Friday 22 June 2018

തൃശൂർ ജില്ലയിലാണ് പാമ്പുമേക്കാട്


തൃശൂർ ജില്ലയിലാണ് പാമ്പുമേക്കാട് 

പാമ്പുമേക്കാട് അറിയാത്തവർ ആരും ഉണ്ടാവില്ല. ഇത് തൃശൂർ ജില്ലയിലാണ് പണ്ട് ഈ ഇല്ലത്തിന്റെ പേര് മേക്കാട് എന്നായിരുന്നു പിന്നെയിതെങ്ങനെ പാമ്പ് മേക്കാടായി. ആ കഥയാണ് ഇന്ന് വിവരിക്കുന്നത്.ഈ ഇല്ലത്തുള്ളവർ വലിയ ഈശ്വവിശ്വസം ഉള്ളവരായിരുന്നു പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം ഈ ഇല്ലത്ത് വല്ലാത്ത ദാരിദ്ര്യം ആയിരുന്നു ദുഃഖിതനായ മേക്കാട് നമ്പൂതിരി.. പ്രസിദ്ധ ക്ഷേത്രമായ.തിരുവഞ്ചി കുളത്ത് പോയി പന്ത്രണ്ട് വർഷക്കാലം കുളിച്ച് തൊഴുതു പ്രാർത്ഥിച്ചിരുന്നു. അങ്ങനെ ഒരു ദിവസം പുലർച്ചേ കുളക്കടവിൽ ചെന്നപ്പോൾ അവിടെ അതിതേജസ്വിയായ ഒരാൾ നിൽക്കുന്നു. മേക്കാട് ചോദിച്ചു. അങ്ങാരാണ് ഇവിടെ ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ?... ആളറിഞ്ഞിട്ട് മേക്കാടിന് എന്തു വേണം.. ഇദ്ദേഹം ഒരു സാധാരണ മനുഷ്യല്ലന്ന് തോന്നുകയാൽ അദ്ദേഹത്തിനെ തന്നെ നോക്കി നിന്നു പോയി.പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ കൈയിൽ അതിതേജസോട് കൂടി തിളങ്ങുന്ന എന്തോ ഒന്ന് പ്രത്യക്ഷപ്പെട്ടു മേക്കാട് ചോദിച്ചു അങ്ങയുടെ കൈയ്യിലിരിക്കുന്നതെന്താണന്ന് പറയാമോ?.. ആഗതൻ.മേക്കാട് മാണിക്ക്യകല്ല് കട്ടിട്ടുണ്ടോ? മാണിക്ക്യക്കല്ല് കാണാൻ ആഗ്രഹം ഉണ്ടോ? നമ്പൂതിരി ഇല്ല കാണാൻ വളരെ മോഹമുണ്ടെന്ന് പറഞ്ഞ് കൈനീട്ടി. ഇതിന് മുമ്പ് പലരും പറഞ്ഞ് കേട്ട മാണിക്ക്യം കൈയ്യിൽ വന്നപ്പോൾ മേക്കാടിന് വല്ലാത്തൊരു അനൂ ഭൂതി തോന്നി. എന്നിട്ട് ഇങ്ങനെ പറഞ്ഞു. കൊടുങ്ങല്ലൂരിലെ തമ്പുരാൻ എന്റെ ഉറ്റ ചങ്ങാതിയാണ് എനിക്കിത് അദ്ദേഹത്തേ ഒന്നു കാണിച്ചാൽ കൊള്ളാമെന്നുണ്ട് അങ്ങ് ഇത് അദ്ദേഹത്തേ കാണിക്കാൻ അനുവദിക്കണം... ആഗതൻ ശരി വേഗം തിരിച്ച് കൊണ്ട് വരുമെങ്കിൽ കൊണ്ട് പോയ്ക്കോളു. എനിക്ക് ഇവിടെ നിന്ന് വേഗം തിരിച്ച് പോകണം. മേക്കാട് വേഗം മാണിക്ക്യവുമായി തമ്പുരാന്റെ അടുത്തേക്ക് പോയി അത് അദ്ദേഹത്തെ കാണിച്ചു. അദ്ദേഹത്തിന് ആ ദിവ്യരത്നം കണ്ടിട്ട് മടക്കി കൊടുക്കാൻ തോന്നിയില്ല. ഇതിന് പകരം എന്തു വില വേണമെങ്കിലും നാം കൊടുക്കാം ഇതു നമുക്ക് വേണമെന്ന് തമ്പുരാൻ പറഞ്ഞു.. അയ്യോ തമ്പുരാനെ ഞാൻ ഇത് മsക്കി കൊടുക്കാമെന്ന് സത്യം ചെയ്തതാണ് അതു കൊണ്ട് മടക്കി കൊടുത്തേപറ്റു മേക്കാട് നിർബന്ധപൂർവ്വം പറഞ്ഞതിനാൽ തമ്പുരാനതു തിരിച്ചു കൊടുത്തു. നമ്പൂതിരി അത് വേഗം ദിവ്യനു തിരിച്ച് കൊടുത്തു അദ്ദേഹം അതു