Tuesday, 19 June 2018

നാവിക ചരിതം




നാവിക ചരിതം ഭാഗം മൂന്ന്...
1947 ൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാജ്യം വിഭജിക്കുന്നതിന്റെ ഭാഗമായി റോയൽ ഇന്ത്യൻ നേവിയുടെ കുറച്ച് കപ്പലുകൾ റോയൽ പാക്കിസ്ഥാൻ നേവിയായി മാറി. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടെങ്കിലും റോയൽ ഇന്ത്യൻ നേവിയിലെ ഫ്ളാഗ് ഓഫീസർമാരിൽ പലരും റോയൽ ഇന്ത്യൻ നേവിയിലും റോയൽ പാക്കിസ്ഥാൻ നേവിയിലും ആയി തന്നെ തുടർന്നു. ഭാരതത്തിനെ വിഭജിച്ചത് പോലെ തന്നെ സൈന്യത്തെയും രണ്ടായി പകുത്തു. HMIS Tir ഉം HMIS Khukhri യും ഇന്ത്യക്ക് ലഭിച്ചപ്പോൾ HMPS ഷംസീറും ധനുഷും പാകിസ്ഥാന്റെ ഫ്രണ്ട് ലൈൻ ഫ്രിഗേറ്റു (Frigate) കളായി.
1950 ജനുവരി 26 ന് ഭാരതം റിപബ്ളിക് ആയപ്പോൾ റോയൽ ഇന്ത്യൻ നേവി ഇന്നത്തെ ഇന്ത്യൻ നേവി ആയി. അതും കഴിഞ്ഞ് എട്ടു വർഷം കഴിഞ്ഞാണ് ഒരു ഭാരതീയൻ (vice Adm ആർ ഡി ഖട്ടാരി ) നാവിക സേനയുടെ തലപ്പത്ത് വരുന്നത്.. ഫലത്തിൽ സ്വാതന്ത്ര്യം കിട്ടി 11 വർഷങ്ങൾക്ക് ശേഷവും ഭാരതീയ നാവിക സേന കോളോണിയൽ അധിവാഴ്ച്ചയിൽ ആയിരുന്നെന്ന് സാരം.
ഭാരതീയ നാവിക സേനയുടെ ആദ്യ യുദ്ധം. ഓപ്പറേഷൻ വിജയ് - 1961
..........................................................................................
1961 ൽ ഗോവയെ പോർച്ചുഗീസുകാരുടെ പക്കൽ നിന്നും പിടിച്ചെടുക്കാൻ നടത്തിയ മൂവ് മെൻറ് ആണ് ഓപ്പറേഷൻ വിജയ്. നാല് പോർച്ചുഗീസ് കപ്പലുകൾ യുദ്ധത്തിൽ എതിരിടാൻ എത്തി എങ്കിലും യുദ്ധ പ്രഖ്യാപന ശേഷം മൂന്നെണ്ണം ഓടി ഒളിച്ചു. അവശേഷിച്ച NRP Afonso de Albuquerque എന്ന കപ്പലിനെ INS Betwa യും INS Beas ഉം ചേർന്ന് തകർത്തു. ആ പോർച്ചു ഗീസ് കപ്പലിന്റെ ചില അവശിഷ്ടങ്ങൾ ഇന്നും മുംബൈയിൽ സൂക്ഷിച്ചുണ്ട്. ബാക്കി തൂക്കി വിറ്റു.
