Wednesday 20 June 2018

വി. സാംബശിവൻ ,കഥാപ്രാസംഗികൻ, കവി, നടൻ, പ്രഭാഷകൻ, രാഷ്ട്രീയ പ്രവർത്തകൻ, അധ്യാപകൻ,





വി. സാംബശിവൻ
കഥാപ്രാസംഗികൻ, കവി, നടൻ, പ്രഭാഷകൻ, രാഷ്ട്രീയ പ്രവർത്തകൻ, അധ്യാപകൻ, പത്രപ്രവർത്തകൻ, കർഷകൻ… തൊട്ടത് എല്ലാം പൊന്നാക്കി ജീവിതത്തിലെ എല്ലാ വേഷങ്ങൾ ഭംഗിയായി സാംബശിവൻ അവതരിപ്പിച്ചു.
1929 ജൂലൈ 4ന് കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം നടുവത്തുചേരി മേലൂട്ട് വേലായുധന്റെയും ശാരദയുടെയും ജനിച്ചു.അവര്‍ നാലു പെണ്‍മക്കള്‍ ഉള്‍പ്പെടെ എട്ടുപേരായിരുന്നു.അദ്ദേഹമായിരുന്നു ഏറ്റവും മൂത്തത്‌.ചവറ സൗത്ത്ഗവണ്മെന്റ് യു.പി.സ്കൂളിലും ഗുഹാനന്ദപുരം സംസ്കൃത സ്കൂളിലും ചവറ ശങ്കരമംഗലം സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസംപ്രൈമറി സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം സംസ്കൃത സ്ക്കൂളിൽചേർന്ന സാംബൻ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായി. ഗാന്ധിതൊപ്പി ധരിച്ചു. മഹാത്മാഗാന്ധിക്കും സുഭാഷ്‌ ചന്ദ്രബോസിനും ജയ്‌ വിളിച്ചു. നൂൽ നൂറ്റു. ഖദർ വസ്ത്രം ധരിച്ചു. കോൺഗ്രസ്‌ സണ്ണേളനങ്ങളിൽ വന്ദേമാതരം പാടി. സുഹൃത്തുക്കളുമായി ചേർന്ന്‌ ‘സുഭാഷ്‌’ എന്ന കൈയെഴുത്തുമാസിക തുടങ്ങി. കൂട്ടുകാർ കായലോരത്ത്‌ മണൽപ്പരപ്പിൽ കൂട്ടംകൂടിയിരുന്ന്‌ ചീട്ടുകളിച്ചപ്പോൾ ഒറ്റയാനായി മാറിയിരുന്ന്‌ ഓണം വിശേഷാൽപതിപ്പുകൾ വായിച്ചു.അദ്ദേഹത്തിന്റെ അച്‌ഛന്‌ ചിട്ടി നടത്തിസാമ്പത്തികമായി തകര്‍ന്ന കുടുംബസ്‌ഥിതികാരണം കോളജില്‍പോയി പഠിക്കുവാനുള്ള അവസ്‌ഥയുണ്ടായിരുന്നില്ല. അദ്ദേഹമാണെങ്കില്‍ പഠിക്കാന്‍ ബഹുമിടുക്കനായിരുന്നു
പഠനച്ചെലവിനുള്ള പണം കണ്ടെത്താന്‍ കഥാപ്രസംഗം പറയാന്‍ തീരുമാനിച്ചു,കഥാപ്രസംഗം നടത്താനുള്ള കൃതിചോദിച്ച്‌ പലരെ സമീപിച്ചിട്ടും ആരും കൊടുത്തില്ല. ആ സമയത്താണ്‌ ഒരു കൂട്ടുകാരന്‌ പ്രസംഗ മല്‍സരത്തിനു സമ്മാനമായി ചങ്ങമ്പുഴയുടെ ദേവത എന്ന പുസ്‌തകം കിട്ടുന്നത്‌. കൂട്ടുകാരനൊപ്പം വരുംവഴി വഞ്ചിയിലിരുന്ന്‌ അതുമുഴുവന്‍ വായിച്ചു. ആ കവിത പിന്നീട്‌ അദ്ദേഹംതന്നെ കഥാപ്രസംഗമാക്കി.
രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കഴിഞ്ഞ്‌ മരച്ചീനി തോട്ടത്തില്‍ പോയിനിന്ന്‌ റിഹേഴ്‌സല്‍ നടത്തി. ആരും കേള്‍ക്കുന്നില്ലെന്നായിരുന്നു വിചാരമെങ്കിലും തോട്ടത്തില്‍നിന്നുള്ള പാട്ടുകേട്ട്‌ നാട്ടുകാര്‍ അവിടെവന്ന്‌ ഒളിച്ചുനിന്നു കേള്‍ക്കുന്നുണ്ടായിരുന്നു. അവസാന റിഹേഴ്‌സല്‍ ദിവസം കഥപറഞ്ഞുതുടങ്ങിയപ്പോള്‍ ഒളിച്ചിരുന്നു കേട്ടവരെല്ലാം മുന്നില്‍ വന്നിരുന്നു. കഥ തീര്‍ന്നപ്പോള്‍ അവരെല്ലാം കരയുകയായിരുന്നു.
ഗുഹാനന്ദപുരം ക്ഷേത്രാങ്കണത്തില്‍ കഥപറഞ്ഞു കിട്ടിയ പണംകൊണ്ടാണ്‌ അദ്ദേഹം കൊല്ലം എസ്‌.എന്‍. കോളജില്‍ ചേരുന്നത്‌. “കലാശാലാ വിദ്യാഭ്യാസം ചെയ്യാൻ എനിക്കു കലശലായ മോഹം. പക്ഷേ പണമില്ല. ഞാനൊരു കഥ പറയാം. പകരം പണം തന്നു എന്നെ സഹായിക്കണം.” വി.സാംബശിവന്റെ ആദ്യ വേദിയിലെ ആമുഖ വാചകങ്ങളായിരുന്നു ഇവ. കഥ ആസ്വാദകരുടെ മനസ്സിൽ തട്ടി ആയിരക്കണക്കിനു വേദികൾ അദ്ദേഹത്തെ തേടി എത്തി. പഠിക്കുന്ന കാലത്തും തിരക്കുള്ള കാഥികനായി കേവലം രണ്ടു വര്‍ഷംകൊണ്ട്‌ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ മുഴുവനായി തീര്‍ക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞു.
.കൊല്ലം എസ്‌ എൻ കോളജിൽ പഠിക്കുന്ന കാലത്ത്‌ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷന്റെ സജീവ പ്രവർത്തകനും ആദ്യപ്രസിഡന്റുമായി. കലാസമിതി പ്രവർത്തകനും കോളജ്‌ യൂണിയൻചെയർമാനുമായി. കൊല്ലം ശ്രീനാരായണ കോളജ് കൊല്ലം നിന്നു ബി.എ ഒന്നാം ക്ലാസ്സിൽ പാസ്സായി. ഈ കാലയളവില്‍ സുഭദ്രയുമായി വിവാഹം കഴിച്ചു. കലാസമിതി പ്രവർത്തകനും കോളജ്‌ യൂണിയൻചെയർമാനുമായി. കഷ്ടപ്പെടുന്നവന്റെയും വിശക്കുന്നവന്റെയും കണ്ണീരൊപ്പുന്നവന്റെയും പ്രത്യയശാസ്ത്രം ആവേശമായി മാറി. രണ്ടാമത്തെ കഥയായ ‘കൊച്ചുസീത’ ഇത്തരമൊരു പശ്ചാത്തലത്തിലാണ്‌ സാംബൻ അവതരിപ്പിച്ചത്‌.ദേവതക്കു ശേഷം കൊച്ചുസീത, മഗ്ദലനമറിയം, വാഴക്കുല ,ആയിഷ,റാണി, പട്ടുനൂലും വാഴനാരും , പ്രേമശിൽപ്പി, പുള്ളിമാൻ എന്നീ കഥകൾ അദ്ദേഹത്തിന് വേദിയിൽ സ്ഥിരപ്രതിഷ്ഠ നേടി കൊടുത്തു
