Wednesday 20 June 2018







1908 ജൂൺ 25ന്‌ പഞ്ചാബിലെ (ഇപ്പോഴത്തെഹരിയാന)അംബാലയിലാണ്‌ ഒരു ബംഗാളി കുടുംബത്തിലാണ് സുചേതാ കൃപാലിനിയുടെ ജനനം. അവരുടെ പിതാവ് ഒരു സര്‍ക്കാര്‍ ഡോക്ടറായിരുന്നു, തികഞ്ഞ ദേശീയ വാദിയും. ഡെല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ കോളേജ് സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുചേത ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ അധ്യാപികയായി ചുമതലയേറ്റു. 1936-ലാണ് രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ജീവത്‌റാം ഭഗവന്‍ദാസ് കൃപലാനി എന്ന ആചാര്യ കൃപലാനിയെ സുചേത പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് വിവാഹത്തിലേക്ക് നയിച്ചു.
സുചേത ഒരു സജീവ രാഷ്ട്രീയപ്രവര്‍ത്തകയാകുന്നത് അവിടം മുതലാണെന്ന് പറയാം. 1940-ല്‍ ആള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസിന് രൂപം നല്‍കുന്നത് സുചേതയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സുചേത ക്വിറ്റ് ഇന്ത്യ സമരം ഉള്‍പ്പെയുള്ള സ്വാതന്ത്ര്യസമരമുന്നേറ്റങ്ങളില്‍ സജീവമായി ഇടപെട്ടു. അരുണ ആസിഫ് അലി, മന്ദാഗിനി ഹസാര, ഉഷ മേത്ത, നന്ദിനി ദേവി എന്നിവര്‍ക്കൊപ്പം സുചേതയുടെ പേരും ചരിത്രത്തില്‍ ഇടംനേടി.
ഗാന്ധിജിയുടെ ശിഷ്യരില്‍ പ്രധാനിയായിരുന്നു കൃപലാനി. ആ ബന്ധം സുചേതയുടെ രാഷ്ട്രീയ ജീവിതത്തിലും വലിയ സ്വാധീനങ്ങള്‍ ചെലുത്തിയിട്ടുണ്ട്. ഗാന്ധിജിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സുചേതക്കും സാധിച്ചു എന്നുമാത്രമല്ല അവരുടെ വൈഭവം തിരിച്ചറിഞ്ഞ ഗാന്ധിജി കസ്തൂര്‍ബാ ഗാന്ധി നാഷണല്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയായി സുചേതയെ നിയമിക്കുകയും ചെയ്തു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച രാവില്‍ നെഹ്‌റു നടത്തിയ എന്ന പ്രസംഗം ലോകപ്രശസ്തമാണ്. ആ വേദിയില്‍ വന്ദേമാതരം ആലപിച്ചത് സുചേതയായിരുന്നു.
എന്നാല്‍ സ്വാതന്ത്ര്യാനന്തരം നെഹ്‌റുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കൃപലാനി കോണ്‍ഗ്രസ് വിടുകയും കിസാന്‍ മസ്ദൂര്‍ പ്രജ പാര്‍ട്ടി സ്ഥാപിക്കുകയും ചെയ്തിരുന്നു. 1952-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പായിരുന്നു അത്. അന്ന് കൃപലാനിക്കൊപ്പം നിന്ന സുചേത കെഎംപിപി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും കോൺഗ്രസ് സ്ഥാനാർഥി മൻമോഹിനി സെൽഗലിനെ പരാജയപ്പെടുത്തി ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.അഞ്ച് വർഷം കഴിഞ്ഞ്, ഇതേ മണ്ഡലത്തിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു, എന്നാൽ ഇത്തവണ അവർ കോൺഗ്രസ് സ്ഥാനാർത്ഥിയായി ആണ് മത്സരിച്ചത്. ഉത്തർപ്രദേശ് നിയമസഭയിൽ അംഗമായി. 1960 മുതൽ 1963 വരെ യുപി ഗവൺമെന്റിന്റെ തൊഴിൽ, കമ്യൂണിറ്റി ഡെവലപ്മെന്റ് ആന്റ് ഇൻഡസ്ട്രി മന്ത്രിയായി സേവനമനുഷ്ഠിച്ചു.വ്യവസായ മന്ത്രിയയിരിക്കേ ശമ്പളവര്‍ദ്ധന 62 ദിവസം നീണ്ടസമരം ശമ്പള വർധനവിന്റെ ആവശ്യം നിരസിച്ചുകൊണ്ട് ജീവനക്കാരുടെ നേതാക്കൾ ഒത്തുതീർപ്പാക്കാൻ തയ്യാറായത് അവരുടെ നേതൃത്വപാടവം തെളിയിച്ചു 1963-ലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സുചേത അധികാരമേല്‍ക്കുന്നത്. ഇവഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന സി.ബി.ഗുപ്തയുടെ മരണത്തെ തുടര്‍ന്നാണ് സുചേത അധികാരമേല്‍ക്കുന്നത്. ഇവരാണ് ഇന്ത്യയിലെ ആദ്യത്തെ വനിത മുഖ്യമന്ത്രി എന്നാല്‍ 1971-ല്‍ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയ സുചേത 1974-ല്‍ അന്തരിച്ചു.

No comments:

Post a Comment