Wednesday 20 June 2018

സ്റ്റാച്യൂ ഓഫ് ലിബർട്ടി.


സ്റ്റാച്യൂ ഓഫ് ലിബർട്ടി.


ആമേരിക്കകുറിച്ച് പറയുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ വരുന്നരൂപം ആണ് സ്വാത/ന്ത്ര്യത്തിന്റെ ചിഹ്നമായി 1886-ല്‍ സ്ഥാപിച്ച വെങ്കല ശില്‍പ്പം അമേരിക്കയുടെ ആഗോള ചിഹ്നമാണ്.സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായറോമൻദേവതയായ ലിബർത്താസിന്റെ രൂപമായാണ്. പ്രതിമ വലത്തുകൈയ്യിൽ ഉയർത്തിപ്പിടിച്ച ഒരു ദീപശിഖയും ഇടതുകൈയ്യിൽ ഒതുക്കിപ്പിടിച്ചിരിക്കുന്ന ജൂലൈ 6, 1776 എന്നെഴുതിയ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനദിന ഫലകവുമായ റ്റബുല അൻസാത്തയുമായാണ് (a tablet evoking the law) പ്രതിമ നിൽക്കുന്നത്. .അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിൽ സ്ഥിതി ചെയ്യുന്ന. 46മീറ്റർ ഉയരമുള്ള പ്രതിമയാണ്‌ സ്റ്റാച്യൂ ഓഫ് ലിബർട്ടി.
93 മീറ്റര്‍ ഉയരമുള്ള തറയിലാണ് 204 ടണ്‍ ഭാരമുള്ള ശില്‍പ്പം നില്‍ക്കുന്നത്. ഹഡ്‌സണ്‍ നദിയുടെ മുഖസൗന്ദര്യം ഈ ഗോപുരമാണ് ."സ്വാതന്ത്ര്യം ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നു' എന്നതത്രെ ലിബര്‍ട്ടി ശില്‍പ്പത്തിന്റെ സന്ദേശം. എന്നാല്‍ ലോക ത്തിന്റെ പലഭാഗത്തുനിന്നും വരുന്നവരെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുന്നു ദീപവുമേന്തി നില്‍ക്കുന്ന വനിതയെന്ന് വ്യാഖ്യാനിക്കാം. ഫ്രഞ്ച് ശില്‍പ്പി ഫ്രഡറിക് അഗസ്റ്റെ ബര്‍ത്തോള്‍ഡിയാണ് ശില്‍പ്പം രൂപകല്‍പ്പന ചെയ്തത് .ആദ്യകാലങ്ങളിൽ ലിബർട്ടി എൻ‌ലൈറ്റെനിങ്ങ് ദ വേ‍ൾഡ് എന്നാണിതറിയപ്പെട്ടിരുന്നത്.ഇരുമ്പ് ചട്ടക്കൂടിൽ ചെമ്പ് പാളികൾ പൊതിഞ്ഞാണ്‌ ഈ ശില്പം ഉണ്ടാക്കിയിരിക്കുന്നത്
അമേരിക്കൻ സ്വാതന്ത്യ്രത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമായി തലയുയർത്തി നിൽക്കുന്ന സ്റ്റാച്യൂ ഓഫ് ലിബർട്ടി അമേരിക്കക്കാർക്കുള്ള ഫ്രഞ്ച് ജനതയുടെ സ്നേഹോപഹാരമാണ്. എഡ്വേർഡ് ഡേ ലബോളായ് എന്ന ഫ്രഞ്ചുകാരന്റെ മനസിലുദിച്ച ആശയമായ ലിബർട്ടി സ്റ്റാച്യുവിന് ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. വിപ്ലവ കാലഘട്ടത്തിൽ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുണ്ടായിരുന്ന സൗഹൃദമാണ് ഇത്തരമൊരു ശിൽപത്തിന് പ്രേരണയായത്.
