Monday, 18 June 2018

റാസ്‌ പുട്ടിൻ:




റാസ്‌ പുട്ടിൻ:
റഷ്യയിലെ റൊമാനോവ് രാജവംശത്തിന്റെ അന്തിമവർഷങ്ങളിൽ ജീവിച്ചിരുന്ന (ജനനം 22 ജനുവരി 1869; മരണം: 29 ഡിസംബർ, 1916) ഒരു സന്യാസിയായിരുന്നു ഗ്രിഗോറി യെഫിമോവിച്ച് റാസ്പുട്ടിൻ. ഒടുവിലത്തെ റഷ്യൻചക്രവർത്തി നിക്കോളസ് രണ്ടാമന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ രാജാവിനേയും രാജകുടുംബാംഗങ്ങളേയും ഏറെ സ്വാധീനിച്ചതായി വിശ്വസിക്കപ്പെടുന്ന റാസ്പുട്ടിൻ, ഭ്രാന്തൻ സന്യാസി എന്നും അറിയപ്പെട്ടിരുന്നു. എങ്കിലും മാനസികസിദ്ധികളാലും രോഗശാന്തി നൽകാനുള്ള കഴിവ് ഉൾപ്പെടെയുള്ള ആത്മീയവരങ്ങളാലും അനുഗൃഹീതനായ ഒരു ധാർമ്മിക പരിവ്രാജകനും മതശ്രേഷ്ഠനുമെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്(wiki)
സൈബീരിയയിലെ പോക്രോവ്സ്കോയെ ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിൽ ജനിച്ച റാസ്പുട്ടിൻ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയെങ്കിലും എഴുത്തും വായനയും പഠിക്കുന്നതിൽ പരാജയപ്പെട്ടു. പിന്നീട് റഷ്യൻ ഓർത്തഡോക്സ് സഭയിൽ സന്യാസിയാകാൻ ശ്രമിച്ചെങ്കിലും 19-ആം വയസ്സിൽ സന്യാസഭവനം ഉപേക്ഷിച്ച് വീട്ടിലെത്തി വിവാഹിതനായി. തുടർന്ന് വിവാഹത്തിൽ മൂന്നു മക്കളും വിവാഹേതരമായി ഒരു കുട്ടിയും അയാൾക്കു ജനിച്ചു. കുറേക്കാലം കഴിഞ്ഞ് വീടു വിട്ടുപോയ റാസ്പുട്ടിൻ ഗ്രീസിലുംമദ്ധ്യപൂർവദേശത്തും ചുറ്റിക്കറങ്ങി. വിവിധതരം ആത്മീയവരങ്ങൾ അവകാശപ്പെട്ട അയാൾ അവയുടെ പ്രയോഗത്തിലൂടെ ലഭിച്ച സംഭാവനകൾ കൊണ്ട് ജീവിച്ചു. ഒരു ഭവിഷ്യവാണിക്കാരനായും റാസ്പുട്ടിൻ വേഷം കെട്ടി(wiki).
1903-ൽ സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിൽ എത്തിയ അയാൾ നിക്കോളാസ് രണ്ടാമൻ രാജാവിന്റെ പത്നി അലക്സാന്ദ്ര ഫെദോറോവ്നയെ പരിചയപ്പെട്ടു. ഹീമോഫീലിയരോഗിയായിരുന്ന കിരീടാവകാശി അലക്സിസ് രാജകുമാരൻ 1908-ൽ ഗുരുതരാവസ്ഥയിൽ എത്തിയപ്പോൾ രക്തശ്രാവം നിർത്തുന്നതിൽ റാസ്പുട്ടിൻ വിജയിച്ചുവെന്നു വിശ്വസിക്കപ്പെട്ടതോടെ അയാൾ രാജപരിവാരത്തിലെ അംഗമായി മാറി. ചക്രവർത്തി റാസ്പുട്ടിൻ നമ്മുടെ സുഹൃത്ത്, വിശുദ്ധപുരുഷൻ എന്നൊക്കെ വിശേഷിപ്പിച്ചിരുന്നത് രാജകുടുംബത്തിന്റെ വിശ്വാസം ആർജ്ജിക്കുന്നതിൽ അയാൾ നേടിയ വിജയം സൂചിപ്പിക്കുന്നു. അലക്സാന്ദ്രാ രാജ്ഞിയെ റാസ്പുട്ടിൻ വ്യക്തിപരവും രാഷ്ട്രീയവുമായ തലങ്ങളിൽ സ്വാധീനിച്ചിരുന്നു. ചക്രവർത്തിയും പത്നിയും അയാളെ ദൈവപുരുഷനും പ്രവാചകനുമായി കണ്ടു. റാസ്പുട്ടിൻ വഴി ദൈവം തന്നോടു സംസാരിക്കുന്നുവെന്നു പോലും രാജ്ഞി വിശ്വസിച്ചിരുന്നു
