Wednesday 20 June 2018

ഓസ്കാര്‍ അവാര്‍ഡും ഓസ്കാര്‍ പ്രതിമയും





ഓസ്കാര്‍ അവാര്‍ഡും ഓസ്കാര്‍ പ്രതിമയും 
=============================
എം.ജി.എം. സ്റ്റുഡിയോ മേധാവി ലൂയി ബി മേയർ തന്റെ അതിഥികളുമായി സംസാരിക്കുമ്പോൾ വളരെ യാദൃശ്ചികമായാണ് സിനിമാരംഗത്തെ ഉന്നമനത്തിനുവേണ്ടി ഒരു സംഘടന ഉണ്ടാക്കുവാൻ തീരുമാനിച്ചത്. ഒരാഴച്ചയ്ക്കുശേഷം വിവിധരംഗത്തുനിന്ന് 36 പേരെ ക്ഷണിതാക്കളായിവരുത്തി ലോസ് ആഞ്ജലിസിലെ അംബാസിഡർ ഹോട്ടലിൽവെച്ച് ഇതിനെക്കുറിച്ചു കൂടുതൽ ചർച്ചകൾനടത്തുകയും ഡഗ്ലസ് ഫെയർബാങ്ക്‌സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയുംചെയ്തു.
1929 മെയ് പതിനാറിന് ആദ്യത്തെ അക്കാദമി അവാർഡുകൾ വിതരണം ചെയ്തു. അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ്, ആർട്‌സ് ആൻഡ്‌ സയൻസസ് (AMPAS) അംഗങ്ങൾക്കിടയിൽ നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് ഓരോ വർഷവും സിനിമാരംഗത്തെ മികവിനുള്ള അവാർഡുകൾ വിതരണംചെയ്യുന്നത്. അക്കാദമി അവാർഡ്‌ ഓഫ് മെറിറ്റ് എന്നാണ് ശരിയായ പേരെങ്കിലും ഓസ്കർ എന്ന അപരനാമത്തിലാണ് ഇന്ന് ഈ അവാർഡുകൾ അറിയപ്പെടുക. ഹോളിവുഡിലെ ഏറ്റവും പ്രശസ്തമായ ഹോളിവുഡ് റൂസ്‌വെൽറ്റ്‌ ഹോട്ടലിൽവെച്ചാണ് ആദ്യത്തെ അവാർഡുകൾ വിതരണംചെയ്തത്.
ആദ്യമായിനടന്ന അവാർഡ്ദാന ചടങ്ങിൽ 270 ആളുകൾ പങ്കെടുത്തു. അവാർഡ് വിതരണത്തിനു ശേഷമുള്ള പാർട്ടിനടത്തിയതാകട്ടെ മേഫെയർ ഹോട്ടലിലും. അംഗങ്ങൾ അല്ലാത്തവർക്ക് അഞ്ചുഡോളർ ആയിരുന്നു ടിക്കറ്റ് ചാർജ്‌. മൂന്നു മാസങ്ങൾക്കുമുമ്പുതന്നെ അവാർഡുകൾ പ്രഖ്യാപിച്ചിരുന്നു. ലാസ്റ്റ് കമാൻഡ്‌, ദി വേ ഓഫ് ഓൾ ഫ്ളെഷ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് എമിൽ ജാനിങ്സ് മികച്ച നടനുള്ള ആദ്യ അവാർഡ് ജേതാവായി. മാത്രമല്ല അദ്ദേഹത്തിനു യൂറോപ്പിലേക്കു തിരിച്ചുപോകേണ്ടതുകൊണ്ട് അവാർഡ് നേരത്തേതന്നെ നല്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ആദ്യമായി അവാർഡ് സ്വീകരിച്ചതും എമിലാണ്.
ആദ്യ അവാർഡുകൾ മൂന്നുമാസം മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രണ്ടാമത്തെ അവാർഡ് മുതൽ ഇതിനു മാറ്റംവന്നു. അവാർഡ് ജേതാക്കളെ നേരത്തേ തീരുമാനിച്ചിട്ട്‌ അവസാനനിമിഷംവരെ വിവരം പുറത്തുവിട്ടില്ല. എങ്കിലും പത്രക്കാർക്ക് ലിസ്റ്റ് അന്നേദിവസം രാത്രി 11-ന്‌ പത്രം അച്ചടിക്കുന്നതിനു വേണ്ടി നേരത്തേതന്നെ നല്കി. 1940 വരെ ഈ നില തുടർന്നു. 
