Tuesday, 19 June 2018

മൈക്കിൾ ജാക്സൺ




മൈക്കിൾ ജാക്സൺ - പ്രശസ്തമായ ഡാൻസ് മൂവുകളിൽ ഒന്നായ -
Anti-gravity lean നെ കുറിച്ചു...
പാട്ടുകൊണ്ടും നൃത്തംകൊണ്ടും തലമുറകളെ സ്വാധീനിച്ച മഹാപ്രതിഭയാണ് മൈക്കിള്‍ ജാക്‌സണ്‍. മൂണ്‍ വാക്ക് പോലെ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്ന നിലയിലുള്ള ചുവടുകള്‍. പ്രത്യേകമായി നിര്‍മിച്ച ഷൂ മാത്രമല്ല വേറെയും ചില സൂത്രങ്ങള്‍ മൈക്കിള്‍ ജാക്‌സന്റെ അസാധ്യമെന്ന് ലോകം കരുതിയിരുന്ന ആ നൃത്തച്ചുവടുകള്‍ക്ക് പിന്നിലുണ്ട്.
മുന്‍കരുതലുകളില്ലാതെ ജാക്‌സനെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ നട്ടെല്ലിനടക്കം അപകടകരമായ പരിക്ക് പറ്റാനുള്ള സാധ്യത ഏറെയാണെന്നാണ് ന്യൂറോ സര്‍ജന്മാരുടെ മുന്നറിയിപ്പ്. കഴിവും പ്രത്യേകമായി നിര്‍മിച്ച ഷൂവും മാത്രമല്ല ചില കണ്‍കെട്ട് വിദ്യകളും മൈക്കിള്‍ ജാക്‌സന്‍ ആ നൃത്തച്ചുവടിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.
സ്‌പെഷല്‍ ഇഫക്ടുകളും ചടുലമായ നൃത്തച്ചുവടുകളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമ്പന്നമായിരുന്നു മൈക്കിള്‍ ജാക്‌സന്റെ എണ്‍പതുകളില്‍ പുറത്തിറങ്ങിയ ആല്‍ബങ്ങള്‍. അന്നുവരെ അസാധ്യമെന്ന് കരുതിയിരുന്ന നൃത്തച്ചുവടുകളാണ് മൈക്കിള്‍ ജാക്‌സണ്‍ അവതരിപ്പിച്ചത്. അതിലൊന്നായിരുന്നു എവിടെയും തൊടാത്ത നിലയില്‍ 45 ഡിഗ്രിയോളം മുന്നോട്ട് വളഞ്ഞുകൊണ്ടുള്ള ആ നില്‍പ്പ്.
ഇന്ത്യക്കാരായ നിഷാന്ത് യാഗ്നിക്ക്, മഞ്ജുലാല്‍ ത്രിപാഠി, സന്ദീപ് മല്‍ഹോത്ര എന്നീ ന്യൂറോ സര്‍ജന്മാരാണ് മൈക്കിള്‍ ജാക്‌സന്റെ ഈ 45 ഡിഗ്രി നൃത്തച്ചുവടിനെക്കുറിച്ച് പഠിച്ചത്. ഒൻപത് വര്‍ഷം മുൻപ് അമ്പതാം വയസില്‍ അന്തരിച്ച മൈക്കിള്‍ ജാക്‌സനോടുള്ള ആരാധനയായിരുന്നു ഇതിനവരെ പ്രേരിപ്പിച്ചത്.