റഷ്യന്‍ ചരിത്രത്തെതന്നെ വഴി തിരിച്ചുവിട്ട റാസ്പുട്ടിന്‍, ചക്രവര്ത്തി പ്രേമത്തിന്റെ ലഹരിയില്‍ കോടാനുകോടി ജനങ്ങളുടെ മനസു കവര്ന്നി അതുല്ല്യ വ്യക്തിയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ റഷ്യാസാമ്രാജ്യത്തെ കാല്പ്പീനിക പ്രേമ വൈരൂപ്യങ്ങളുടെ ഒരുലോകമാക്കി മാറ്റുവാന്‍ അദ്ദേഹത്തിന്റെ അമാനുഷികമായ വശീകരണശക്തിക്കു സാധിച്ചു. ഇദ്ദേഹം ഒരു യോഗാത്മക ദര്ശികന്‍, പുണ്യപുരുഷന്‍ എന്നിങ്ങനെ സ്വയം വിശേഷിപ്പിച്ചു. പ്രകൃതി ചീകത്സയില്ക്കൂകടി ഏതു രോഗത്തെയും വിമുക്തമാക്കാമെമെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു പ്രസിദ്ധനായ വൈദ്യനായും ചുറ്റുമുള്ള ലോകത്തിലേക്ക് ചുറ്റി തിരിഞ്ഞു. വിവാദ പുരുഷനായ റാസ്പുട്ടിനെ ചുറ്റി അനേക കഥകള്‍ പ്രചരിച്ചിട്ടുണ്ട്. അയാളെ അപകീര്ത്തി പ്പെടുത്തുവാന്‍ അനേക അപവാദകഥകള്‍ ഭാവനക്കൊത്ത് പലരും മെനഞ്ഞെടുത്തിട്ടുണ്ട്, വഴി പിഴപ്പിക്കുന്ന വശീകരണ ശക്തിയുള്ളവന്‍, മാന്ത്രിക ചീകത്സകന്‍, ഹിപ്നോട്ടീസം മൂലം ഭരണ തലത്തിലുള്ളവരെ സ്വാധീനിക്കുന്നവന്‍, ഉന്മത്തനായ ഒരു ചിത്തഭ്രമി, സ്ത്രീലമ്പടന്‍, വൃത്തിഹീനന്‍, കുളിക്കുവാന്‍ വെറുക്കുന്നവന്‍ സര്വ്വോരപരി റഷ്യന്‍ രാജകുടുംബത്തിന്റെ വിശ്വസ്തനായ സുഹൃത്ത് എന്നി നിലകളില്‍ ലോകം അദ്ദേഹത്തെ കണ്ടു. ഇന്നും അദ്ദേഹം ഒരു മഹാരാജ്യത്തിന്റെ ഇരുണ്ട ചരിത്രങ്ങളിലെ നിഴലും രഹസ്യങ്ങള്‍ മാത്രം നിറഞ്ഞ ഒരു ഇതിഹാസ കഥാപാത്രവുമാണ്. കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ അധികാര നിയന്ത്രണം എന്നും റാസ്പുട്ടിനു ലഭിച്ചിരുന്നു. എന്തു പ്രശ്നങ്ങള്ക്കും മറ്റുള്ളവരുടെ നീതികരണങ്ങളും എന്നും അയാള്ക്ക് ‌ അനുകൂലമായിരുന്നു. ജർമനിക്ക് വേണ്ടി ചാര പ്രവര്ത്തനം നടത്തിയവന്‍, സാര്‍ ചക്രവര്ത്തിയുടെ രാജ്ഞിയെ വ്യപിചരിച്ചവന്‍ എന്നിങ്ങനെ റാസ്‌പുട്ടിന്റെ മേല്‍ കുറ്റാരോപണങ്ങള്‍ ഉണ്ടായിരുന്നു.
