Tuesday 19 June 2018

കലാശാല ബാബുവിന് ആദരാഞ്ജലികൾ





കലാശാല ബാബുവിന് ആദരാഞ്ജലികൾ
പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കല്ല്യാണി കുട്ടിയമ്മയുടെയും മകനായി 1955 ലാണ്​ ജനനംകോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ റേഡിയോ നാടകങ്ങളിലൂടെയാണ് കലാരംഗത്തേക്ക് കടക്കുന്നത്. പിന്നീട് രണ്ട് വര്‍ഷം കാളിദാസ കലാകേന്ദ്രത്തില്‍ നാടകനടനായി. ഒ.മാധവൻറയും കെ.ടി.മുഹമ്മദിൻറയും സഹപ്രവര്‍ത്തകനായിരുന്നു. നാടകവേദിയില്‍ നിന്നുമാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. 1977ല്‍ശ്രീമുരുകന്‍‍, യുദ്ധകാണ്ഡം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് കലാശാല ബാബുവിന് ഇണയെത്തേടി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. 'ഇണയെ തേടി'എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടത്. .സില്‍ക്ക് സ്മിതയുടെ ആദ്യ സിനിമയായിരുന്നു ഇത്. ചിത്രത്തില്‍ നായകകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാല്‍ തുടക്കത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയതോടെ അദ്ദേഹം വീണ്ടും നാടകരംഗത്തേക്കു കടന്നു.തുടര്‍ന്ന് അദ്ദേഹം തൃപ്പൂണിത്തുറയില്‍ സ്വന്തം നിലയില്‍ കലാശാല എന്ന നാടക ട്രൂപ്പിന് നേതൃത്വം നല്‍കി. ഇൗ നാടകസംഘത്തി​​െൻറ പേരാണ്​ പിന്നീട്​ സ്വന്തം പേരിനൊപ്പം ചേർത്തത്​.തിലകന്‍, സുരാസു, പി.ജെ.ആന്റണി, ശ്രീമൂല നഗരം വിജയന്‍, എന്‍.എന്‍.പിള്ള തുടങ്ങിയ മലയാള നാടക വേദിയിലെ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് അന്നത്തെ മറ്റൊരു പ്രധാന നാടകകമ്പനിയായ ചാലക്കുടി സാരഥിയിലും ബാബു പ്രവര്‍ത്തിച്ചിരുന്നു. സ്വന്തമായൊരുക്കിയ നാടകം ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹത്തെ തേടി സിനിമയില്‍ നിന്നും വീണ്ടും അവസരങ്ങള്‍ എത്തി.
ഒരുകാലത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നതെല്ലാം നെഗറ്റീവ് ടൈപ്പ് കഥാപാത്രങ്ങളായിരുന്നു. എന്റെ വീട് അപ്പൂന്റേം, കസ്തൂരിമാന്‍,റണ്‍വേ, തൊമ്മനും മക്കളും, തുറുപ്പുഗുലാന്‍ തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏത് തരം കഥാപാത്രത്തെയും അങ്ങേയറ്റം മനോഹരമാക്കി അവതരിപ്പിക്കുന്ന കലാകാരനായിരുന്നു കലാശാല ബാബു..ദിലീപ് നായകനായ ലയണ്‍ എന്ന ദിലീപ് ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വില്ലത്തരം മാത്രമല്ല സ്വഭാവ നടനായും കലാശാല ബാബു തിളങ്ങിയിട്ടുണ്ട്. നായകന്റെയോ നായികയുടെയോ അച്ഛനോ അമ്മാവനോ ആയി മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ച വെച്ചത്. അനന്തഭദ്രം സനിമയിലെ ജോല്‍സ്യന്‍ റോളും ബാലേട്ടന്‍ എന്ന സിനിമയിലെ അമ്മാവന്‍ കഥാപാത്രത്തേയും അദ്ദേഹം അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നുഇതോടെ വില്ലത്തരം മാത്രമല്ല നന്മ നിറഞ്ഞവനായും തനിക്ക് തിളങ്ങാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു
ക്യൂൻ, വിശ്വവിഖ്യാതമായ മൂക്ക്​, താങ്ക്യു വെരിമച്ച്​, പോളേട്ട​​െൻറ വീട്​, ഒപ്പം, ടു കൺട്രീസ്​, രാസലീല, മുല്ലമൊട്ടും മുന്തിരിച്ചാറും, ചേകവർ, പുതിയമുഖം, റൺവേ, ബാലേട്ടൻ, പച്ചക്കുതിര, ചെസ്സ്​, അവൻ ചാണ്ടിയു​ മകൻ, കനക സിംഹാസനം, തുറുപ്പു ഗുലാൽ, തൊമ്മനും മക്കളും, കസ്​തൂരിമാൻ, എ​​െൻറ വീട്​ അപ്പൂ​​െൻറം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്​.ചലച്ചിത്രങ്ങള്‍ക്കു പുറമെ കടമറ്റത്ത് കത്തനാര്‍, കുടംബയോഗം, മറ്റൊരുവള്‍, ദേവീ മാഹാത്മ്യം, അമ്മ, ഇന്ദിര, സത്യം ശിവം സുന്ദരം, ജാഗ്രത നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സണ്‍ഡേ ഹോളിഡേ, ക്വീന്‍ തുടങ്ങിയ സിനിമകളിലാണ് അദ്ദേഹം ഒടുവിലായി അഭിനയിച്ചത്. ഭാര്യ ലളിത. മക്കള്‍ ശ്രീദേവി വിശ്വനാഥന്‍.
28 ഒാളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്​. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഞായറാഴ്ച അർദ്ധരാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു.ലളിതയാണ്ഭാ
ര്യ.ശ്രീദേവി(അമേരിക്ക),വിശ്വനാഥൻ(അയർലണ്ട്) എന്നിവർ മക്കളാണ്. മരുമകൻ:ദീപു(കമ്പ്യൂട്ടർ എഞ്ചിനീയർ,അമേരിക്ക).സഹോദരങ്ങൾ:ശ്രീദേവി രാജൻ(നൃത്തക്ഷേത്ര,എറണാകുളം),കലാ വിജയൻ(കേരളകലാലയം,തൃപ്പൂണിത്തുറ),അശോക് കുമാർ,ശ്രീകുമാർ,ശശികുമാർ. തൃപ്പൂണിത്തുറ എസ്.എൻ ജങ്ഷന്നടുത്ത് റോയൽ ഗാർഡൻസിലായിരുന്നു താമസം

No comments:

Post a Comment