Wednesday 20 June 2018

1945 ജൂലായ് 16 ന് നടന്ന ആ പരീക്ഷണ വിജയം. ആറ്റം ബോംബ്





1945 ജൂലായ് 16 ന് നടന്ന ആ പരീക്ഷണ വിജയം. ആറ്റം ബോംബ് 

1945 ജൂലായ് 16, മാനവചരിത്രത്തില്‍ കരിനിഴല്‍ വിഴ്ത്തിയ ദിനം ലോകത്തില്‍ എന്നത്തേതിലും വലിയ ശക്തിമത്തായ ഒരായുധം അതിന്റെ പരീക്ഷണ വിജയം കണ്ടത് ആ ദിവസത്തിലെ പുലരിയിലാണ്. മാന്ഹട്ടണ്‍ പ്രൊജക്ട് എന്ന പേരില്‍ ന്യൂ മെക്‌സിക്കോയിലെ അല്മോധഗാര്ഡോഷയില്‍ നടന്ന ആ പരീക്ഷണം ആറ്റം ബോംബ് എന്ന മാരകായുധത്തിന്റെ പിറവിയായിരുന്നു. ആറുവര്ഷുത്തെ പ്രയത്‌നത്തിനൊടുവില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ താല്പ ര്യപ്രകാരം വികസിച്ച സംഹാരകേതു.
1939 ല്‍ ഇറ്റാലിയന്‍ ഭൗതീകശാസ്ത്രജ്ഞനായ എന്റികോ ഫെര്മിപയാണ് അമേരിക്കന്‍ നാവികസേനയുടെ മുന്നില്‍ ഒരു അണുസ്‌ഫോടനത്തിന്റെ സാധ്യതകള്‍ തുറന്നുകൊടുത്തത്. തുടര്ന്ന് അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്ട്ടി ന്റെ നിര്ദ്ദേ ശപ്രകാരം അണുസ്‌ഫോടനത്തിന്റെ സാധ്യതകള്‍ പരീക്ഷിച്ച് ലോകം അന്നേവരെ കണ്ടിട്ടുള്ളതില്‍ നിന്ന് ഏറ്റവും പ്രഹരശേഷികൂടിയ ഒരായുധം വികസിപ്പിച്ചെടുക്കാന്‍ വിഖ്യാത ശാസ്ത്രജ്ഞന്‍ ആല്ബശര്ട്ട്ി ഐന്സ്റ്റീ ന് ബാധ്യസ്ഥനായി.
ആറായിരം ഡോളറിന്റെ ഫണ്ടുമായി അങ്ങിനെ മാന്ഹട്ടണ്‍ പ്രൊജക്ട് എന്ന പേരില്‍ ആ പരീക്ഷണം ആരംഭിച്ചു. ഫണ്ടിംഗിന് നേതൃത്വം നല്കിായത് അന്നത്തെ അമേരിക്കന്‍ ബ്രിഗേഡിയര്‍ ജനറല്‍ ആയിരുന്ന ലെസ്ലി. ആര്‍. ഗ്രോവ്‌സ് ആയിരുന്നു. 1940ന്റെ ആരംഭത്തിലായിരുന്നു പ്രൊജകട് ആരംഭിച്ചത്. ഈ സമയം അമേരിക്ക തങ്ങളുടെ പ്രഖ്യാപിത ശത്രു ജര്മ്മ നിയുമായുള്ള പോര്മുനഖത്തായിരുന്നു. ജര്മ്മപനിയാകട്ടെ, യുറാനിയം ബോംബിന്റെ പരീക്ഷണശാല തുറന്നു കഴിഞ്ഞിരുന്നു.
1945 ജൂലായ് 16 ന് മാന്ഹ‍ട്ടന്‍ പ്രൊജക്ട് അതിന്റെ ഉത്തരവാദിത്വം പൂര്ത്തി യാക്കി. സാന്റ ഫെയ്ക്ക് 120 മൈല്‍ തെക്ക് ന്യൂമെക്‌സിക്കോയിലെ മരുഭൂവില്‍ ആദ്യത്തെ ആറ്റംബോംബ് പൊട്ടിത്തെറിച്ചു;വിനാശകരമായൊരു ചരിത്രത്തിന് ഭാവിയെഴുതിക്കൊണ്ട്. 20000 ടണ്‍ ടിഎന്ടിബ പവര്‍ ഉത്പാദിപ്പിക്കപ്പെട്ട വായു മര്ദ്ദംത്തില്‍ നാല്പ്പാതിനായിരം അടി ഉയരത്തില്‍ കൂണ്മേരഘങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു ആറ്റംബോംബ് അതിന്റെ പരീക്ഷണവിജയം ആഘോഷിച്ചത്.
വിനാശകാരിയായ ആ ആയുധത്തിന്റെ പരീക്ഷണവിജയത്തിനുശേഷമുള്ള ആദ്യമാസം തന്നെ മാനവരാശിയെ ഞെട്ടിച്ചുകൊണ്ട് ജപ്പാനിലെ ഹിരോഷിമയില്‍ വര്ഷികക്കപ്പെട്ടു. 1945 ഓഗസ്റ്റ് 6 ന് ആയിരുന്നു ലിറ്റില്‍ ബോയ് എന്ന പേരില്‍ അറിയപ്പെട്ട യുറേനിയം ഗണ്ടൈടപ്പ് ബോംബ് മനുഷ്യജീവനുകള്ക്കുവമേല്‍ നിപതിച്ചത്. കഴിഞ്ഞില്ല, മൂന്നുദിവസത്തിനുശേഷം, ഓഗസ്റ്റ് 9 ന് ജപ്പാനിലെ തന്നെ മറ്റൊരു നഗരമായ നാഗാസാക്കിയിലും ഫാറ്റ് ബോയ് എന്ന് നാമകരണം ചെയ്ത പ്ലൂട്ടോണിയം ഇംപ്ലോഷന്‍ ടൈപ്പ് ബോംബ് അതിന്റെ ഭീകരത വിതച്ചു. ലോകത്തെ ഇന്നും ഭയപ്പെടുത്തുന്നു, 1945 ജൂലായ് 16 ന് നടന്ന ആ പരീക്ഷണ വിജയം. 

No comments:

Post a Comment