പക്ഷേ, അടുത്ത ഒരു നൂറ്റാണ്ട് കൊണ്ട് അതു സ്വാതന്ത്യ്രത്തിന്റെയും വിമോചനത്തിന്റെയും ആഗോള പ്രതീകമായി മാറുകയായിരുന്നു. അമേരിക്കയിലെ ജനാധിപത്യ സംവിധാനം അനുകരണീയ മാതൃകയാണെന്നു കണ്ട ഫ്രഞ്ചുകാരനായ എഡ്വേർഡ് ഡേ ലബോളായ്ക്ക് 1865 കളിലാണ് ഇത്തരമൊരു ശിൽപ നിർമാണത്തിന് ആശയം ഉരുത്തിരിയുന്നത്. സ്വന്തം രാജ്യമായ ഫ്രാൻസിലും ജനാധിപത്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ ഈ ഉപഹാരം ഇടയാക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. ഫ്രഡറിക് അഗസ്റ്റസ് ബാർത്തോൾഡി എന്ന ശിൽപിക്കായിരുന്ന നിർമാണച്ചുമതല. കുറെക്കാലം ഇതു സംബന്ധിച്ച് അനക്കമുണ്ടായില്ല.
സ്വാതന്ത്ര്യപ്രതിമയ്ക്ക് പ്രചോദനമായത് അറബ് വനിതയാണെന്ന് ഗവേഷകര്‍. സൂയസ് കനാലിന് കാവല്‍ നില്‍ക്കുന്ന അറബ് വനിത എന്ന പേരില്‍ ഒരു പ്രതിമ നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് അമേരിക്കയ്ക്ക് അഭിമാനമായ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിക്ക് പ്രേരകമായതെന്നാണ് ഈയിടെ കണ്ടത്തിയത്
ഫ്രഞ്ച് ശില്‍പിയായ ഫ്രെഡറിക് ഓഗസ്റ്റ് ബര്‍ത്തോള്‍ഡിയാണ് ഈജിപ്തില്‍ വലിപ്പമേറിയ ശില്‍പ്പങ്ങളുടെയും സ്മാരകങ്ങളുടെയും നിര്‍മ്മിതിക്ക് തുടക്കമിട്ടത്. 1855-56 കാലത്താണ് അദ്ദേഹം ഈജിപ്ത് സന്ദര്‍ശിച്ചത്. സൂയസ് കനാലിന്റെ പശ്ചാത്തലത്തില്‍ ശില്‍പത്തിന്റെ മാതൃകയില്‍ ലൈറ്റ് ഹൗസ് നിര്‍മ്മിക്കാന്‍ ഈജിപ്ത് സര്‍ക്കാര്‍ പദ്ധതിയിടുന്നത് 1869ല്‍ ആണ്. ഈ ശില്‍പത്തിന് രൂപം നല്‍കിയത് ബര്‍ത്തോള്‍ഡിയായിരുന്നു. ഉയര്‍ത്തിപ്പിടിച്ച കൈയില്‍ ദീപവുമായി നില്‍ക്കുന്ന മുഴുനീള വസ്ത്രമണിഞ്ഞ സ്ത്രീയുടെ മാതൃകയില്‍ ശില്‍പം നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഏഷ്യയ്ക്ക് പ്രകാശം പകര്‍ന്നത് ഈജിപ്താണ് എന്നായിരുന്നു ഇതെക്കുറിച്ച് ബര്‍ത്തോള്‍ഡി പറഞ്ഞത്.
1870ല്‍ ഈ മാതൃകയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ബര്‍ത്തോള്‍ഡി സ്വാതന്ത്ര്യപ്രതിമയ്ക്ക് ആദൃരൂപം നല്‍കിയത് 1874 ൽ സ്മാരകം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം അന്വേഷിച്ച് ബാർത്തോൾഡി അമേരിക്കയിലെത്തി. ന്യൂയോർക്ക് തീരത്തേയ്ക്ക് കപ്പൽ അടുക്കുന്നതിനിടയിൽ കണ്ട ബെഡ് ലോസ് ഐലൻഡ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.
