Dead sea. The lowest point on earth's dry land
ഇസ്രായേലിനും ജോർദാനും ഇടയിൽ സ്ഥിതി ചെയ്യുന്ന, ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ്, 'ചാവുകടൽ' (Dead Sea) എന്ന പേരിൽ അറിയപ്പെടുന്ന ജലാശയവും അതിനു ചുറ്റിനുമുള്ള കരഭാഗങ്ങളും. ജറുസലേമിൽ നിന്നും ഒരു മണിക്കൂർ സമയം യാത്ര ചെയ്താൽ ഇവിടെ എത്താം. കടൽ എന്നൊക്കെ പേരിലുണ്ടെങ്കിലും ഇതൊരു തടാകമാണ്. അമ്പത് കി.മീ നീളവും പതിനഞ്ചു കി.മീ വീതിയും മാത്രമുള്ള ഒരു തടാകം. കടൽ നിരപ്പിൽ നിന്നും 1412 അടി താഴ്ന്നു സ്ഥിതി ചെയ്യുന്ന ഈ തടാകത്തിൽ ഉപ്പിന്റെ സാന്ദ്രത (density) 2011 -ൽ 34 .2 % ആണ് . സാധാരണ കടലിലെ ഉപ്പിന്റെ സാന്ദ്രത 3 .5 % ആണെന്നോർക്കണം. ലവണാംശം കൂടുതലായതിനാൽ സാധാരണ സമുദ്രങ്ങളിലോ, തടാകങ്ങളിലോ കാണപ്പെടുന്ന മീൻ ഉൾപ്പെടെയുള്ള ഒരു ജീവജാലങ്ങൾക്കും ഈ വെള്ളത്തിൽ ജീവിക്കാൻ സാധ്യമല്ലാത്തതിനാലാണ് Dead Sea എന്ന പേരിൽ ഈ തടാകം അറിയപ്പെടുന്നത്. ഉപ്പിനെ ഇഷ്ടപ്പെടുന്ന (halophilic ) ചില ബാക്ടീരിയ വിഭാഗങ്ങൾ മാത്രമാണ് ഇതിനുള്ളിലെ ഏക ജൈവസാന്നിധ്യം.
ധാതുസമ്പുഷ്ടമായ ഈ പ്രദേശത്തെ മണ്ണ് വളരെ ഔഷധഗുണമുള്ളതായി കരുതപ്പെടുന്നു. ചാവുകടലിൽ നിന്നും ലഭിക്കുന്ന ധാതുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന നിരവധി സൗന്ദര്യവർധക സാമഗ്രികൾ ഇവിടെ വാങ്ങാൻ കിട്ടും. അതീവഗുരുതരമായ psoriasis എന്ന ചര്മരോഗത്തിനു വരെ ഇവിടുത്തെ ക്ലൈമറ്റോതെറാപ്പി ഫലപ്രദമാകാമെന്നു പഠനങ്ങൾ പറയുന്നു. ഇവിടുത്തെ സന്ദർശനത്തിന്റെ ഏറ്റവും പ്രധാന ഭാഗമാണ് dead sea ഫ്ലോട്ടിങ്. നീന്തലിനെക്കുറിച്ചു യാതൊന്നും അറിയാതെ തന്നെ ഈ വെള്ളത്തിൽ സ്വാഭാവികമായും ആർക്കും പൊങ്ങിക്കിടക്കാൻ പറ്റും. ഇതിലെ അതീവ സാന്ദ്രതയേറിയ ഉപ്പാണ് ഇതിന്റെ കാരണം. ശരീരത്തിൽ എവിടെയെങ്കിലും ഉണങ്ങാത്ത മുറിവുണ്ടെങ്കിൽ നീറിപ്പുകയുമെന്നു മാത്രം. ജോര്‍ദാന്‍ നദിയില്‍ നിന്നാണ് ചാവുകടലിലേക്ക് വെള്ളമെത്തുന്നത്. ജോര്‍ദാന്‍ നദിയിലെ ജലം കുടിവെള്ളത്തിനും മറ്റ് കാർഷിക ആവശ്യങ്ങൾക്കുമായി ഇസ്രായേലും, ജോർദ്ദാനും ഉപയോഗിക്കുന്നതുകൊണ്ട് ചാവുകടലിലേക്കുള്ള ജല പ്രവാഹം ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. ഇതുമൂലം ചാവുകടലിന്റെ നീളവും വീതിയും ഓരോ വർഷവും ഏകദേശം ഒരു മീറ്ററോളം കുറഞ്ഞുവരികയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

No comments:
Post a Comment