Wednesday 20 June 2018

ലോണാര്‍ തടാകം മഹാരാഷ്ട്രയിലെ ബുല്‍ധാന്‍ ജില്ല

ലോണാര്‍ തടാകം  മഹാരാഷ്ട്രയിലെ ബുല്‍ധാന്‍ ജില്ല

മഹാരാഷ്ട്രയിലെ ബുല്‍ധാന്‍ ജില്ലയിലെ ലോണാര്‍ എന്ന സ്ഥലത്താണ് തടാകം സ്ഥിതി ചെയ്യുന്നത്. 50000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതി വേഗത്തില്‍ (ഹൈപര്‍ വെലോസിറ്റി) ഭൂമിയുടെ ഉപരിതലത്തിലേക്ക് പതിച്ച ഉല്‍ക്കയുടെ പ്രഭാവമാണ് ലോണാര്‍ ക്രേറ്റര്‍ തടാകത്തിന് കാരണമായത് എന്നാണ് വിശ്വസിക്കുന്നത്. ബസാള്‍ട്ട് ഇനത്തില്‍പ്പെടുന്ന പാറയില്‍ സൃഷ്ടിക്കപ്പെട്ട ഉല്‍ക്കാ പതനം മൂലമുണ്ടായ ലോകത്തിലെ തന്നെ ഏക ക്രേറ്റര്‍ ഉപ്പ് തടാകമാണ് ഇത്. അഗ്‌നിപര്‍വത സ്‌ഫോടനത്തിന്റെ ഫലമായും ആണവ പരീക്ഷണങ്ങളുടെയും സ്‌ഫോടനങ്ങളുടെയും ഫലമായും ക്രേറ്റര്‍ തടാകങ്ങള്‍ രൂപമെടുക്കാറുണ്ട്. എന്നാല്‍ ഏറ്റവും പുതിയ പഠനങ്ങള്‍ ലോണാര്‍ തടാകത്തിന് ഏകദേശം 6ലക്ഷം വര്‍ഷത്തെ പ്രായം കണക്കുക്കൂട്ടുന്നു. ഉപ്പുരസവും ക്ഷാരഗുണവും ഉള്ളതാണ് തടാകത്തിലെ ജലം (പി എച്ച് മൂല്യം പതിനൊന്ന്). പായല്‍ നിറഞ്ഞതുപോലെ പച്ച നിറമാണ് ജലത്തിന്. ഏകദേശം 1.20 കി മീ വ്യാസം വരും തടാകത്തിന്. 500 അടിയോളം താഴ്ചയും . പൂര്‍ണ്ണ വൃത്താകൃതിയില്‍ അല്ല ഇതിന്റെ രൂപം. കിഴക്ക് ദിശയില്‍ നിന്നും ഏകദേശം 40 ഡിഗ്രി ചെരിഞ്ഞാണ് ഉല്‍ക്ക വീണത് എന്നാണ് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്. ലോണാര്‍ തടാകത്തിലെ ജലം കാര്‍ബണേറ്റഡ് ആണ്. എന്നാല്‍ ലോണാര്‍ തടാകത്തില്‍ ഇത്തരത്തില്‍ ഒരു നിക്ഷേപം ഇല്ല. പിന്നെങ്ങിനെ തടാകത്തിലെ ജലം സോഡാ ഗുണം നിലനിര്‍ത്തുന്നു എന്നത് ഇന്നും ശാസ്ത്രലോകത്തിന് ആശ്ചര്യകരമാണ്. ഉപ്പ്, സോഡാ കാര്‍ബണേറ്റുകള്‍ , ബേക്കിംഗ് സോഡ തുടങ്ങി നിരവധി രാസപദാര്‍ത്ഥങ്ങള്‍ തടാകത്തില്‍ നിന്നും സംഭരിക്കപ്പെടുന്നുണ്ട്. ഏറെ കൗതുകകരമായ കാര്യം തടാകത്തില്‍ മല്‍സ്യങ്ങള്‍ ഇല്ല എന്നതാണ്. മോണിറ്റര്‍ ലിസാര്‍ഡ് എന്നറിയപ്പെടുന്ന ഒരിനം ചെറിയ പല്ലികള്‍ തടാകത്തില്‍ വ്യാപകമായി കണ്ടുവരുന്നു





No comments:

Post a Comment