Tuesday, 19 June 2018

നമ്പൂതിരിമാർ



നമ്പൂതിരിമാർ 
===========
കേരള ചരിത്രത്തിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നവരാണ് നമ്പൂതിരിമാർ അഥവാ കേരള ബ്രാഹ്മണർ. പുരാതന കേരളത്തിൽ ഏറ്റവുമധികം ആനുകൂല്യങ്ങളും, പ്രമാണിത്വവും അനുഭവിച്ചിരുന്ന സമൂഹമാണിത്. ആത്മീയത മറയാക്കി, ദൈവത്തിന്റെ പ്രതിപുരുഷന്മാരായി സ്വയം അവരോധിച്ചു, മറ്റുള്ളവരെ വിശ്വസിപ്പിച്ചുമായിരുന്നു ഇവർ ഈ പദവികളും, ആനുകൂല്യങ്ങളും നേടിയെടുത്തതും അനുഭവിച്ചിരുന്നതും. ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട വർണ വ്യവസ്ഥയിൽ ജീവിച്ചിരുന്ന കേരളീയ സമൂഹത്തിൽ ജാതീയതയുടെ വിത്തുകൾ പാകി, അയിത്തം പോലുള്ള അനാചാരങ്ങൾ കല്പ്പിച്ചു നൽകിയതും നമ്പൂതിരി സമൂഹമല്ലാതെ മറ്റാരുമല്ല.
ഇന്ത്യൻ ബ്രാഹ്‌മണ സമൂഹത്തെ രണ്ടായി വർഗ്ഗീകരിച്ചിരിക്കുന്നു.
1.പഞ്ചദ്രാവിഡബ്രാഹ്മണർ
2.പഞ്ചഗൗഡബ്രാഹ്മണർ എന്നിവയാണവ.
വിന്ധ്യ പർ‌വതത്തിനു തെക്കുള്ള അഞ്ചു ദേശങ്ങളിലെ ബ്രാഹ്മണരാണ് പഞ്ചദ്രാവിഡബ്രാഹ്മണർ അഥവാ ദക്ഷിണേന്ത്യൻ ബ്രാഹ്മണർ. തെലുങ്ക് ദേശം, കർണാടകം, ദ്രാവിഡ ദേശവുമടങ്ങിയ (കേരളം, തമിഴ്നാട് ) ദക്ഷിണ ഭാരതത്തിലെ ബ്രാഹ്മണരാണ് ഇവർ. ഉത്തരേന്ത്യൻ ബ്രാമണർ പഞ്ചഗൗഡ ബ്രാഹ്മണർ എന്നറിയപ്പെടുന്നു.
കേരളീയ ബ്രാഹ്‌മണ സമൂഹത്തെ മൂന്നായി തരം തിരിക്കാം.
1.നമ്പൂതിരി എന്ന ഉപരിവർഗം
2.പോറ്റി പോലുള്ള മധ്യമവർഗം
3.അമ്പലവാസികൾ എന്ന കീഴ്‌വർഗം
(നമ്പീശൻ,ചാക്യാർ,ഇളയത്,ഉണ്ണി,മൂത്തത് )
നമുക്ക് നമ്പൂതിരി സമൂഹത്തിലേക്ക് വരാം.
ആരായിരുന്നു നമ്പൂതിരിമാർ ? എങ്ങനെ അവർ കേരളെത്തിലെത്തി?
ഭാരതീയ ബ്രാഹ്മണവർഗ്ഗങ്ങളിൽ മറ്റേതിനേക്കാളും മേൽആഭിജാത്യം തങ്ങൾക്കാണെന്ന് വിശ്വസിക്കുന്നവരാണ് നമ്പൂതിരിമാർ. പഴയകാല നമ്പൂതിരിമാരിൽ എല്ലാവരും തന്നെ വേദങ്ങൾ (ഭൂരിഭാഗം നമ്പൂതിരിമാരും മൂന്നു വേദങ്ങൾ മാത്രം പടിച്ചിരുന്നവരും, നാലാമത് വേദമായ അഥർവ്വത്തെ വര്ജിക്കുകയും ചെയ്തിരുന്നു) ഹൃദിസ്ഥമാക്കുകയും ഒരു വിഭാഗം അത് പ്രകാരം വൈദിക വൃത്തി തൊഴിലായി സ്വീകരിക്കുകയും ചെയ്തവരായിരുന്നു.