എന്നാൽ 1940-ൽ ലോസ് ആഞ്ജലിസ് ടൈംസ് പട്ടിക അവരുടെ സായാഹ്ന പത്രത്തിൽ അച്ചടിച്ചു. ഇതിനുശേഷം സീൽചെയ്ത കവർ അവാർഡ് പ്രഖ്യാപിക്കുന്ന നിമിഷംമാത്രം തുറക്കുന്ന രീതി നിലവിൽവന്നു.
1934 മുതൽ പ്രൈസ് വാട്ടർഹൗസ് (ഇന്നത്തെ പ്രൈസ് വാട്ടർഹൗസ് കൂപ്പർ) എന്ന സ്ഥാപനമാണ് വിവിധ ബാലറ്റുകൾ ശേഖരിക്കുന്നതും രഹസ്യമായി പട്ടിക തയ്യാറാക്കുന്നതും. തുടക്കത്തിൽ 12 വിഭാഗങ്ങളിൽ ആയിരുന്നു അവാർഡുകൾ.
1930-ൽ ഒരു ലോക്കൽ റേഡിയോ സ്റ്റേഷൻ അവാർഡുകളുടെ തത്സമയ പ്രക്ഷേപണം നടത്തിയെങ്കിലും 1953-ൽ കാനഡയിലും ഐക്യരാഷ്ട്ര നാടുകളിലും കാണാവുന്ന വിധത്തിൽ ടെലിവിഷനിൽ തത്സമയ സംപ്രേഷണം നടന്നതാണ് ഓസ്കറിലെ വിപ്ലവകരമായ മാറ്റം. ലക്ഷക്കണക്കിന് ജനങ്ങളാണിത് തത്സമയം കണ്ടത്. 1966-ൽ മറ്റൊരു സംപ്രേഷണ വിപ്ലവംകൂടി ഉണ്ടായി. ആദ്യമായി ഓസ്കർ അവാർഡ് കളറിൽ സംപ്രേഷണംചെയ്തു. അപ്പോഴേക്കും വിഭാഗങ്ങളുടെ എണ്ണത്തിലും നടത്തിപ്പിലും വളരെയധികം മാറ്റങ്ങൾ ഉണ്ടായിക്കഴിഞ്ഞിരുന്നു.
1938-ൽ ഉണ്ടായ വെള്ളപ്പൊക്കംമൂലം അവാർഡുകൾ താമസിച്ചു. 1968-ൽ മറ്റൊരു ദുരന്തംകാരണം രണ്ടു ദിവസത്തേക്ക്‌ മാറ്റിവെച്ചു. ആ വർഷം ഏപ്രിൽ എട്ടാം തീയതിയായിരുന്നു അവാർഡുദാന ചടങ്ങ് വെച്ചിരുന്നത്. എന്നാൽ ഏതാനും ദിവസംമുമ്പ് കൊല്ലപ്പെട്ട മാർട്ടിൻ ലൂഥർ കിങ്‌ ജൂനിയറിന്റെ ശവസംസ്കാര ചടങ്ങുകൾ ഒന്പതാം തീയതി നടത്താൻ തീരുമാനിച്ചതു കാരണം അവാർഡ് ഏപ്രിൽ പത്തിലേക്കുമാറ്റി. 1981-ൽ ഒരിക്കൽക്കൂടി അവാർഡുകൾ നീട്ടിവെച്ചു. 24 മണിക്കൂർ മാറ്റി വെക്കാൻ കാരണം യു.എസ്. പ്രസിഡന്റ് റൊണാൾഡ് റീഗന്റെ നേരെ നടന്ന കൊലപാതകശ്രമാണ്.
1969-ലെ ഓസ്കർ ആദ്യമായി ലോക വ്യാപകമായി സംപ്രേക്ഷണംതുടങ്ങി. ഇന്ന് ഇരുന്നൂറിലേറെ രാജ്യങ്ങളിലാണ് ഇത് തത്സമയം സംപ്രേക്ഷണംചെയ്യുന്നത്. ഇന്റർനെറ്റിൽ ലൈവ് സ്ട്രീമിങ്ങും ഉണ്ട്. 1973-ൽ തുടങ്ങിയ സ്റ്റുഡന്റ്‌സ് അക്കാദമി അവാർഡ്‌ ഭാവിയിലെ വാഗ്ദാനങ്ങളെ കോളേജ്, യൂണിവേഴ്‌സിറ്റിതലത്തിൽനിന്ന് കണ്ടെത്തിത്തുടങ്ങി. ഇന്ന് ഓസ്കർ വിനോദരംഗത്തിലെ ഏറ്റവും പ്രധാനവും പഴക്കമുള്ളതുമായ പുരസ്കാരമാണ്. പ്രശസ്തമായ മറ്റ് അവാർഡുകളെല്ലാംതന്നെ ഇതിനു ശേഷം വന്നതും ഇതേമാതൃക പിന്തുടരുന്നവയുമാണ്.