കലാലയ ജീവിതം വിശ്വസാഹിത്യത്തെ കഥാപ്രസംഗ വേദിയിലെത്തിക്കാൻ പ്രചോദനമായി. സോഫോക്ലീസ്‌, ഷേക്സ്പിയർ, ടോൾസ്റ്റോയ്‌, ഡോസ്റ്റോവ്സ്കി, ഹെർമൻഹെസ്‌, റൈഡർ ഹെഗാർഡ്‌, ഡി എച്ച്‌ ലോറൻസ്‌, ഇർവിൻ വാലസ്‌, വാസിലിക്കോസ്‌, ഹെൻട്രിക്‌ ഇബ്സൺ, ഷോളോഖോവ്‌ തുടങ്ങിയ വിദേശ എഴുത്തുകാർ മലയാളിക്ക്‌ സുപരിചിതരായി. ഒഥല്ലോയും കാരമസോവ്‌ സഹോദരന്മാരും കാഷ്യോയും ഇയാഗോയും ആന്റണിയും ക്ലിയോപാട്രയുമൊക്കെ നമുക്ക്‌ ചുറ്റും ജീവിക്കുന്നവരായി മാറി. മലയാള ഖണ്ഡകാവ്യങ്ങളുടെ സൗന്ദര്യാനുഭൂതികളിലേക്ക്‌ സാധാരണക്കാരായ പ്രേക്ഷകരെ കൈപിടിച്ചുകൊണ്ടുപോയി. ഉത്സവപറമ്പുകളെ ഗ്രാമീണ സർവ്വകലാശാലകളാക്കിയ സാംസ്കാരിക പ്രവർത്തകനായിരുന്നു സാംബശിവൻ. കോളജിൽ അധ്യാപകരുടെ ക്ലാസിലിരുന്ന്‌ ഷേക്സ്പിയറുടെ ഒഥല്ലോ നാടകം പഠിച്ച്‌ വിഷമിച്ചുപോയ സാധാരണക്കാരായ വിദ്യാർത്ഥികൾ സാംബന്റെ ഒഥല്ലോ കഥ കേട്ട്‌ പരീക്ഷയ്ക്ക്‌ രക്ഷപെട്ട അനുഭവങ്ങൾ അനവധി. ഒരിക്കൽ സാംബന്റെ കഥ കേട്ട മലയാളത്തിന്റെ എക്കാലത്തയും വലിയ ജീനയസ്‌ കെ ബാലകൃഷ്ണൻ എഴുതി ‘ഒഥല്ലോ കഥാപ്രസംഗവിഷയമാക്കാൻ അസാധാരണമായ ചങ്കൂറ്റം വേണം. ഇവിടെ ഞാൻ ആ ചങ്കൂറ്റത്തിന്‌ മുന്നിൽ പുഷ്പാർച്ചന നടത്തുന്നു.’
ചുംബിച്ചു നിന്നെ ഞാൻ നിഗ്രഹിച്ചോമനെ
ചുംബനത്തോടെ ഞാൻ പോട്ടേ
എന്ന ഒഥല്ലോയിലെ അവസാനഭാഗത്തെ ഗാനം എത്രയോ രാവുകളിൽ നമ്മുടെ സ്വാസ്ഥ്യം കെടുത്തിക്കളഞ്ഞു. സാംബൻ ഗാനങ്ങളഇലൂടെ അവതരിപ്പിക്കുന്ന വാങ്മയ ചിത്രങ്ങൾ ദൃശ്യങ്ങളുടെ ഘോഷയാത്രയാണ്‌ ഒരുക്കുന്നത്‌. ഓരോചിത്രങ്ങളും ശ്രോതാക്കളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക്‌ എടുത്തെറിയപ്പെടും. സിനിമയിലെ ഹിറ്റ്‌ ഗാനങ്ങൾ പോലെ സാംബൻ രചിച്ച ഗാനങ്ങളും മലയാളിയുടെ ചുണ്ടിൽ ഇന്നുമുണ്ട്‌. അനീസ്യയിലെ
പുഷ്പിതജീവിതവാടിയിലോ-
രപ്സര സുന്ദരിയാണനീസ്യ
എന്ന വരികൾ മൂളാത്തവരായി ഒരു മലയാളിയുമുണ്ടാകില്ല. പ്രകൃതിദൃശ്യങ്ങളുടെ ധാരാളിത്തവും കാൽപനിക ഭാവങ്ങളുടെ ഭാവതീവ്രതയും സാംബന്റെ ഗാനങ്ങൾക്ക്‌ സൗന്ദര്യത്തിന്റെ അപാരത നൽകുന്നുണ്ട്‌. (കാളിദാസകൃതികൾ അദ്ദേഹത്തിന്റെ വായനമുറിയിൽ എപ്പോഴുമുണ്ടായിരുന്നു.’
