അസാറിയ ചേംബർലൈൻ-- മാഞ്ഞുപോയ കുഞ്ഞ്
1980 ഓഗസ്റ്റ് 17 രാത്രി. ഓസ്ട്രേലിയിയിലെ അയേഴ്സ് റോക്കിലെ ക്യാമ്പിൽ ഒരു സ്ത്രീയുടെ നിലവിളി ഉയർന്നു.. "എന്റെ കുഞ്ഞിനെ കാട്ടുനായ കൊണ്ടുപോയി", ലിൻഡി ചേംബർലൈനിന്റെ കരച്ചിലായിരുന്നു അത്.
ലിൻഡി-മൈക്കേൽ ദമ്പതികളുടെ 2 മാസം പ്രായമായ അസാറിയയേയാണ് കാണാതായത്. ചില ദൃക്സാക്ഷികൾ ടെന്റിനുവെളിയിൽ ചോരപ്പാട് കണ്ടതായി പോലീസിന് മൊഴിനൽകി.ആഴ്ചകൾ കഴിഞ്ഞപ്പോൾ കുട്ടിയുടെ കീറിയ വസ്ത്രങ്ങൾ സമീപത്തുനിന്നും കണ്ടെടുത്തു.

ലിൻഡ-മൈക്കേൽ ദമ്പതികൾ തികഞ്ഞ മതഭക്തരായിരുന്നു. മൈക്കേൽ ഒരു പുരോഹിതനും. 'അസാറിയ' എന്ന കുഞ്ഞിന്റെ പേരിനർത്ഥം 'ബലി' എന്നാണെന്നും കുഞ്ഞിനെ അമ്മ ബലി നൽകിയതാണെന്നും പ്രചാരണങ്ങൾ ഉണ്ടായി.
1981 ഫെബ്രുവരിയിൽ ജഡ്ജി വിധി പറഞ്ഞു. അസാറിയ ചേംബർലൈൻ എന്ന കുട്ടിയെ കാട്ടുനായ കൊന്നതാണ്.കുഞ്ഞിനെ കഴുത്തിൽ തൂക്കി നായ കൊണ്ടുപോയി. കുട്ടിയുടെ ശരീരഭാഗങ്ങൾ അഞ്ജാതരായ ആരെങ്കിലും മറവ് ചെയ്തു കാണുമെന്നും കോടതി നിരീക്ഷിച്ചു.20 ലക്ഷത്തോളം ടെലിവിഷൻ പ്രേക്ഷകർ വിധി കേൾക്കാൻ കാത്തിരുന്നു..ജഡ്ജി മറ്റൊന്നു കൂടി പറഞ്ഞു 'അസാറിയ' എന്നാൽ ബലി എന്നർത്ഥമില്ല. അതോടെ പ്രശ്നങ്ങൾ അവസാനിച്ചു എന്നു കരുതി.
കൃത്യം ഒരു വർഷം കഴിഞ്ഞ് ലിൻഡിക്ക് എതിരായി ഫോറൻസിക് തെളിവ് വന്നു.ലിൻഡിയുടെ ക്യാമറാബാഗിൽ കണ്ട ചോരപ്പാട് പിഞ്ചുകുഞ്ഞിന്റേതാണ് എന്നായിരുന്നു തെളിവ്. കാറിൽ നിന്നും ചോര തുടച്ചു നീക്കിയതായും തെളിവ് കിട്ടി. ലിൻഡി കാറിൽ വെച്ച് കുഞ്ഞിനെ കഴുത്ത് മുറിച്ച്കൊല്ലുകയായിരുന്നു എന്നാരോപിച്ച് കേസ് വീണ്ടും ആരംഭിച്ചു.
വധിച്ച കുഞ്ഞിനെ കുറേ നേരം ക്യമറാബാഗിൽ സൂക്ഷിച്ചു.കാറിലും ചോരക്കറ ഉണ്ടായിരുന്നു. കുട്ടിയുടെ വസ്ത്രങ്ങൾ കാട്ടിൽ കൊണ്ടിട്ടത് ലിൻഡിയാണെന്ന് അന്വേഷണറിപ്പോർട്ടിൽ എഴുതപ്പെട്ടു.. കുട്ടിയുടെ പിതാവ് കൊലപാതക വിവരം മറച്ചുവെച്ചതിന് പ്രതിയായി. ലോകമാകെ ശ്രദ്ധ നേടിയ കേസിന്റെ വിചാരണ 1982 സെപ്റ്റംബർ 13 ന് തുടങ്ങി.
കാട്ടുനായയുടെ പല്ലു കൊണ്ടു മുറിയുന്ന രീതിയിൽ അല്ല, മൂർച്ചയേറിയ ആയുധം കൊണ്ടാണ് കുട്ടിയുടെ വസ്ത്രങ്ങൾ കീറിയിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സൗത്ത് വെയിൽസ് സർവകലാശാലയിലെ ടെക്സ്റ്റൈൽ ടെക്നോളജി തലവൻ പ്രൊ.മാൽക്കം ചിക്കിൻ വിചാരണയ്ക്കിടെ ഇതു ശരിവെച്ചു.എന്നാൽ പ്രതിഭാഗം സാക്ഷികൾ ലിൻഡയെ പിന്തുണച്ചു. കുഞ്ഞിനെ അവർ അതിയായി സ്നേഹിച്ചിരുന്നതായും കുഞ്ഞിനെ കാണാതായപ്പോൾ ഉണ്ടായ പ്രതികരണത്തിൽ അസ്വാഭിവകത ഇല്ലായിരുന്നുവെന്നും സാക്ഷികൾ കോടതിയിൽ പറഞ്ഞു.