നമ്പൂതിരിമാരുടെ ഉല്പത്തിയെപറ്റി പല പക്ഷങ്ങൾ ഉണ്ട്. മയൂരവർമ്മൻ എന്ന കദംബരാജാവ് അഹിഛത്രത്തിൽ(യു. പി. യിലെ പഞ്ചാലം)നിന്നു കൊണ്ടുവന്ന് പഴയ കുണ്ടലപ്രദേശത്തു താമസിപ്പിച്ച ബ്രാഹ്മണരുടെയും മയൂരവർമ്മൻ രണ്ടാമൻ (മുകുന്ദകദംബൻ) ഷിമോഗ ജില്ലയിലെ തലഗുണ്ടയിൽ താമസിപ്പിച്ച ബ്രാഹ്മണഗോത്രങ്ങളുടെയും പിന്മുറക്കാരാവാം വയനാടു വഴിയോ കടൽത്തീരം വഴിയോ ഇവിടെയെത്തിയത് എന്ന് വിശ്വസിക്കുന്നു.കർണ്ണാടക തീരം വഴി കേരളത്തിൽ കടന്നുകൂടിയവരാണ് നമ്പൂതിരിമാർ. അവർ ആദ്യമായി കടന്നുകൂടിയ ഇടം കോലതിരി അധീനത്തിലിരുന്ന ചിറയ്ക്കൽ ആണ് എന്ന് മിക്കവാറും എല്ലാ ചരിത്രകാരന്മാരും വിശ്വസിക്കുന്നു. ആദ്യത്തെ നമ്പൂതിരി പ്രവാസ പ്രദേശം ചിറയ്ക്കലെ ചെല്ലൂരാണ്. എന്നാൽ പിന്നീടുള്ള കാലങ്ങളിൽ ഇവർ തെക്കോട്ട് അധിനിവേശിക്കുകയും ഉത്തരമലബാറിൽ ഇവരുടെ സാന്നിധ്യം നാമമാത്രമായിത്തീരുകയും ചെയ്തു. ഉത്തര മലബാറിൽ സമ്പന്നമായ നമ്പൂതിരി ക്ഷേത്രങ്ങൾ ഒന്നും തന്നെയില്ല എന്ന് ലോഗൻ തന്റെ മലബാർ മാനുവലിൽ പറഞ്ഞിരിക്കുന്നു(1881).
എന്നാൽ ബ്രാഹ്മണാഗമനത്തിനും മുൻപ് തന്നെ കേരളത്തിൽ നമ്പൂതിരിമാർ ഉണ്ടായിരുന്നു. ഇവർ ജാതി മതഭേദമില്ലാത്ത സമൂഹത്തിലെ ജ്ഞാനികളോ അഥവാ ഏറ്റവും കൂടുതൽ ജനങ്ങളുടെ പിൻ‍ബലം ഉള്ളവരോ ആയിരുന്നു. ഒന്നാം ചേരരാജാക്കന്മാരുടെ കാലത്ത് ബുദ്ധമതക്കാരായിരുന്ന നമ്പൂതിരിമാരായിരുന്നു ഒരോ ദേശത്തേയും പ്രശ്നങ്ങളുടെ പരിഹാരകർ ആയി പ്രവർത്തിച്ചിരുന്നത്. അവസാന വാക്ക് ആരോ അവർ ആണ് നമ്പൂതിരി. അവർ കള്ളം പറയില്ല എന്നായിരുന്നു പൊതുവേ ഉള്ള വിശ്വാസം.
എന്നാൽ ഇന്ന് കാണുന്ന നമ്പൂതിരി സമൂഹം ഈ പദവി പിടിച്ചുപറ്റിയ ബ്രാഹ്മണ സമൂഹമായിരുന്നിരിക്കണം. നമ്പൂതിരി എന്ന സ്ഥാനപ്പേർ അവർ ജാതിപ്പേരാക്കിയതായിരിക്കണം എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു.
സംഘകാല കൃതികളിൽ ഒന്നും തന്നെ നമ്പൂതിരി സമുദായത്തെ പരാമര്ശിക്കുന്നില്ല. അതിനർത്ഥം ആ കാലഘട്ടത്തിൽ നമ്പൂതിരി സമൂഹം ഉണ്ടായിരുന്നില്ല എന്നാണ്. ക്രി.വ. 8-ആം നൂറ്റാണ്ടിനും 15-ആം നൂറ്റാണ്ടിനുമിടയിലാണ് നമ്പൂതിരിമാരുടെ പുനരുജ്ജീവനം ഉണ്ടായത്.