നൃത്തത്തില്‍ എത്രവലിയ മെയ്‌വഴക്കമുള്ള പ്രതിഭയാണെങ്കിലും പരമാവധി 25-30 ഡിഗ്രി മാത്രമേ വളയാന്‍ മനുഷ്യന് സാധിക്കൂ എന്നാണവരുടെ കണ്ടെത്തല്‍. ഇനിയാരെങ്കിലും അതില്‍ കൂടുതല്‍ ശ്രമിച്ചാല്‍ നട്ടെല്ലിനേല്‍ക്കുന്ന അപകടകരമായ പരുക്കിലായിരിക്കും ആ ശ്രമം അവസാനിക്കുകയെന്നും ഈ ന്യൂറോ സര്‍ജന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
1987ല്‍ പുറത്തിറങ്ങിയ സ്മൂത്ത് ക്രിമിനല്‍ എന്ന വിഡിയോയിലാണ് മൈക്കിള്‍ജാക്‌സന്‍ 45 ഡിഗ്രി മുന്നോട്ടുവളഞ്ഞുള്ള ആ ചുവടുവെക്കുന്നത്. അദ്ദേഹത്തിന്റെ ഷൂ തറനിരപ്പില്‍ ഉറച്ചു നിന്നുകൊണ്ടായിരുന്നു ആ പ്രകടനം. സഹനര്‍ത്തകരും ഈ ചുവട് വെക്കുന്നുണ്ടെങ്കിലും ഒരുപടി കൂടിയ നിലയിലായിരുന്നു എംജെയുടെ പ്രകടനം.
പ്രത്യേകം പേറ്റന്റ് നേടിയ ഷൂ ഉപയോഗിച്ചായിരുന്നു മൈക്കിള്‍ ജാക്‌സന്‍ ആ പ്രകടനം നടത്തിയത്. ഈ സ്റ്റെപ്പിന്റെ സമയത്ത് മാത്രം ഉപയോഗിക്കാവുന്ന ഷൂവില്‍ നിന്നും സ്റ്റേജിലേക്ക് നീളുന്ന ഒരു ആണിയാണ് രഹസ്യങ്ങളില്‍ പ്രധാനം. ഇതിനൊപ്പം കണങ്കാലിനെ പ്രത്യേകം സഹായിക്കുന്ന ഷൂവിന്റെ ഡിസൈനും ആ അദ്ഭുത ചുവടിന് കാരണമായി.
എന്നാല്‍ അത് മാത്രമല്ല മൈക്കിള്‍ ജാക്‌സനെ ആ അന്യഗ്രഹ ചുവടിന് സഹായിച്ചത്. സ്റ്റേജില്‍ നിന്നും തത്സമയം ബന്ധിപ്പിക്കാനാകുന്ന കാഴ്ച്ചകാര്‍ക്ക് അദൃശ്യമായ ചില കേബിളുകളും ആ നൃത്തച്ചുവടിന് പൂര്‍ണ്ണത നല്‍കി. പ്രതിഭയ്‌ക്കൊപ്പം ഇത്തരം ചില കണ്‍കെട്ടുവിദ്യകളുടെ സഹായത്തിലാണ് മൈക്കിള്‍ ജാക്‌സന്‍ തന്റെ ഏറ്റവും പ്രസിദ്ധമായ നൃത്തച്ചുവടുകള്‍ പരിപൂര്‍ണതയിലെത്തിച്ചതെന്നു ചുരുക്കം. ജേണല്‍ ഓഫ് ന്യൂറോ സര്‍ജറിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
ജാക്സൺ സംഗീത വീഡിയോകളുടെ രാജാവ് എന്നാണറിയപ്പെട്ടിരുന്നത്. ഓൾ മ്യൂസിക്കിന്റെ സ്റ്റീവ് ന്റെ വാക്കുകൾ പ്രകാരം ജാക്സൺ സംഗീത വീഡിയോയെ അവയുടെ സങ്കീർണ്ണമായ കഥ ഗതികളിലൂടെയും, ഡാൻസ് രീതികളിലൂടെയും, പ്രത്യേക ഇഫക്റ്റുകൾ വഴിയും, പ്രശസ്തരായ അതിഥികളുടെ പ്രത്യക്ഷപ്പെടൽ വഴിയും മറ്റും കലാരൂപമായും അതിനോടൊപ്പം ഒരു പരസ്യ ഉപകരണവുമാക്കി മാറ്റുകയും അതിലൂടെ വർണ്ണവിവേചനത്തിന്റെ അതിർവരമ്പുകൾ തകർക്കുകയും ചെയ്തു.ത്രില്ലറിനു മുൻപ് ജാക്സണു താൻ കറുത്തവനായതിനാൽ എംടിവി യിൽ തന്റെ വീഡിയോകൾക്ക് സംപ്രേക്ഷണം ഇല്ലായിരുന്നു. ഇദ്ദേഹത്തിന്റെ ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി വർണ്ണ വിവേചനത്തിന്റെ ഇത്തരം അതിർ വരമ്പുകൾ തകർക്കാനും ശൈശവ ദശയിലായിരുന്ന എംറ്റിവി ചാനലിന്റെ വളർച്ചയ്ക്കും കാരണമായി. ഇതിനു ശേഷം മറ്റു കറുത്ത വർഗക്കാരായ ഗായകരുടെയും പാട്ടുകൾക്ക് എംടിവിയിൽ നിന്നുള്ള അപ്രഖ്യാപിതമായ നിരോധനം ഒഴിവാക്കാനും ഇത് സഹായിച്ചു
ജാക്സന്റെ 'ത്രില്ലർ' പോലുള്ള ഹ്രസ്വ ചിത്രങ്ങൾ വളരെ ശ്രദ്ധിക്കപ്പെട്ടു. അതു പോലെ 'ബീറ്റ് ഇറ്റ് 'ലെ ഗ്രൂപ് ഡാൻസ് പതിവായി മറ്റുള്ളവരാൽ അനുകരിക്കപ്പെട്ടു.
