Tuesday 19 June 2018

മഹരാജാ ഭൂപന്ദർ സിംഗ്‌




മഹരാജാ ഭൂപന്ദർ സിംഗ്‌ 👑
പിതാവ് രജീന്ദർ സിങ്ങിന്റെ ആകസ്മിക മരണാനന്തരം വളരെ കൊച്ചുപ്രായത്തിലേ അധികാരം ലഭിക്കുകയും ബ്രിട്ടിഷ്‌ ഇന്ത്യയിലെ ബ്രിട്ടീഷ്‌ ആജ്ഞാനുവർത്തികളായ നാട്ടുരാജാക്കന്മാരിൽ ശ്രദ്ധേയനായി തീർന്ന രാജാവായിരുന്നു ഭുപീന്ദർ സിംഗ്‌. 1891 ഒക്ടോബർ 12 ന്നായിരുന്നു മഹാരാജ ഭൂപീന്ദർ സിങ്ങിന്റെ ജനനം. തന്റെ ഒൻപതാം വയസ്സിലായിരുന്നു ഭുപീന്ദറിന്റെ കിരീടധാരണം.
ഈയടുത്ത്‌ ക്രിമിനൽ കേസിൽ ജയിലടക്കപ്പെട്ട ആൾ ദൈവം റാം റഹീമിന്ന് പ്രചോദനമായത്‌ ഒരു പക്ഷേ, രാജാ ഭുപീന്ദർ സിംഗിന്റെ ജീവചരിത്രമാവാം. ഒരു ഭാഗത്ത്‌ ഇന്ത്യ സ്വതന്ത്ര്യത്തിനായി പടപൊരുതുമ്പോൾ ബ്രിട്ടീഷ്‌ രാജയുടെ ആജ്ഞാനുവർത്തികളായ ചില നാട്ടുരാജ്യങ്ങൾ ആഘോഷങ്ങളിൽ തിമിർത്താടുകയായിരുന്നു.
ആഡംബരത്തിന്റെ അവസാനവാക്കായിരുന്നു ഭുപീന്ദർ. അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതിരൂപം. രാജ്യമാകെ പ്രസിദ്ധി നേടണമെന്ന് ആഗ്രഹിക്കുന്നതോടൊപ്പം വഴിവിട്ട ലൈംഗീക ജീവിതത്താലും രാജാവ്‌ ശ്രദ്ധിക്കപ്പെട്ടു. ലൈംഗീകതയെ ആണത്വത്തിന്റെ പ്രതീകമായി ഇയാൾ ചിന്തിച്ചിരുന്നുവത്രെ.
1900 മുതൽ 1938 വരെയായിരുന്നു ഇദ്ദേഹം പട്യാല നാട്ടുരാജ്യത്തിന്റെ രാജാവായിരുന്നത്‌. ഒന്നാം ലോക മഹായുദ്ധത്തിലെ ഇംപീരിയൽ വാർ കൗൺസിലിൽ ഇന്ത്യൻ പ്രതിനിധി എന്ന നിലയിൽ പ്രവർത്തിച്ചത്‌ ഇദ്ദേഹത്തിന്റെ നേട്ടമായി കണക്കാക്കുന്നു. രഞ്ജി ട്രോഫിക്ക് ചെറുതല്ലാത്ത ഒരു തുക സംഭാവന ചെയിതതും ഇദ്ദേഹത്തിന്റെ നന്മകളിൽ പെടുത്താം. സ്വാതന്ത്ര്യ ചരിത്രത്തിലെ പ്രസിദ്ധമായ വട്ടമേശ സമ്മേളനത്തിൽ സിഖുകാരുടെ പ്രതിനിധിയായതും ഇദ്ദേഹം തന്നെ.
