Tuesday, 19 June 2018

തോമാശ്ളീഹ ഇന്ത്യയിൽ വന്നിട്ടുണ്ടോ ?




തോമാശ്ളീഹ ഇന്ത്യയിൽ വന്നിട്ടുണ്ടോ ?
ക്രിസ്തുശിഷ്യനായ തോമസ് അപോസ്തലനെക്കുറിച്ചും അദ്ദേഹത്തിന്റെ കേരള പര്യടനത്തെക്കുറിച്ചും നൂറ്റാണ്ടുകളായി കഥകൾ പ്രചരിക്കുന്നുണ്ട് ആ കഥകളുടെ രത്‌നച്ചുരുക്കം ഇതാണ് .
''AD 52 ൽ അദ്ദേഹം കേരള തീരത്തെത്തി. കൊടുങ്ങലൂർ കപ്പൽ ഇറങ്ങിയ തോമസ് അർത്താറ്റിനടുത്ത ജൂതന്മാരെ സുവിശേഷം അറിയിക്കാൻ പാലയൂരിലേക്ക് പോയി .അവിടെ തളിയാങ്കുളത്തിൽ സൂര്യ പൂജ ചെയ്തിരുന്ന നമ്പൂതിരിമാരെ ക്രിസ്തു മതത്തിലേക്കു പരിവർത്തനം ചെയ്തു .പിന്നീടു കൊടുങ്ങലൂരിലെ കോട്ടപ്പുറം മുതൽ കന്യാകുമാരിക്കടുത്തു തിരുവിതാങ്കോട്ടെ അരപ്പളി ഉൾപ്പെടെ എഴര പള്ളികൾ സ്ഥാപിച്ചു . 40 ജൂതന്മാരുൾപ്പെടെ അനേകരെ ക്രിസ്തുമതം സ്വീകരിപ്പിച്ചു .മലയാറ്റൂർ വഴി തമിഴ്‌നാട്ടിലെ മൈലാപ്പൂരിലേക് പോവുകയും അവിടെവെച്ചു രക്തസാക്ഷിത്വം വഹിക്കുകയും ചെയ്തു''.മലയാറ്റൂരിൽ വെച്ചു ഒരു ഹിന്ദു പുരോഹിതന്റെ ഗൂഢാലോചനയാലാണ് അദ്ദേഹം വധിക്കപെട്ടതെന്നും മറ്റൊരു കഥയുണ്ട് .
ഈ കേരള ഭാഷ്യത്തിനു വിപരീതമായി സിറിയക്കിൽ ,AD 3 ആം നൂറ്റാണ്ടിൽ എഡേസയിൽ ഉണ്ടായ ACT OF THOMAS എന്ന പ്രാചീന പുസ്തകത്തിൽ തക്ഷശില ഭരിച്ചിരുന്ന ഗോണ്ടഫോറസ് രാജാവിന്റെ കൊട്ടാരം പണിയാനായി അബ്ബാൻ (ഹബ്ബാൻ ) എന്ന വ്യാപരിക്കൊപ്പം തോമസ് എത്തുകയും പിന്നീട് മസദായി (MISDEUS ) രാജാവിന്റെ ദേശത്തിലേക്കു പോകുകയും രാജാവിന്റെ പ്രധാന സേവകനായ CHARISIUS ന്റെ ഭാര്യ MYGDONIA യേയും മകനായ VIZAN നെയും മതം മാറ്റിയതിനുള്ള വിദ്വേഷത്താൽ മസദായി (MISDEUS) രാജാവിന്റെ ഭടന്മാർ CODAMINA \CALLAMINA എന്ന സ്ഥലത്തുവെച്ചു അദ്ദേഹത്തെ കുന്തത്താൽ വധിക്കുകയും ചെയ്തുവെന്നാണ് .മരണശേഷം AD 222 അടുപ്പിച്ചു ഒരു നാവികൻ തോമസിന്റെ ഭൗതിക അവശിഷ്ടങ്ങൾ എഡേസയിലേക്ക് (ആധുനിക തുർക്കി ) കൊണ്ടുപോകുകയും അവിടെ ഒരു പള്ളി ഉണ്ടാക്കി സൂക്ഷിക്കുകയും ചെയ്തു.
അബ്ബാന്റെ ചെറുമകനാണ് അത് ചെയ്തത് .ഇന്ത്യക്കു പുറത്തു ഈ കഥയാണ് പ്രചാരത്തിലുള്ളത് .ACT OF THOMASൽ കൊലചെയ്യപ്പെട്ട സ്‌ഥലത്തിന്റെ പേരു വ്യക്തമല്ല .തക്ഷശില എന്ന് വ്യക്തമാക്കുന്നുമില്ല .വന്നിറങ്ങിയ സ്ഥലം ANDRRAPOLIS ആണെന്ന് പറയുന്നുമുണ്ട് .
.
ഈ കഥയിൽ എന്തെകിലും വാസ്തവമുണ്ടോ ?
