Wednesday 20 June 2018

ലോകത്തിലെ ഏറ്റവും വലിയ കരടി കറുത്തിട്ടല്ല. വെളുത്തിട്ടാണ്.









ലോകത്തിലെ ഏറ്റവും വലിയ കരടി കറുത്തിട്ടല്ല. വെളുത്തിട്ടാണ്. ധ്രുവക്കരടിയാണ് ആ ഭയങ്കര൯.! ധ്രുവപ്രദേശത്തു താമസിക്കുന്ന ഏറ്റവും വലിയ കരജീവി ഈ വെള്ളക്കാരനാണ്. അത് മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ മാംസഭുക്കും ധ്രുവക്കരടിയാണ്. ആ൪ട്ടിക് പ്രദേശത്താണ് ഇവരുടെ വാസം. രണ്ടര മിറ്ററിലധികം നീളം കാണും ധ്രുവക്കരടിയുടെ ശരീരത്തിന്. ഭാരം ഏതാണ്ട് 500 കിലോയോളം വരും. ഭക്ഷണത്തിനു വേണ്ടി അലഞ്ഞുതിരിഞ്ഞു നടക്കുന്നവരായതു കൊണ്ട്, സ്ഥിരമായി ഒരൊറ്റ സ്ഥലത്തു താമസിക്കുന്ന സ്വഭാവം ധ്രുവക്കരടിക്കില്ല. സീലുകളും മീനുകളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. ധ്രുവക്കരടിയുടെ കുഞ്ഞുങ്ങള് ജനിക്കുന്നത് മഞ്ഞിലുണ്ടാക്കിയ മാളങ്ങളിലാണ്. ജനിച്ച് ദിവസങ്ങള് കഴിഞ്ഞാണ് കുഞ്ഞുങ്ങള് അമ്മയോടൊപ്പം പുറത്തേക്കു വരിക. ആ൪ക്ട്രിക് ചെന്നായയാണ് ധ്രുവപ്രദേശത്തെ മറ്റൊരു മൃഗം.

No comments:

Post a Comment