Tuesday, 19 June 2018

നിഖ്യാ സുന്നഹദോസിനു 20 വര്ഷങ്ങള്ക്ക് ശേഷം സിറിയയിൽ നിന്നും



നിഖ്യാ സുന്നഹദോസിനു 20 വര്ഷങ്ങള്ക്ക് ശേഷം സിറിയയിൽ നിന്നും 72 കുടുംബങ്ങളിലെ 400 ആളുകളുമായി അന്നത്തെ അന്തോക്യ പാര്ത്രിയര്കീസ് ആയിരുന്ന മാർ യൂസ്തെദിയൊസിന്റെ ഉപദേശപ്രകാരം ബാബിലോണിയ എന്ന കപ്പലിൽ കൊടുങ്ങലൂരിൽ വന്നിറങ്ങിയ ആളുകളാണ് ഇന്നത്തെ ക്നാനായക്കാരുടെ പിൻഗാമികൾ എന്ന് കരുതപ്പെട്ടു പോരുന്നു . ചേരമാൻ പെരുമാളിന്റെ പ്രീതി പെട്ടെന്ന് തന്നെ പിടിച്ചു പറ്റിയ ഈ സംഘം 72 പ്രത്യേക അവകാശങ്ങളും സ്വന്തമാക്കി .പിന്നെ കൊടുങ്ങല്ലൂരിൽ പള്ളിയും വീടുകളും നിർമ്മിച്ച അവർ പെട്ടെന്ന് തന്നെ വ്യാപാരത്തിൽ പേരെടുത്തു . തുടർന്ന് ഒരുപാട് തട്ടെശിയരും ക്നായി തൊമ്മനാൽ ക്രിസ്തു മതം സ്വീകരിച്ചു .
കൂനന്‍ കുരിശു സത്യം മുതല്‍ കേരള ക്രൈസ്തവരുടെയിടയിലുണ്ടായ പിളര്‍പ്പുകളുടെ അനന്തരഫലമായി. കേരളത്തിലെ ക്നാനാനായ സമുദായത്തില്‍ ഒരു വിഭാഗം സീറോ മലബാര്‍ സഭയില്‍ നിലയുറപ്പിച്ചു. മറുവിഭാഗം യകൊബായ സഭയിലും. ഈ രണ്ടു സഭകളിലും ക്നാനായക്കാര്‍ക്ക് പ്രത്യേകം മെത്രാന്മാരും ഭരണസംവിധാനവുമുണ്ട്. കത്തോലിക്കാ സഭയുടെ കോട്ടയം അതിരൂപതയും യാക്കോബായ സഭയുടെ ക്നാനായ ഭദ്രാസനവും ക്നാനായക്കാര്‍ മാത്രം ഉള്‍പ്പെട്ടതാണ്.
പ്രത്യേക ഭരണസംവിധാനമൊന്നുമില്ലാതിരുന്ന ക്നാനായ വിഭാഗത്തിനായി 1911-ലാണ് പ്രത്യേക വികാരിയത്ത് നിലവില്‍ വന്നത്. അതുവരെ ചങ്ങനാശേരി, എറണാകുളം വികാരിയത്തുകളുടെ ഭാഗമായിരുന്നു കത്തോലിക്ക സഭയിലെ ക്നാനായക്കാര്‍. 1911 ഓഗസ്റ്റ് 29-ന് പത്താം പിയൂസ് മാര്‍പ്പാപ്പയാണ് കോട്ടയം വികാരിയത്ത് സ്ഥാപിച്ചത്. ചങ്ങനാശേരി മെത്രാനായിരുന്ന മാര്‍ മാത്യു മാക്കീല്‍ ഈ വികാരിയത്തിന്റെ ആദ്യ അധ്യക്ഷനുമായി. 1923-ല്‍ കോട്ടയം വികാരിയത്ത്രൂപതയായും പിന്നീട് അതിരൂപതയായും ഉയര്‍ത്തപ്പെട്ടു. കുര്യാക്കോസ് കുന്നശ്ശേരിയായിരുന്നു പ്രഥമ മെത്രാപ്പോലീത്ത. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിലാണ് ഇപ്പോഴത്തെ അതിരൂപതാധ്യക്ഷന്‍ . മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സഹായമെത്രാനായി പ്രവര്‍ത്തിക്കുന്നു.
1910 ലാണ് ചിങ്ങവനം ആസ്ഥാനമാക്കി സിറിയൻ പാത്രിയര്കീസിന്റെ കല്പന പ്രകാരം ക്നാനായ ജാകൊബൈറ്റ് ഭദ്രാസനം നിലവിൽ വന്നത് .ആ കല്പന പ്രകാരം മാർ സേവേറിയോസ് ഗീവര്ഗീസ് ക്നാനായ യാകൊബായ സഭയുടെ പ്രഥമ മെത്രാപോലീതയായി അവരോധിതനായി .2004 മുതൽ കുരിയാകോസ് മാർ സേവേറിയോസ് ആണ് സഭയുടെ മേതാപോലീത്ത.ഇന്ന് ഇരു വിഭാഗങ്ങളിലുമായി ഏതാണ്ട് മൂന്നു ലക്ഷം അംഗങ്ങളുള്ള ഈ സഭ ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുന്നു

No comments:

Post a Comment