800 മൈൽ അകലെയുള്ള കൃത്യം നടന്ന സ്ഥലം കോടതിയിലെ മുഴുവൻ ഉദ്യോഗസ്ഥരും സന്ദർശിച്ചു.ലിൻഡി കോടതിയിൽ വികാരഭരിതമായി പ്രതികരിച്ചതിനാൽ പലപ്പോഴും കോടതി നടപടികൾ തടസ്സപ്പെട്ടു.മറ്റൊരവസരത്തിൽ പ്രോസിക്യൂട്ടറോട് "നിങ്ങൾ സംസാരിക്കുന്നത് ഏതെങ്കിലും വസ്തുവിനെ കുറിച്ചല്ല എന്റെ സ്വന്തം കുഞ്ഞിനെ കുറിച്ചാണ്" എന്ന് ലിൻഡി പ്രതികരിച്ചു.
ഒടുവിൽ 1982 ഒക്ടോബർ രണ്ടിന് വിധി വന്നു.ലിൻഡിയാണ് കുഞ്ഞിനെ കൊന്നത്. ലിൻഡിക്ക് ജീവപര്യന്തം തടവും ഭർത്താവ് മൈക്കലിന് നല്ലനടപ്പും കോടതി വിധിച്ചു. പിറ്റേ വർഷം ഫെബ്രുവരിയിൽ ലിൻഡ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. പക്ഷേ 1984 ഫെബ്രുവരിയിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് ഉത്തരവിട്ടു. ലിൻഡിക്ക് അനുകൂലമായി പൊതുജനാഭിപ്രായം കൂടി വന്നു. 131000 പേർ ഒപ്പിട്ട നിവേദനം ഗവർണ്ണർക്ക് സമർപ്പിക്കപ്പെട്ടു. പക്ഷേ ലിൻഡിയേ ജയിൽ മോചിതയാക്കണമെന്ന വാദം കോടതി തള്ളുകയായിരുന്നു. അടുത്ത വർഷം അസാറിൻ ധരിച്ചതെന്ന് പറയപ്പെടുന്ന ലോക്കറ്റ് കണ്ടെടുത്തു. അതോടെ അഞ്ച് വർഷത്തിനു ശേഷം കേസ് വീണ്ടു അന്വേഷിക്കാൻ ഉത്തരവിട്ടു. അതോടെ ലിൻഡി ജയിൽ മോചിതയായി. പിറ്റേമാസം അമേരിക്കൻ ടെലിവിഷൻ ഷോ ആയ 'സിക്സ്റ്റി മിനുറ്റ്സിൽ' പങ്കെടുത്ത് ലിൻഡി തന്റെ നിരപരാധിത്വം ലോകത്തോട് വെളിപ്പെടുത്തി. ജസ്റ്റിസ് ട്രൈവോർ മോർലിങ് കമ്മീഷൻ അടുത്തവർഷം 379 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചു.. ലിൻഡിക്കെതിരെ മതിയായ തെളിവില്ലെന്നായിരുന്നു റിപ്പോർട്ടിന്റെ സാരാംശം. 1988 സെപ്റ്റംബറിൽ ലിൻഡിയേയും ഭർത്താവിനേയും കോടതി കുറ്റവിമുക്തരാക്കി. മാത്രമല്ല ജയിലിൽ കിടന്നതിന് ലിൻഡിക്ക് 13 ലക്ഷം ഡോളർ നഷ്ടപരിഹാരമായി സർക്കാർ നൽകുകയും ചെയ്തു.

യഥാർത്ഥത്തിൽ അസാറിയക്ക്എന്ത് സംഭവിച്ചു എന്നന്വേഷിച്ച ഉദ്യോഗസ്ഥർ ഒന്നും കണ്ടെത്താൻ കഴിയാതെ 1995 അവസാനം അന്വേഷണം അവസാനിപ്പിച്ചു..കുഞ്ഞിനെ കടിച്ചു കൊണ്ടുപോയ കാട്ടു നായയേ ഞാൻ കണ്ടുവെന്നും അതിനെ പിന്നീട് വെടിവെച്ച് കൊന്നുവെന്നും അവകാശപ്പെട്ട് ഫോങ്ക് കോളി എന്നൊരു വ്യക്തി1985ൽ തന്നെ രംഗത്ത് വന്നിരിന്നു.. ആരും അത് വിശ്വസിച്ചിരുന്നില്ല, പക്ഷേ 2004ൽ അദ്ദേഹത്തെ നുണപരിശോധനക്ക് വിധേയനാക്കുകയും അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
ഈ സംഭവത്തെ ആസ്പദമാക്കി 1988ൽ പുറത്ത് വന്ന ഹോളിവുഡ് ചിത്രമാണ് 'എ ക്രൈ ഇൻ ദ ഡാർക്ക്'
കടപ്പാട്.
No comments:
Post a Comment