1 . ഭ്രമങ്ങളും ഭാവനയും കുത്തി നിറച്ച ACT OF THOMASഎന്ന ഗ്രന്ഥത്തിനു ചരിത്ര പരമായി സാധുതയില്ല ..ഗോണ്ടഫോറസ് 4 തക്ഷശില ഭരിച്ച ഇന്തോപാർഥിയൻ രാജവംശത്തിൽ തോമാശ്ലീഹായുടെ കാലത്തു നിലവിലിരുന്ന ഭരണാധികാരിയാണു .AD 30 ലെ ഭൂകമ്പത്തിൽ തക്ഷശില തകർന്നിരുന്നു .അതിൻ്റെ പുനര്നിര്മാണത്തിനോ ഗോണ്ടഫോറസിന്ൻറെ വിൻെറർ പാലസ് പണിയാനായോ തോമസ് അബ്ബാനൊപ്പം എത്തിയിരുന്നോഎന്നറിയാൻ മറ്റു തെളിവുകളൊന്നും ലഭ്യമല്ല .എഡേസയിൽ നിന്നും തക്ഷശിലയിലേക്കു നീളുന്ന സിൽക്‌റൂട്ടും കുശാന സാമ്രാജ്യത്തിനു പേർഷ്യയിലുണ്ടായിരുന്ന അംബാസിഡറും എംബസിയുമൊക്കെ ഗോണ്ടഫോറസ് എന്ന ഇൻഡോ - പാർത്തിയൻ രാജാവിന്റെ പേരിനെക്കുറിച്ചുള്ള അറിവ് ACT OF THOMASന്റെ എഴുത്തുകാരനു നല്കിയിരിക്കാം
2 . മസദായി (misdeus) എന്നത് മഹാദേവ / വാസുദേവ എന്നിങ്ങനെ വ്യാഖ്യാനിക്കാമെന്നു ചിലർ നിരീക്ഷിക്കുന്നു . .വാസുദേവ (I) എന്ന കുശാനരാജാവാണു ഇതെന്നും ചിലർ അവകാശപ്പെടുന്നു .എന്നാൽ വാസുദേവൻ ഒന്നാമൻ ഭരിച്ചത് AD 193 -232 കാലഘട്ടത്തിലാണ്, തോമാശ്ളീഹായുടെ കാലത്തല്ല .ശ്ളീഹായുടെ ഭൗതികാവശിഷ്ടങ്ങൾ ഈ കുശാന രാജാവ്ആണോ കണ്ടെത്തികൊടുക്കാൻ സഹായിച്ചത് ?. AD 232 ലാണുഎഡേസയിൽ ഭൗതികാവശിഷ്ടങ്ങൾ എത്തിയത് .
3 . കലാമിന \ കോഡാമിന -PSEUDO -SOPHRONIUS AD 7 -ആം നൂറ്റാണ്ടിൽ ബർത്തലോമ്യു (ST .BARTHOLOMEU ) കലമിനയിൽ വെച്ച് കൊല്ലപ്പെട്ടതായി പറയുന്നു .ഇതാണു കലാമിന എന്ന സ്ഥലത്തെപറ്റി പറയുന്ന ആദ്യ പരാമർശം .പിന്നീടുണ്ടായ നിരവധി ഗ്രന്ഥങ്ങളിൽ ഇതേ രീതിയിൽ കലാമിനെയോ QALIMAYA ,SOUTH OF BAITH KATRAYA തുടങ്ങിയവയോ വധിക്കപ്പെട്ട സ്ഥലമായി പറയുന്നു .
4. BOOK OF BEE (MAR .SOLOMAN )-13 th CENTURY മുതൽ വധിക്കപ്പെട്ട സ്ഥലം MALUPH (മൈലാപ്പൂർ ?) എന്നു പറയുന്നു .13 ആം നൂറ്റാണ്ടു മുതലുള്ള ഗ്രന്ഥങ്ങളിലാണു മൈലാപ്പൂർ കണ്ടുവരുന്നത്.
5 . ACT OF THOAMS മുതലുള്ള ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ MASADAI ,CALAMINA എന്നീ രണ്ടു വാക്കുകളും ,13 ആം നൂറ്റാണ്ടിനുശേഷം മാത്രം മൈലാപ്പൂർ എന്നതും ഉയർന്നുവരുന്നു .
6 . മൈലാപ്പൂർ കള്ളക്കഥയോ ?
പോർച്ചുഗീസുകാർ ഇന്ത്യൻ വംശീയതക്കുമേൽ കടുത്തമുറിവേൽപിച്ചവരാണ് .ഭാരത ക്രിസ്തിയാനികളെ അന്ധവിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവരായി ചിത്രീകരിച്ചു കൊണ്ട് ഭിന്നിപ്പിക്കുകയും ,കൃത്രിമചരിത്രം ചമച്ചുകൊണ്ടു അധീശത്വം സ്ഥാപിക്കുകയും ചെയ്ത ചരിത്രത്തിന്റെ ബീഭ ത്സമായ മുഖമാണ് പോർച്ചുഗീസ് കാലയളവ് .മൈലാപൂരിൽ സെന്റ് തോമസിന്റെ കുരിശു കണ്ടെത്തുകയും ദിവസങ്ങൾ നീണ്ട ഖ നനത്തിലൂടെ കറുത്ത അസ്ഥിയും വെളുത്ത അസ്ഥിയും കുന്തത്തിന്റെ അവശിഷ്ടങ്ങളും കണ്ടത്തിയതായി അവകാശപ്പെട്ടു
മൈലാപ്പൂർ മത -തിരുശേഷിപ് കേന്ദ്രമാക്കി പ്രഖ്യാപിക്കുമ്പോൾ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ പോർച്ചുഗീസ്സുകാർക്കുണ്ടായിരുന്നു .