സ്റ്റാച്യുവിനുള്ള ധനസമാഹരണവും വളരെ ജനകീയമായിരുന്നു. സംയുക്ത സംരംഭം എന്ന നിലയിൽ സ്റ്റാച്യുവിന്റെ തറ ഒരുക്കുന്നതിനുള്ള ചുമതലയായിരുന്നു അമേരിക്കക്കാർക്ക്. സ്റ്റാച്യുവും മറ്റു ഘടകങ്ങളും ഫ്രഞ്ചുകാർ നൽകും. ഫ്രാൻസിലാണെങ്കിൽ വിഭവ സമാഹരണം വളരെ ജനകീയമായിത്തന്നെ നടത്തുകയും ചെയ്തു. ഫ്രാന്‍സിന്റെ പ്രവര്‍ത്തനങ്ങളായി രുന്നു ഗോപുര നിര്‍മാണത്തിന്റെ മൂ ലാധാരം. അമേരിക്കയിലെ മനുഷ്യ വിഭവ ശേഷിയും ഇക്കാര്യത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇരുവരുടെയും സഹകരണത്തോടെയല്ലാതെ നിര്‍മാണം സാധ്യമല്ലായിരുന്നു. സൗധ നിര്‍മാണത്തില്‍ അക്കാ ലത്ത് നില നിന്നിരുന്ന ഏറ്റവും ഉന്ന തമായ രീതിയായിരുന്നു ബര്‍ ത്തോള്‍ഡി ഉപയോഗിച്ചത്.
ഗോപുരത്തിന്റെ നിര്‍മാണത്തിന് അദ്ദേഹത്തെ സഹായിച്ചത് പ്രമുഖ രായ ശില്പികളായിരുന്നു. ഇതില്‍ ത്തന്നെ ഈഫല്‍ ടവര്‍ നിര്‍മിച്ച അലക്‌സാണ്ട്രെ ഗസ്താവ് ഈഫ ലും ഉണ്ടായിരുന്നു. അസാധാര ണമായ ചെമ്പാണ് സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടിക്കായി ഉപയോഗിച്ചത്,വിഖ്യാത അമേരിക്കൻ പത്രാധിപർ ജോസഫ് പുലിത്സറും സംരംഭത്തിന്റെ വിജയത്തിനായി ഇറങ്ങി. അദ്ദേഹ ത്തിന്റെ പത്രത്തില്‍ എഡിറ്റോറിയല്‍ പേജില്‍ ധനസമാഹരണം മുഖ്യ ലക്ഷ്യമാക്കി ഒരു പംക്തി തന്നെ ആരംഭിച്ചു. പ്രതിമ ആവശ്യമായ 90,800 kilos (200,000 pounds)ചെമ്പില്‍ , ഫ്രഞ്ച് വ്യവസായി Eugène Secrétan 58,100 kilos (128,000 pounds) ചെമ്പ് സംഭാവന നല്‍കി ചെമ്പ് കച്ചവടക്കാരനായ Japy Frères, 64,000 ഫ്രാങ്ക് (about $16,000 at the time or the equivalent of US$ 356,000 in 2016)നല്കി
ഒരു വര്‍ഷത്തെ ധനസമാഹ രണത്തിനു ശേഷമാണ് സ്റ്റാച്യുവിന്റെ നിര്‍മാണം ആരംഭിച്ചത് ഫ്രാൻസിൽ 1884 ജൂലൈയിൽ സ്റ്റാച്യുവിന്റെ പണി പൂർത്തിയായി. തുടർന്ന് കപ്പൽ കയറ്റിയ സ്റ്റാച്യു 1885 ജൂണിൽ ന്യൂയോർക്കിൽ എത്തിച്ചു. . 1885 ഓഗസ്റ്റില്‍ ഗോപുരത്തിന്റെ നിര്‍മാ ണം തുടങ്ങി. 1886 ഏപ്രിലാണ് പണി 46.5 ഉയരമുള്ള ഗോപുരം പൂര്‍ത്തി യാകുന്നത്. ഗോപുരം നിര്‍മിക്കാന്‍ വേണ്ട അസംസ്‌കൃത വസ്തുക്കള്‍ മുഴുവനും ഫ്രാന്‍സില്‍ നിന്നാണ് കൊണ്ടു വന്നത്. 350 വ്യത്യസ്ത കഷണങ്ങള്‍ അത്യപൂര്‍വ പശയുപ യോഗിച്ച് യോജിപ്പിച്ചാണ് സൗധം നിര്‍മിച്ചത്.
