ഇരയിമ്മൻതമ്പി
കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് ഇരയിമ്മൻ തമ്പി(1782 - 1856). സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു. തിരുവിതാംകൂറിലെ ആറ് ഭരണാധികാരികളെ സേവിക്കാൻ അദ്ദേഹത്തിനു സാധിച്ചു. കരുണ ചെയ്വാനെന്തു താമസം എന്ന പ്രസിദ്ധ കൃതി അദ്ദേഹം രചിച്ചതാണ്.
ജീവിതരേഖ
ചേർത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവർമ്മ തമ്പാൻറെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാർവ്വതിപ്പിള്ള തങ്കച്ചിയുടേയും പുത്രനായി രവി വർമ്മ തമ്പി 1783-ൽ തിരുവനന്തപുരത്തു[അവലംബം ആവശ്യമാണ്]ജനിച്ചു. അന്നത്തെ രാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമ്മയുടെസഹോദരനായിരുന്ന മകയിരം തിരുനാൾ രവിവർമ്മയുടെ മകളായിരുന്നു, പാർവതി പിള്ള തങ്കച്ചി. കാർത്തിക തിരുനാളാണ് രവിവർമ്മയ്ക്ക് ഇരയിമ്മൻ എന്ന ഓമനപേരിട്ടത്.
അദ്ദേഹത്തിന്റെ ആട്ടക്കഥകളായ കീചക വധവും ഉത്തരാ സ്വയംവരവും ഇരുപതാം വയസ്സിൽ രചിച്ചതാണ്.
ഓമന തിങ്കൾ കിടാവോ..
നല്ല കോമള താമര പൂവോ... (2)
പൂവിൽ വിരിഞ്ഞ മധുവോ..പരി..
പൂർണേന്തു തന്റെ നിലാവോ...
പുത്തൻ പവിഴ കൊടിയോ..ചെറു..
തത്തകൾ കൊഞ്ചും മൊഴിയോ....
ചാഞ്ചാടിയാടും മയിലോ...മൃദു..
പഞ്ചമം പാടും കുയിലോ...
തുള്ളും ഇളമാൻ കിടാവോ...ശോഭ..
കൊള്ളിന്നോരന്നക്കൊടിയോ..
ഈശ്വരൻ തന്ന നിധിയോ..
പരമേശ്വരി ഏന്തും കിളിയോ...
പാരിജാതത്തിൻ തളിരോ..എന്റെ
ഭാഗ്യദൃമത്തിൻ ഭലമോ..
വാത്സല്യ രത്‌നത്തേ വയ്പ്പാൻ..
മമ..വച്ചോരു കാഞ്ചന ചെപ്പോ...
ദൃഷ്ട്ടിക്കു വെച്ചോരമൃതോ...
കൂരിരുട്ടത്തു വച്ച വിളക്കോ....
കീർത്തിലതക്കുള്ള വിത്തോ...
എന്നും കേടൂവരാതുള്ള മുത്തോ...
ആർത്തി തിമിരം കളവാനുള്ള...
മാർത്താണ്ട ദേവപ്രഭയോ...
സുക്തിയിൽ കണ്ട പൊരുളോ...അതി..
സൂക്ഷമമാം വീണാരവമോ..
വമ്പിച്ച സന്തോഷ വാല്ലി തന്റെ..
കൊമ്പത്തു പൂത്ത പൂവല്ലീ..
പിച്ചകത്തിൻ മലർച്ചെണ്ടോ..
നാവിൻ..ഇച്ചനൽക്കുന്ന കൽക്കണ്ടോ...
പൂമാനമേറ്റൊരു കാറ്റോ..ഏറ്റം..
പൊന്നിൽ തെളിഞ്ഞുള്ള മാറ്റോ...
കാച്ഛിക്കുറുക്കിയ പാലോ...
നല്ല ഗന്ധമേഴും പനിനീരോ...
നന്മ വിളയും നിലമോ.. ബഹു..
ധർമ്മങ്ങൾ വാഴും ഗൃഹമോ...
ദാഹം കളയും ജലമോ..മാർഗ..
ഖേദം കളയും തണലോ..
വാടാത്ത മല്ലിക പൂവോ..ഞാനും..
തേടി വച്ചുള്ള ധനമോ...
കണ്ണിനു നല്ല കണിയോ..
മമ കൈവന്ന ചിന്താമണിയോ...
ലക്ഷ്മീ ഭഗവതി തന്റെ..തിരു..
നെറ്റിയിലിട്ട കുറിയോ..
എന്നുണ്ണി കൃഷ്‌ണൻ ജനിചോ..പാരി..
ലിങ്കനെ വേഷം ധരിച്ചോ...
ലാവണ്യ പുണ്യ നദിയോ..ഉണ്ണി..
കാർവർണ്ണൻ തന്റെ കാളിയോ..
പത്മനാഭൻ തൻ കൃപയോ..ഇനി..
ഭാഗ്യം വരുമ്മ വഴിയോ...
എന്ന ലോക പ്രശസ്ത
താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്. സ്വാതി തിരുന്നാൾ ജനിച്ചപ്പോൾ സ്വാതി തിരുന്നാളിന്റെ അമ്മയായ റാണി ഗൌരി ലക്ഷ്മി ഭായിക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. സ്വാതി തിരുനാൾ തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണിതെഴുതിയതെന്നു പറയപ്പെടുന്നു. പ്രാണനാഥനെനിക്കുനൽകിയ പരമാനന്ദ രസത്തെ എന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചത് അദ്ദേഹം തന്നെ. നാരായണീയം ആദ്യമായി അച്ചടിച്ചതും അദ്ദേഹം തന്നെയാണ്.

