Wednesday 20 June 2018

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ശേഷന്‍


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ശേഷന്‍

പാലക്കാടിനടുത്തുള്ള തിരുനെല്ലായി ഗ്രാമത്തില്‍ നാരായണ അയ്യരുടെയും സീതാലക്ഷ്മിയുടെയും ആറു മക്കളില്‍ഏറ്റവും ഇളയവനായി ജനനം. ശേഷന്റെ പിതാവ് ഒരു അദ്ധ്യാപകനും വക്കീലുമായിരുന്നു അസത്യം പറയരുതെന്നും ദുഷ്പേരുണ്ടാക്കുന്ന വഴിയിലൂടെ നടക്കരുതെന്നും പറഞ്ഞും പഠിപ്പിച്ചും കൂടെനിന്നു അച്ഛൻ. നിലപാടുകളിൽ ഉറച്ചു നിൽക്കാനും മൂല്യങ്ങൾക്കു വേണ്ടി നിലയുറപ്പിക്കാനും പ്രേരിപ്പിച്ചത് അദ്ദേഹമാണ്. സ്കൂളിൽ ചേരും മുമ്പേ ചേച്ചിമാർക്കൊപ്പം സ്കൂളിൽ പോകാൻ വലിയ താൽപര്യം കാട്ടിയിരുന്നു. അവർ പഠിക്കുന്നതു കേട്ടും കണ്ടും പലതും ഹൃദ്യസ്ഥവുമായിരുന്നു. സ്കൂളിൽ എന്നെ ചേർക്കാൻ അച്ഛൻ കൊണ്ടു പോയപ്പോൾ പ്രായകുറവായതിനാല്‍. 1933 മേയ് 15 ആയിരുന്നു യഥാർഥ ജനനത്തീയതി. സ്കൂളിൽ ആ വർഷം തന്നെ ചേർക്കണമെന്നുറപ്പിച്ച് അച്ഛൻ ജനനത്തീയതി 1932 ഡിസംബർ 15 എന്നാക്കി മാറ്റി.അതാണിപ്പോൾ ഔദ്യോഗിക രേഖകളിലെല്ലാം എന്റെ ജനനത്തീയതി.
പാലക്കാട് ബിഇഎം സ്കൂളിൽ ഇ.ശ്രീധരനും സഹപാഠിയായി പഠനം . സ്പോർട്സിലും പഠിപ്പിലുമെല്ലാം ഒരുപോലെ മിടുക്കു കാണിക്കാൻ ശ്രീധരനെ പോലെ കഴിയുന്നില്ലല്ലോ എന്നു ഞാൻ അന്നു സങ്കടപ്പെട്ടിരുന്നു. പത്താം ക്ലാസില്‍ നല്ല മാർക്കോടെ ജയം ഇന്റര്‍മീഡിയറ്റ് 1949ല്‍ വിക്ടോറിയ കോളജില്‍ നിന്ന് പൂര്‍ത്തിയാക്കി. മദ്രാസ് ക്രിസ്ത്യൻ കോളെജിൽനിന്നു ഊർജ്ജതന്ത്രത്തിൽ ബിരുദവും (ബി.എസ്.ഓണേഴ്സ്) കരസ്ഥമാക്കി.
1952ൽ ബിരുദം കഴിഞ്ഞപ്പോൾ 19 വയസേ ആയുള്ളൂ. അക്കാലത്തു മദ്രാസ് ക്രിസ്ത്യൻ കോളജിൽ ലക്ചററായും ജോലിനോക്കി. 1953ൽ ഒരു പരിശീലനത്തിനായാണു സിവിൽ സർവീസ് എഴുതിയത്. ഒന്നാം റാങ്ക് കിട്ടിയെങ്കിലും ഐപിഎസായതിനാൽ വേണ്ടെന്നു വച്ചു. ക്രിമിനലുകൾക്കൊപ്പമുള്ള ജീവിതം വേണ്ടെന്നു വച്ച് 1954ൽ ഐഎഎസ് എഴുതി രണ്ടാം റാങ്ക് കിട്ടി.