കരുത്തും ഓജസ്സും ആജ്ഞാശക്തിയുമെല്ലാം ആ മുഖത്ത് സ്ഫുരിക്കുന്നുണ്ട്. വിഖ്യാത അമേരിക്കന്‍ കവയിത്രി എമ്മാ ലസാറസ് (1849-1887) "ദ ന്യൂ കൊളോസസ്' എന്ന ഗീതകം ലിബര്‍ട്ടി ശില്‍പ്പത്തെക്കുറിച്ച് രചിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് വരുന്ന ലക്ഷക്കണക്കിന് വിദേശികളെക്കുറിച്ചാണ് എമ്മയുടെ വരികള്‍. 1903-ല്‍ ഈ ഗീതകം ഒരു ഫലകത്തിലാക്കി ശില്‍പ്പത്തിന്റെ തറയില്‍ പതിച്ചിട്ടുണ്ട്. ""സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാന്‍ വെമ്പുന്ന ചവിട്ടിമെതിക്കപ്പെട്ട നിങ്ങളുടെ ജനതകളെ, നിസ്വരെ, ക്ഷീണിച്ചുതളര്‍ന്നവരെ ഞാന്‍ കൈപിടിച്ചുയര്‍ത്താം''-എമ്മയുടെ കവിതയിലൂടെ ശില്‍പ്പത്തിന്റെ സന്ദേശം.വനിതയുടെ കാല്‍ച്ചുവട്ടില്‍ പൊട്ടിയ ചങ്ങലയുണ്ട് അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിന്റെ അടയാളം.
. 1901 വരെ അമേരിക്കന്‍ ലൈറ്റ് ഹൗസ് ബോര്‍ഡായിരുന്നു സ്റ്റാച്യുവിന്റെ മേല്‍ നോട്ടംവ ഹിച്ചിരുന്നത്. അതിനു ശേഷം അമേ രിക്കയുടെ പ്രതിരോധ വകുപ്പ് പ്രതിമ ഏറ്റെടുത്തു. 1924 ഒക്‌ടോബര്‍ 15-ാം തിയതി അമേരിക്കയുടെ ദേശീയ സ്മാരകമായി സ്റ്റാച്യു ഓഫ് ലിബേര്‍ട്ടി അംഗീകരിച്ചു. സമർപ്പിക്കപ്പെട്ടത്.
സ്റ്റാച്യുവിന് ലഭിച്ച പ്രാധാന്യം കണക്കിലെടുത്ത് ലിബർട്ടി ഐലൻഡ് എന്ന പേരിൽ 1956 ൽ ബെഡ് ലോസ് ഐലൻഡ് പുനർനാമകരണം ചെയ്യപ്പെട്ടു. 1982 ൽ ആഗോള പൈതൃക സ്മാരകമായി സ്റ്റാച്യു ഓഫ് ലിബർട്ടിയെ യുഎൻ പ്രഖ്യാപിച്ചു. ഇതോടൊപ്പം ശതാബ്ദിയോടനുബന്ധിച്ചുള്ള നവീകരണ പദ്ധതികൾക്കും തുടക്കമിട്ടിരുന്നു. പുതുമോഡിയോടെ നവീകരിക്കപ്പെട്ട സ്റ്റാച്യു ഓഫ് ലിബർട്ടി ശതാബ്ദി വർഷമായ 1986 ജൂലൈ അഞ്ചിന് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ന്യൂയോർക്കിൽ സഞ്ചാരികളുടെ മുഖ്യ ആകർഷണമായ സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കക്കാരുടെ അഭിമാന സ്തംഭമായാണ് നില കൊള്ളുന്നത്.

No comments:

Post a Comment