കീർത്തനങ്ങൾ
ഓമനത്തിങ്കൾ കിടാവോ - കുറഞ്ചി, ആദി (താരാട്ട്)
ശ്രീമന്തന്തപുരത്തിൽ വാഴും - കുമ്മി (നാടോടിപ്പാട്ട്)
കരുണചെയ്‌വാനെന്തു താമസം, കൃഷ്ണാ. - ശ്രി, ചെമ്പട (ഗുരുവായൂരപ്പനെക്കുറിച്ച്)
അടിമലരിണ തന്നെ കൃഷ്ണാ - മുഖരി, (ഗുരുവായൂരപ്പനെക്കുറിച്ച്)
പാർത്ഥസാരഥേ - മാഞ്ജി, ഏകം (അമ്പലപ്പുഴ കൃഷ്ണനെക്കുറിച്ച്)
പാഹിമാം ഗിരിതനയേ (ശിവനെക്കുറിച്ച്)
പരദേവതേ നിൻപാദ ഭജനം
ഏതു രസവും സാഹിത്യവുമായി സംഗമിപ്പിച്ച് സംഗീതത്തിന്റെ മാധുര്യം പകരാൻ ഇരയിമ്മൻ തമ്പിയ്ക്കുള്ള പ്രത്യേക കഴിവു അദ്ദേഹത്തിന്റെ ഏതു രചനയിലും കാണാം. വർണ്ണം പാദം എന്നീ വിഭാഗ്ഗങ്ങളിലും അദ്ദേഹം മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. വർണ്ണങ്ങളുടെ ഗണത്തിൽ ‘മനസ്സിമേ പരിതാപം’, ‘അംബഗൌരി’, തുടങ്ങിയവ പ്രശസ്തമാണ്.
ആട്ടക്കഥകൾ
കീചക വധം,
ഉത്തരാ സ്വയംവരം,
ദക്ഷയാഗം
മറ്റു രചനകൾ
സുഭദ്രാപഹരണം കൈകൊട്ടിക്കളിപ്പാട്ട്,
മുറജപപാന
നവരാത്രി പ്രബന്ധം
രാസക്രീഡ
രാജസേവാക്രമം മണിപ്രവാളം
വസിഷ്ഠം കിളിപ്പാട്ട്
സംസ്കൃതത്തിൽ ഇരുപത്തിഎട്ടും മലയാളത്തിൽ അഞ്ചും കീർത്തനങ്ങളും അഞ്ചു വർണ്ണങ്ങളും ഇരുപത്തി രണ്ടു പദങ്ങളും അദ്ദേഹത്തിന്റേതായി തിരിച്ചറിഞ്ഞിടുണ്ട്.
അദ്ദേഹം എഴുപത്തിനാലു വയസ്സുവരെ ജീവിച്ചിരുന്നു.
ഇന്ന്
നടുവിലകം കോവിലകം ഭാഗം വെച്ചപ്പോള്‍ വീതം കിട്ടിയവര്‍ അത് വില്‍ക്കുവാന്‍ ശ്രമം നടത്തിയിരുന്നു. 1996 ല്‍ കുറച്ച് ഭാഗം പൊളിക്കുകയും ചെയ്തു. എന്നാല്‍ നടുവിലകം കോവിലകത്തെ ഇളമുറക്കാരിയായ രുഗ്മിണി തങ്കച്ചി നിയമയുദ്ധത്തിലൂടെ ഇരയിമ്മന്‍ തമ്പിയുടെ കോവിലകം സംരക്ഷിച്ച് നിലനിര്‍ത്തി. തുടര്‍ന്ന് സമാനമനസ്‌ക്കരായ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ട്രസ്റ്റ് രൂപീകരിക്കുകയുണ്ടായി. പിന്നീട് പുരാവസ്തുവിന്റെ മേല്‍നോട്ടത്തിലായി ഈ സ്മാരകം. ഇരയിമ്മന്‍ ഉപയോഗിച്ചിരുന്ന താളിയോലഗ്രന്ഥം, കസേര, മെതിയടി എന്നിവ നടുവിലകം കോവിലകത്ത് അവശേഷിപ്പുകളായിട്ട് സൂക്ഷിച്ചിട്ടുണ്ട്.
കോവിലകത്തിന്റെ നവീകരണത്തിനായി ഇപ്പോൾ
85 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത്. പഴമ തെല്ലും കൈവിടാതെയാണ് സ്മാരകം നിര്‍മ്മിക്കുന്നത്. എട്ടുകെട്ട് കോവിലകത്തിന്റെ അടിത്തറ നിലനിറുത്തിക്കൊണ്ട് മേല്‍ക്കൂരയും മറ്റും നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പൂര്‍ണ്ണമായും തേക്കിന്‍തടിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാനും പിന്‍മുറക്കാരനുമായ കൃഷ്ണവര്‍മ്മ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സ്മാരകം അടുത്തമാസം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നതോടെ താരാട്ടുപാട്ടിന്റെ ഉപജ്ഞാതാവിന് ചേര്‍ത്തലയില്‍ നിത്യസ്മാരകം യാഥാര്‍ത്ഥ്യമാകും.

No comments:
Post a Comment