ഐഎഎസ് പരിശീലനം. പരിശീലനം കഴിഞ്ഞു തമിഴ്നാട് കേഡർ ചോദിച്ചു വാങ്ങുകയായിരുന്നു. 1956–57 കാലത്തു കോയമ്പത്തൂർ അസിസ്റ്റന്റ് കലക്ടറായാണു തുടക്കം 1957ൽ ഡിണ്ടിഗൽ സബ് കലക്ടറായി ഔദ്യോഗിക ജീവിതം തുടങ്ങി. ഇതിനിടെ 1959ല്‍ ജയയുമായി വിവാഹം കഴിച്ചുതമിഴ്നാട് ഗ്രാമവികസന വകുപ്പിൽ അണ്ടർ സെക്രട്ടറിയായും മധുരയിൽ കലക്ടറായും തമിഴ്നാട് ട്രാൻസ്പോർട്ട് ഡയറക്ടറായും തിളക്കമാർന്ന വർഷങ്ങൾ. അമേരിക്കയിലെ ഹാവാർഡ് സർവകലാശാലയിൽ സാമൂഹിക പരിപാലനത്തിനുള്ള ബിരുദാനനന്തര ബിരുദത്തിനുള്ള എഡ് മേസൺ സ്കോളർഷിപ് ലഭിച്ചു.
അമേരിക്കയിൽ നിന്നും തിരിച്ചു വന്ന അദ്ദേഹത്തിന് ഇന്ത്യാ ഗവ‍ണ്മെന്റിലെ പല ഉയർന്ന പദവികളും വഹിക്കുവാനുള്ള ഭാഗ്യമുണ്ടായി. ഇന്ത്യൻ അഡ്മിനിസ്റ്റ്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആണവോർജ്ജ മന്ത്രാലയത്തിന്റെ ഡയറക്ടർ, ബഹിരാകാശ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി, തുടങ്ങിയ പദവികൾ വഹിച്ചു. തമിഴ്‌നാട്ടിൽ തിരിച്ചു നിയമിക്കപ്പെട്ട അദ്ദേഹം വ്യവസായത്തിന്റെയും കൃഷിയുടെയും സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയുമായി വഴക്കിനെ തുടര്‍ന്ന് രാജിവെച്ച അദ്ദേഹം ദില്ലിയിൽ തിരിച്ചെത്തി.
ദില്ലിയിൽ തിരിച്ചെത്തിയ ശേഷൻ ഓയിൽ & നാച്ചുറൽ ഗ്യാസ് കമ്മീഷൻ അംഗം, ബഹിരാകാശ മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി, പരിസ്ഥിതി-വനം വകുപ്പിന്റെ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. പരിസ്ഥിതി മന്ത്രാലയത്തിൽ അദ്ദേഹം തെഹരി അണക്കെട്ടിനും നർമദയിലെ സർദാർ സരോവർ അണക്കെട്ടിനും അനുമതി നിഷേധിച്ചു. ഗവണ്മെന്റ് അദ്ദേഹത്തിന്റെ നിഷേധത്തിനെ മറികടന്നു മുന്നോട്ടുപോയെങ്കിലും ശേഷന്റെ എതിർപ്പിനെ തുടർന്ന് പരിസ്ഥിതിക്കുവേണ്ടി ഈ പദ്ധതികളിൽ ചില മാറ്റങ്ങൾ വരുത്തി.
