Wednesday 20 June 2018

സമയം എപ്പോഴും 10:10 കാണിക്കുന്നതെന്താണെന്ന്



സമയം എപ്പോഴും 10:10 കാണിക്കുന്നതെന്താണെന്ന്

വാച്ചിന്റെയും ക്ലോക്കിന്റെയും പരസ്യങ്ങളില്‍ സമയം എപ്പോഴും 10:10 കാണിക്കുന്നതെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇതിന് പല ഉത്തരങ്ങളും പലപ്പോഴും നിങ്ങള്‍ കേട്ടിട്ടുണ്ടാകും.
എന്നാല്‍ പരസ്യ നിര്‍മ്മാതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായമാണുള്ളത്.
വാച്ചുമായി ബന്ധപ്പെട്ടുള്ള ഏതാണ്ട് എല്ലാ പരസ്യത്തിലും സമയം 10:10 ആയിരിക്കും സെറ്റ് ചെയ്തിട്ടുണ്ടാകുക. ഷോപ്പിങ് സൈറ്റുകളില്‍ ഒരു ടൈംപീസെങ്കിലും ഈ സമയം തെറ്റി നല്‍കിയത് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.റോലക്‌സ്, ടാഗ് ഹ്യുയര്‍, ബ്രെയ്റ്റ്‌ലിംഗ്, ടൈറ്റന്‍, ഫാസ്ട്രാക്ക്, ടൈമെക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം വാച്ചുകളുടെ ചിത്രത്തില്‍ 10:10 എന്ന സമയമാണ് ഉപയോഗിക്കുന്നതെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഇത് ഇപ്പോള്‍ ഒരു സ്‌മൈലി പോലെയായി കഴിഞ്ഞു
ആദ്യ കാലഘട്ടങ്ങളില്‍ ഇത് 8:20 ആയിരുന്നു. പിന്നീടാണ് മാറ്റമുണ്ടായത്. അതിന് ഒരു കോപഭാവമാണെന്നും വാച്ചുകള്‍ വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നില്ലെന്നതുമായിരുന്നു ഒഴിവാക്കാനുള്ള കാര്യം. 10:10 ആയതോടെ ഹാപ്പിനെസ് എന്നതായി മാറിയെന്നാണ് കമ്പനികള്‍ പറയുന്നത്.
10:10 എന്ന സമയം ബ്രാന്‍ഡ് പേര് കാണുന്നതിനും സെക്കന്റഡറി ഡയല്‍സ് കാണുന്നതിനും തടസമുണ്ടാക്കുന്നില്ലെന്നതാണ് കാഴ്ചയ്ക്കുണ്ടായ ഗുണം. ബ്രാന്‍ഡ് പേരിന് വല്ലാത്തൊരു ആകര്‍ഷണവും ഈ ലുക്കില്‍ ലഭിക്കുന്നു.
നല്ല ഭംഗി തോന്നാനായി സെക്കന്റ് സൂചി 35ല്‍ ആണ് സെറ്റ് ചെയ്യാറുള്ളതും.
മറ്റ് സമയം സെറ്റ് ചെയ്താലും ഈ ഭംഗിയൊക്കെ നേടാമെന്നിരിക്കെ 10:10ന് മാറ്റമില്ലാത്തതെന്തെന്ന് പലരും സംശയിക്കും. യഥാര്‍ത്ഥ കാരണം ഇതാണ്.
സൂചികള്‍ ഇത്തരത്തില്‍ അടുക്കുമ്പോള്‍ ലഭിക്കുന്ന ' V ' ചിഹ്നം. വിക്ടറിയുടെ പ്രതീകം. വിജയത്തിന്റെ ചിഹ്നം. നാം കൈവിരല്‍ കൊണ്ടു പോലും V ചിഹ്നം ഉര്‍ത്തുമ്പോള്‍ കമ്പനിക്കാര്‍ ഇത്രയും തുക മുടക്കുന്ന പ്രോഡക്ടിന് ഒരു ശുഭാരംഭം എന്നു കരുതുന്നതില്‍ തെറ്റ് പറയാനാവില്ല. ഇമോഷണല്‍ മാര്‍ക്കറ്റിംഗ് ട്രിക്ക് എന്നോ ഗിമിക്ക് എന്നോ ഒക്കെ പറയാം.കൂടാതെ 10:10 ല്‍ സൂചി നില്‍ക്കുമ്പോള്‍ ചിരിക്കുന്ന മുഖത്തിന് സമാനമാണെന്നതും മറ്റൊരു കാരണമാണ്

No comments:

Post a Comment