ഇന്ത്യയിൽ നിന്ന് ആദ്യമായി ഒരു വിമാനം സ്വന്തമാക്കുന്നത്‌ ഭുപീന്ദർ സിംഗ്‌ ആയിരുന്നു. കിട്ടിയ വിവരങ്ങളനുസരിച്ച്‌ ഏഷ്യയിലെ തന്നെ ആദ്യ വിമാന മുതലാളിയായിരുന്നു ഭുപീന്ദർ സിംഗ്‌. വിമാനം പറപ്പിക്കലിനോട്‌ അതീവ താൽപര്യം പുലർത്തിയിരുന്ന മഹാരാജ, തന്റെ എഞ്ചിനീയർമാരെ 1910 ൽ ബ്രിട്ടനിലേക്ക്‌ അയക്കുന്നു. 1911 ൽ ബ്രിട്ടനിൽ നിന്ന് Bleriot monoplane വിമാനം വാങ്ങിയതിലൂടെ വിമാനം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരൻ എന്ന ബഹുമതിയും ഭുപീന്ദർക്ക്‌ സ്വന്തം.
ഭൂപിന്ദർ സിംഗിന്റെ ശേഖരണത്തിലുണ്ടായിരുന്ന 'പട്യാല നെക്‌ലേസ്‌', ലോകത്ത്‌ വെച്ച്‌ ഏറ്റവും വിലപ്പിടിച്ച ആഭരണമത്രേ. മഹാരാജയുടെ ശേഖരണത്തിലുണ്ടായിരുന്ന ലോകത്തിലെ ഏഴാമത്തെ ഏറ്റവും വലിയ വജ്രവും ധാരാളം വിലയേറിയ രത്നങ്ങളുപയോഗിച്ചാൺ പട്യാല നെക്‌ലേസ്‌ നിർമ്മിച്ചിട്ടുള്ളത്‌. 1926 ൽ പാരീസിലെ കാർട്ട്യർ എസ്‌ എ എന്ന പ്രസിദ്ധമായ ആഭരണശാലയൊലേക്ക്‌ ഒരു ട്രങ്ക്‌ പെട്ടി നിറയെ രത്നങ്ങൾ അയച്ചു കൊടുത്താൺ ഈ ആഭരണം ഉണ്ടാക്കിയത്‌.
ഇതൊന്നും കൊണ്ട്‌ തീരുന്നതല്ല മഹാരാജയുടെ പ്രശസ്തി. ലോകത്തിലെ ഏറ്റവും വില കാർ നിർമ്മാണ കമ്പനിയായ റോൾസ്‌ റോയിസിന്റെ 44 കാറുകൾ ഇദ്ദേഹത്തിന്ന് സ്വന്തമായിരുന്നവത്രെ. ഇദ്ദേഹത്തെ അകമ്പടി സേവിച്ചിരുന്ന വാഹനവ്യൂഹങ്ങളിൽ 20 ൽ കുറയാത്ത റോൾസ്‌ റോയ്സ്‌ കാറുകൾ ഉണ്ടാകാറുണ്ടെന്ന് പറയപ്പെടുന്നു.
ബ്രിട്ടീഷ്‌ രാജകുമാരന്റെ സുഹൃത്ത്‌ കൂടിയായ മഹാരാജ, രാജകുമാരന്റെ ഇന്ത്യയിലേക്കുള്ള സന്ദർശന വേളയിൽ ആദ്യത്യമരുളിയിട്ടുണ്ട്‌. സ്വർണ്ണത്തിലും വെള്ളിയിലുമാത്രമായി നിർമ്മിച്ച 1400 ഇനം ഭക്ഷണ പാത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്‌. ഹിറ്റ്‌ലറുടെ പ്രിയപെട്ട സുഹൃത്ത്‌ കൂടിയായ മഹാരാജയ്ക്ക്‌ ഹിറ്റ്‌ലർ ഒരു അപൂർവ്വ മേബാഷ്‌ (Maybach) കാർ സമ്മാനമായി നൽകിയിരുന്നു.
'ദി മാഗ്നിഫിക്കന്റ് മഹാരാജ' എന്ന പുസ്തകത്തിന്ന് റിവ്യു എഴുതിയ ഖുഷ്വന്ത് സിങ് ഇങ്ങനെ പറഞ്ഞു അവസാനിപ്പിക്കുന്നുണ്ട്‌. 'ഭുപീന്ദർ ഒരു ദുർവാശിക്കാരനും വീമ്പ്‌ നടിക്കുന്നവനും ദുഷ്ടനും മുഴുവൻ സമയ മദ്യപാനിയും സ്ത്രീലമ്പടനും സുഖലോലുപനുമായിരുന്നു.'
