Wednesday 20 June 2018

പന്ത്രണ്ടുകിലോമീറ്റര്നദി പുനരുജ്ജീവിപ്പിച്ച കഥ





ഏഴുനുറോളംആള്‍ക്കാര്‍നാല്‍പ്പതുദിവസംകൊണ്ടു പന്ത്രണ്ടുകിലോമീറ്റര്നദി പുനരുജ്ജീവിപ്പിച്ച കഥ
ലോകത്തില്‍ എല്ലയിടങ്ങ്ളിലും നദി മരിച്ചകൊണ്ടിരുന്നപ്പോള്‍ കേരളത്തില്‍ ഒരു നദി പുനര്‍ജനിക്കുന്നു വേറെയെങ്ങുമ്മല്ല ആലപ്പുഴജില്ലയിലെ കയ്യേറ്റക്കാരുടെ പിടിയിലമര്‍ന്ന് മരണത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കുട്ടമ്പേരൂര്‍ ആറ് പുനര്‍ജനിച്ചു. ബുധനൂർ പഞ്ചായത്തിന്റെ തെക്ക് ഉളുന്തിയിലെ പള്ളിക്കടവ് എന്ന സ്ഥലത്ത് അച്ചൻകോവിലാറിൽ നിന്നാണ് തുടക്കം. ഉളുന്തി, കാരാഴ്മ, കുട്ടമ്പേരൂർ, ബുധനൂർ വഴി സഞ്ചരിച്ച് പരുമലയ്ക്കടുത്ത് പാണ്ടനാട് പഞ്ചായത്തിലെ ഇല്ലിമല മൂഴിക്കൽ എന്ന ഭാഗത്ത് പമ്പാനദിയിലേക്ക് ഇത് ചേരും. പമ്പാ-അച്ചന്‍ കോവില്‍ ആറുകളെ തമ്മില്‍ ബന്ധിപ്പിച്ച് ഒഴുകുന്ന കുട്ടമ്പേരൂര്‍ ആറിന് ഏകദേശം 12 കിലോമീറ്റര്‍ നീളവും 40 മുതല്‍ 120 മീറ്റര്‍ വരെ വീതിയുമാണുള്ളത്. പൂര്‍ണ്ണമായും ബുധനൂര്‍ പഞ്ചായത്തിന്റെ പരിധിയിലാണ് റവന്യൂ റിക്കാര്‍ഡ് പ്രകാരമുള്ളത്. കുട്ടമ്പേരൂര്‍ ആറിന്റെ മറ്റൊരു പ്രത്യേകത ഇത് തെക്കോട്ടും വടക്കോട്ടും ഒഴുകുന്നു. പമ്പയാറ്റിലാണ് കൂടുതല്‍ വെള്ളമെങ്കില്‍ ആറ് തെക്കോട്ടൊഴുകുകയുംഅച്ചന്‍കോവിലാറ്റില്‍ വെള്ളം കൂടുതലായാല്‍ ആറിന്റെ ഒഴുക്ക് വടക്കോട്ടായിരിക്കും അതിനാല്‍ ‘ഇരുതലമൂരി’, ‘കായംകുളം വാള്‍’ എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു
തിരുവിതാംകൂറിലെ ഒരു രാജ്ഞി ഇതുവഴി പല്ലക്കില്‍ പോയപ്പോള്‍ പകിട കളിച്ചുകൊണ്ടിരുന്ന കര്‍ഷകര്‍ കല്ലെടുത്തെറിഞ്ഞുവത്രെ. അന്ന് കര്‍ഷകര്‍ കൃഷിയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ആശ്രയിച്ചിരുന്നത് അല്‍പ്പം മാറിയുള്ള ഉത്തരപ്പള്ളിയാറിനെയായിരുന്നു. കര്‍ഷകരോട് പ്രതികാരം ചെയ്യണമെന്നുറച്ച റാണി ഉത്തരപ്പള്ളിയാര്‍ മണ്ണിട്ട് മൂടി. അതോടെ കൃഷി മുന്നോട്ട് കൊണ്ടുപോവാന്‍ കര്‍ഷകര്‍ക്ക് വേറെ നിവൃത്തിയില്ലെന്ന് വന്നു. അപ്പോള്‍ ഉത്തരപ്പള്ളിയാറിന് പകരം വെട്ടിയെടുത്ത ആറാണ് കുട്ടമ്പേരൂരാര്‍ എന്നാണ് ഐതിഹ്യമാലയിലെ പറയപ്പെടുന്നത്.