ത്രില്ലർ ക്രമേണ ആഗോള പോപ്പ് സംസ്കാരത്തിന്റെ ഭാഗമാണ് മാറി. ഇന്ത്യൻ സിനിമകളിൽ മുതൽ ഫിലിപ്പീൻസ് ലെ ജയിലുകളിൽ വരെ ത്രില്ലർ വീഡിയോയും അതിലെ നൃത്ത ശൈലിയും എത്തപ്പെട്ടു.ത്രില്ലർ വീഡിയോ സംഗീത വീഡിയോകളുടെ വർദ്ധനവിനു കാരണമായിട്ടുണ്ട്. ഇത് പിന്നീട് ഏക്കാലത്തെയും 'ഏറ്റവും വിജയകരമായ സംഗീത വീഡിയോ' എന്ന പേരിൽ ഗിന്നസ് പുസ്തകംത്തിൽ ചേർക്കപ്പെട്ടു.
19 മിനിട്ട് ദൈർഘ്യമുള്ള "ബാഡ്" വീഡിയോ സംവിധാനം ചെയ്തത് മാർട്ടിൻ സ്കോർസെസെ ആയിരുന്നു. ജാക്സന്റെ മുമ്പുള്ള വീഡിയോകളിൽ കണ്ടിട്ടില്ലാത്ത ലൈംഗിക ഇമേജറിയും നൃത്തം ശൈലിയും തുടങ്ങിയത് ഈ വീഡിയോ മുതലായിരുന്നു. ഇടയ്ക്കിടെ തന്റെ നെഞ്ച്, ഉടൽ എന്നിവ തടവിയ ജാക്സൻ തന്റെ ജനനേന്ദ്രിയ ഭാഗത്ത് പിടിക്കുന്നതും ഇതിൽ കാണാമായിരുന്നു. ഈ വീഡിയോയിൽ വെസ്ലി സ്നൈപ്സ് ചെറിയ വേഷത്തിലെത്തിയിരുന്നു. ഈ വീഡിയോ മുതൽ ജാക്സന്റെ മിക്ക വീഡിയോകളിലും പ്രശസ്തരായ പലയാളുകളും കടന്നു വന്നിട്ടുണ്ട് (cameo). "സ്മൂത്ത് ക്രിമിനൽ" വീഡിയോയ്ക്ക് വേണ്ടി ജാക്സൺ ഗുരുത്വാകർഷണം മറികടന്ന്, നിൽക്കുന്ന കേന്ദ്രത്തിൽ നിന്ന് 45 ഡിഗ്രി കോണിൽ മുന്നോട്ട് ആഞ്ഞു നിൽക്കാനുള്ള സങ്കേതിക വിദ്യ കണ്ടു പിടിച്ചു.അങ്ങനെ മുന്നോട്ട് ഊന്നി നിൽക്കാൻ വേണ്ടി വേദിയിൽ കാൽ ഉറപ്പിച്ചു നിൽക്കാൻ വേണ്ടി ഒരു പ്രത്യേക ഷൂ വികസിപ്പിച്ചെടുത്തു. തുടർന്ന് ഈ ഷൂവിന് അമേരിക്കൻ നിർമ്മാണാവകാശം 5.255.452 (പേറ്റൻറ്) ലഭിച്ചു.