ഡൊമിനിക് ലാപ്പിയർ, ലാറി കോളിൻസ് എന്നിവരാൽ എഴുതപ്പെട്ട ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന മറ്റൊരു പുസ്തകത്തിൽ ഗ്രന്ഥകർത്താവ്‌ ഇങ്ങനെ എഴിയിട്ടുണ്ട്‌. "തന്റെ പ്രജകൾക്ക് മുമ്പിൽ വർഷത്തിലൊരു ദിവസം പൂർണ്ണ നഗ്നനായി എഴുന്നള്ളുക എന്നത്‌ ഇദ്ദേഹത്തിന്റെ രീതിയായിരുന്നു. ഈ നടത്തത്തിൽ ഉദ്ദരിച്ച തന്റെ ‘അവയവ'ത്തെ കാഴ്ച്ചക്കാർക്ക്‌ മുമ്പിൽ അഭിമാനത്തോടെ പ്രദർശിപ്പിച്ചിരുന്നുവത്രെ. തന്റെ രാജ്യത്തെ ബാധിക്കുന്ന മാന്ത്രികശക്തികളെയും ദുഷ്ടാത്മാക്കളെയും തുരത്താനായിരുന്നവത്രെ ഈ സാഹസിക പ്രകടനം എന്ന് വിലയിരുത്തുന്നു.
ഔദ്യോഗികമായി അഞ്ചു തവണ വിവാഹം ചെയിതിട്ടുള്ള മാഹാരാജയ്‌ക്ക്‌ 88 മക്കൾ ഉണ്ടായിരുന്നു. അഞ്ച്‌ ഭാര്യമാരെ കൂടാതെ വർഷത്തിലെ 365 എണ്ണം തികയ്‌ക്കാൻ 360 വെപ്പാട്ടിമാരെയും ഭൂപീന്ദർ സംരക്ഷിച്ചിരുന്നു. വേനലവധി ചിലവിട്ടിരുന്ന കൊട്ടാരത്തിലെ സ്വിമ്മിംഗ്‌ പൂളിന്ന് ചുറ്റും പൂർണ്ണനഗ്നാരായി നൃത്തം വെയ്ക്കലും ലഹരിയും മദിരാക്ഷിയും ചേർന്ന ലൈംഗീകവൈകൃതങ്ങളും മഹാരജയുടെ അതിരു വിട്ട ലൈംഗീകക്രീഡകളെ സൂചിപ്പിക്കുന്നു. Dewan Jermani Dass എഴുതിയ 'മഹാരാജ' എന്ന പുസ്തകത്തിൽ ഭൂപീന്ദറിനെ അപകീർത്തിപ്പെടുത്തുന്ന നിരവധി കാര്യങ്ങൾ എഴുതിവെച്ചിട്ടുണ്ട്‌. സഭ്യതയ്ക്ക്‌ നിരയ്ക്കാവുന്നതല്ലാത്തത്‌ കൊണ്ട്‌ ഈ എഴുതിയതിൽ കൂടുതൽ എഴുതാൻ നിർവ്വാഹമില്ല.
സ്റ്റേറ്റ്‌ ഓഫ്‌ പട്യാലയുടെ സ്ഥാപകനായ ഭൂപിന്ദർ പഞ്ചാബിൽ ആദ്യ മോണോ റെയിൽ കൊണ്ട്‌ വരാനും മുന്നിട്ടിറങ്ങി. 1911 ൽ ഇംഗ്ലണ്ട്‌ സന്ദർശിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ കൂടിയായിരുന്ന ഭൂപിന്ദറിന്റെ രണ്ട്‌ മക്കൾ ആദ്യകാല ഇന്ത്യൻ ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിക്കാരായിരുന്നു. പഞ്ചാബ്‌ മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ്‌ പൗത്രനുമാണ്. 1938 മാർച്ച്‌ 3 ന്ന് തന്റെ 46 ആം വയസ്സിൽ അസുഖം മൂലം മഹാരാജാ സർ ഭൂപീന്ദർ സിംഗ്‌ 'ദിവംഗതനായി'.

No comments:

Post a Comment