നാലുകണ്ണുകൾ നാലുകാട്ടുപൂവുകൾ
കാറ്റിലാലോലം ഉലഞ്ഞുലഞ്ഞങ്ങനെ നിൽക്കുമ്പോൾ
ഇതളോടിതൾ ചേർന്നൊത്തിരിനേരം
ഇടരാതൊരേനില നിന്നുപോയി ഹാ നിശ്ചലം!
അടിയന്തരാവസ്‌ഥക്കാലത്ത്‌ അദ്ദേഹം ജയിലിലായത്‌ കുടുംബത്തിനു വലിയൊരു പരീക്ഷണമായിരുന്നു. ബിമല്‍ മിത്രയുടെ ബംഗാളി നോവല്‍ 'ഇരുപതാം നൂറ്റാണ്ട്‌' എന്നപേരില്‍ അദ്ദേഹം കഥാപ്രസംഗമാക്കി അവതരിപ്പിച്ചിരുന്നു. അടിയന്തരാവസ്‌ഥക്കാലത്ത്‌ ഇന്ദിരാ ഗാന്ധിയെക്കുറിച്ചും കെ. കരുണാകരനെക്കുറിച്ചും കഥാപ്രസംഗത്തിനിടെ അദ്ദേഹം വിമര്‍ശന ശരങ്ങള്‍ തൊടുക്കുമായിരുന്നു.
അതോടെപോലീസ്‌ അദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങി. തുടര്‍ന്ന്‌ അറസ്‌റ്റുചെയ്‌തു വിചാരണകൂടാതെ ജയിലില്‍ അടച്ചു. ജയിലില്‍ അദ്ദേഹത്തിന്‌ പരിഗണന കിട്ടിയെങ്കിലും കുടുംബത്തിന്റെ കാര്യം പരിതാപകരമായിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുകയാണ്‌. വരുമാനം നിലച്ചതോടെ ജീവിതം പരുങ്ങലിലായി. പരിപാടി ഇല്ലാതായ ട്രുപ്പിലുള്ളവരുടെ കാര്യവും കഷ്‌ടമായിരുന്നു. പത്തുമാസം കഴിഞ്ഞാണ്‌ അദ്ദേഹം ജയില്‍ മോചിതനായത്‌.അദേഹം അവതരിപ്പിച്ച കഥയാണ്
ഇരുപതാം നൂറ്റാണ്ട’്‌. ഇതെനിക്ക്‌ ഒരിക്കലും മറക്കാൻ പറ്റാത്ത കഥയാണ്‌. എനിക്ക്‌ ഒത്തിരി സമ്മാനങ്ങൾ നേടിതന്ന കഥയാണ്‌. എന്റെ ജീവിതത്തെതന്നെ മാറ്റി മറിച്ച കഥയാണ്‌. എഴുപത്തഞ്ചുകോടി ജനങ്ങൾക്കുവേണ്ടി ഒരാൾ മാത്രം സംസാരിച്ചാൽ മതിയെന്നുപറഞ്ഞ കഥയാണ്‌. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച ഫാസിസത്തിന്റെകഥയാണ്‌. ഇന്ത്യൻ ചരിത്രത്തലെ കറുത്ത പാടായ അടിയന്തിരാവസ്ഥയുടെ കഥയാണ്‌. അടിയന്തിരാവസ്ഥയെ വിമർശിച്ചതിന്റെ പേരിൽ എനിക്കുംകിട്ടി ഒരു സ്ഥാനം. അത്‌ ജയിലാണെന്നു മാത്രം. പത്തുമാസം ജയിൽശിക്ഷ അനുഭവിച്ചു.
