Wednesday 20 June 2018

കുതിരപ്പോര്


കുതിരപ്പോര് 

ലോകമെമ്പാടും വിവിധ മൃഗപോരുകള്‍ ഉണ്ട്. കാളപ്പോര്,കോഴിപ്പോര് എന്നിവപോലെ പ്രശസ്തമായ പോരാണ് കുതിരപ്പോരാണ് മിയോ കുതിരപ്പോര്. ചൈനയിലെ സ്വയംഭരണപ്രദേശമായ റോംഗ്ഷുയില്‍ ഇത് നടക്കുന്നത്. എല്ലാ വര്‍ഷവും നവംബറിലാണ് ഇതു നടക്കുക. ചാന്ദ്രവര്‍ഷപ്പിറവിയാഘോഷങ്ങളുടെ ഭാഗമായാണ് ഇവിടെ കുതിരപ്പോര് നടക്കുക. ചൈനീസ് സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായത്തിലുള്‍പ്പെടുത്തിയ 55 സംഘങ്ങളില്‍ ഒന്നായ മിയോ എന്ന ന്യൂനപക്ഷസമുദായത്തില്‍ പെട്ടവരാണ് കുതിരപ്പോര് സംഘടിപ്പിക്കുക.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് മിയോ കുതിരപ്പോരിന്. ഒപ്പം, ഒരു ചരിത്രവും. ചരിത്രമിങ്ങനെ മിയോയുടെ ഗ്രാമമുഖ്യന്റെ മകളെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി രണ്ടു യുവാക്കള്‍ അദ്ദേഹത്തെ സമീപിച്ചു. രണ്ടു പേര്‍ക്കും മകളെ നല്കാന്‍ കഴിയില്ലല്ലോ. അതിനാല്‍ അദ്ദേഹം ഒരു മത്സരം നടത്താന്‍ തീരുമാനിച്ചു. ഇരുവരുടെയും കുതികള്‍ തമ്മില്‍ പോരടിച്ച് ജയിക്കുന്ന കുതിരയുടെ ഉടമയ്ക്ക് മകളെ വിവാഹം ചെയ്തു നല്കാം എന്നു വാഗ്ദാനം ചെയ്തു. കാലക്രമേണ രണ്ട് അഭിപ്രായമുള്ള കാര്യങ്ങള്‍ വരുമ്പോള്‍ ഇത്തരത്തില്‍ കുതിരപ്പോര് നടത്തുക മിയോ ഗ്രാമത്തില്‍ പതിവായി. നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഇതൊരു വിനോദം മാത്രമായി ഒതുങ്ങി.
1987ല്‍ റോംഗ്ഷുയി രാജ്യം വര്‍ഷത്തില്‍ ഒന്ന് എന്ന രീതിയില്‍ കുരിരപ്പോര് സംഘടിപ്പിക്കാം എന്നു പ്രഖ്യാപിച്ചു. കുതിരപോരില്‍ വിജയിക്കുന്നവര്‍ക്ക് ഓരോ പോരിനും 10000 യുവാന്‍ സമ്മാനം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. കഴിഞ്ഞ വര്‍ഷം കുതിരപ്പോരു കാണാന്‍ 2,11,800 പേരാണെത്തിയത്. ഇതുവഴി 112 മില്യണ്‍ യുവാന്‍ (1.71 കോടി ഡോളര്‍) വരുമാനമാണ് റോംഗ്ഷുയിക്കു ലഭിച്ചത്


No comments:

Post a Comment