AD 222 ൽഎദേസയിലേക്ക് കോണ്ടുപോയ തോമാശ്ളീഹായുടെ അവശിഷ്ടം 16 ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ മൈലാപ്പൂരിൽ കണ്ടെത്തിയതെങ്ങനെ എന്ന ചോദ്യം ഉയർന്നുവരുന്നു.പിംഗളി ശർമ്മ എന്ന തമിഴ് പെൺകുട്ടി (പേർഷ്യൻ ഭാഷ അറിയുന്നവൾ )യാണു തോമാശ്ളീഹായുടെ കുരിശു വായിച്ചു തിരിച്ചറിഞ്ഞ തെന്ന പോർച്ചുഗീസ് ഭാഷ്യം പിൽക്കാലത്തു പലരുംവായിച്ചപ്പോൾ വിവിധരീതിയിലായി എന്നതും ചരിത്രം!ഗോണ്ടഫോറസിനെ കണ്ടപ്പർ എന്ന തമിഴ് രാജാവാക്കിയപ്പോൾ യഥാർത്ഥ ഗോണ്ടഫോറസ് തക്ഷശിലയിലിരുന്നു ചിരിക്കുന്നുണ്ടാവും !
7. ദുരൂഹതയാർന്ന കലാമിന ?
codamina എന്നവാക്കാണ് ആദ്യം ഉപയോഗിച്ചത് AD 170 -235 കാലയളവിലെ പ്രമുഖ ക്രിസ്ത്യൻ തിയോളജിസ്റ്റായ hippolytos of rome ആണ് .codamina യിൽ വെച്ചാണ് അപ്പോസ്റ്റലൻ വധിക്കപ്പെട്ടതായി പറയുന്നത് .ACT OF THOMASനെക്കാളും hippolytos ൻറെ പരാമർശം അപ്പോസ്‌റ്റലന്റെ കഥയുടെ വിശ്വാസം വർധിപ്പിക്കുന്നു .calamina കൃത്യമായി നിശ്ചയിക്കാൻ ചരിത്രകാരന്മാർക്കുമായിട്ടില്ല .
8 .എന്താണു തോമാശ്ളീഹായുടെ യാത്രയുടെ പരമാവധി സാധ്യതകൾ
തോമാശ്ളീഹാ ഭാരതത്തിലെക്കു ഒരു യാത്ര നടത്തിയോ എന്നതിലേക്ക് എത്തുന്നതിനു മുമ്പേ ചില ചരിത്രാംശങ്ങൾ ചികയാം .
1 .AD 50 ൽ ജെറുസലേമിൽ നടന്ന കൗൺസിലിൽ വിജാതീയരെ ക്രിസ്ത്യാനികൾ ആക്കുമ്പോൾ (ജൂതരെന്നാണ് ആദ്യ വിവക്ഷ )ലിംഗാഗ്രത്വക്‌ചേദനം (CIRCUMCISION )നടത്തണോ എന്നതിനെക്കുറിച്ചു പത്രോസും പൗലോസും തമ്മിൽ കലഹിച്ചു ,പൗലോസും ബർണബാസും വിജാതീയരെ സുവിശേഷം അറിയിക്കാൻ റോമിലേക്കു യാത്ര ചെയ്തു.
2 . ക്രിസ്ത്യാനികൾ റോമൻ ചക്രവർത്തിയാൽ പീഡിപ്പിക്കപ്പെടുന്നതുമൂലം തുർക്കിയിലെ അന്താക്യയിലേക്ക് (Antioch )സിംഹാസനം മാറ്റി.
3 .AD 70 -130 കാലയളവിൽ റോം അതിക്രൂരമായി ജൂതധ്വംസനം നടത്തുകയും ജൂതന്മാർ ഇന്ത്യ ഉൾപ്പെടെ പലയിടത്തും ചേക്കേറി .
4.വിശുദ്ധ തോമസും മറ്റു ശിഷ്യന്മാരും സുവിശേഷപ്രചാരണം , പ്രത്യേകിച്ചും ജൂതന്മാർക്കിടയിൽ നടത്താനായി ശ്രമങ്ങൾ അരംഭിച്ചു .
5 .AD 313 ൽ മിലാൻ EDICT വരെ കൃസ്ത്യനികൾക്കു മതസ്വാതന്ത്രമുണ്ടായിരുന്നില്ല . എ ഡി 325 ൽ ക്രിസ്തുമതം കോൺസ്റ്റന്റയിൻ ചക്രവർത്തി അംഗീകരിച്ചു .
6 . സെന്റ് തോമസ് അദ്ദായിയെ എദേസയിലെ ( തുർക്കി ) സഭ സ്ഥാപിക്കാനയച്ചു .അദ്ദായി , അഗ്ഗായി ,സെന്റ് തോമസ് ഇവരാണ് കിഴക്കിന്റെ സഭ ( ഈസ്റ്റേൺ ചർച് ) യുടെ പ്രധാന സ്ഥാപകർ .
