Wednesday 20 June 2018

ഡി.എന്‍.എ.


ഡി.എന്‍.എ.


ഡി.എന്‍.എ. എന്നു കേള്ക്കുലമ്പോള്‍ നമ്മുടെ മനസിലെത്തുക ഇരട്ടപ്പിരിയന്‍ ഗോവണിയുടെ ആ പ്രസിദ്ധമായ ആകൃതിയാണ്. അറുപത് വര്ഷമമായി ശാസ്ത്രലോകത്ത് ഉറച്ചുപോയ ആ സങ്കല്പ്പനത്തിന് ഭേദഗതി വരുത്തേണ്ട സമയമെത്തിയിരിക്കുന്നു. ഇരട്ടപ്പിരിയന്‍ ഇഴകളുടെ ആകൃതിയില്‍ മാത്രമല്ല, ചതുരപ്പിരിയന്‍ ഇഴകളുടെ രൂപത്തിലും മനുഷ്യകോശങ്ങളില്‍ ഡി.എന്‍.എ. ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.
കേംബ്രിഡ്ജില്‍ ഇന്ത്യന്‍ വംശജനായ പ്രൊഫ.ശങ്കര്‍ ബാലസുബ്രഹ്മണ്യന്റെ മേല്നോിട്ടത്തില്‍ കഴിഞ്ഞ പത്തുവര്ഷപമായി നടന്ന പഠനമാണ്, ജീവതന്മാത്രാശാസ്ത്രത്തില്‍ നൂതന അധ്യായം എഴുതിച്ചേര്ക്കു ന്ന കണ്ടുപിടിത്തത്തിന് വഴിതെളിച്ചത്. പുതിയ ലക്കം 'നേച്ചര്‍ കെമിസ്ട്രി'യില്‍ പഠനവിവരം ഗവേഷര്‍ പ്രസിദ്ധീകരിച്ചു.
'ജീവന്റെ തന്മാത്ര' എന്നാണ് ഡി.എന്‍.എ.അറിയപ്പെടുന്നത്. ജീവല്പ്ര വര്ത്തിങ്ങള്ക്ക് ആവശ്യമായ മുഴുവന്‍ രാസനിര്ദേുശങ്ങളും കോഡുചെയ്യപ്പെട്ടിരിക്കുന്നത് ഡി.എന്‍.എ.യിലാണ്. ആ തന്മാത്രയ്ക്ക് ഇരട്ടപ്പിരിയന്‍ ഗോവണിയുടെ ഘടനയാണ് (double helix) ഉള്ളതെന്ന് ഫ്രാന്സിടസ് ക്രിക്കും ജെയിംസ് വാട്‌സണും ചേര്ന്ന് കണ്ടെത്തിയിട്ട് ഫിബ്രവരിയില്‍ 60 വര്ഷം തികയാനിരിക്കെയാണ്, ഡി.എന്‍.എ.ചതുരപ്പിരിയന്‍ രൂപത്തിലും (quadruple helix) മനുഷ്യരിലുണ്ടെന്ന കണ്ടെത്തല്‍.
അര്ബുയദബാധയുമായി ചതുരപ്പിരിയന്‍ ഡി.എന്‍.എ.ഘടനയ്ക്ക് ബന്ധമുണ്ടെന്നാണ് ഗവേഷകര്ക്ക്ി ലഭിച്ച സൂചന. ഭാവിയില്‍ അര്ബുടദം നേരിടാന്‍ ഈ കണ്ടെത്തല്‍ ഹായിച്ചേക്കും.
'ചതുരപ്പിരിയന്‍ ഘടനകളെ അമര്ച്ചയ ചെയ്യാന്‍, കോശവിഭജനം തടഞ്ഞാല്‍ മതിയെന്ന ഞങ്ങള്‍ കണ്ടത് വലിയ ആവേശമുണത്തുന്നു' -കേംബ്രിഡ്ജില്‍ ഡിപ്പാര്‌്ട് മെന്റ് ഓഫ് കെമിസ്ട്രിയിലെ പ്രൊഫ.ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. ചില പ്രത്യേക ജനിതക സവിശേഷതയുള്ള കോശങ്ങളുമായി ബന്ധപ്പെട്ടോ, അല്ലെങ്കില്‍ തകരാര്‍ വന്ന കോശങ്ങളുമായി ബന്ധപ്പെട്ടോ ആണ് ചതുരപ്പിരിയന്‍ ഘടനകള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു - അദ്ദേഹം പറഞ്ഞു.