ഓസ്കർ അവാർഡിന്റെകൂടെ പണമൊന്നും നല്കുന്നില്ല. ആകെ കിട്ടുന്നത് 24 കാരറ്റ് തങ്കത്തിൽ പ്ലേറ്റ് ചെയ്ത ഒരു പ്രതിമമാത്രം. ഈ പ്രതിമയ്ക്കാകട്ടെ ഔദ്യോഗികമായി ഒരു പേരുമില്ലായിരുന്നു. അക്കാദമി പ്രസിഡന്റുകൂടിയായിരുന്ന ബെറ്റി ഡേവിസ് അവരുടെ ആത്മകഥയിൽ പറയുന്നത് അവരുടെ ഭർത്താവായിരുന്ന ഹാർമാൻ ഓസ്കർ നെൽസന്റെ പേര് ഈ അവാർഡിന് ഉപയോഗിച്ചു എന്നാണ്. 1931-ൽ അക്കാദമിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന മാർഗരറ്റ് ഹെറിക്ക് ഈ പ്രതിമ കണ്ടിട്ട് അവരുടെ ബന്ധുവായ ഓസ്കർ പിയെഴ്‌സിനെ ഓർമിച്ചുകൊണ്ട് ഇതെന്റെ ‘ഓസ്കർ അമ്മാവനെ പോലെയുണ്ട് എന്നുപറഞ്ഞു. ആ സമയം അവരുടെ അടുത്തുണ്ടായിരുന്ന പത്രപ്രവർത്തകനായ സിഡ്‌നി സ്കോൾസ്കി പിറ്റേന്ന് ഇങ്ങനെ എഴുതി ‘അക്കാദമി ജോലിക്കാർ അവാർഡിനെ സ്നേഹപൂർവം ഓസ്കർ എന്നുവിളിക്കുന്നു’ 1932-ൽ ടൈം മാഗസിനും വാൾട്ട്‌ ഡിസ്നിയും ഈ അവാർഡിനെ ഓസ്കർ എന്ന് പരാമർശിച്ചിട്ടുണ്ട്.
ഓസ്കർ അവാർഡിന്റെകൂടെ പണമൊന്നും നല്കുന്നില്ല എന്നത് ശരിതന്നെ. പക്ഷേ, പിന്നീടുനടക്കുന്ന പാർട്ടികളിലും മറ്റും ലഭിക്കുന്ന ‘സമ്മാനങ്ങൾ’ വില കുറഞ്ഞതൊന്നുമല്ല.
അക്കാദമി അവാർഡ് ഓഫ് മെറിറ്റ്’ എന്ന ഔദ്യോഗികനാമത്തിൽ അറിയപ്പെടുന്ന ഓസ്കർ പ്രതിമയ്ക്ക് 13.5 ഇഞ്ചാണ് ഉയരം 8.5 പൗണ്ട് ഭാരവും. വെങ്കലത്തിൽ 24 കാരറ്റ് സ്വർണം പൂശിയാണ് വിജയികൾക്കു സമ്മാനിക്കുക. എംജിഎം സ്റ്റുഡിയോയിലെ ആർട് ഡയറക്ടർ സെഡ്രിക് ഗിബ്ബൺസിന്റെ സ്കെച്ചുകൾ അടിസ്ഥാനപ്പെടുത്തി ലൊസാ‍ഞ്ചൽസ് ശിൽപി ജോർജ് സ്റ്റാൻലിയാണ് ആദ്യമായി ഓസ്കർ പ്രതിമയ്ക്ക് രൂപം നൽകിയത്. കൈയ്യിലൊരു വാളും പിടിച്ച് ഫിലിം ചുരുളിനു മുകളിൽ നിൽക്കുന്ന പോരാളിയുടെ രൂപത്തിലാണ് ലോകസിനിമാക്കാരെ കൊതിപ്പിക്കുന്ന ഈ പ്രതിമ. ഫിലിം