പരിസ്ഥിതി, വനം മൃഗസംരക്ഷണ വകുപ്പ്‌ മന്ത്രാലയം സെക്രട്ടറിയായിരിക്കുമ്പോൾ,
രാജീവ്‌ ഗാന്ധിയുടെ നേർക്ക്‌ 1987 ൽ നടന്ന വധശ്രമത്തെ തുടർന്ന്‌ സെക്യൂരിറ്റിയുടെ ചുമതല കൂടി വഹിച്ചു. 1988 ൽ ആഭ്യന്തര സെക്രട്ടറിയായി. ഉടൻ തന്നെ കാബിനറ്റ്‌ സെക്രട്ടറിയും തുടർന്നു പ്ലാനിങ്ങ്‌ കമ്മീഷൻ മെമ്പറുമായി. 1990ൽ പത്താമത്തെ ചീഫ്‌ ഇലക്ഷൻ കമ്മീഷണർആയി അദേഹത്തിന് ഒൻപതു ഭാഷകൾ അറിയാം.
.
1990 മുതല്‍ 96 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന കാലത്താണ് ശേഷന്‍ എന്ന പേര് ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പോലും അറിയപ്പെടുന്നത്. അതുവരെ നിശബ്ദമായിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരും ശേഷനോടൊപ്പം അറിയപ്പെട്ടു. അധികാരത്തിലേറിയവും അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്നവരുമായ രാഷ്ട്രീയ പ്രമാണിമാരെ നിയന്ത്രിക്കാന്‍ ആര്‍ക്ക് കഴിയുമെന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിനാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിയിലിരുന്നു കൊണ്ട് ശേഷന്‍ ഉത്തരം നല്‍കിയത്. കര്‍ശനഉത്തരവുകളും നിയന്ത്രണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റേതായി വന്ന കാലം.
രാജ്യത്തെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ ഈ കാലയളവില്‍ 40,000ത്തോളം സ്ഥാനാര്‍ത്ഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമര്‍പ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തിരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബീഹാര്‍ തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യുവാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തിരഞ്ഞെടുപ്പു കമ്മീഷന്റെ അപ്രമാദിത്വം ഉറപ്പാക്കാന്‍ അദ്ദേഹത്തിനു പല തവണ സുപ്രീം കോടതി വരെ പോകേണ്ടിവന്നു. രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായ ടി.എന്‍ ശേഷന്റെ പദവികള്‍ വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരെ കൂടി നിയമിച്ചെങ്കിലും സുപ്രീം കോടതി അദ്ദേഹത്തിന്റെ അധികാരത്തെ ഉയര്‍ത്തിപ്പിടിച്ചു.
എങ്കിലും കേസുകള്‍ നീണ്ടുപോവുകയും ഒടുവില്‍ 1996ല്‍ സുപ്രീം കോടതി കമ്മീഷനിലെ ഭൂരിപക്ഷ അഭിപ്രായം കമ്മീഷണര്‍ക്കു മാനിക്കേണ്ടിവരുമെന്ന് വിധിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പുകള്‍ അഴിമതിരഹിതമാക്കിയതിനു പുറമേ അദ്ദേഹം ‘ദേശീയ വോട്ടേഴ്‌സ് അവയര്‍നെസ് കാമ്പെയ്ന്‍’ സംഘടിപ്പിച്ച് ജനങ്ങളെ അവരുടെ വോട്ടവകാശം വിനിയോഗിക്കുവാന്‍ ഉദ്‌ബോധിപ്പിച്ചു. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവന്ന അദ്ദേഹം തിരഞ്ഞെടുപ്പിലെ ചെലവുകള്‍ക്കു പരിധി നിശ്ചയിച്ചു. തിരഞ്ഞെടുപ്പില്‍ ചുവരെഴുത്തുകളും, ഉച്ചഭാഷിണികളും നിരോധിച്ച അദ്ദേഹം സ്ഥാനാര്‍ത്ഥികള്‍ അവരുടെ വരുമാന വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി.