നമ്പൂതിരി സമുദായത്തിലേക്കുള്ള പരിവർത്തനം
============================
ആദ്യകാലത്തു ജ്ഞാനികളായ ബൗദ്ധരെ നമ്പൂതിരിമാരാക്കി പരിവർത്തനം ചെയ്‌തിരുന്നു എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ “കേരളം” എന്ന തന്റെ കൃതിയിൽ (ഖണ്ഡിക 113, 114) ഇത് പ്രതിപാദിച്ചിട്ടുണ്ട്.
ആന്തല്ലൂർ,
നീലമംഗലം,
ഓളശ്ശേരി നമ്പൂതിരി കുടുംബങ്ങൾ സമൂഹ പരിവർത്തനം ചെയ്യപ്പെട്ട, നാട്ടു പ്രമാണിമാരായിരുന്ന ഈഴവ കുടുംബങ്ങളാണ്.
കേരള ബ്രാഹ്മണർ അരയന്മാരോ ?
==========================
ചരിത്രത്തിൽ നമ്പൂതിരി കുടുംബങ്ങളിൽ പലരും പുരാതന കാലത്തു പരിവർത്തനം ചെയ്യപ്പെട്ട ഈഴവരടക്കമുള്ള ജ്ഞാനികളായ ഈഴവരാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ചരിത്ര പഠനത്തിൽ ഐതിഹ്യങ്ങൾക്ക് പ്രാധാന്യമില്ല. എന്നാൽ കേരള ചരിത്രം പരശുരാമനോട് ചേർത്ത് വായിക്കുന്നവരാണ് അധികവും. അത് കൊണ്ട് തന്നെ ഒരിത്തിരി ഐതിഹ്യവും കിടക്കട്ടെ.
സ്കന്ദപുരാണപ്രകാരം തദ്ദേശീയരായ മുക്കുവരുടെ പിന്ഗാമികളാണ് കേരള ബ്രാഹ്മണർ. കടലിൽ മഴുവെറിഞ്ഞു സൃഷ്ടിച്ച കേരളത്തിലേക്ക് കുടിയിരുത്താനായി പരശുരാമൻ ബ്രാഹ്മണരെ ക്ഷണിക്കുകയും എന്നാൽ ക്ഷണം നിരസിക്കപ്പെട്ടപ്പോൾ അതിനു തയ്യാറായ മുക്കുവന്മാരെ ചൂണ്ട നൂല് കൊണ്ട് പൂണൂൽ ധരിപ്പിച്ചു ബ്രാഹ്മണരാക്കി എന്നാണ് സ്കന്ദപുരാണം പറയുന്നത്.
ധനം കൈവന്ന വഴി
================
ഈശ്വരഭജനവും യാഗാദികർമ്മങ്ങളും അല്ലാതെ ധനാഗമന മാർഗ്ഗങ്ങളിലൊന്നും ഏർപ്പെടാനുള്ള മാർഗ്ഗരേഖകളൊന്നും തന്നെ ബ്രാഹ്മണർക്ക് വിധിച്ചിട്ടില്ല. ശങ്കരാചാര്യരുടെ ദിഗ്‌വിജയത്തിനുശേഷം ഹിന്ദു വിശ്വാസത്തിനു കൈവന്ന മേൽക്കൈമൂലം അന്നത്തെ രാജാക്കന്മാരെ ഹിന്ദുക്കളാക്കിമാറ്റുവാനും അന്നുവരെ അവർ പിന്തുടർന്നു വന്നിരുന്ന ബൗദ്ധ-ജൈന വിശ്വാസങ്ങളെ പുറംതള്ളാനും അതുവഴി ജനങ്ങളെ മൊത്തം മതപരിവർത്തനം നടത്താനും അവർക്ക് സാധിച്ചു. അങ്ങനെ എല്ലാ ബൗദ്ധ ജൈന ക്ഷേത്രങ്ങളെല്ലാം അവർക്കധീനത്തിലായി. ക്ഷേത്രത്തിലേക്ക് ദാനം കിട്ടിയ ഭൂമിയും ധനം മൂലം അവർ സമ്പന്നരും ജന്മിമാരുമായിത്തീർന്നു.