1953 ല്‍ വാട്‌സണും ക്രിക്കും ചേര്ന്ന്ന നടത്തിയ കണ്ടെത്തലോടെ ആരംഭിച്ച ഡി.എന്‍.എ.യുടെ കഥ, ഉദ്വേഗഭരിതമായി ഇപ്പോഴും തുടരുന്നു എന്നാണ് കേംബ്രിഡ്ജ് സംഘത്തിന്റെ കണ്ടുപിടിത്തം വ്യക്തമാക്കുന്നത്.
ചെന്നൈയില്‍ ജനിച്ച് ബ്രിട്ടനിലേക്ക് കുടിയേറിയ ഗവേഷകനാണ് പ്രൊഫ.ബാലസുബ്രഹ്മണ്യന്‍. അദ്ദേഹത്തിന് കീഴില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടക്കുന്ന ഗവേഷണമാണ് മനുഷ്യകോശങ്ങളിലെ ചതുരപ്പിരിയന്‍ ഡി.എന്‍.എ.യുടെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. ചതുരപ്പിരിയന്‍ ഇഴകള്‍ ചേര്ന്നങ ഡി.എന്‍.എ.ഭാഗം ടെസ്റ്റ്ട്യൂബില്‍ സൃഷ്ടിക്കാന്‍ ഗവേഷകര്ക്ക്ട മുമ്പുതന്നെ സാധിച്ചിരുന്നു. എന്നാല്‍, മനുഷ്യകോശങ്ങളില്‍ ഇത്തരം ഡി.എന്‍.എ.യുടെ സാന്നിധ്യം കണ്ടെത്തുന്നത് ആദ്യമായാണ്.
'ജി-ക്വാഡ്രപ്ലക്‌സ്' (G-quadruplex) എന്നാണ് ചതുരപ്പിരിയന്‍ ഡി.എന്‍.എ.ഭാഗത്തിന്റെ പേര്. ഇതില്‍ 'ജി' എന്നത് 'ഗ്വാനൈന്‍' (guanine) എന്ന രാസഗ്രൂപ്പിനെ കുറിക്കുന്നു. ജനിതകവിവരങ്ങള്‍ മുഴുവന്‍ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടുള്ള ഡി.എന്‍.എ.യുടെ നാല് ബേസുകളിലൊന്നാണ് ഗ്വാനൈന്‍ (അഡെനൈന്‍, സൈറ്റോസൈന്‍, തൈമൈന്‍ എന്നിവയാണ് മറ്റ് മൂന്ന് ബേസുകള്‍). ഗ്വാനൈന്‍ രാസഗ്രൂപ്പിന്റെ ആധിക്യമുള്ള ഡി.എന്‍.എ.ഭാഗങ്ങളിലാണ് ചതുരപ്പിരിയന്‍ ഘടകനകള്‍ പ്രത്യക്ഷപ്പെടുന്നതായി ഗവേഷകര്‍ കണ്ടത്.
പ്രൊഫ.ബാലസുബ്രഹ്മണ്യന്റെ ലാബില്‍ പ്രവര്ത്തിപക്കുന്ന ഗ്യൂലിയ ബിഫിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ്, മനുഷ്യകോശങ്ങളില്‍ ചതുരപ്പിരിയന്‍ ഡി.എന്‍.എ.ഘടനകള്‍ പ്രത്യക്ഷപ്പെടുന്ന കാര്യം തിരിച്ചറിഞ്ഞത്.
മനുഷ്യ ഡി.എന്‍.എ.യില്‍ ചതുരപ്പിരിയന്‍ ഘടനകളുണ്ടെങ്കില്‍ ആ മേഖലയില്‍ അടിഞ്ഞുകൂടാന്‍ പാകത്തിലുള്ള ഒരിനം പ്രതിദ്രവ്യ പ്രോട്ടീനുകള്‍ ബിഫിയും സംഘവും രൂപപ്പെടുത്തി. ഫ്ലൂറസെന്റ് മാര്ക്കിറുകള്‍ കൂട്ടിച്ചേര്ത്ത് ആ പ്രോട്ടീനുകള്‍ ഉപയോഗിച്ചപ്പോള്‍, ചതുരപ്പിരിയന്‍ ഘടനകള്‍ പ്രത്യക്ഷപ്പെടുന്നത് തിരിച്ചറിയാനും അവയെ ചിത്രീകരിക്കാനും ഗവേഷകര്ക്ക്ു കഴിഞ്ഞു.
കോശവിഭജനത്തിന് മുന്നോടിയായി ഡി.എന്‍.എയുടെ പകര്പ്പ്ക രൂപപ്പെടുന്ന ഘട്ടത്തിന് 'എസ്-ഫേസ്' (s-phase) എന്നാണ് പേര്. ആ ഘട്ടത്തിലാണ് ചതുരപ്പിരിയന്‍ ഡി.എന്‍.എ.ഘടനകള്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്നതെന്ന് ബിഫിയും സംഘവും നിരീക്ഷിച്ചു.