രാജ്യസഭയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ അവര്‍ ജനിച്ച സംസ്ഥാനത്തുനിന്നു തന്നെ നാമനിര്‍ദ്ദേശം ചെയ്യപ്പെടെണം എന്ന് നിയമം കൊണ്ടുവന്നതും ടി.എന്‍ ശേഷനായിരുന്നു. ജാതി തിരിച്ചുള്ള തിരഞ്ഞെടുപ്പു പ്രചരണത്തെയും ജാതി പ്രീണനത്തെയും അദ്ദേഹം നിരോധിച്ചു. തിരഞ്ഞെടുപ്പുകളില്‍ കള്ള വോട്ട് ഒഴിവാക്കാന്‍ വീഡിയോ ടീമുകളെ നിയോഗിച്ച ടി.എന്‍ ശേഷന്‍ തിരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ കൊണ്ടുവന്നു. അതോടെ സ്ഥാനാര്‍ത്ഥികള്‍ക്കു തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മണ്ഡലത്തിന് വലിയ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുവാന്‍ അവകാശമില്ലാതായി തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍, ഹെലികോപ്ടറുകള്‍, ബംഗ്ലാവുകള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചതും ശേഷന്റെ കാലത്തായിരുന്നു.
തന്റേടത്തോടെ നടപ്പാക്കിയ തിരഞ്ഞെടുപ്പു പരിഷ്‌കാരങ്ങള്‍ ടി.എന്‍ ശേഷന് അസംഖ്യം ശത്രുക്കളെ സമ്മാനിച്ചെങ്കിലും ജനങ്ങള്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു പരിഷ്‌കാരങ്ങളെ അകമഴിഞ്ഞ് അംഗീകരിച്ചു. ശേഷന്റെ പരിഷ്‌കാരങ്ങള്‍ തിരഞ്ഞെടുപ്പു കമ്മീഷനെ ഒരു ശക്തമായ സ്വതന്ത്രസ്ഥാപനമാക്കുകയും ഇന്ത്യയില്‍ നീതിപൂര്‍വവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകള്‍ക്കു വഴിതെളിക്കുകയും ചെയ്തു.
1997 ജൂലൈ 17 ന് രാഷ്ട്രപതിയായി തിരഞ്ഞെടുപ്പില്‍ ശിവസേനസ്ഥാനാര്‍ഥിയായി മത്സരിച്ചു . രേഖപ്പെടുത്തിയ വോട്ടിന്റെ 95% നേടിയാണ് നാരായണൻ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. നാരായണൻ ദളിതനായതുകൊണ്ടാണ് മറ്റുള്ള പാർട്ടികൾ അദ്ദേഹത്തെ പിന്തുണച്ചതെന്ന ശേഷന്റെ പ്രസ്താവന അക്കാലത്ത് വിവാദമായിരുന്നു.1999 - ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ അദ്വാനിക്കെതിരെ മത്സരിച്ചു തോറ്റു. 1996-ൽ മാഗ്സസെ അവാർഡ് ലഭിച്ചു. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അഭിപ്രായ സർവേ പ്രകാരം 95% ശതമാനം ജനങ്ങളും ശേഷന്റെ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെ അംഗീകരിച്ചു. സർവീസിൽനിന്നു വിരമിച്ചതിനു ശേഷം ഇന്ത്യയുടെ സാമൂഹിക പുരോഗതി ലക്ഷ്യമാക്കുന്ന ദേശഭക്ത് ട്രസ്റ്റ് എന്ന സ്ഥാ‍പനം ആരംഭിച്ചുഇപ്പോള്‍‌ മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എന്നതൊഴിച്ചാൽ മറ്റൊരു സാമൂഹിക ഇടപെടലുകൾ മറ്റൊന്നുമില്ല. കമ്മിഷന്റെ പദവി ഉയര്‍ത്തിയ ടി.എന്‍ ശേഷന്‍ ചെന്നൈയിലെ സെന്റ് മേരീസ് റോഡിൽ ‘നാരായണീയം’ വസതിയില്‍ വിശ്രമ ജീവിതം നയിക്കുന്നു.

No comments:

Post a Comment