ബ്രഹ്മസ്വം എന്നും ദേവസ്വം എന്നുമായാണ് ഭൂമികൾ തരം തിരിക്കപ്പെട്ടിരുന്നത്.
ക്ഷേത്രത്തെ മുൻ നിർത്തി ജനങ്ങളെ തങ്ങളുടെ കീഴിൽ വരുത്തുക എന്ന നയം ആണ് നമ്പൂതിരി ഉപയോഗിച്ചിരുന്നത്. അക്കാലത്ത് ഭൂസ്വത്തിൽ നിന്നുള്ള പാട്ടവും ആയിരുന്നു ക്ഷേത്രങ്ങളുടെ വരുമാനം. ക്ഷേത്രങ്ങളുടെ നിയന്ത്രണം ഊരാഴ്മ ഏറ്റെടുക്കുന്നതോടെ അവിടുത്തെ ശാന്തി, കഴകം,വാദ്യം, അടിച്ചുതളി, പുറം പണീക്കാർ, അവിടെക്ക് സാധനങ്ങൾ നൽകുന്നവർ, തുടങ്ങിയവർ എല്ലാം നമ്പൂതിരിയുടെ ആശ്രിതരാകുന്നു. അവിടെ നടക്കുന്ന വിശേഷങ്ങളുമായി ബന്ധപ്പെട്ടും ഒരുപാട് പേരും, അവിടുത്തെ ഭൂമി കുടിയാന്മാരും നമ്പൂതിരി തന്റെ കീഴിലാക്കുന്നു. ഇപ്രകാരം ഗൃഹത്തിലും ഇല, പാൽ, കുട, മുറം, പച്ചക്കറികൾ, ഹോമദ്രവ്യങ്ങൾ എന്നിവ എത്തിക്കുന്നവർ, മുടിമുറിക്കുന്നവർ, വസ്ത്രം അലക്കുന്നവർ, ഇണങ്ങർ, തുടങ്ങി ഒരു വലിയ ആശ്രിത സമൂഹത്തെ നമ്പൂതിരി സൃഷ്ടിച്ചു. ഇങ്ങനെ ഏകദേശം എ ഡി പത്താം നൂറ്റാണ്ടോടെ നേരിട്ടോ, പരോക്ഷമായോ നമ്പൂതിരിയുടെ ആശ്രിതത്വമില്ലാത്ത സമൂഹം കേരളത്തിലില്ലെന്നായി.
ബ്രഹ്മസ്വമെന്ന പേരിൽ ദാനമായി കിട്ടിയ നോക്കിയാലെത്താത്ത ഭൂമിയും, സമ്പത്തും സ്വന്തമായിരുന്നെങ്കിലും ബ്രാഹ്മണർ നികുതികളിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.
ശിക്ഷകളിൽ നിന്നും ഇവർ ഒഴിവാക്കപ്പെട്ടിരുന്നു. ബ്രാഹ്മണരെ ശിക്ഷിക്കാനുള്ള അധികാരം രാജവിനില്ല എന്ന് വിശ്വസിപ്പിച്ചിരുന്നു.
വിവാഹം
========
കുടുംബത്തിലെ മൂത്ത പുരുഷന്മാർ മാത്രമേ സ്വജാതിവിവാഹം ചെയ്തിരുന്നുള്ളൂ. മറ്റുള്ളവരെല്ലാം നായർ,അമ്പലവാസി , പ്രഭുകുടുംബങ്ങൾ തുടങ്ങിയ സവർണ്ണവിഭാഗങ്ങളിൽ നിന്ന് സംബന്ധം, കൂട്ടിരുപ്പ് എന്നുള്ള സമ്പ്രദായത്തിലേർപ്പെടുകയായിരുന്നു പതിവ്.
എന്നാൽ സംബന്ധം എന്നത് നമ്പൂതിരിമാരെ സംബന്ധിച്ചിടത്തോളം "വേളി" എന്ന വിവാഹമായിരുന്നില്ല.അനിയന്ത്രിതമായ ലൈംഗികാസ്വാദനത്തിനുള്ള മാർഗമായിരുന്നു. ഈ ബന്ധത്തിൽ ജനിക്കുന്ന സന്താനങ്ങൾക്ക് പിതാവിലൊ, സ്വത്തിലോ യാതൊരു അവകാശവും ഉണ്ടായിരുന്നില്ല.