7 . അഗഗായിയുടെ ശിഷ്യ മേരി സെലൂഖ്യ ( ഇറാഖിലെ ബാഗ്ദാദിനടുത്ത ) പേർഷ്യൻ സഭ സ്ഥാപിച്ചു .
8 . റോമിന്റെ കീഴിലായിരുന്ന എദേസയിലെ സഭയും സസാനിയൻ ( SASANIAN ) എന്ന പേർഷ്യൻ രാജവംശത്തിന്റെ കീഴിലുണ്ടായിരുന്ന സെലൂഖ്യാ സഭയും തമ്മിൽ കലഹം ഉണ്ടായി .
9 . എ ഡി 425 - 450 കാലയളവിൽ നെസ്‌റ്റോറിയനിസം ( ക്രിസ്തുവിൽ ദൈവ -മനുഷ്യ സ്വഭാവങ്ങൾ സമ്മിശ്രമാണ് ) എന്ന തത്വത്തിന്റെ പേരിൽ പേർഷ്യൻ സഭ പുറത്താക്കപ്പെട്ടു .
10 .പേർഷ്യ , അഫ്ഗാനിസ്ഥാൻ , പാകിസ്ഥാൻ , ചൈന , മംഗോളിയ തുടങ്ങിയവയിൽ എ ഡി 650
നുള്ളിൽ പേർഷ്യൻ സഭ പള്ളികൾ സ്ഥാപിച്ചു .
11 . സിൽക്ക് റൂട്ടായിരുന്നു പ്രധാന പാത .
12 . കിഴക്കൻ സഭയുടെ സ്ഥാപക നേതാവായ സെന്റ് തോമസിന്റെ പാരമ്പര്യം ചൈന മുതൽ എല്ലാ സിൽക്ക് രാജ്യങ്ങളിലും അവകാശപെടുന്നു .
13 . എ ഡി 450 നു ശേഷം മാത്രമാകും പേർഷ്യ സഭക്ക് ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലേക്ക് മതപ്രചാരണത്തിനായി പുരോഹിതരെ അയക്കാൻ കഴിഞ്ഞതു .എ ഡി 650 ൽ ആണ് ഇന്ത്യൻ സഭക്കുള്ള നിയമങ്ങൾ രൂപീകരിക്കപ്പെട്ടത് .എ ഡി 9 ആം നൂറ്റാണ്ടിലാണ് പേർഷ്യയിൽ നിന്നും ഇന്ത്യൻ സഭ വേർതിരിഞ്ഞത് .
14 .കിഴക്കൻ സഭയുടെ ആധിപത്യം മൂലം കത്തോലിക്കാ സഭക്കാവട്ടേ സുവിശേഷപ്രചരണം സിൽക്ക് റൂട്ട് വഴി നടത്താൻ കഴിഞ്ഞില്ല .
15 . ചരിത്ര രേഖകളിലൂടെ നോക്കിയാൽ ഇന്ത്യയിലേക്ക് (യഥാർത്ഥ ഇന്ത്യയാണോ ? )വന്ന മത പ്രചാരകർ താഴെ പറയുന്നവർ മാത്രമാണ് .
1 . PANTANTANEUS ( എ ഡി 190 ) - ഒരു ഗ്രീക്ക് ക്രിസ്ത്യാനി, യാത്ര വഴി- അറേബ്യൻ ഗൾഫ് വഴി സുഖ ധാര ( SOQOTRA ) യിൽ എത്തിയിരിക്കാം .
2 . DAVID OF BARSA - ( എ ഡി 290 ) - ഒരു പേർഷ്യൻ / അറബ് / യമൻ ഡോക്ടർ -യാത്രവഴി-അറേബ്യൻ ഗൾഫ് വഴി ,SOQOTRA യിൽ എത്തിയിട്ടുണ്ട് .
3 . THEOPHILUS INDIAN ( എ ഡി 364 ) മാലിദ്വീപുകാരനായ
ഇദ്ദേഹം soqotra എത്തുകയും, അവിടെ ഇന്ത്യയിലേക് വന്നിരുന്ന വിശുദ്ധ ബാർത്തലോമയുടെ പുസ്തകം (മത്തായിയുടെ ഹീബ്രു സുവിശേഷമെന്നു pantaneus .)കണ്ടതായും പറയുന്നു .theophilus indian 3 പള്ളികളും യമനിൽ സ്ഥാപിച്ചിട്ടുണ്ട് .
4 . bar -daisan (154 -223 )-ഇന്ത്യയെക്കുറിച്ചും ബുദ്ധ -ബ്രാഹ്ണരെക്കുറിച്ചും പുസ്തകമെഴുതിയിട്ടുണ്ട് .

ചരിത്രപരമായി തെളിവില്ലെങ്കിൽ കൂടി വിശുദ്ധ ബാർത്തലോമ്യ ആണു ഇന്ത്യയിലേക്കു വന്നതെന്നും സുഖധാര (yemen അരികിലുള്ള soqotra island )വരെ വന്നതായും അവിടെ സുവിശേഷ പ്രചരണം നടത്തി മുംബയിലെ കല്യാണിൽ എത്തിയതായും പറയുന്നു .തോമാശ്ലീഹായുടെ പ്രചാരവലുപ്പം ബ ർത്തലോമുവിനു കിട്ടിയിട്ടില്ല .
