Wednesday 20 June 2018

മെര്‍ലിന്‍ മണ്‍റോ


മെര്‍ലിന്‍ മണ്‍റോ 

1926 ജൂണ്‍ ഒന്നിന്‌ ലോസാഞ്ചല്‍സ്സില്‍ ജനനം. നോര്‍മാ ജീന്‍ മോര്‍ട്ടെന്‍സണ്‍ എന്നായിരുന്നു അവരുടെ ആദ്യ പേര് ,1920കളില്‍ ജീവിച്ചിരുന്ന മെര്‍ലിന്‍ മില്ലര്‍ എന്ന സംഗീതജ്ഞന്റെ പേരില്‍ നിന്നു മെര്‍ലിനും അമ്മയുടെ കുടുംബപ്പേരില്‍ നിന്നു മണ്‍റോയും സ്വീകരിച്ചതോടെ നോര്‍മാ ജീന്‍ മെര്‍ലിന്‍ മണ്‍റോയായി. മെര്‍ലിന്റെ അമ്മ ഗ്ലാഡിസ് മനോരോഗത്തിലേക്ക് വഴുതി വീഴുകയും ചെയ്തു. പതിയെ അവര്‍ക്ക് സ്മൃതിഭ്രംശം സംഭവിക്കുക കൂടി ചെയ്തതോടെ മെര്‍ലിന്‍ കൂടുതല്‍ ദുരിതത്തിലായി.മെര്‍ലിന് ഒരു അര്‍ധ സഹോദരിയുണ്ടായിരുന്നെങ്കിലും അവര്‍ തമ്മില്‍ അത്ര നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്.
1937ല്‍ മെര്‍ലിന്റെ കുടുംബസുഹൃത്തായ ഗ്രേസും അവരുടെ ഭര്‍ത്താവ് ഡോക് ഗൊദാര്‍ദും ചേര്‍ന്ന് കുറച്ചുകാലം മെര്‍ലിനെ സംരക്ഷിച്ചു. മെര്‍ലിനെ നന്നായി വളര്‍ത്തുന്നതിനായി ഗൊദാര്‍ദ് ഓരോ ആഴ്ചയും 25 ഡോളര്‍ വീതം അമ്മ ഗ്ലാഡിസിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചു പോന്നു. എന്നാല്‍ 1942ല്‍ ഡോക് ഗോദാര്‍ദിന് കിഴക്കന്‍ ദേശത്തേക്ക് ട്രാന്‍സ്ഫറായതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. മെര്‍ലിനെ കൂടെ കൊണ്ടുപോകാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ല.
മാനസിക രോഗിയായ അമ്മ, ഏഴാം വയസില്‍ അനാധാലയത്തിലാക്കപ്പെട്ടു, കഴിഞ്ഞിരുന്ന കാലയളവില്‍ പലതവണ മണ്‍റോ ലൈംഗിക ചൂഷണത്തിനും ഇരയായിരുന്നു. പതിനൊന്നാം വയസില്‍ താന്‍ ബലാല്‍സംഗത്തിനിരയായിയെന്ന് പിന്നീടൊരിക്കല്‍ മണ്‍റോ പറഞ്ഞിട്ടുണ്ട്. 16 വയസില്‍ കാമുകന്‍ ജിമ്മി ഡോഗെര്‍ട്ടിയെ വിവാഹം ചെയ്തു. അപ്പോള്‍ വെറും 16 വയസു മാത്രമായിരുന്നു പ്രായം മര്‍ച്ചന്റ് നേവിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന ഡോഗെര്‍ട്ടിയെ ദക്ഷിണ പസഫിക്കിലേക്കു പോയതിനെത്തുടര്‍ന്ന് മണ്‍റോ കാലിഫോര്‍ണിയയിലെ ഒരു ആയുധ നിര്‍മാണ ശാലയില്‍ ജോലിക്കു കയറി. ഫാക്ടറിയിലെ ജോലിയ്ക്കിടയിലാണ് ഒരു ഫോട്ടോഗ്രാഫറുടെ കണ്ണില്‍ ആ സൗന്ദര്യം പെടുന്നത്. 1946ല്‍ ഡോഗെര്‍ട്ടി തിരിച്ചുവരുമ്പോള്‍ ഒരു മോഡല്‍ എന്ന നിലയില്‍ മണ്‍റോ പ്രശസ്തിയാര്‍ജിച്ചു കഴിഞ്ഞിരുന്നു. അക്കാലത്താണ് നോര്‍മാ ജീന്‍ മോര്‍ട്ടന്‍സണ്‍ എന്ന പേരുപേക്ഷിച്ച് അവരെ വിഖ്യാതമാക്കിയ മെര്‍ലിന്‍ മണ്‍റോ എന്ന നാമം സ്വീകരിക്കുന്നത്.