ബഹു ഭാര്യത്വം സാധാരണമായിരുന്നു.മൂത്ത പുത്രന്മാർക്ക് മാത്രം സ്വജാതിയിൽ നിന്നുള്ള വിവാഹം അനുവദിക്കപോര്ട്ടതിനാൽ അവിവാഹതിരായ നമ്പൂതിരി യുവതികളുടെ എണ്ണം കൂടുതലായിരുന്നു. ഇവരെല്ലാം തന്നെ വൃദ്ധ ബ്രാഹ്മണരുടെ ഭാര്യമാരാകാൻ വിധിക്കപ്പെട്ടിരുന്നു.
സ്ത്രീകൾ
==========
കേരളത്തിലെ ജാതികളിൽ സ്ത്രീകളുടെമേൽ ഏറ്റവും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സമുദായമായിരുന്നു നമ്പൂതിരി.കെട്ടിപ്പുലർച്ച എന്ന (ജീവന്റെയും സ്വത്തിന്റെയും അവകാശിയായി സ്ത്രീയെ സർവ്വസ്വദാനം വാങ്ങി വിവാഹം കഴിക്കുക)എന്ന വിവാഹരീതി ആയിരുന്നു സ്വജാതിയിൽ നിന്നുള്ള വേളിയുടെ ക്രമം,അതനുസരിച്ച് വേളികഴിഞ്ഞ സ്ത്രീ്ക്ക് ജീവനും സ്വത്തിനും അവകാശം ദാനം ഏറ്റ കുടുംബത്തിലാണ്.
വിവാഹിതരായ നമ്പൂതിരി സ്ത്രീകൾ അന്തർജ്ജനം എന്നോ ആത്തോൽ എന്നോ വിളിക്കപ്പെട്ടു.
പ്രായപൂർത്തിയായിക്കഴിഞ്ഞാൽ പെൺകുട്ടി അന്യപുരുഷന്മാരുമായി സംസാരിച്ചുകൂടാ; എട്ടു വയസ്സുകഴിഞ്ഞാൽ അവൾ വീട്ടുജോലി ചെയ്തുതുടങ്ങണം; കന്യകമാർ നല്ല ഭർത്താവിനെ ലഭിക്കാൻ കഠിനമായ വ്രതങ്ങൾ നോക്കണം - ഇങ്ങനെയൊക്കെയായിരുന്നു മുൻകാലത്തെ നമ്പൂതിരിസ്ത്രീകൾക്കുള്ള ജാതിനിയമങ്ങൾ. സാധാരണ ഇരട്ടമുണ്ടുടുത്ത് മാറുമറയ്ക്കാനായി നേര്യതുമായിരുന്നു വസ്ത്രധാരണരീതി.ഇല്ലത്തിനുള്ളിൽ മാറുമറക്കണമെന്ന് നിർബന്ധവുമില്ലായിരുന്നു.ഇല്ലവളപ്പ് വിട്ട് പുറത്തുപോകുമ്പോൾ പനയോലയിൽ തീർത്ത വട്ടക്കുടയും (മറക്കുട)യും മൂടിവസ്ത്രവും വേണമായിരുന്നു. വൃഷളികളൂടെ (വാല്യക്കാരികളുടെ) അകമ്പടിയോടെമാത്രമേ നമ്പൂതിരിസ്ത്രീകൾക്ക് ഇല്ലംവിട്ട് സഞ്ചരിക്കാനും അനുവാദമുണ്ടായിരുന്നുള്ളൂ.അകത്ത്ചാർന്നവർ എന്ന നായർ ഉപജാതിയാണ് അധികവും ബ്രാഹ്മണഗൃഹങ്ങളിലെ വാല്യവൃത്തി ചെയ്തിരുന്നത്.