5 .christian topograph യിൽ (550 AD ) kalliana യിൽ ബിഷപ്പും പള്ളിയുമുള്ളതായും sieldiva യിൽ (ശ്രീലങ്ക)ക്രിസ്താനികൾ ഉള്ളതായും പറയുന്നു .
ഇനി യാത്രയുടെ സാധ്യതകളിലേക്കു നോക്കാം
ജൂതന്മാരുടെ കോളനിയായിരുന്ന കേരളത്തിൽ ജൂതനായ തോമാശ്ലീഹക്കും എത്തിക്കൂടേയെന്നും -വിപുലമായ
യാത്ര സാധ്യതകൾ ഗ്രീക് -റോമ -അറേബ്യയയുമായി കൊടുങ്ങല്ലുരിനു നിലവിലിരുന്നില്ലേയെന്നും സാധ്യ പക്ഷക്കാർ നിരന്തരം ചോദിക്കാറുണ്ട് .മറ്റൊരു ചോദ്യം ഇവിടെ നിലവിലിരുന്ന -നിലവിലിരിക്കുന്ന മാർത്തോമ്മാ -മറ്റു ക്രിസ്ത്യൻ സമൂഹത്തെ ചൂണ്ടിക്കാട്ടിയാണു .
വിശ്വാസം എന്തും ആയിക്കൊള്ളട്ടെ ചരിത്രത്തിനാവശ്യം ശാസ്ത്രീയ തെളിവുകളാണു . pantaneus (AD 200 )നപ്പുറം മറ്റൊരു ക്രിസ്ത്യാനി ഇവിടെ വന്നു എന്നതിനു തെളിവുകൾ അവശേഷിക്കുന്നില്ല ,AD 226 അടുപ്പിച്ചു മാനി എന്ന ആചാര്യനും അഫ്ഗാൻ അതിർത്തിവരെ വന്നിട്ടുണ്ട് .ഇദ്ദേഹം ബുദ്ധ -ക്രിസ്ത്യൻ -ഹിന്ദു മതങ്ങളെ അവിയലാക്കി മാനിക്കേയിസം എന്ന ഒരുപുതിയ മത ചിന്തയുണ്ടാക്കി .ധാരാളം അനുയായികളെ ലഭിച്ചു .മാനിയെ ആദിമ ക്രിസ്ത്യൻ ആചാര്യന്മാർ കള്ളനായി മുദ്രകുത്തി .മാനിക്കേയിസം കേരളത്തിലും വടക്കേ ഇന്ത്യയും തമിഴുനാടും വഴി പ്രാചാരത്തിലെത്തി .പള്ളി ബാണ പെരുമാളുടെ കാലത്തു മാനിക്കേയിസവും ബുദ്ധമതത്തെപ്പോലെ കേരളത്തിൽ ശക്തമായി തീർന്നു ,രണ്ടാം കുലശേഖര ഭരണത്തിൽ സിറിയക് ക്രിസ്‌ത്യാനികൾക്കൊപ്പം മാനിക്കേയമാരും ജൂതമാരും ശക്തമായ വ്യാപാരികളുമായി തീർന്നു .മാനി -സിറിയക് ക്രിസ്ത്യൻ വ്യാപാരികളും ഹിന്ദുവ്യാപാരികളും മണിഗ്രാമം എന്ന പേരിലും അറിയപ്പെട്ടിരുന്നു ,വരഗുണ (2 ) എന്ന പാണ്ട്യരാജാവിൻറെ കാലത്തു തമിഴ്നാട്ടിലെ മതപീഢനം സഹിക്കാനാവാതെ (മണിഗ്രാമത്തോടുള്ള ചേരൻമാരുടെ ഇഷ്ടം , ശത്രുവായ പാണ്ട്യനെ പിണക്കി ) ധരിയാകൾ എന്ന പേരിൽ മണികൾ കൊല്ലം, കായംകുളം എന്നീ പ്രദേശങ്ങളിലേക് ചേക്കേറി. ഇവരുടെ ആരാധനാലയം ആയിരുന്നു തിരുവിതാംകോട്ട അരപ്പള്ളി .ഹിന്ദുമതത്തിലേക് തിരിഞ്ഞ മണികൾ മണിയാടി നായന്മാരായി .
AD 650 ൽ ഇസ്ളാം ആധിപത്യം മൂലം പേർഷ്യയിൽ ക്രിസ്ത്യൻ ശക്തി ക്ഷയിക്കുകയും തെക്കേ ഇന്ത്യയിലേക്കും കുടിയേറ്റം ആരംഭിക്കുകയും ചെയ്തു. വടക്കേഇന്ത്യയിലെ ഗുപ്‌തൻമാരും ശതകർണികളും കുശാന - ശകന്മാരും ബുദ്ധ -ഹിന്ദുമതങ്ങളെ പ്രോത്സാഹിപ്പിചിരുന്നതിനാലും തൊഴിൽ സാഹചര്യങ്ങളുടെ അപര്യാപ്തതയാലും വടക്കേ ഇന്ത്യ പുതിയ കുടിയേറ്റക്കാക്കു ദുഷ്കരമായിരുന്നു.തെക്കേ ഇന്ത്യൻ ഭരണാധികാരികളുടെ ഉദാര വാണിജ്യ -മത നയങ്ങൾ കേരളത്തിലേക്കു ക്രിസ്ത്യാനികളെ അടുപ്പിച്ചു .കുലശേഖര ഭരണത്തിനു മുൻപുള്ള പള്ളിബാണ പെരുമാൾ കാലത്തിൽ അങ്ങനെ ബുദ്ധരും ,മാനിയേക്കരും ജൂതകൃസ്ത്യനികളും ,ജൈനരും കേരളസമൂഹത്തിൽ ഹിന്ദുക്കൾക്കൊപ്പം നിലവിലിരുന്നു .