1946ല്‍ ഡോഗര്‍ട്ടിയുമായുള്ള ബന്ധം പിരിഞ്ഞു. റ്റ്വന്റിയത് സെഞ്ച്വറി ഫോക്സ് എന്ന ചലച്ചിത്രനിർമ്മാണക്കമ്പനിയിൽ നിന്ന് ജോലിക്കവസരം ലഭിച്ചു അതേ വര്‍ഷം തന്നെ ആദ്യ സിനിമായില്‍ അഭിനയിക്കാനുള്ള കരാര്‍ ഒപ്പിടാനും മെര്‍ലിനായി.1947 ലാണ്. മിസ് പില്‍ഗ്രിം എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. സ്കുഡാഹൂ! സ്കുഡാ ഹേ! എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടില്ല. ആദ്യകാലത്തെ റോളുകൾ ചെറുതായിരുന്നെങ്കിലും ദി അസ്ഫാൾട്ട് ജങ്കിൾ, ആൾ എബൗട്ട് ഈവ് (രണ്ടും 1950-ൽ പുറത്തിറങ്ങിയത്) ശ്രദ്ധ നേടി. 1952-ൽ മരിലിന് ആദ്യമായി ഡോണ്ട് ബോതർ റ്റു നോക്ക്എന്ന ചലച്ചിത്രത്തിൽ നായികാവേഷം ലഭിച്ചു. 1953 ല്‍ പ്ളേബോയ് മാഗസിനു വേണ്ടി നഗ്നയായി പോസ് ചെയ്തതോടെ മര്‍ലിന്‍ മണ്‍റോ ലോകപ്രശസ്തയായി മാറി. ആ ചിത്രം ചരിത്രത്തില്‍ ഇടം പിടിച്ചു. പിന്നിട്‌ വന്നത്‌ അവസരങ്ങളുടെയും അംഗീകാരത്തിന്റെയും വേലിയേറ്റം തന്നെയായിരുന്നു. ലോകം ഇന്ന്‌ അറിയുന്ന മെര്‍ലിന്‍ മന്‍ട്രോയെ സൃഷ്‌ടിച്ചത്‌ ആ ചിത്രം ആണെന്ന്‌ നിസംശയം പറയാം.
1953ല്‍ പുറത്തിറങ്ങിയ നയാഗ്രയില്‍ കാമുകന്റെ കൂട്ടുപിടിച്ച് ഭര്‍ത്താവിനെ കൊല്ലുന്ന സ്ത്രീയായി മണ്‍റോ തകര്‍ത്തഭിനയിച്ചു. ഒരു സെക്‌സ് സിംബല്‍ എന്ന നിലയിലേക്കുള്ള മണ്‍റോയുടെ ആദ്യ ചുവടുവയ്പ്പായിരുന്നു ആ ചിത്രം. ജെന്റില്‍മെന്‍ പ്രിഫെര്‍ ബ്ലോണ്ട്‌സ്, ഹൗ ടു മാരി എ മില്യനെയര്‍, ദയര്‍ ഈസ് നോ ബിസിനസ് ലൈക്ക് ഷോ ബിസിനസ്, സെവന്‍ ഇയര്‍ ഇച്ച് തുടങ്ങിയ പടങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി. അഭിനയത്തില്‍ തിളങ്ങി നിന്നപ്പോള്‍ 1954 ല്‍ അമേരിക്കന്‍ ബേസ്‌ബോള്‍ പ്ലയര്‍ ജോ ഡി മാഗ്ഗിയോ യേ വിവാഹം ചെയ്‌തു. അത്‌ ഒരു പബ്ലിസിറ്റി സ്‌റ്റണ്ട്‌ ആയിരുന്നു എന്ന്‌ പരക്കെ ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെ ആ ബന്ധവും അവസാനിച്ചു.