1988-ൽ എം.ടി.വി വീഡിയോ വാൻഗ്വാർഡ് പുരസ്കാരം നേടിയ ജാക്സന്റ 1980 വീഡിയോകൾക്കുള്ള അംഗീകാരമായി 1990-ൽ എം.ടി.വി വീഡിയോ വാൻഗ്വാർഡിന്റ സഹസ്രാബ്ദത്തിന്റെ കലാകാരൻ എന്ന ബഹുമതി നേടിയെത്തി. പിന്നീട് 1991 ൽ എം.ടി.വി വീഡിയോ വാൻഗ്വാർഡ് പുരസ്കാരം മൈക്കൽ ജാക്സൺ വീഡിയോ വാൻഗ്വാർഡ് പുരസ്കാരം എന്ന പേരിൽ പുനർനാമകരണം ചെയ്തു. 1991 നവംബർ 14 നു, ''ബ്ലാക്ക് ഓർ വൈറ്റ് " എന്ന ഗാനം അതിന്റെ സംഗീത വീഡിയോ സഹിതം പുറത്തിറങ്ങി. ഈ വീഡിയോ പിന്നിട് വളരെ വിവാദമായി മാറി. 27 രാജ്യങ്ങളിൽ ഒരേ സമയം പ്രദർശനം നടത്തിയ ഈ വീഡിയോ 50 കോടി ജനങ്ങളാണ് ടിവിയിൽ തത്സമയം വീക്ഷിച്ചത്. ലൈംഗികതയും അതുപോലെ അക്രമണ സ്വാഭാവവുമടങ്ങിയ ഇത് 14 മിനിട്ടു ദൈർഘ്യമേറിയതായിരുന്നു. ഈ ഭാഗങ്ങൾ പിന്നീട് ഒഴിവാക്കുകയും ജാക്സൻ മാപ്പു പറയുകയും ചെയതു. ജാക്സണോടു കൂടി മാക്കുലൈ കുശക്കിൻ, പിഗി ലിപ്റ്റൻ ,ജോർജ്ജ് വെൻഡറ്റ് എന്നിവർ ഈ വീഡിയോയിൽ അഭിനയിച്ചു. സംഗീത വീഡിയോകൾ മോർഫിംങ്ങ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങിയത് ഈ വീഡിയോ മുതലാണ്.
"റിമെമ്പർ ദ ടൈം" ജാക്സന്റെ ഒൻപത് മിനിറ്റിലും ദൈർഘ്യമേറിയ വീഡിയോകളിൽ ഒന്നാണ്. പുരാതന ഈജിപ്ത് ശൈലിയിൽ ചിത്രീകരിച്ച ഈ സംഗീത വീഡിയോയുടെ വിഷ്വൽ ഇഫക്ട് വളരെ ശ്രദ്ധയാകർഷിക്കുന്നായിരുന്നു. ജാക്സണെ കൂടാതെ പ്രശസ്ത ഹോളിവുഡ് താരം എഡി മർഫി, ഇമാൻ, മാജിക് ജോൺസൺ എന്നിവർ ഈ വീഡിയോയിൽ അണിനിരന്നു. വ്യത്യസ്തവും ശ്രമകരവുമായ നൃത്ത ശൈലികളും ഈ സംഗീത വീഡിയോയുടെ മറ്റൊരു പ്രത്യകതയാണ്. " ഇൻ ദ ക്ലോസറ്റ്" വീഡിയോ ജാക്സന്റെ ഏറ്റവും ലൈംഗികമായി പ്രലോഭിപ്പിക്കുന്ന ഒന്നായരുന്നു.ഇതിൽ ജാക്സൺ സൂപ്പർമോഡലായ നവോമി കാംപ്ബെല്ലുമായി ഇഴുകി ചേർന്ന് നൃത്തം ചെയ്യുന്നത് കാണാം .ഈ വീഡിയോ പിന്നീട് ഇതിന്റെ ലൈംഗികത കാരണം സൌത്ത് ആഫ്രിക്കയിൽ നിരോധിച്ചു.