PATRIACH THIMOTHI -1 (AD -780 -823 )നിനവേയിലെ മത്തായി മൊണാസ്റ്ററിയിലെ MAR SABOR ,MAR PROTH തുടങ്ങിയവരെ (നെസ്തോറിയന്മാർ )ഇന്ത്യയിലേക് അയച്ചു .കൊടുങ്ങലൂരിലെത്തിയ ഇവർ മതപ്രചാരണത്തിനൊപ്പം കൊല്ലം തേവലക്കരയിലൊരു തുറമുഖം തുറക്കാനായി സ്ഥാണു രവി രാജനെ സ്വാധീ നിക്കുകയും പ്രസിദ്ധമായ തരിശാപള്ളി ഉടമ്പടി നിലവിൽ വരുകയും ചെയ്തു .തോമാശ്ലീഹായുടെയും ,പേർഷ്യൻ സഭാപേരുകളും -രീതികളിലും കേരളത്തിൽ ഇവർ പള്ളികൾ സ്ഥാപിക്കുകയും വിശ്വാസികളെ ഒരുമിച്ചു കൊണ്ടുവരുകയും ചെയ്‌തു .പേർഷ്യൻ കുരിശുകൾ ഇക്കാലത്താണ് കേരളത്തിലും ശ്രീലങ്കയിലും എത്തുന്നത് ,AD 325 ൽ CONSTANTINE ചക്രവർത്തിയുടെ അമ്മ ഹെലന ക്രിസ്തുവിനെ തറച്ച കുരിശു കണ്ടെത്തുന്നവരെ കുരിശാരാധന ക്രിസ്തുമതത്തിൽ ഉണ്ടായിരുന്നില്ല. പ്രത്യേകിച്ചും ഒന്നാം നൂറ്റാണ്ടിൽ .
നിലയ്ക്കലെ പ്രാചീന പള്ളിയും കുരിശുകളും മാർ സോബോറിന്റെ അന്ത്യാവിശ്രമകാലത്തെ സംഭാവനയാണ് .
മർസാബോർ - PROTH കാലഘട്ടത്തിനു ശേഷവും നെസ്തോറിയനിസവും ക്രിസ്ത്യാനിത്വവും കേരളത്തിൽ വളർന്നു വന്നു .പകലോമറ്റം തുടങ്ങിയ ബ്രാഹ്മണ കുടുംബം (ജൈന കുടുംബവും ആകാം).മതപരിവർത്തനം ഈ കാലഘട്ടത്തിൽ ചെയ്തിട്ടുള്ളത് ഇവരുടെ ശ്രമഫലമായാവാം .പള്ളിബാണപ്പെരുമാൾ നീലംപേരൂർക്ക് പോയ ശേഷമുള്ള കാലഘട്ടത്തിൽ മാനിയേക്കന്മാരും,ബുദ്ധന്മാരും അല്പമെങ്കിലും ജൈന-ഹിന്ദു വിശ്വാസികളും ,ജൂതക്രിസ്ത്യാനികൾക്കൊപ്പം ക്രിസ്തുമതത്തിന്റെ ഭാഗമായി .ബുദ്ധമതകേന്ദ്രങ്ങൾ കുരിശു മുത്തപ്പൻകേന്ദ്രങ്ങൾ ആയതും ഈ കാലയളവിലാണ് .പേർഷ്യൻ സഭയുടെ സ്ഥാപകനേതാവിനോടുള്ള ബഹുമാനം ചൈനയെപ്പോലെയും മറ്റു കിഴക്കിന്റെ സഭാരാജ്യങ്ങളെപ്പോലെയും കേരളക്രിസ്ത്യാനികളും കാണിച്ചു വന്നു .