സ്മാർത്ത വിചാരം
==============
സ്വഭാവദൂഷ്യം സമൂഹം വളരെ ഗൗരവമായി കണക്കാക്കിയിരുന്നു.ആചാരപരമായോതെറ്റുകൾ ചെയ്യുന്ന, സാമൂഹികമായൊ നിന്ദ്യമായ കർമ്മം ചെയ്യുന്ന ആരെയും ശിക്ഷിക്കുന്നതിന്ന് നമ്പൂതിരി സമൂഹത്തിനകത്ത് തന്നെ ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. വളരെ നിന്ദ്യമായ കർമ്മം ചെയ്യുന്നവരെ സമൂഹത്തിനു പുറത്താക്കുക പോലും ചെയ്തിരുന്നു. ഈ നിയമവ്യവസ്ഥക്ക് സ്മാർത്തം എന്നു പറയുന്നു. സ്വഭാവദൂഷ്യത്തെ പ്പറ്റി വിവരം ലഭിച്ചാൽ പരിശോധിച്ച തീർപ്പുകൽപ്പിക്കുന്നതിനായി 4 കുടുംബങ്ങളെ (സ്മാർത്തന്മാർ) നിയോഗിച്ചിരുന്നു. ഇപ്പോൾ
വെള്ളക്കാട്ട് ഭട്ടതിരി (വണ്ടൂർ മലപ്പുറം ജില്ല)
പട്ടശ്ശോമാരത്ത് മന (പെരുമ്പിളീശ്ശേരി, തൃശ്ശൂർ)
മൂത്തമന ഭ്ട്ടതിരി
കാവനാട്ട് ഭട്ടതിരി.എന്നിവർ ഈ സ്ഥാനം വഹിക്കുന്നു.
ഉപജാതികൾ
===========
16-ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ടത് എന്നു കരുതുന്ന “ജാതി നിർണ്ണയം” നമ്പൂതിരിമാരെ എട്ട് ഉപജാതികളായും, രണ്ട് ചെറുജാതികളായും, 12 ഉപ-ചെറുജാതികളായും തരം തിരിച്ചിരിക്കുന്നു.
1.സാമ്രാട്ട് (ആഴ്വാഞ്ചേരി തമ്പ്രാക്കൾ) കേരളത്തിനു പുറത്ത് പരിവർത്തനം ചെയ്യപ്പെട്ടവർ.കൽപ്പഞ്ചേരി തമ്പ്രാക്കൾ എന്നൊരു ഉപ-ജാതി ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് സമരായിരുന്നു പക്ഷേ അവരുടെ തിരോധാനത്തെക്കുറിച്ച് വ്യക്തമായ തെളിവുകളില്ല.
അഷ്ടഗൃഹങ്ങളിലാഢ്യൻമാർ
2.ആഢ്യന്മാർ : വേദങ്ങളും വേദാന്തങ്ങളും പഠിച്ചവർ,
3. നമ്പൂതിരിപ്പാട്.
4. വശിഷ്ഠർ : താപസവൃത്തിയിൽ ഏർപ്പെട്ടിരുന്നവർ, ചില യാഗങ്ങളിൽ പ്രത്യേകമായി പങ്കെടുക്കുന്നവർ.
5. സാമാന്യർ : ദേവാലയങ്ങളിലെ പൂജാരിമാർ, മന്ത്രവാദികൾ, ദുർമന്ത്രവാദികൾ.
6.ജാതിമാത്രർ : പരിവർത്തനം ചെയ്യപ്പെട്ട പ്രമുഖരായ ബൌദ്ധ ഭിഷഗ്വരർ, പ്രമുഖരായ പടയാളികൾ, വേദപഠനം ത്യജിച്ച് മറ്റ് വൃത്തികളിൽ ഏർപ്പെട്ടിരുന്നവർ.
7. സങ്കേതി : കേരളത്തിൽ കുടിയേറുകയും വ്യത്യസ്ത കാരണങ്ങളാൽ തിരികെ പോവുകയും ചെയ്തവർ.
8. എമ്പ്രാൻ : (ഹേ ബ്രഹ്മഃ എന്ന പദം ലോപിച്ചത്) സങ്കേതികൾ തിരിച്ച് വീണ്ടും കേരളത്തിലേക്കത്തിയവർ.
9.പാപഗ്രസ്തർ ഉന്നത സ്ഥാനീയർക്കെതിരെ പ്രവർത്തിച്ചതിന് ശാപം കിട്ടിയവർ.
10.പാപിഷ്ടർ/പാപി വൈദികസംസ്കാരം സ്വീകരിക്കാത്തവർക്കും ശൂദ്രനായൻമാർക്കും വേണ്ടി വേദ പൗരോഹിത്യം നിർവഹിച്ചവർ.
റഫറൻസ് : ജാതി വ്യവസ്ഥയും കേരള ചരിത്രവും,കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം

No comments:

Post a Comment