റീലിനു സമാനമായി അഞ്ച് ദ്വാരങ്ങളോടെ, വൃത്താകൃതിയിലുള്ള പ്രതലത്തിലാണ് ഓസ്കർ പോരാളിയുടെ നിൽപ്. നിർമാതാക്കൾ, സംവിധായകർ, അഭിനേതാക്കൾ, എഴുത്തുകാർ, സാങ്കേതിക വിദഗ്ധർ എന്നിങ്ങനെ സിനിമയുടെ അഞ്ച് നെടുംതൂണുകളാണ് ആ അഞ്ചു വൃത്തങ്ങൾ.ഇരുപത്തിനാലു കാറ്റഗറിയിലാണു ഓസ്‌കര്‍ പുരസ്‌കാരം നല്കു ന്നത്. എന്നാല്‍ കുറച്ചധികം പ്രതിമകള്‍ അക്കാഡമി നിര്മിാക്കാറുണ്ട്. ചിലപ്പോള്‍ ഒരു പുരസ്‌കാരം തന്നെ ഏറ്റുവാങ്ങാന്‍ ഒന്നിലധികം പേര്‍ ഉണ്ടാകും. പ്രതിമയുടെ സീരിയല്‍ നമ്പറും, ആദ്യം അക്കാഡമിയെ സമീപിക്കാതെ പ്രതിമ വില്ക്കാുനോ, കൈമാറ്റം ചെയ്യാനോ പാടില്ലെന്നും ഇതില്‍ എഴുതിയിട്ടുണ്ടാകും. ആദ്യകാലത്തു ഗോള്ഡ്ി പ്ലേറ്റഡ് ബ്രോണ്സാതയിരുന്നു പ്രതിമ നിര്മാറണത്തിനായി ഉപയോഗിച്ചിരുന്നത്. പിന്നീടു പല ലോഹങ്ങള്‍ മാറിമാറി വന്നു. രണ്ടാം ലോകമഹായുദ്ധകാലത്തു മെറ്റല്‍ ഷോര്ട്ടേ ജ് ഉണ്ടായപ്പോള്‍ പ്ലാസ്റ്ററില്‍ തീര്ത്തല പ്രതിമയും നല്കിയയിരുന്നു.
ഇക്കഴിഞ്ഞ 34 വർഷമായി ഷിക്കാഗോ ആസ്ഥാനമായുള്ള ആർ.എസ്.ഓവൻസ് ആൻഡ് കമ്പനിയിലാണ് ഓസ്കർ പ്രതിമ തയാറാക്കിയിരുന്നത്. എന്നാൽ 3 ഡി പ്രിന്റിങ് സാങ്കേതികത ഇത്രയേറെ വികസിച്ച സാഹചര്യത്തിൽ ആ ആശയവും ഒപ്പം പരമ്പരാഗത കരവിരുതിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തി ഓസ്കർ ശിൽപം തയാറാക്കാൻ അക്കാദമി തീരുമാനിക്കുകയായിരുന്നു. ഇതിനായി 1929ലെയും ഇപ്പോഴത്തെയും ഓസ്കർ ശിൽപങ്ങൾ ഡിജിറ്റൽ സ്കാൻ ചെയ്തു. പ്രത്യേക മോഡലിങ് സോഫ്റ്റ്‌വെയറിലൂടെ ഈ രണ്ട് ഇമേജുകളും കൂട്ടിച്ചേർത്തു. ഇതിന്റെ ഒട്ടേറെ 3ഡി പ്രിന്റഡ് പ്രോട്ടോടൈപ്പുകളും തയാറാക്കി അക്കാദമിക്ക് സമർപ്പിച്ചു. അവർ അംഗീകാരം നൽകിയ മാതൃക തിരഞ്ഞെടുത്ത് 3ഡി പ്രിന്റിങ് ചെയ്തെടുക്കുകയായിരുന്നു.