ക്നാനായ -ക്രിസ്ത്യാനികൾ
ബാഗ്ദാദിൽ നിന്നും (എഡേസയിലെ ക്നായിക് ?) AD 70 - 190 കാലഘട്ടത്തിൽ കുടിയേറിയ ജൂത ക്രിസ്ത്യാനികൾ ആണ് ക്നാനായ ക്രിസ്ത്യാനികൾ .ശേവ്വാൽ എന്ന വാക്കുപയോഗിച്ചു ഭാഷാ -സംഖ്യ ശാസ്ത്രപ്രകാരം AD 345 -431 എന്നിങ്ങനെ രണ്ടു വാദങ്ങൾ കൂടി ഇവരുടെ സിറിയക് കുടിയേറ്റ കാലഘട്ടത്തിനു പറയുന്നു .എങ്കിലും കൊടുങ്ങല്ലൂരിലെ സംഘഭരണകാലാവസാനം (AD 190 -ഗജബാഹു സിംക്രൊണൈസേഷൻ -ചേരൻ ചെങ്കുട്ടുവൻ )ആയിരിക്കാം ഇത് സംഭവിച്ചത് .ക്നാനായ തൊമ്മനായിരുന്നു (THOMAS OF CANA )ഇവരുടെ യാത്രാനായകൻ. .ഈ കുടിയേറ്റ കാലഘട്ടം രണ്ടാം കുലശേഖരകാലഘട്ടത്തിലാണെന്നും ഭാസ്കരരവിവർമ്മയുടെ 39 ആം ഭരണവർഷം(AD1000 അടുപ്പിച്ചു)ആണു ക്നാനായതൊമ്മനു പട്ടയം നൽകിയതെന്നും ഇവരുടെ 1600 കാലഘട്ടത്തിലുണ്ടായ പാട്ടിലൂടെ ഊഹിക്കാം .ചിരി അനന്തൻ എന്ന് വിശേഷിപ്പിക്കുന്ന, നാങ്കുടി ലഹള ഒഴിവാക്കാൻ ശ്രീലങ്കയിൽ പോയ വ്യക്തിയാണ് ക്നാനായതൊമ്മനെങ്കിൽ 1000 വർഷം മുമ്പുമാത്രമാണ് ഇവരെത്തിയത് .പാട്ടിൽ മുസ്ലീം സാനിധ്യവും പറയുന്നുണ്ട് .ക്നാനായ തൊമ്മൻ ചെപ്പേടിന്റെ (മലയാള പരിഭാഷ ലഭ്യമായത് !)എഴുത്തുകാരൻ ,ജൂതചെപ്പേടിന്റെ എഴുത്തുകാരന്റെ ശൈലിയും നാമധേയങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത് .പാട്ട് പില്കാലത്തുണ്ടായതാണെന്നും തെറ്റുവന്നതാണെന്നും ചിന്തിച്ചാൽAD 190 ആകാം സിറിയൻ ക്രിസ്ത്യന്റെ കുടിയേറ്റകാലം .
മൈലാപൂരിലെ തോമാശ്ലീഹാ പരാമർശം 13 )-ആം നൂറ്റാണ്ടിൽ മാത്രമുണ്ടായതാണ് . മാർ സാബോറിനുശേഷം നെസ്തോറിയൻ സാന്നിധ്യം മൈലാപൂരിലെ ഗോവയിലും ഉണ്ടായിട്ടുണ്ട് . ആ കാലയളവിൽ ആകാം മൈലാപ്പൂർ വിശ്വാസമുണ്ടായത് .
പാലയൂരിലെ പള്ളി ജീര്ണാവസ്ഥയിൽ ഉപേക്ഷിക്കപ്പെട്ട ജൈനക്ഷേത്രം നിലവിലിരുന്ന പരിസരത്തു നിർമിച്ചതും 16 ആം നൂറ്റാണ്ടിൽ തടികെട്ടിടം പൊളിച്ചു പണിഞ്ഞതുമാണ് . മതിലകം പാലയൂർ വഴി , പാലക്കാട് ,വയനാട് ,റൂട്ടിൽ ശക്തമായ ജൈന സാന്നിധ്യം ഉണ്ടായിരുന്നു . എ ഡി 12 ആം നൂറ്റാണ്ടിന് ശേഷം ജൈന മത സ്ഥാപനങ്ങൾ ഉപേക്ഷിക്കപെടുകയോ ,ജിർണീകരിക്കപ്പെടുകയോ ചെയ്തു .
14 ആം നൂറ്റാണ്ടിൽ ജൈന മത സന്യാസികൾ മതിലകത്തു പട്ടിണിമരണം വരിച്ചിട്ടുണ്ട് .പാലയൂരും ശാപ ക്കാടുമൊക്കെ ജൈന ബുദ്ധ സന്യാസിനിമാരെ പാപിനികളായും യക്ഷികളുമായും മുദ്രകുത്തിയ 12 അം നൂറ്റാണ്ടിനെ ഓർമിപ്പിക്കുന്നു .
ഇപ്രകാരം വ്യത്യസ്ത കാരണങ്ങളാൽ ഉരുത്തിത്തിരുഞ്ഞ ഒരു ക്രിസ്ത്യൻ സമൂഹത്തെയാണ് ദക്ഷിണേന്ത്യൻ തീരത്തുകാണാവുന്നത്.
ഇനിയെങ്ങാനും,തോമാശ്ളീഹ വന്നിരുന്നെങ്കിലോ ?
HIPPOLYSTUS ന്റെ CODAMINA / CALAMINA, മസദായി (MYSDEUS ),ഗോണ്ടഫോറസ് ,തക്ഷശില എന്നിങ്ങനെ നാലു വാക്കു മാത്രമാണ് ഈ യാത്രക്കു പിൻബലമായുള്ളത് .
