Tuesday 19 June 2018

ബോർഡർ സെക്യൂരിറ്റി ഫോഴ്സ്..

ബോർഡർ സെക്യൂരിറ്റി ഫോഴ്സ്..


ഇന്ത്യൻ സൈന്യത്തിന്റെ ആദ്യ പ്രതിരോധ നിരയാണ് ബോർഡർ സെക്യൂരിറ്റി ഫോഴ്സ്..1965 അതിർത്തി കാക്കാനായി ഇന്ത്യ രൂപീകരിച്ച ഈ അർദ്ധ സൈനിക ദളം ജീവൻ പണയം വെച്ച് ഈ കാലമത്രയും വിശിഷ്ട സേവനം രാജ്യത്തിന് വേണ്ടി ചെയ്തു കൊണ്ടിരിക്കുന്നു.ഇന്ത്യൻ സൈന്യത്തിന്റെ ഭാഗം അല്ലെങ്കിലും അതിർത്തിയിൽ ശത്രു രാജ്യത്തിന്റെ ഭാഗത്തു നിന്ന് ഉള്ള പ്രഹരം ഇന്ത്യൻ സൈന്യം എത്തും വരെ തടഞ്ഞു നിർത്തുക എന്ന ചോര പൊടിയുന്ന ഉത്തരവാദിത്തം ആണ് ബോർഡർ സെക്യൂരിറ്റി ഫോഴ്സിനു ഉള്ളത്.അവർ ചെയ്യുന്നത് എത്ര മാത്രം റിസ്ക് ഉള്ള ജോലി ആണെന്ന് മനസ്സിലാക്കണമെങ്കിൽ ശത്രുവിന്റെ പ്രഹരശേഷി കാണേണ്ടതുണ്ട്.രണ്ടാം ലോക മഹായുദ്ധ കാലത്തു നാസി ജർമനി ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ നവീകരിച്ച രൂപങ്ങൾ ആണ് പാകിസ്ഥാൻ സേനയുടെ ബോർഡർ ആക്ഷൻ ടീമും (ബി.എ .റ്റി ) അതിർത്തി രക്ഷാ സേനയായ റെയ്ഞ്ചേഴ്സും ഉപയോഗിക്കുന്നത്.ഇന്ത്യൻ സേന ഉപയോഗിക്കുന്നത് രണ്ടാം ലോക യുദ്ധ കാലത്തു സോവിയറ്റ് സേന ഉപയോഗിച്ചിരുന്ന ആയുധങ്ങളോ അവയുടെ നവീകരിച്ച രൂപങ്ങളോ ആണ്.ജർമൻ ആയുധങ്ങളോട് ഇന്നത്തെ അവസ്ഥയിൽ പോലും സോവിയറ്റ് ആയുധങ്ങൾ അത്ര കിട പിടിക്കുന്നതല്ല .സ്‌മോൾ ആർമ്സ് വിഭാഗത്തിൽ തന്നെ നാസി സേന ഉപയോഗിച്ചിരുന്ന ഹെവി ഡ്യൂട്ടി മെഷീൻ ഗണ്ണുകൾ ആയ എം.ജി 34,42 തോക്കുകൾ അനേകായിരം ജീവൻ എടുത്തവയാണ്.സോവിയറ്റ് സേനയും ബ്രിട്ടീഷ് സേനയും ഒക്കെ ഈ ആയുധങ്ങൾക്കെതിരെ മരിച്ചു ജയിക്കുകയായിരുന്നു .യുദ്ധത്തിൽ പരാജയപ്പെട്ട ജർമ്മൻ സേനയുടെ കൈകളിൽ നിന്നും തുർക്കി വഴി ഈ ആയുധങ്ങൾ മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളിൽ പ്രചരിച്ചു.എം.ജി 3 പോലെയുള്ള വേർഷൻസ് ഉദാഹരണം.കേവലം സൈനിക സ്തുതി അല്ല.ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെ ഓരോ സൈനികനും എങ്ങനെയാണു ജീവൻ പണയം വെച്ച് അതിർത്തി കാക്കുന്നത്,എന്തിനെയാണ് നേരിടേണ്ടത് എന്നത് ഈ വീഡിയോ കണ്ടാൽ മനസിലാവും.

No comments:

Post a Comment