3 ഡി സിസ്റ്റംസ് മൾട്ടിജെറ്റ് പ്രിന്ററിൽ പ്രിന്റ് ചെയ്തെടുത്ത ആ പ്ലാസ്റ്റിക് പ്രതിമ ആദ്യം റബർ മോൾഡാക്കി മാറ്റി. ശേഷം അത് മെഴുകുരൂപത്തിലേക്കും മാറ്റി. ഇതിലേക്ക് 1600 ഡിഗ്രി ഫാരൻഹീറ്റിൽ ഉരുക്കിയ സിറാമിക് ഷെൽ കൂട്ട് പ്രയോഗിച്ചു. അതോടെ മെഴുക് ഉരുകിപ്പോയി സിറാമിക് രൂപത്തിൽ പ്രതിമ തയാറായി. സിറാമികിന്റെ പത്ത് പാളികളാണ് ഇത്തരത്തിലുണ്ടാവുക. പിന്നീട് 1800 ഡിഗ്രി ഫാരൻഹീറ്റിലേറെ ചൂടിൽ ഉരുക്കിയ വെങ്കലത്തിലേക്ക് ഇത് മുക്കിയെടുത്തു. ‌ഒരു രാത്രി ഇത് തണുപ്പിക്കാൻ അനുവദിച്ചു. പിറ്റേന്ന് സിറാമിക് മോൾഡ് എടുത്തുമാറ്റി ഓസ്കറിന്റെ വെങ്കലപ്രതിമ മാത്രമായുള്ള രൂപമെടുത്തു. അതിനെ മിനുസപ്പെടുത്തി പ്രതിമ കണ്ണാടിത്തിളക്കത്തിലുമാക്കി. തുടർന്ന് ഇലക്ട്രോ പ്ലേറ്റിങ് വഴി പ്രതിമയിന്മേൽ 24 കാരറ്റ് സ്വർണവും പൂശിയെടുത്തു. 0.38 മൈക്രോൺ കനത്തിലാണ് പ്രതിമയിൽ സ്വർണം പൂശുന്നത്. മൂന്നുമാസത്തോളം സമയമെടുത്താണ് പോളിഷ് ടാലിക്സ് പുരസ്കാര സമർപ്പണത്തിനായുള്ള 50 ഓസ്കർ പ്രതിമകൾ തയാറാക്കിയത്. പ്രതിമയുടെ താഴെ കറുത്ത സാറ്റിൻ തുണികൊണ്ടാണ് ഫിനിഷിങ് നടത്തിയിരിക്കുന്നത്. 2013 ലെ കണക്കു പ്രകാരം 50 പ്രതിമക്കു 45000ഡോളര്‍ ചിലവ് വന്നു.
ജേതാക്കളുടെ പേരും വിവരണവും പുറത്തുപോകാതിരിക്കാനായി പേര് കൊത്തിയിട്ടിയില്ലാത്ത ബേസ് പ്ലേറ്റോടുകൂടിയ പ്രതിമകളായിരുന്നു നല്കിയിരുന്നത്. ജേതാവ് ചടങ്ങുകൾക്കുശേഷം അത് അക്കാദമിയെ തിരിച്ചേല്പിക്കും. ഇതിൽ പേര് മുദ്രണംചെയ്ത് തിരിച്ചു കിട്ടുന്നതിനായി ആഴ്ചകൾതന്നെ കാത്തിരിക്കേണ്ടിവരുമായിരുന്നു. എന്നാൽ 2010 മുതൽ ഇതിനു മാറ്റം വന്നു. ഓസ്കർ ചടങ്ങുകൾക്കുശേഷം നടക്കുന്ന ഗവർണേഴ്‌സ് ബാൾ എന്ന പാർട്ടിനടക്കുന്ന വേദിയിൽത്തന്നെ മുദ്രണംചെയ്തു കിട്ടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ജേതാക്കൾക്ക്‌ അപ്പോൾ അവർ നോക്കിനില്ക്കെതന്നെ പേരുവിവരങ്ങൾ മുദ്രണംചെയ്തു കിട്ടും. അക്കാദമിയെ ധിക്കരിച്ചു പലരും അവാർഡ്‌ വിറ്റിട്ടുണ്ട്. 1950 മുതൽ അവാർഡായി കിട്ടുന്ന പ്രതിമ ആർക്കും വില്ക്കില്ലെന്നും അങ്ങനെ വില്ക്കണമെന്നുണ്ടെങ്കിൽ അക്കാദമിക്ക്‌ ഒരു ഡോളർ വിലയ്ക്ക് നല്കണം എന്നുമുള്ള കരാർ ഒപ്പിടണം. അതിനു ജേതാവ് തയ്യാറായില്ലെങ്കിൽ അക്കാദമിതന്നെ പ്രതിമ സൂക്ഷിക്കും. ഓഴ്‌സൻ വേൽസ്‌ 1941-ൽ നേടിയ പ്രതിമ അദ്ദേഹത്തിന്റെ അനന്തരാവകാശികൾ വിറ്റത് തടയാൻ അക്കാദമിക്ക്‌ കഴിഞ്ഞില്ല. കരാർ നിലവിൽവരുന്നതിനു മുന്പായിരുന്നു ഓഴ്‌സൻ വേൽസ് ജേതാവായത്. എന്നാൽ 1992-ൽ ഹാരോൾഡ്‌ റസ്സൽ തന്റെ ഭാര്യയുടെ ചികിത്സയ്ക്കുവേണ്ടി പ്രതിമ വിറ്റു. ഓസ്കർ വില്ക്കുന്ന ആദ്യ വ്യക്തിയായി ഹാരോൾഡ്‌ റസ്സൽ.