അദ്ദേഹം വന്നിട്ടുണ്ടെങ്കിൽ പേർഷ്യൻ ഗൾഫിലൂടെ,ഗുജറാത്തിലെ ഭറൂച്ചിലേക്കും (BHARUCH )അവിടെ നിന്ന് സിൽക്ക്റൂട്ട് വഴി തക്ഷശിലയിലേക്കും എത്തിയിട്ടുണ്ടാകും ,തക്ഷശിലയിൽനിന്നും രണ്ടു സാധ്യതകളാണ് ഉള്ളത്
OLD CARAVAN ROUTE ലൂടെ കാണ്ഡഹാർ >പട്ടാല >ബാർബേറിക്കോൺ >ഹോർമോസ് ദ്വീപുവഴി PERSEPOLIS (SHIRAZ ).ഈ ഷിറാസിലൂടെ ISPHAN വഴി ഹമദാനിലും അതുവഴി സെലൂക്യയിലും എത്താം (ഇറാഖ് ).ISAPHAN ൽ (ഇസഫൻ ) ധാരാളം ജൂതസമൂഹവും അവിശ്വാസികളും (പാഗൻ മതക്കാർ )നിലവിലുണ്ട് .ഇതിനടുത്താണ് പേർഷ്യൻ ഗൾഫ് തീരത്തുള്ള KALANI (IRAN ).തോമാസിനു സുവിശേഷ അധികാരം നൽകിയ MEDIA ,PERSIA മുതലായവയിലേക്കുള്ള ഈ വഴിയിൽ,കലാനിയിൽവെച്ചു അദ്ദേഹം വധിക്കപ്പെട്ടിട്ടുണ്ടാകാം .(അതായത് PERSIAN GULF അരികിൽ )ചെൽമേനാർ/ കെൽമെനാർ എന്ന് PERSE POLIS നു പേരുമുണ്ട് .(CHELMENAR ).മൂന്നു നെസ്തോറിയൻ പള്ളികളും ഇതിനടുത്തുള്ള CHARAX ൽ ഉണ്ട് .ഇറാനിലെ കലാനിയിലോ ,തക്ഷശിലക്കടുത്തുള്ള പാക്കിസ്ഥാനിലെ കാളി ആരാധകരുടെ KALAT ലോ തോമാശ്ലീഹാ വധിക്കപ്പെട്ടേക്കാം .കൂടുതൽ സാധ്യത KALANI/ PERSEPOLIS നു ആണ്. PERSEPOLIS ഭരിച്ച MITRIDATES ആണ് മസദായി രാജാവാകാൻ സാധ്യത .രണ്ടാമത്തെ മാർഗം തക്ഷശിലയിൽ നിന്നും മഥുര (ഉത്തർപ്രദേശ് ആണ് )അതുവഴി ഭറൂച്ചിലും ,ഭറൂച്ചിൽ നിന്നും ശ്രീലങ്കയിലേക്കും .അക്കാലത്തെ പതിവു വ്യാപാരമാർഗമായിരുന്നു ഇത് .തക്ഷശില കഴിഞ്ഞാൽ ,വെസ്റ്റേൺ സത്രപനായ സോദശയാണ് (SODASA ).അടുത്ത നഗരമായ മഥുര ഭരിച്ചിരുന്നത് .ഭറൂച് ആകട്ടേ NAHAPANA യും .ഇവരുടെ ആരുടേയും പേരുകൾ മസദായിയുമായി സാമ്യമില്ല .ഭറൂച്ചിൽ നിന്നും ശ്രീലങ്കയ്ക്കു പോകുവാൻ സാധ്യതയുണ്ടെങ്കിൽ (അനുരാധപുരത്ത് AD 6 ആം നൂറ്റാണ്ടിൽ ക്രിസ്ത്യൻ സമൂഹം കുരിശാരാധന ചെയ്തിട്ടുണ്ട് )ആദം നബിയുടെ കാൽപാടെന്നു വിശ്വസിക്കുന്ന (ശ്രീപാദം )ADAMS PEAK കൂടി കാണാനാവുമോ ! ഒപ്പം AD 325 ൽ ഉണ്ടായ ആധുനിക ക്രിസ്തുമതത്തിന്റെ ചിന്താധാരകൾക്കുപരി ക്രിസ്തു പഠിപ്പിച്ച ജൂതമത സദൃശ്യമായ യഹോവാ പ്രാർത്ഥനയെ സുവിശേഷമാക്കാൻ കൂടി ?.KALAMINA എന്നത് തലൈമന്നാറും (കലൈമന്നാർ) /അല്ലെങ്കിൽ GULF OF MANNAR ഉം ആകുമോ ?MASADAI (MYSDEUS )എന്നത് അനുരാധപുരത്തെ VASABHA (MYSDEUS എന്നത് വാസുദേവ എന്നാണു ഭാഷാനിയമം അനുസരിച്ചു വ്യാഖ്യനിക്കേണ്ടത് )രാജാവാകുമോ ?MARCOPOLO തോമസ് അപ്പോസ്തോലന്റെ ശവകുടീരം ഉള്ളയിടത്തിനു നൽകുന്ന വിവരണം മന്നാറിനാണ് കൂടുതൽ യോജിക്കുക .എങ്കിലും ഇത്തരം മനനങ്ങൾ ACT OF THOMAS എന്ന ഭ്രമാത്മക രചനയെ അധികരിച്ചാകുമ്പോൾ വെറും ഊഹങ്ങളായി മാത്രം ശേഷിക്കുന്നു .ചരിത്രത്തിനു തെളിവുകളുടെ പിൻബലമുണ്ടായേ മതിയാകൂ ... വിശ്വാസപ്രമാണങ്ങൾക്ക് അവിടെ സ്ഥാനമില്ല .അതാണു നിയമവും .

കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക

No comments:

Post a Comment