Wednesday 20 June 2018

1920 പ്രസിദ്ധമായ മൊതി മഹൽ എന്ന റെസ്റ്റോറന്റ്, തന്തൂർ ചിക്കൻ,നാൻ

   
1920 പ്രസിദ്ധമായ മൊതി മഹൽ എന്ന റെസ്റ്റോറന്റ്
തന്തൂർ ചിക്കൻ,നാൻ 


1920 പ്രസിദ്ധമായ മൊതി മഹൽ എന്ന റെസ്റ്റോറന്റ് നടത്തിയിരുന്ന മോകസിംഗ് എന്ന ആള്‍ നടത്തിയിരുന്ന ജോലി ചെയ്തിരുന്ന ആളാണ് കുന്ദൻ ലാൽ ഗുജറാൾ അദേഹം സുഹൃത്തുക്കള്‍ക്കു വേണ്ടി പാചക പരീക്ഷണങ്ങള്‍ നടത്തിയിരുന്നു, തന്റെ സുഹൃത്തുക്കളുടെ അഭിപ്രായമനുസരിച്ച് തന്തൂർ അടുപ്പിൽ ചിക്കൻ പാകം ചെയ്യാൻ തൂടങ്ങി. അന്നു വരെ തന്തൂർ അടുപ്പുകൾ റൊട്ടി, നാൻ എന്നിവ പാകം ചെയ്യാനാണ് ഉപയോഗിച്ചിരുന്നത്. ചിക്കൻ ഇതിൽ പാകം ചെയ്യാൻ തുടങ്ങിയപ്പോൾ പുറമേ നിന്ന് നന്നായി പൊരിഞ്ഞതും അകത്ത് മാംസളമായ ചിക്കൻ ഉണ്ടാക്കാൻ കഴിഞ്ഞു ഇതിന്റെ ഉത്ഭവം, ഇന്ത്യയുടെ വിഭജനത്തിനു മുൻപുള്ള പാകിസ്താനിലെ പെഷാവാർ എന്ന സ്ഥലത്ത് നിന്നാണ്.
ഇന്ത്യാ വിഭജനത്തിന് ശേഷം പഞ്ചാബി ഹിന്ദുവായ അദേഹം, കുടുംബവും ആയി പാകിസ്താനിലെ പെഷാവാർ നിന്നും ഡല്‍ഹിയിലെത്തി,അദേഹത്തിന് സ്വന്തമായി ഹോട്ടല്‍ തുടങ്ങുവാന്‍ പണമില്ലാരുന്നു, കുന്ദൻ ലാൽ ഗുജറാൾ ദര്യാഗജില്‍ താക്കൂര്‍ ദാസ്‌ മഗോയുമായി ചേര്‍ന്നു ''മോത്തി മഹാള്‍'' ആരംഭിച്ചു.തന്തൂരി വിഭവങ്ങളാണ് ഗുജ്രാള്‍ ആദ്യം പാകപ്പെടുത്തിയത്. തുറന്നിരിക്കുന്ന തന്തൂരി ചിക്കന്റെ ചില ഭാഗങ്ങള്‍ പെട്ടെന്ന് തന്നെ വരണ്ടുപോകുന്നത് കണ്ടപ്പോഴാണ് ഇതിലൊരു സോസ് കൂടി ഉണ്ടെങ്കിലെന്ന ചിന്ത കുന്ദന്‍ ലാല്‍ ഗുജ്രാളിന് തോന്നിയത്. അങ്ങനെയാണ് ബട്ടര്‍ ചിക്കന്റെ കണ്ടുപിടുത്തം.ബട്ടര്‍ ചിക്കന് പിന്നാലെ സസ്യഹാരികള്‍ക്ക് വേണ്ടിയുള്ള വേര്‍ഷ്യനായാണ് ദാല്‍ മക്ക്‌നി രംഗത്തെത്തിയത്. മൂന്നും ഗുജ്രാളിന്റെ രുചി പരീക്ഷണം ജനങ്ങളുടെ ഇഷ്ട വിഭവം ആയി മാറി.
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹൃവിന് വളരെ ഇഷ്ടപ്പെട്ട ഒരു വിഭവമായി മാറിയ തന്തൂരി ചിക്കൻ പിന്നീട് അന്ന് ഔദ്യോഗിക പാർട്ടികളിൽ ഇതൊരു പ്രധാന വിഭവമാകാൻ കാരണമായി കൂടാതെ ഇന്ദിരാ ഗാന്ധി, സാക്കീര്‍ ഹുസൈന്‍ തുടങ്ങി അമേരിക്കന്‍ പ്രസിഡന്റുമാരായിരുന്ന കെന്നഡി, നിക്‌സണ്‍, ഇറാനിലെ ഷാ എന്നിവരെല്ലാം ഗുജ്രാളിന്റെ രുചി വൈഭവം നേരിട്ടറിഞ്ഞിട്ടുണ്ട്
ഇന്ന് ലോകത്തിലാകമാനം വ്യാപിച്ചുകിടക്കുന്ന കിടക്കുന്ന മോട്ടിമഹലിനു 120 ഹോട്ടലുകള്‍ ഉണ്ട്, ഇന്ന് ഗുജ്രാളിന്റെ പേരക്കുട്ടി മോനിഷ് ഗുജ്രാളാണ് മോട്ടി മഹലിന്റെ നടത്തിപ്പുകാരന്‍. രുചിക്കൂട്ടിലെ ഗുജ്രാള്‍ കണ്ടുപിടുത്തം ഇന്നും ലോകത്തിന്റെ ഇഷ്ടമെനുവില്‍ ഒന്നാമത് തന്നെ.

No comments:

Post a Comment