.
1914 ആയപ്പോഴേയ്ക്കും റഷ്യയില്‍ ജീവിതം ദുസ്സഹമാവുകയും ചക്രവര്ത്തിനയോടുള്ള ജനതയുടെ മനോഭാവം കൂടുതല്‍ മോശമാവുകയും ചെയ്തു. ഈയവസരത്തിലാണ് ഒന്നാം ലോക മഹായുദ്ധം ആരംഭിക്കുന്നത്
ഒന്നാം ലോകമഹായുദ്ധത്തിന്റെ നടുവിൽ സൈനികനേതൃത്വം സ്വയം ഏറ്റെടുത്ത ചക്രവർത്തി യുദ്ധമുന്നണിയിലായിരിക്കെ, രാജ്ഞി വഴി റാസ്പുട്ടിൻ ഭരണത്തെ ഗണ്യമായി സ്വാധീനിക്കുകയും അങ്ങനെ ഒട്ടേറെ ഉന്നതന്മാരുടെ വിരോധം സമ്പാദിക്കുകയും ചെയ്തു.
റാസ്പുട്ടിൻ ജീവിതകഥയും മരണത്തിന്റെ പശ്ചാത്തലവും ദുരൂഹതകൾ നിറഞ്ഞതാണ്. അയാൾ കൊലചെയ്യപ്പെടുകയായിരുന്നു. രാജ്ഞി അലക്സാന്ദ്രയുടെ മേലുള്ള സന്യാസിയുടെ സ്വാധീനം രാഷ്ട്രത്തിന് അപകടകരമാകുംവിധം വളർന്നുവെന്നു കരുതിയ റഷ്യൻ സമൂഹത്തിലെ ഒരുപറ്റം ഉന്നതന്മാർ, ഫെലിക്സ് യൂസാപ്പോവ് എന്നയാളുടെ നേതൃത്വത്തിൽ പീറ്റേഴ്സ്ബർഗ്ഗിലെ യൂസാപ്പോവിന്റെ മോയിക്കാമാളികയിൽ കൊല നടത്തിയെന്നാണു കരുതപ്പെടുന്നത്. റാസ്പുട്ടിനെ തന്ത്രത്തിൽ വീട്ടിൽ വിരുന്നിനു വിളിച്ചുവരുത്തി വിഷം കലർത്തിയ കേക്കും മദ്യവും കൊടുത്തെങ്കിലും അവ ഫലം ചെയ്യാൻ വൈകിയപ്പോൾ വെടിവച്ചു കൊല്ലുകയും,മൃതദേഹം നേവാ നദിയിൽ എറിയുകയുമാണു ചെയ്തത്. മൂന്നു ദിവസത്തിനു ശേഷം മഞ്ഞുറച്ച നദിക്കു മുകളിൽ നടന്ന ഒരു പോലീസുകാരൻ ശവശരീരം കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ കുറ്റവാളികൾക്കെതിരെ കൊലപാതകം ആരോപിച്ചില്ലെങ്കിലും അവരെ നഗരത്തിൽ നിന്നു പുറത്താക്കാൻ ചക്രവർത്തി ഉത്തരവിട്ടു.
റാസ്പുട്ടിന്റെ അവിഹിതസ്വാധീനവും അതുളവാക്കിയ രോഷത്തിന്റെ ഫലമായി നടന്ന അയാളുടെ കൊലയും, റൊമാനോവ് രാജവംശത്തിനു ദുഷ്കീർത്തിയുണ്ടാക്കി 1917-ലെ ബോൾഷെവിക് വിപ്ലവത്തിനു വഴിതെളിച്ചു എന്നു ചിലർ കരുതുന്നു. റാസ്പുട്ടിനെക്കുറിച്ചുള്ള സമകാലീനരുടെ അഭിപ്രായങ്ങൾ വൈവിദ്ധ്യം നിറഞ്ഞതാണ്.
NB: Boney M എന്ന പ്രശസ്ത music band ന്റെ ഏറ്റവും ഹിറ്റായ റാ റാ റാസ്പുട്ടിന്‍ എന്ന ഗാനം റാസ്പുട്ടിന്റെയും റഷ്യന്‍ ചക്രവര്ത്തിനിയുടെയും ജീവിതത്തെ കളിയാക്കിയുള്ളതായിരുന്നു.

No comments:

Post a Comment