വാങ്ങി അദൃശ്യനായി.... അന്നു രാത്രിയിൽ മേക്കാടിന് ഉറക്കം വന്നില്ല താൻ എന്തൊരു മണ്ടത്തരാകാണിച്ച്ത് അദ്ദേഹം ആരാണന്നും എവിടെനിന്ന് വന്നെന്നും ചോദിച്ചില്ല അദ്ദേഹമൊരു മനുഷ്യനല്ല.. അങ്ങനെ കുറച്ച് നേരം കഴിഞ്ഞപ്പോൾ അദ്ദേഹം ഉറങ്ങി താമസിക്കാതെ തന്നെ ഉണർന്നു നേരം വെളുക്കാറായന്ന് കരുതി കുളിക്കാനായി കുളക്കടവിലെക്ക് പോയി. അവിടെയെത്തിയപ്പോഴതാ അവിടെ ഒരാൾ നിൽക്കുന്നു. മേപ്പാട് ചോദിച്ചു ആരാ അവിടെ നിൽക്കുന്നത്.. ആഗതൻ അറിഞ്ഞിട്ടെത്തുവേണമെന്ന് ചോദിച്ചു.മേക്കാട് ആശബ്ദം പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു ഇന്നലെ വന്ന അതേ ദിവ്യൻ തന്നെയാണിത്.നമ്പൂതിരി വേഗം ചെന്ന് അദ്ദേഹത്തിന്റെ പാദത്തിൽ വീണു നമസ്ക്കരിച്ചു കൊണ്ട് പറഞ്ഞു അങ്ങാരാണന്ന് പറയാൻ കനിവുണ്ടാവണം.ഇങ്ങനെ പലതവണ മേക്കാട് അപേക്ഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. ഞാൻ ശ്രി മഹാദേവന്റെ കഴുത്തിൽ കിടക്കുന്ന വാസുകിയാണന്ന് പറഞ്ഞു.. നമ്പൂരി എനിക്ക് അങ്ങയുടെ സാക്ഷാൽ സ്വരുപം കാണിച്ചു - തരണമെന്നപേക്ഷിച്ചു... വാസുകി അത് വേണ്ട അങ്ങതുകണ്ടാൽ ഭയപ്പെടും. എന്നു പറഞ്ഞിട്ട് സമ്മതിക്കാതെ മേക്കാട് വീണ്ടും പറഞ്ഞതിനാൽ വാസുകി തന്റെ ശരിരം വളരെ ചെറുതാക്കി ശ്രി പരമേശ്വരന്റെ കൈവിരലിൽ കിടക്കുന്ന മോതിരത്തോളമാക്കി കാണിച്ചു കൊടുത്തു ഇതു കണ്ടപ്പോഴെക്കും മേക്കാട് ഭയന്നു വിറച്ച് ബോധംകെട്ട് വീണു അൽപസമയം കഴിഞ്ഞപ്പോൾ ബോധം വന്നു. വാസുകി പറഞ്ഞു അങ്ങയുടെ സത്യസന്ധതയിൽ ഞാൻ സന്തുഷ്ടനാണ് എന്ത് വരം വേണമെന്ന് ചോദിച്ചോളൂ...' മേക്കാട്. അങ്ങയുടെ സാന്നിദ്ധ്യം എപ്പോഴും എന്റെ ഇല്ലത്തുണ്ടായിരിക്കണം ഞാൻ ദാരിദ്ര്യദുഃഖത്തിലാണ്ടുകിടക്കുകയാണ് ആ ദു:ഖം തീർത്തു തരികയും വേണം... വാസുകി ശരി അങ്ങനെ തന്നെയാവട്ടെ അങ്ങ് ഇല്ലത്തേക്ക് മടങ്ങി കൊള്ളു അപ്പോഴെക്കും ഞാൻ മഹാദേവന്റെ അനുവാദം വാങ്ങി കൊണ്ട് അവിടെ വരാം.. അങ്ങനെ മേക്കാട് അവിടെ നിന്ന് തിരിച്ച് ഇല്ലത്തെത്തി തന്റെ ഓല കുട ഒരു സ്ഥലത്ത് വെച്ചിട്ട് കുളിയും മറ്റ് കർമ്മങ്ങളും കഴിച്ചിട്ട് തിരിച്ച് വന്ന് ഓലക്കുടയെടുത്തപ്പോൾ അതിന്റെയുള്ളിൽ ഒരു പാമ്പിനെ കണ്ടു പാമ്പ് പെട്ടന്ന് നേരത്തെകണ്ട ആ ദിവ്യപുരുഷന്റെ രുപം ധരിച്ചിട്ട് പറഞ്ഞു മേക്കാട് ഭയപെടണ്ട ഞാൻ വാസുകിയാണ്. അങ്ങയുടെ അചഞ്ചലമായ ഭക്തിയിൽ ശ്രി പരമേശ്വരൻ അങ്ങേയറ്റം പ്രസാദിച്ചിരിക്കുന്നു. ശ്രി മഹാദേവനാണ് എന്നെ ഇങ്ങോട്ട് അയച്ചത്. ഇതാ ഈ മാണിക്ക്യകല്ല് ഇവിത്തന്നെ ഇരിക്കട്ടെ ഇതിരിക്കുന്നിടത്ത് ദാരിദ്ര ദു:ഖം ഒരിക്കലും ഉണ്ടാവില്ല.. ഇനി ഇവിടെ ഒരു നാഗയക്ഷി കൂടി വന്നു ചേരും. അൽപസമയത്തിനുള്ളിൽ ഒരു പാമ്പ് കൂടി അങ്ങോട്ട് ഇഴഞ്ഞ് വന്നു അത് അവരുടെ അടുത്തെത്തിയതും ഒരു സുന്ദരി യുടെ രൂപം ധരിച്ചു വാസുകിയെ വണങ്ങി.