ഇതിനിടയ്ക്ക് 1957 ൽ ഇന്ത്യ ബ്രിട്ടനിൽ നിന്നും പകുതി പണിത HMS ഹെർക്കുലീസ് വാങ്ങിയിരുന്നു. അതിന്റെ ക്രയ വിക്രയങ്ങളിലെ വിവാദങ്ങളെ കുറിച്ച് 2019 ജൂലൈ 31 ന് ശേഷം എഴുതാം. 1961 ൽ ഹെർക്കുലീസ് INS വിക്രാന്ത് എന്ന പേരിൽ പൂർണ്ണമായി പണിത് കമ്മീഷൻ ചെയ്തു. ആശ്ചര്യപ്പെടേണ്ട വിഷയം എന്തെന്നാൽ ഇന്ന് ഇന്ത്യൻ ഓഷ്യൻ റിജിയണിലെ വൻ ശക്തി ആയ ചൈന പോലും ഒരു വിമാന വാഹിനി കപ്പൽ സ്വന്തമാകുന്നത് 2012ൽ ആണ്. പാക്കിസ്ഥാന് ഇന്നും ഇല്ല. അങ്ങനെ സ്വന്തമായി വിമാനവാഹിനി കപ്പലുള്ള സ്വന്തമായി അഡ്മിറൽ ഉള്ള വൻ നാവിക ശക്തി ആയി ഇന്ത്യ മാറി ( നോട്ട്: അഡ്മിറൽ ഉണ്ടാകാൻ ഫ്ളീറ്റിൽ ഒരു വിമാന വാഹിനി കപ്പൽ എങ്കിലും വേണം). തിരുവനന്തപുരത്ത് മ്യൂസിയം വളപ്പിലുള്ള ആലീസ് വിമാനങ്ങൾ പറന്നുയർന്നിരുന്നത് വിക്രാന്തിൽ നിന്നാണ്...
1964ൽ തുടങ്ങിയ ഇന്ദിരയുടെ ഭരണകാലം ഇന്ത്യൻ നാവികസേനയുടെ സുവർണ്ണകാലം എന്ന് വിശേഷിപ്പിക്കാം. ഇന്ത്യൻ നാവികസേനയുടെ പത്തിലൊന്ന് ശക്തി പോലും ഇല്ലാതിരുന്ന പാക്കിസ്ഥാൻ 1963ൽ തന്നെ മുങ്ങി കപ്പൽ അമേരിക്കയിൽ നിന്നും സ്വന്തമാക്കിയപ്പോൾ (PNS ഗാസി) ഇന്ത്യ മുങ്ങി കപ്പലില്ലാത്ത നാവിക സൈന്യ വ്യൂഹമായിരുന്നു. ആഴങ്ങളിലെ യഥാർത്ഥ പോരാളി ഒരു നാവിക വ്യൂഹത്തിന് അതിന്റെ മുങ്ങി കാലുകൾ ആണ്. അത് തന്നെയാണ് ഒരു നാവിക സേനാ വ്യൂഹത്തിന്റെ ശക്തിയും ദൗർബല്യവും. 1967ൽ ഇന്ത്യ ആദ്യ കൽവരി ക്ളാസ് മുങ്ങി കപ്പൽ റഷ്യയിൽ നിന്നും സ്വന്തമാക്കി. യു എസ്- റഷ്യ പടലപിണക്കം ഇന്ത്യൻ സൈനിക ശക്തിയെ വളർത്താൻ ഒരു പാട് സഹായിച്ചു.അന്നത്തെ കാലത്തെ റഷ്യൻ കപ്പലുകൾ ഇന്ത്യൻ നേവിക്ക് ശക്തി തന്നെ ആയിരുന്നു. കൂടാതെ നാവികരുടെ ശമ്പള വ്യവസ്ഥയിൽ അടി മുടി മാറ്റം കൊണ്ട് വന്നത് ഇന്ദിരാഗാന്ധി ആണ്.
1965 ലെ യുദ്ധത്തിൽ നാവിക സേനക്ക് വലിയ റോളില്ല.
1971ലെ യുദ്ധത്തിന്റെ ത്രസിപ്പിക്കുന്ന കഥ നാളെ.ഇന്ത്യൻ നാവിക സേനാ വ്യൂഹം സംഹാര താണ്ഡവമാടിയത് ആ യുദ്ധത്തിൽ മാത്രമാണ്....

No comments:

Post a Comment