ഓസ്കർ വേണ്ട എന്നുപറയാനും ചിലരുണ്ടായി. ആദ്യമായി ഇതു നിരസിച്ചത് ഡഡ്‌ലി നിക്കോളസ് ആണ്. റൈറ്റേഴ്‌സ് ഗിൽഡും അക്കാദമിയും ആയുള്ള പ്രശ്നങ്ങളാണ് എഴുത്തുകാരനായ ഡഡ്‌ലി നിക്കോളസിനെ പ്രകോപിച്ചത്. എട്ടാം ഓസ്കറിൽ ആയിരുന്നു സംഭവം. ജോർജ്‌ സ്കോട്ട് ആയിരുന്നു ആദ്യമായി അവാർഡ്‌ വേണ്ടെന്നുപറഞ്ഞ നടൻ. ഏറ്റവുംനല്ല നടനുള്ള അവാർഡ്‌ ആയിരുന്നു 1970-ൽ നിരസിച്ചത്. 
45-ാം ഓസ്കർ നിരസിച്ചത് സാക്ഷാൽ മർലിൻ ബ്രാണ്ടോ ആയിരുന്നു. ഗോഡ്ഫാദർ എന്ന ചിത്രത്തിനു കിട്ടിയ അവാർഡ്‌ ആയിരുന്നു അദ്ദേഹം നിരസിച്ചത്. എന്നുമാത്രമല്ല താൻ എന്തിനു നിരസിച്ചു എന്നത് അറിയിക്കാനായി പതിനഞ്ചു പേജുള്ള ഒരു വിശദീകരണം അവിടെ എത്തിക്കുകയുംചെയ്തു
ഒരിക്കല്‍ ഓസ്‌കര്‍ അവാര്ഡ്് സെറിമണി നടക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അമ്പത്തഞ്ച് ഓസ്‌കര്‍ പ്രതിമകള്‍ മോഷണം പോയി. പിന്നീടുള്ള ഓരോ ദിവസവും രാവും പകലും ജോലിയെടുത്തു പത്തു ദിവസത്തിനകം പ്രതിമ നിര്മി ച്ചു നല്കു കയായിരുന്നു. എന്നാല്‍ മോഷ്ടിക്കപ്പെട്ട പ്രതിമകള്‍ ഫങ്ഷന്‍ നടക്കുന്നതിനു കുറച്ചു ദിവസം മുമ്പു ചവറ്റുക്കൊട്ടയില്‍ നിന്നു തിരികെ ലഭിച്ചു. പക്ഷേ അക്കാഡമിക്കു താത്പര്യം രണ്ടാമതു നിര്മി ച്ച പ്രതിമകളായിരുന്നു.
ഇന്ത്യയിൽനിന്ന് ആദ്യമായി ഓസ്കർ നേടുന്നത് ഗാന്ധി എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരംചെയ്ത ഭാനു അത്തയ്യയാണ്. അതേവർഷം ആ ചിത്രത്തിലെ സംഗീതത്തിന് രവി ശങ്കറിന് നോമിനേഷൻ ഉണ്ടായിരുന്നുവെങ്കിലും ലഭിച്ചില്ല. 1992-ൽ സത്യജിത് റായ്‌ക്ക്‌ ബഹുമാന പുരസ്കാരംലഭിച്ചു. എ.ആർ. റഹ്മാനാണ് രണ്ടുപ്രാവശ്യം ഓസ്കർ ലഭിക്കുന്ന ആദ്യ ഭാരതീയൻ. അതേവർഷം റസൂൽ പൂക്കുട്ടിയും ഗുൽസാറും ഓസ്കർ നേടി. 2016-ൽ ദീപ് താക്കർ, കോട്ട്‌ലാൻഗോ ലിയോൺ, അസിഫ് കപാഡിയ എന്നിവരും അവാർഡ്‌ നേടി. 

No comments:

Post a Comment