വാസുകി മേക്കാടിനോട് പറഞ്ഞു. അങ്ങ് ഞങ്ങൾക്ക് രണ്ടു പേർക്കും പ്രതിമകൾ ഉണ്ടാക്കി ഇവിടെ പ്രതിഷ്ടിക്കുക എന്നിട്ട് നിത്യവും പുജിച്ച് കൊള്ളുക ഇനിയും ഒരുപാട് പാമ്പുകൾ ഇവിടെ വരും അവയെല്ലാം യഥേഷ്ടം ഇവിടെ എവിടെയെങ്കിലും വസിച്ചു കൊള്ളും ഈ പാമ്പുകൾക്ക് പ്രത്യേകം പ്രതിഷ്ഠ വേണമെന്നില്ല ഈ ഇല്ലവും ഇല്ല പറമ്പും സർപ്പങ്ങളുടെ വാസസ്ഥലമായി സങ്കൽപിച്ചാൽ മതി ഇവിടെയിനി ഒരിക്കലും മലമൂത്ര വിസർജനംചെയ്യാൻ പാടില്ല ഇവിടെ തുപ്പാനും എച്ചിൽ കഴുകാനും മറ്റു അശുദ്ധിയാവുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ല അതുപോലെ തന്നെ മുറ്റത്തും പറമ്പിലും തീ കത്തിക്കാനോ?പറമ്പ് കിളക്കാനോ? കുഴി എടുക്കാനോ പാടില്ല. ഇവിടെ പലയിടത്തും പാമ്പുകളെ കാണും അവയെകണ്ട് ഭയപെടണ്ട അവ കടിച്ചാലും ഈ ഇല്ലത്തുള്ളവർക്ക് വിഷമേൽക്കില്ല. അന്യരെ പാമ്പ് കടിച്ചാൽ ഇവിടെയുള്ളവർ വിഷമിറക്കരുത്.പകരം സർപ്പകോപം നിമിത്തമുണ്ടാകുന്ന രോഗങ്ങൾക്കും സന്താനഭാഗ്യത്തിനും പ്രതിവിധികൾ ഇവിടെ ചെയ്താൽ അവർക്ക് അതിൽ നിന്ന് മോചനം കിട്ടും. ഞങ്ങളെ പ്രതിഷ്ഠിക്കുന്ന കിഴക്കിനിയിൽ എപ്പോഴും കത്തികൊണ്ടിരിക്കുന്ന രണ്ട് വിളക്ക് ഉണ്ടായിരിക്കണം ആ വിളക്കിൽ നിന്ന് വരുന്ന കരി... ... മഷിയും അതിലെ എണ്ണയും സർപ്പശാപത്താൽ ശരീരത്തിലുണ്ടാവുന്ന വ്രണങ്ങൾക്ക് അത്യുത്തമമാണ്.ഇവിടെ പറഞ്ഞ കാര്യങ്ങൾ എല്ലാ തലമുറയും അറിഞ്ഞിരിക്കേണ്ടതിനാൽ എല്ലാവരും അവരവരുടെ മക്കൾക്ക് ഈ കാര്യങ്ങളെല്ലാം പറഞ്ഞ് കൊടുക്കണം ഇത്രയും കാര്യങ്ങൾ വിധിപോലെ അനുഷ്ഠിക്കുകയാണങ്കിൽ ഇവിടെ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവും.ഇത്രയും പറഞ്ഞ് വാസുകിയും നാഗയക്ഷിയും അവിടെ നിന്ന് മറഞ്ഞു.... ഇങ്ങനെ മേക്കാട് പാമ്പുമേക്കാടായി..... ഇവിടുത്തെ ഐതിഹത്യത്തിൽ ഒരു പാട് മാരാരോഗങ്ങൾ മാറിയ ചരിത്രമുണ്ട് കേരളത്തിലെ ഒട്ടുമിക്ക സർപ്പകാവുകളിൽ ഇവരാണ് പ്രതിഷ്ഠാകർമ്മങ്ങൾ നിർവ്വഹിക്കുന്നത്..... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എല്ലാവർക്കും നല്ലതുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
കടപ്പാട്....


കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക

No comments:

Post a Comment