ഒരേ തരം വേഷങ്ങളിൽ കുടുങ്ങി ക്കിടക്കുകയായിരുന്ന മൺറോ ആക്റ്റേഴ്സ് സ്റ്റുഡിയോയിൽ പഠിച്ച് തന്റെ അഭിനയജീവിതത്തിന്റെ രണ്ടാം പാദത്തിൽ മരിലിൻ മൺറോ കൂടുതൽ ഗൌരവമുള്ള കഥാപാത്രങ്ങൾ ചെയ്തു തുടങ്ങി, 1956 ല്‍ മെര്‍ലിന്റെ വിഖ്യാത ചിത്രമായ 'ബസ്‌റ്റോപ്പിന്റെ തിരക്കഥകൃത്ത്‌ ആര്‍ഥര്‍ മില്ലറുമായുള്ള വിവാഹം നടന്നു. ഇവയിൽ പലതും വിജയമായിരുന്നു. ഈ ചലച്ചിത്രത്തിലെ അഭിനയം വിമർശകരുടെ പ്രശംസയ്ക്ക് പാത്രമാവുകയും ഈ വേഷത്തിന് മരിലിന് ഒരു ഗോൾഡൺ ഗ്ലോബ് നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു. വിഖ്യാത നടന്‍ ലോറന്‍സ് ഒളിവര്‍ നിര്‍മിക്കുക്കയും സംവിധാനവും ചെയ്ത ദി പ്രിന്‍സ് ആന്‍ഡ് ഷോ ഗേള്‍ എന്ന സിനിമ ബ്രിട്ടനില്‍ സൂപ്പര്‍ഹിറ്റായതോടെ മണ്‍റോയുടെ പ്രശസ്തി അമേരിക്കയ്ക്കും വെളിയിലും വ്യാപിച്ചുഇതിലെ അഭിനയത്തിന്മെര്‍ലിന്ബാഫ്റ്റപുരസ്കാരത്തിനുള്ള നാമനിർദ്ദേശവും ഡേവിഡ് ഡി ഡോണറ്റല്ലോ പുരസ്കാരവും ലഭിക്കുകയുണ്ടായി. സം ലൈക്ക് ഇറ്റ് ഹോട്ട് (1959) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മരിലിന് ഒരു ഗോൾഡൺ ഗ്ലോബ് പുരസ്കാരം ലഭിച്ചു.
തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ മണ്‍റോയ്ക്ക് അത്ര ശുഭകരമായിരുന്നില്ല. 1960ല്‍ ഇറങ്ങിയ ലെറ്റ്‌സ് മേക്ക് ലവും 61ല്‍ പുറത്തിറങ്ങിയ മിസ്ഫിറ്റ്‌സും ബോക്‌സ് ഓഫീസ് പരാജയങ്ങളായി. എന്നാല്‍ 1961 ല്‍ മില്ലറുമായുള്ള ബന്ധവും അവസാനിച്ചു. 1961 മുതല്‍ തന്നെ ബാധിച്ച വിഷാദമെന്ന രോഗത്തെ തിരിച്ചറിഞ്ഞ്‌ ചികത്സിച്ച്‌ തുടങ്ങി 1962ല്‍ പുറത്തിറങ്ങിയ സംതിങ് ഗോട്ട് ടു ഗിവ് മണ്‍റോയുടെ അവസാന ചിത്രമായി. സിനിമാ ചിത്രികരണത്തിനിടയില്‍ മണ്‍റോ അപ്രത്യക്ഷയായതിനേത്തുടര്‍ന്ന് ചിത്രീകരണം തടസ്സപ്പെട്ട സിനിമ റിലീസായില്ല. ശാരീകമായ ബുദ്ധിമുട്ടുകള്‍ മണ്‍റോയെ തളര്‍ത്താന്‍ തുടങ്ങിയിരുന്നു. ആ ഇടയ്ക്ക് മയക്കുമരുന്നിന്റെ അടിമയുമായി എന്നാല്‍ ഒരു സ്‌ത്രീയുടെ ജീവിതത്തിലെ, പ്രത്യേകിച്ച്‌ അസാധാരണ കഴിവുകളുള്ള മോഡലിനെ സംബന്ധിച്ച്‌ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്ത്‌ എല്ലാം, അവസാനിപ്പിച്ചു.