ചരിത്രകാരന്‍ ഡോ.എം.ജി. ശശിഭൂഷണ്‍അഭിപ്രായത്തില്‍ പമ്പ-അച്ചന്‍കോവില്‍ ആറുകളുടെ കൈവഴിയായി ഒഴുകുന്ന കുട്ടമ്പേരൂര്‍ ആറ് 2000വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യനാല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന്ക്രിസ്തുവര്‍ഷത്തിനും മുന്‍പ് പരുമല-പാണ്ടനാട് അതിര്‍ത്തിയില്‍ പമ്പാനദിയില്‍ നെല്‍ക്കിണ്ട എന്ന പേരില്‍ ഒരു തുറമുഖ കേന്ദ്രം ഉണ്ടായിരുന്നു. ഇവിടേയ്ക്ക് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും പായ്കപ്പലുകളില്‍ ചരക്കുകള്‍ എത്തിയിരുന്നു. ഇത്തരത്തില്‍ നാക്കടയെയും ഉളുന്തിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്പല്‍ചാലായിരുന്നു കുട്ടംമ്പേരൂര്‍ ആറെന്ന് രാജഭരണക്കാലത്ത് പാടശേഖരങ്ങളിലേയ്ക്ക് വെള്ളം എത്തിക്കുന്നതിനായി നിരവധി തോടുകളും നിര്‍മിച്ചിരുന്നു. ഇവയില്‍ പ്രധാനപ്പെട്ടവയായിരുന്നു ഇരട്ടപ്പന മുണ്ടാര്‍തോട്, കാലായ്ക്കല്‍തോട്, ഇല്ലിമല തോട്, വേട്ടുവക്കേരി തോട് എന്നിവ. ഏകദേശം 40 മീറ്റര്‍ വീതിയുണ്ടായിരുന്ന ഈ മൂന്ന് പ്രധാന തോടുകള്‍ വഴിയും പണ്ട് കാലത്ത് ചരക്ക് ഗതാഗതം നല്ലനിലയില്‍ നടന്നിരുന്നു. ഇതിനായി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് കുട്ടമ്പേരൂര്‍ ആറിനെയായിരുന്നു.
കൂടാതെ പമ്പാനദിയിലെ ആറന്‍മുളയില്‍ നടക്കുന്ന ഉത്തൃട്ടാതി ജലമേളയില്‍ പങ്കെടുക്കുന്ന ചെന്നിത്തല പള്ളിയോടം ചെന്നിത്തലയില്‍ നിന്നും കുട്ടമ്പേരൂര്‍ ആറുവഴി പമ്പാനദിയില്‍ എത്തിച്ചേര്‍ന്നാണ് ജലമേളയില്‍ പങ്കെടുക്കുന്നത്
അറുന്നൂറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ആകാലങ്ങളില്‍ ആറിന്റെ ഇരുകരകളിലുമായി താമസിച്ചിരുന്നത്. അത്രകണ്ട് മത്സ്യ സമ്പത്തുണ്ടായിരുന്നു. ഈ ആറ്റില്‍ മത്സ്യബന്ധനം നടത്തിയാണ് അവര്‍ ജീവിച്ചിരുന്നത്. രാജഭരണകാലത്ത് തന്ത്രപ്രധാനമായ ജലമാര്‍ഗയാത്രകളും ഇപ്പോഴുള്ള എണ്ണയ്ക്കാട് കൊട്ടാര നിര്‍മാണത്തിന് തടി ഉരുപ്പടികള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ എത്തിച്ചതും ഈ ആറ്റിലൂടെയായിരുന്നു. ആലപ്പുഴയില്‍നിന്നും കേവു വള്ളങ്ങളില്‍ പലചരക്കുകളും തുണികളും മേഖലകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ എത്തിക്കുന്നതും ബുധനൂര്‍, മാന്നാര്‍, ചെന്നിത്തല പഞ്ചായത്തുകളിലെ നെല്‍കൃഷിക്കാവശ്യമായ ജലസേചനത്തിനുമാണ് ഉപയോഗിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കരിമ്പ് കൃഷിയായിരുന്നു ഇവിടുത്തെ പ്രധാന ജീവിതോപാധി. തിരുവല്ലയിലെ പമ്പാ ഷുഗര്‍ മില്ലും മന്നം ഷുഗര്‍ മില്ലും ഓണാട്ടുകരയിലെ കരിമ്പ് കര്‍ഷകരും തങ്ങളുടെ പ്രതാപകാലത്ത് ഏറെ ആശ്രയിച്ചിരുന്നത് കുട്ടമ്പേരൂരാറിനെയായിരുന്നു. പിന്നീട് പഞ്ചസാര ഫാക്ടരികള്‍ ഇല്ലാതായി. ക്രമേണ കരിമ്പ് കൃഷിയും നിലച്ചു. ഇതോടെ ആറിന്റെ ദുരിതകാലവും തുടങ്ങി..