കോശങ്ങള്‍ അതിവേഗം വിഭജിക്കപ്പെടുന്നുവെന്നും അങ്ങനെ അതിവേഗ വിഭജനം നടക്കുന്നവയില്‍ അര്ബു്ദത്തിന് കാരണം. രോഗകാരികളാകാവുന്ന ചതുരപ്പിരിയന്‍ ഡിഎന്എഭകള്‍ കണ്െടത്തി അവയുടെ വളര്ച്ച തടയാനും അവയെ നശിപ്പിക്കാനുമുള്ള രാസവസ്തുക്കള്‍ തേടിയാകും ഇനിയുള്ള ഗവേഷണം. സ്വാഭാവികമായും, കോശവിഭജന വേളയിലാണ് ചതുരപ്പിരിയന്‍ ഡി.എന്‍.എ.പ്രത്യക്ഷപ്പെടുന്നത് എന്നകാര്യം അര്ബുതദ ഗവേഷണത്തില്‍ പ്രസക്തമാണെന്ന് പ്രൊഫ.ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.
ചതുരപ്പിരിയന്‍ ഡി.എന്‍.എ.യുടെ ധര്മതമെന്താണെന്ന് ഇപ്പോഴും ഗവേഷകര്ക്ക്ന അറിയില്ല. കോശവിഭജനവേളയില്‍ ഡി.എന്‍.എ.യുടെ പകര്പ്പു ണ്ടാകുന്ന പ്രക്രിയ അമര്ച്ചവ ചെയ്താല്‍, ചതുരപ്പിരിയന്‍ ഡി.എന്‍.എ പ്രത്യക്ഷപ്പെടുന്നത് കാര്യമായി കുറയുന്നു. അര്ബുപദ ഗവേഷണരംഗത്ത് പുതിയ കണ്ടെത്തലിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ നിരീക്ഷണം
ചെന്നൈയിൽ ജനിച്ച 50-കാരനായ ശങ്കർ ബാലസുബ്രഹ്മണ്യൻ ബ്രിട്ടനിലെ അറിയപ്പെടുന്ന രസതന്ത്രജ്ഞനാണ്. വൈദ്യശാസ്ത്രമേഖലയിൽ രസതന്ത്രത്തിന്റെ സാധ്യതകൾ പഠിക്കുന്നതിലും പുതിയ കണ്ടെത്തലുകൾക്ക് വഴിയൊരുക്കുന്നതിലും മുൻപന്തിയിലുള്ള അദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിലെ കെമിസ്ട്രി വിഭാഗത്തിൽ മെഡിസിനൽ കെമിസ്ട്രി പ്രൊഫസ്സറാണ്. യുകെ കാൻസർ റിസർച്ചിലെ സീനിയർ ഗ്രൂപ്പ് ലീഡറും ട്രിനിറ്റി കോളേജിലെ ഫെല്ലോയുമാണ്.
ശങ്കറിന് ഒരുവയസ്സുള്ളപ്പോഴാണ് കുടുംബം ബ്രിട്ടനിലെത്തുന്നത്. കേംബ്രിഡ്ജ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം അമേരിക്കയിലെ പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാലയിൽ ജോലി ചെയ്തശേഷമാണ് ബ്രിട്ടനിൽ തിരിച്ചെത്തിയത്. ഒട്ടേറെ പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ലോകമെങ്ങും അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രബന്ധങ്ങളും പാഠ്യവിഷയങ്ങളുമാണ്. കഴിഞ്ഞവര്ഷംപ റോയല്‍ സൊസൈറ്റി ഫെലോ ആയി തെരഞ്ഞെടു ക്കപ്പെട്ടു

No comments:

Post a Comment