സ്ക്രീം എന്ന ഗാനത്തിന്റെ വീഡിയൊ സംവിധാനം ചെയ്തത് മാർക്ക് റോംമ്നെക്ക് ആയിരുന്നു.1995 ൽ പുറത്തിറങ്ങിയ ഈ വീഡിയോ ജാക്സന്റെ ഏറ്റവും വിമർശക പ്രീതി പിടിച്ചുപറ്റിയ വീഡിയോകളിൽ ഒന്നായിരുന്നു. എംടിവി വീഡിയോ മ്യൂസിക്ക് അവാർഡിന്റെ ചരിത്രത്തിൽ ഏറ്റവും അധികം നാമനിർദ്ദേശം ലഭിച്ച സ്ക്രീം (11) , മൂന്നു പുരസ്കാരങ്ങൾ കരസ്ഥമാക്കി. പിന്നീട് അടുത്ത വർഷത്തെ ഗ്രാമി പുരസ്ക്കാര ചടങ്ങിൽ മികച്ച സംഗീത വീഡിയോ: ഹ്രസ്വ ചിത്രം വിഭാഗത്തിൽ ഗ്രാമി പുരസ്കാരം കരസ്ഥമാക്കി. 70 ലക്ഷം ഡോളർ ഉപയോഗിച്ചു നിർമ്മിച്ച ഈ വീഡിയോ ''എക്കാലത്തെയും ഏറ്റവും വിലയേറിയ സംഗീത വീഡിയോ '' എന്ന പേരിൽ ഗിന്നസ് പുസ്തകത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്.
1997-ൽ പുറത്തിറങ്ങിയ ''എർത്ത് സോങ്ങ് " വീഡിയോ വളരെ ചിലവേറിയതും വിമർശക പ്രീതി പിടിച്ചുപറ്റിയതുമായ ഒന്നാണ്. ഒരു ഗ്രാമി നാമനിർദ്ദേശം ലഭിച്ച ഈ ഗാനത്തിന്റെ വീഡിയോ പരിസ്ഥിതിയുമായി ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതകൾ, വനനശീകരണം, മലിനീകരണം, യുദ്ധത്തിന്റെ ചിത്രങ്ങളും കെടുതികളും പ്രത്യേക ഇഫക്റ്റുകൾ ഉപയോഗിച്ച് ചിത്രീകരിച്ച ഈ വീഡിയോ യുദ്ധങ്ങൾ അവസാനിക്കുന്നതും കാടുകൾ വളരുന്നതിലും അവസാനിക്കുന്നു. പിന്നീട് പുറത്തിറങ്ങിയ മൈക്കൽ ജാക്സന്റെ ഗോസ്റ്റ് എന്ന ചിത്രം കാൻ ചലച്ചിത്രോത്സവം ത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. ജാക്സനും സ്റ്റീഫൻ കിംങ്ങ് ഉം ചേർന്ന് എഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് സ്റ്റാൻ വിൻസ്റ്റൺ ആണ്. 38 മിനുട്ട് ദൈർഘ്യമുള്ള ഈ ചിത്രം ഏറ്റവും ദൈർഘ്യമേറിയ സംഗീത വീഡിയോ എന്ന പേരിൽ ഗിന്നസ് പുസതകത്തിൽ ചേർക്കപ്പെട്ടു.
2001 ൽ പുറത്തിറങ്ങിയ യു റോക്ക് മൈ വേൾഡ് പതിമൂന്നര മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു.പോൾ ഹണ്ടർ ആയിരുന്നു ഈ വീഡിയോ സംവിധാനം ചെയ്തത്. ഇതിൽ ജാക്സനോടു കൂടെ ക്രിസ് ടക്കർ ,മാർലൺ ബ്രാൻഡോ, മൈക്കൽ മാഡ്സൺ, ബില്ലി ഡ്രാഗോ എന്നിവർ അഭിനയിച്ചിട്ടുണ്ട്. ഈ വീഡിയോ എൻഎഎസി പി ഇമേജ് അവാർഡ് നേടിയിട്ടുണ്ട്.

No comments:

Post a Comment