അച്ചന്‍കോവിലാറും കുട്ടമ്പേരൂര്‍ ആറും ചേരുന്ന കുട്ടമ്പേരൂര്‍ ആറിന്റെ നദീമുഖമായ ഉളുന്തിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒറ്റസ്ലാബില്‍ ചെറിയപാലം പണിതതോടുകൂടി ആറിന്റെ മരണത്തിനും തുടക്കം കുറിച്ചു. പിന്നീട് ഗ്രാമം നെല്‍പ്പുരകടവില്‍ ആംബുലന്‍സ് പാലം പണിതതോടുകൂടി ആറ്റിലെ ഒഴുക്ക് ക്രമേണ കുറയുവാനും തുടങ്ങി. അശാസ്ത്രീയമായ നാല് പാലങ്ങള്‍കൂടി വന്നതോടെ ഒഴുക്കുനിലച്ചു. ഒഴുക്ക് കുറഞ്ഞ ആറിന്റെ തീരങ്ങള്‍ സ്വകാര്യവ്യക്തികള്‍ കയ്യേറിയതോടെ ആറ് തോടായി ചുരുങ്ങുകയായിരുന്നു. ഒഴുക്കില്ലാതായ ആറിനെ പോളകളാണ് ആദ്യം മൂടുന്നത്. മണ്ണടിഞ്ഞുണ്ടായ തിട്ടകളും അവയ്ക്ക മുകളില്‍ കിളിര്‍ത്ത പുല്ലുകളും പടലങ്ങളും ഇത് മുതലെടുത്തുകൊണ്ട് കൂടുതലായി നടത്തപ്പെട്ട കയ്യേറ്റങ്ങളും ആറിനെ ഇല്ലാതാക്കി. ആറിലെ പശിമയുള്ള മണ്ണ് അങ്ങനെ ഓട്ടുപാത്ര നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങി.
തുടര്‍ന്ന് ഇതുവഴിയുള്ള ചരക്ക് ഗതാഗതം നിലയ്ക്കുകയും ആറ്റില്‍ നിന്ന് ആരംഭിക്കുന്ന പ്രധാനതോടുകളും നാശത്തിലേയ്ക്ക് നീങ്ങുകയും ചെയ്തു. ക്രമേണ ചെന്നിത്തല, മാന്നാര്‍ പഞ്ചായത്തുകളുടെ കിഴക്കന്‍ മേഖലയിലേയും ബുധനൂര്‍ പഞ്ചായത്തിലേയും നെല്‍കൃഷിയുടെ നിലനില്‍പ്പും അപകടത്തിലായി. . കുടിവെള്ളത്തിന് ദൗര്‍ലഭ്യം നേരിട്ടിട്ടില്ലാത്ത ഈ പഞ്ചായത്ത് നിവാസികള്‍ കിണറുകളുടെ മൂന്നും നാലും റിങ്ങുകള്‍ ഇറക്കേണ്ടി വന്നത് സമീപകാല സംഭവം. ആറിനെ ഇല്ലാതാക്കുക വഴി അവനവന്റെ ജീവിതത്തെ തന്നെ ഇല്ലാതാക്കുകയാണെന്ന തിരിച്ചറിവ് നാട്ടുകാരില്‍ ഉടലെടുക്കാന്‍ ഇതെല്ലാം കാരണമായി. കൂടാതെ ചെന്നിത്തല പള്ളിയോടത്തിനും സുഗമമായി ആറന്മുള ജലമേളയില്‍ പങ്കെടുക്കാന്‍ കഴിയാതെയും വന്നു. തുടര്‍ന്ന് പള്ളിയോടം ഭാരവാഹികള്‍ ആറ് സംരക്ഷിക്കണമെന്ന ആവശ്യവുമായി രംഗത്ത് വരികയും ഇതിന് കര്‍ഷകരും നാട്ടാകാരും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. . 2012 മുതല്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. 2014ല്‍ ആറിന്റെ യഥാര്‍ത്ഥ വിസ്തീര്‍ണമളക്കാനും, കയ്യേറ്റങ്ങളുടെ കണക്കുകള്‍ രേഖപ്പെടുത്താനുമായി സര്‍വേ ആരംഭിച്ചു. എന്നാല്‍ സര്‍വേ തുടങ്ങിവച്ചതല്ലാതെ മുന്നോട്ട് പോയില്ല. ഇതിന് സമാന്തരമായി ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്ത് ആറ് നവീകരണ ഉദ്ഘാടനവും നടത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി ആറ് വൃത്തിയാക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലുംചെന്നിത്തല, ബുധനൂര്‍, മാന്നാര്‍ പഞ്ചായത്തുകളില്‍നിന്ന് 1500 തൊഴിലുറപ്പ് വനിതകളെ ഉള്‍പ്പെടുത്തി 42,000 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു.
