച്ച് 1966 ൽ ഓസ്സ്‌ട്രേലിയയിൽ നിന്നും തിരികെപ്പോയ അദ്ദേഹം ഒരിക്കൽപ്പോലും പൂർത്തിയായ ഒപ്പറ ഹൗസ് കാണാൻ സിഡ്നിയിലേക്ക് മടങ്ങി വന്നിട്ടില്ല. ഉൽഘാടനത്തിനു ക്ഷണം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രശസ്തമായ അനേകം നിർമ്മിതകൾക്ക് കയ്യൊപ്പ് ചാർത്തിയ അദ്ദേഹം ഒപ്പറ ഹൗസ് അതിന്റെ മുപ്പതാം വാർഷികം ആഘോഷിച്ച അതേ ദിവസം തന്നെയാണ് ആർക്കിടെക്ചറിലെ ഏറ്റവും ഉയർന്ന അവാർഡായ പ്രിറ്റ്സ്കർ പ്രൈസിന് അർഹനായത്. ഓസ്‌ട്രേലിയയിൽ നിന്ന് ഒരുപാട് അംഗീകാരങ്ങൾ പിന്നീട് അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 1998 നുശേഷം സിഡ്നിയുടെ വാതായനങ്ങൾ അദ്ദേഹത്തിനുവേണ്ടി തുറക്കപ്പെട്ടു. 1999ൽ ഒരുപാട് സന്ധിസംഭാഷണങ്ങൾക്കൊടുവിൽ ഒപ്പറ ഹൗസിന്റെ, പ്രത്യേകിച്ച് റിസപ്ഷൻ ഹോളിന്റെ പുനർനിർമ്മാണത്തിന്, അദ്ദേഹം നേരിട്ട് എത്താതെ പങ്കാളിയായി. നന്ദിസൂചകമായി അതിനു അദ്ദേഹത്തിന്റെ പേര് തന്നെ നൽകുകയും ചെയ്തു. ഒരു ആർക്കിടെക്ട് എന്ന നിലയിൽ തനിക്കു ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണിതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 2003 ൽ സിഡ്നി യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് പ്രഖ്യാപിച്ചെങ്കിലും അത് സ്വീകരിക്കാൻ അദ്ദേഹം എത്തിയില്ല. അദ്ദേഹത്തിനു വേണ്ടി അത് ഏറ്റ് വാങ്ങിയത് മകനാണ്. 2004 ൽ റിസപ്ഷൻ ഹാൾ പൂർത്തിയായെങ്കിലും അട്സന്റെ സംഭാവനകൾ തുടർന്നുകൊണ്ടിരുന്നു. 2006 ൽ അട്സൺ ഡിസൈൻ ചെയ്ത ബിൽഡിങ്ങ് എലിസബത്ത് രാജ്ഞി ഉൽഘാടനം ചെയ്ത ചടങ്ങിൽ അട്സന്റെ സ്ഥാനം അലങ്കരിച്ച് എത്തിയ മകൻ പറഞ്ഞത് പിതാവിന് പ്രായമായെന്നും യാത്ര ചെയ്യാനുള്ള അസൗകര്യമുണ്ടെന്നും, എന്നാലും അദ്ദേഹം ഒപ്പറ ഹൗസ് എപ്പോഴും കാണുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഓരോ ശ്വാസത്തിലും അതുണ്ടെന്നുമാണ്.ഓസ്ട്രേലിയയിൽ നിന്നും പോയ അട്സനും ഭാര്യയും സ്പെയിനിലാണ് പിന്നീടുള്ള കുറേ കാലം ചെലവഴിച്ചത്. സ്പാനിഷ് ഐലന്റിൽ സ്വന്തമായി പണികഴിപ്പിച്ച വീട്ടിൽ നിന്ന് അവർ കാണുന്ന കാഴ്ച മെഡിറ്ററേനിയൻ കടലായിരുന്നു. അത് അദ്ദേഹത്തെ ഓർമ്മിപ്പിച്ചത് സിഡ്നിയായിരുന്നു. തന്റെ എഴുപത്തിനാലാം വയസ്സിൽ അതുവരെയുള്ള നിശബ്ദത ഭംജിച്ചു കൊണ്ടു അദ്ദേഹം പറഞ്ഞത് തന്റെ ജീവിതത്തിൽ തിക്തകമായ ഒന്നും തന്നെയില്ലെന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത മനോഹരമായ ഒരു ഔദ്യോഗിക ജീവിതമാണ് തനിക്ക് ഉണ്ടായതെന്നുമാണ്. എന്തുതന്നെയായാലും ഒപ്പറ ഹൗസ് എന്നും നിലനിൽക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 2008 ൽ കോപ്പൻഹേഗനിൽ വച്ച് തൊണ്ണൂറാം വയസ്സിലാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി സ്റ്റേറ്റ് മെമ്മോറിയൽ സെർവീസ് ഒപ്പെറ ഹൗസിൽ നടത്തുകയുണ്ടായി. ഓസ്‌ട്രേലിയയുടെ മുഖമുദ്രയായ ഒപ്പറ ഹൗസ് കാലത്തെ അതിജീവിക്കാനായി അത്യാധുനിക സംവിധാനങ്ങളോടെ അതിന്റെ നവീകരണകൾക്കായി 2017 ൽ തുടങ്ങി 2022 ൽ പൂർത്തിയാകുന്ന അഞ്ചുവർക്കാലമുള്ള പദ്ധതിക്ക് 1150 ഓളം കോടി രൂപയാണ് ഗവൺമെന്റ് ചെലവഴിക്കുന്നത്.

No comments:
Post a Comment