ഹാർമോമിസ്റ്റിന്യും തബലക്കാരനെയും ഫ്ലൂട്ട്‌ വായനക്കാരനെയും ഒപ്പം കുട്ടി കഥപറഞ്ഞ്‌ മുന്നേറുമ്പോൾ നാടൊരൊറ്റ കാതാവും. കഥ തീരുമ്പോൾ ആയിരം നെടുവീർപ്പുകൾ ഉയരും. പിന്നെ നിലയ്ക്കാത്ത കരഘോഷം.
ഇതിനിടെ എൻ എം ശ്രീധരൻ സംവിധാനം ചെയ്ത 'പല്ലാങ്കുഴി' എന്ന ചിത്രത്തിൽ നായകനായി സാംബശിവൻ അഭിനയിചിട്ടുണ്ട്.1980ല്‍ലെ കേരള സംഗീതനാടക അക്കദമി ഫെല്ലൊഷിപ്പ് ആര്‍ഹനായി.സാംബശിവന് 1995ൽ ന്യൂമോണിയബാധ ഉണ്ടായി. പിന്നിട്‌ ശ്വാസകോശത്തിൽ അർബുദവും ബാധിച്ചു. 1996 ഏപ്രിൽ 23ന് 67ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
കഥാപ്രസംഗ കലയെ പർവതശിഖരങ്ങളോളം ഉയർത്തിയ പ്രതിഭയായിരുന്നു പ്രൊഫ. വി സാംബശിവൻ. വേദിയിലെ സാംബശിവ ചലനം പുരുഷാരത്തെ ഇളക്കിമറിച്ചു. നൊമ്പരപ്പെടുത്തി. ആവേശം കൊള്ളിച്ചു. സംഗീതത്തിന്റെയും നാടകീയാവതരണത്തിന്റെയും മാസ്മരിക ശക്തിയിലൂടെ പ്രേക്ഷകരെ കലാസൗന്ദര്യത്തിന്റെ അലൗകിക മേഖലകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. സൗന്ദര്യമുള്ള വാക്കുകളും ചടുലമായ പ്രയോഗങ്ങളുംകൊണ്ട്‌ പ്രേക്ഷകരെ ഹിപ്നോട്ടിക്‌ നിദ്രയിലാക്കി. കഥയും അതിനനുയോജ്യമായ സമകാലിക പ്രാധാന്യമുള്ള ഉപകഥകളും കോർത്തിണക്കി കഥാപ്രസംഗകലയ്ക്‌ ജനകീയ മുഖം നൽകി. കഥാപ്രാസംഗികൻ ഒരേസമയം പ്രഭാഷകനും അഭിനേതാവും സംഗീതജ്ഞനുമാകുന്നതെങ്ങനെയെന്ന്‌ സൗമ്യതയോടെ പറഞ്ഞുതന്നു. കഥാപ്രസംഗം കേട്ടാസ്വദിക്കാനുള്ളതല്ല, കണ്ടാസ്വദിക്കാനുള്ളതാണ്‌ എന്ന പുതിയ പാഠം പഠിപ്പിച്ചുതന്നു. സാംബൻ കഥപറഞ്ഞതോടെ കഥാപ്രസംഗം ജനങ്ങളുടെ ഉത്സവത്തിന്റെ കഥയും കലയുടെ ഉത്സവവുമായി. നാൽപത്തിയേഴുവർഷം ഇടവേളകളില്ലാതെകഥ പറഞ്ഞു. അൻപത്തിരണ്ടു കഥകൾ. പതിനായിരത്തിലേറെ വേദികൾ. ഇങ്ങനെയൊക്കെയാണ്‌ പ്രൊഫ. വി സാംബശിവൻ ഇതിഹാസമായത്‌. ഉത്സവാഘോഷങ്ങളിലെ നോട്ടീസിൽ പ്രിന്റുചെയ്ത കഥാപ്രസംഗം- സാംബശിവൻ & പാർട്ടി എന്ന വാചകം കലാകേരളത്തെ ഒട്ടൊന്നുമല്ല ആവേശം കൊള്ളിച്ചത്‌. സാംബൻ കഥപറഞ്ഞ രാത്രികളുടെ കഥ ചരിത്രമാണ്‌, കഥാപ്രസംഗ കലയുടെ നവോന്ഥാനത്തിന്റെ ചരിത്രം.

No comments:

Post a Comment