അത് വേണ്ട രീതിയില്‍ വിജയം കണ്ടില്ല
2016 ഡിസംബര്‍‍‍ 10 നവകേരളം മിഷന്റെ ഭാഗമായി ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിആയിരതോളം തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ബുധനൂര്‍ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പലതാ മധു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മെഴുകുതിരി തെളിച്ചാണ് തൊഴിലാളികളും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും പ്രതിജ്ഞാവാചകം ഏറ്റുചൊല്ലി കുടുംബശ്രീ പ്രവര്‍ത്തകര്‍, പരിസ്ഥിതി സംഘടനകള്‍, പരിസ്ഥിതി സ്‌നേഹികള്‍, പമ്പാ സംരക്ഷണ സമിതി അങ്ങനെ ഒരു കൂട്ടായ്മ രൂപപ്പെട്ട് വന്നു. ആയിരത്തിലധികം ആളുകളുടെ നാല്‍പ്പത് ദിവസത്തെ രാപ്പകലില്ലാതെയുള്ള അധ്വാനം ഒടുവില്‍ ഫലം കണ്ടു. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന സംഘം 30,000 തൊഴില്‍ദിനങ്ങളാണ് ചെലവഴിച്ചത്ഇപ്പോള്‍ തെളിഞ്ഞവെള്ളം ഒഴുകുന്ന വെടിപ്പുള്ള നദിയായി മാറി.ഇരുവശത്തേയ്ക്കും ഒഴുക്കുള്ള കുട്ടമ്പേരൂരാറിനെ ചെറിയ പരിക്കുകളോടെയാണെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഇവര്‍ക്കായി.മാര്‍ച്ചില്‍ കുട്ടമ്പേരൂര്‍ ആറ് മന്ത്രി ജി സുധാകരന്‍ നാടിനു സമര്‍പ്പിച്ചു. ആറിനെ നവീകരിച്ച് പുനര്‍ജീവിപ്പിച്ച എഴുന്നൂറോളം വരുന്ന തൊഴിലുറപ്പു തൊഴിലാളികളെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു.
60 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. ‘പക്ഷെ ഇനിയും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. രക്ഷിച്ചെടുത്ത ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഇനിയുമേറെ മുന്നോട്ട് പോവാനുണ്ട്. ഇപ്പോഴുള്ള പാലങ്ങള്‍ പൊളിച്ച് ശാസ്ത്രീയമായി നിര്‍മ്മിക്കണം. സര്‍വേ നടത്തി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം. ഡ്രെഡ്ജിങ് നടത്തി ആഴം കൂട്ടണം. ഇതിനെല്ലാം സര്‍ക്കാരിന്റെ സഹായം കൂടിയേ തീരൂ. ഞങ്ങള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. വേണ്ട സഹായം കിട്ടിയാല്‍ വരും തലമുറയ്ക്കായി ഈ ആറിനെ നല്‍കാനാവും. അല്ലെങ്കില്‍ ഇനിയുമിത് മരണപ്പെടാം’ ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിശ്വംഭര പണിക്കരുടെ വാക്കുകള്‍ ഒരു മുന്നറിയിപ്പും നല്‍കുന്നുണ്ട്

No comments:

Post a Comment