1962 ഓഗസ്റ്റ് അഞ്ചിന് അതു സംഭവിച്ചും ലോകത്തെ തന്റെ മാദകസൗന്ദര്യത്തില്‍ ഒതുക്കിയ മെര്‍ലിന്‍ മണ്‍റോ എന്നക്കേക്കുമായി യാത്രയായി. ലോസഞ്ചല്‍സ്സിലെ വീട്ടില്‍ സ്വന്തം മുറിയില്‍ നഗ്നയായി, കിടക്കയില്‍ മുഖം അമര്‍ത്തി ഒരു കൈയ്യില്‍ ടെലിഫോണ്‍ റസിവറുമായി മരിച്ചു കിടന്നത്‌ ലോകം മുഴുവന്‍ ആരാധിക്കുന്ന മെര്‍ലിന്‍ മന്‍ട്രോ എന്ന മാദക തിടമ്പായിരുന്നു എന്ന്‌ വിശ്വസിക്കാന്‍ ഒരു നിമിഷം ലോകം മടിച്ചു. കിടക്കയില്‍ അലക്ഷ്യമായി കിടന്ന ഉറക്ക ഗുളികളുടെ കവറുകള്‍ അവരുടെ ജീവിതത്തിലെ മുഴുവന്‍ അരക്ഷിതാവസ്‌ഥയും തുറന്നു കാട്ടിയെങ്കിലയും അത്‌ വിശ്വസിക്കാനും ലോകം തയാറായില്ല. അതേസമയം, മെര്‍ലിന്റേത്‌ ആത്മഹത്യയോ കൊലപാതകമോ എന്നത്‌ മരിച്ച്‌ അര നൂറ്റാണ്ട്‌ കഴിഞ്ഞിട്ടും വ്യക്‌തമായിട്ടില്ല. കെന്നഡി കുടുംബവുമായി മെര്‍ലിനുണ്ടായിരുന്ന രഹസ്യം ബന്ധം പുറത്താകാതിരിക്കാനും അതുവഴി രാഷ്‌ട്രീയ ഭാവി നഷ്‌ടപ്പെടാതിരിക്കാനും ജോണ്‍ എഫ്‌ കെന്നഡി തന്നെ മന്‍ട്രോയെ കൊലപ്പെടുത്തുകയായിരുന്നു എന്ന്‌ സ്‌ഥിരീകരിക്കാത്ത വെളിപ്പെടുത്തലുകളുണ്ടായി. എന്നാല്‍ മന്‍ട്രോ മരിക്കുന്ന രാത്രി അറ്റോര്‍ണി ജനറല്‍ വീട്ടിലെത്തുകയും മന്‍ട്രോയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്‌തിരുന്നു എന്ന്‌ മരിച്ച്‌ രണ്ട്‌ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം അവരുടെ വീട്‌ സൂക്ഷിപ്പുകാരി നടത്തിയ വെളിപ്പെടുത്തലും അത്ഭുതപെടുത്തുന്നതായിരുന്നു. എന്നാല്‍, ഈ വെളിപ്പെടുത്തലിനും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ല. 1999-ൽ മൺറോയെ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എക്കാലത്തേയും ആറാമത്തെ മികച്ച വനിതാ ചലച്ചിത്രതാരമായി തിരഞ്ഞെടുക്കുകയുണ്ടായി. മരണശേഷം സാംസ്കാരിക ബിം‌ബം എന്നതുകൂടാതെ അമേരിക്കയെ പ്രതിനിധീകരിക്കുന്ന സെക്സ് ബിംബം എന്ന പ്രതിച്ഛായയും മരിലിന് ലഭിച്ചു. 2009-ൽ ടി.വി. ഗൈഡ് നെറ്റ്‌വർക്ക് മരിലിനെ എക്കാലത്തെയും ചലച്ചിത്രങ്ങളിലെ ഏറ്റവും സെക്സിയായ സ്ത്രീയായി തിരഞ്ഞെടുത്ത് 56 വര്‍ഷം കഴിഞ്ഞിട്ടും മെര്‍ലിന്‍ മന്‍ട്രോ എന്ന മാദക റാണി ഒഴിച്ചിട്ടിട്ട്‌ പോയ സിംഹാസനം ഇന്നും ശൂന്യമായി തന്നെ കിടക്കുന്നു. അതോടൊപ്പം ദൂരുഹതകള്‍ ബാക്കിയാക്കി അവരുടെ മരണവും.

No comments:

Post a Comment