Wednesday 20 June 2018

മൂവാറ്റുപുഴ പൈങ്ങോട്ടുർ കൊച്ചുമുറ്റത്തെ അഗസ്റ്റിന്റെയും സോഫിക്കും ജനിച്ചു സ്വപ്ന

 

മൂവാറ്റുപുഴ പൈങ്ങോട്ടുർ കൊച്ചുമുറ്റത്തെ അഗസ്റ്റിന്റെയും സോഫിക്കും  ജനിച്ചു സ്വപ്ന


 മൂവാറ്റുപുഴ പൈങ്ങോട്ടുർ കൊച്ചുമുറ്റത്തെ അഗസ്റ്റിന്റെയും സോഫിക്കും രണ്ടു മക്കള്ക്ക്് ശേഷം സോഫി മൂന്നാമതും ഒരു കുട്ടി ജനിച്ചു സ്വപ്ന.. കൈകള്‍ ഉണ്ടായിരുന്നില്ല,സ്വപ്നയെപ്പോലൊരു കുട്ടി കുടുംബത്തിലെന്നല്ല കേട്ടറിവില്‍ പോലും ഉണ്ടായിരുന്നില്ല. അതായത് ഒരു സ്പെഷ്യല്‍ കുഞ്ഞിനെ എങ്ങനെ വളര്ത്തും എന്ന മാതൃകയില്ലാത്ത അവസ്ഥ. പക്ഷേ അഗസ്റ്റിന്‍ ചേട്ടനും ചേച്ചിക്കും ധൈര്യവും ക്ഷമയുമുണ്ടായിരുനു. കടലോളം സ്നേഹവും. പപ്പയും അമ്മയും തന്നെയാണ് ആദ്യ പരിശീലനങ്ങളുടെ ചുക്കാന്‍ പിടിച്ചത്‌. അക്ഷരങ്ങള്‍ പരിചയപ്പെടുത്തി കൂട്ടിവായിപ്പിച്ചു. ഭക്ഷണം കഴിക്കാനും പല്ലുതേയ്ക്കാനും ആ പ്രായത്തില്‍ മറ്റു കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്യാനും പപ്പയും അമ്മയും സ്വപ്നയെ പരിശീലിപ്പിച്ചു. പക്ഷേ വീട്ടിലിരുത്തി പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭവിഷ്യത്ത്‌ അവര്‍ ഊഹിച്ചിരുന്നു. അങ്ങനെയാണ് ആദ്യാക്ഷരം പടിപ്പിക്കാണ്ണ്‍ അയ്യപ്പനാശാന്റെ കളരിയിലേക്ക്‌ സ്വപ്ന പോയത്‌. മറ്റെല്ലാവരും ചൂണ്ടുവിരല്‍ കൊണ്ട് ആദ്യാക്ഷരം കുറിച്ചപ്പോള്‍ സ്വപ്ന തന്റെ കുട്ടിപ്പാവാട തെല്ലൊന്നുയര്ത്തി വലത് കാല്പാവദം മണലിനോട് ചേര്ത്തുയവച്ചു. അയ്യപ്പനാശാന്‍ ആ വിരലുകളില്‍ പിടിച്ച് തള്ളവിരല്‍ കൊണ്ട് നേര്ത്തി മണലില്‍ എഴുതിച്ചു ‘ഹരിശ്രീ ഗണപതയേ നമ’
മേഴ്സി ഹോം ഭിന്നശേഷിയുള്ള ആയിരക്കണക്കിന് കുട്ടികള്ക്ക്്‌ തണലേകിയ ഇടമാണ്. ഇവിടെയാണ്‌ അയ്യപ്പനാശാന്റെ കളരിയില്‍ നിന്നിറങ്ങി സ്വപ്ന സ്കൂള്‍ പഠനത്തിനായി ചെന്നുകയറിയത്. ചെല്ലുമ്പോള്‍ സിസ്റ്റേഴ്സ് അടക്കം എല്ലാവരുടേയും മുഖത്ത് അത്ഭുതം. കാരണം ആദ്യമായിട്ടാണ് ഇരുകയ്യും ഇല്ലാത്ത ഒരു കുട്ടിയെ അവര്‍ കാണുന്നത്. ‘ഈ കുട്ടി എങ്ങനെ പല്ലുതേക്കും, എങ്ങനെ കഴിക്കും, എങ്ങനെ എഴുതും?’ എന്നൊക്കെ നൂറുകൂട്ടം സംശയങ്ങളായി അവര്ക്ക് ‌. ഒരു മടിയും കൂടാതെ സ്വപ്ന ഇതെല്ലാം അവരുടെ മുമ്പില്‍ ചെയ്തു കാണിച്ചു. തൊലി പൊളിച്ച് പഴം കഴിക്കുന്നതൊക്കെ കണ്ട് അന്തം വിട്ടവര്‍ നിന്നു. എന്തിനധികം പറയുന്നു, കുഞ്ഞു സ്വപ്ന തന്റെ അരങ്ങേറ്റം ഒരു സംഭവമാക്കി.
കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ സഹോദരങ്ങള്ക്കൊ പ്പമാണ് സ്വപ്നയ്ക്കും അമ്മ ഭക്ഷണം വിളമ്പിയിരുന്നത്. ബാക്കിയുള്ളവര്‍ കൈകൊണ്ട് വാരിക്കഴിക്കുമ്പോള്‍ സ്വപ്ന എന്തു ചെയ്യുമെന്നറിയാന്‍ വാതില്‍ പാളിക്കപ്പുറം നിന്നവര്‍ നോക്കി. തന്റെ കാല്പസത്തി കൊണ്ട് ചോറില്‍ ചെറു പിടുത്തമിട്ട് വാരിക്കഴിക്കാന്‍ ശ്രമിക്കുന്ന മോള്ക്ക് ‌ ഓടിച്ചെന്ന് ഉരുളകള്‍ വരിക്കൊടുക്കാന്‍ ആ അമ്മമനസ്സ് കൊതിച്ചെങ്കിലും അവര്‍ അനങ്ങിയില്ല. എടുത്തതിന്റെ മുക്കാല്‍ പങ്കും താഴെ വീണിട്ടും ആ അമ്മ അവള്ക്ക് വാരിക്കൊടുത്തില്ല. സ്നേഹമില്ലാഞ്ഞിട്ടല്ല സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ പ്രാപ്തി നേടണം എന്നുള്ളതുകൊണ്ട്.
കൈകള്‍ ഇല്ലാത്തതോ അതുണ്ടാക്കിയ ബുദ്ധിമുട്ടോ ഒന്നുമല്ല യഥാര്ത്ഥിത്തില്‍ സ്വപ്നയെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചത്. അമിതാനുകമ്പയും സഹതാപവുമാണ്. അവള്‍ കൂടുതല്‍ ഉള്വ ലിഞ്ഞ് സ്വകാര്യതയുടെ തടവറ തീര്ത്തു .പുറത്തിറങ്ങി ഓടാനും ചാടാനും മരത്തില്‍ കേറാനും കഴിഞ്ഞില്ലെങ്കിലും അകത്തുള്ള ചിത്രകാരി അടങ്ങിയിരുന്നില്ല. അയ്യപ്പനാശാന്‍ പിടിച്ചെഴുതിച്ച തള്ളവിരലിനിടയില്‍ ആദ്യം കല്ലുപെന്സിിലും പിന്നീട് സ്കെച്ച് പേനയും സ്വപ്ന മുറുകെപ്പിടിച്ചിരുന്നു. അവളുടെ സ്ലേറ്റില്‍ ആദ്യമൊക്കെ പൂവുകളാണ് കൂടുതല്‍ വിരിഞ്ഞത്. അതില്‍ വീട്ടുമുറ്റത്തെ ചെമ്പരത്തിയും റോസും കോളാമ്പിപ്പൂവുമൊക്കെ ഉണ്ടായിരുന്നു. പുറകെ ചിത്രശലഭങ്ങളും പക്ഷികളുമെത്തി. സ്ലേറ്റ് കടലാസായി. ക്രയോണ്സുംമ സ്കെച്ച് പേനയും ചിത്രങ്ങള്ക്ക്ച ജീവനും നിറവുമേകി. കഴിവ്‌ കണ്ടറിഞ്ഞ സിസ്റ്റര്മാ ര്‍ സ്വപ്നയെ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചു. പ്രത്യേകിച്ച് ഹാന്ഡ് ‌ റൈറ്റിംഗ് മത്സരവും ചിത്രരചനയും. കൈയ്യെഴുത്ത് മത്സരത്തില്‍ കൈകൊണ്ടെഴുതിയവരെ മുഴുവന്‍ കാലുകൊണ്ടെഴുതി തറപറ്റിച്ചു നിരവധി തവണ സ്വപ്ന തന്നെ ഫസ്റ്റടിച്ചു. ചിത്രകാരിയെ മടിപിടിപ്പിക്കാന്‍ സമ്മതിക്കാതിരുന്ന സിസ്റ്റര്‍ മരിയെല്ലയായിരുന്നു വലിയ പ്രോത്സാഹനം. കൂടാതെ ആരേയും അത്ഭുതപ്പെടുത്തും വിധം നൃത്തത്തിലും സ്പോര്ട്സിസലുമൊക്കെ തിളങ്ങി നിന്നു സ്വപ്ന. നാരങ്ങവച്ച സ്പൂണ്‍ കടിച്ചുപിടിച്ച് ഓടുകയും കാലുകള്‍ കൊണ്ട് കൂടുതല്‍ മെഴുക് തിരികള്‍ കത്തിച്ചും മേഴ്സിഹോമില്‍ സ്വപ്ന സ്റ്റാറായി.
അങ്ങനെ എല്ലാത്തിലും ആക്ടീവായി നില്ക്കുുമ്പോഴായിരുന്നു ഇടുത്തീ പോലൊരു പുറം വേദന. മാത്രമല്ല വലതു തോളിന്റെ ഭാഗത്തൊരു ചെറു വളര്ച്ചംയും. ഉടന്‍ തന്നെ ഡോക്ടറെ പോയിക്കണ്ടു. ഡോക്ടര്‍ പറഞ്ഞത് ഇരുപ്പിന്റെ കുഴപ്പമാണെന്നാണ്. കാര്യം ശരിയായിരുന്നു. പണ്ടുമുതലേ നിലത്തിരുന്ന് നടുവളച്ച് മുന്നോട്ടാഞ്ഞാണ് സ്വപ്ന ഭക്ഷണം കഴിച്ചതും ചിത്രം വരച്ചിരുന്നതുമൊക്കെ. സ്വാഭാവികമായി ഒരു വശത്തേക്ക് കൂടുതല്‍ പ്രഷറും വന്നു. വീട്ടിലും സ്കൂളിലും മേഴ്സി ഭവനിലുമൊക്കെ സ്വപ്നയെ ഇരുത്തിക്കൊടുത്തവര്ക്കൊ ന്നും ഭാവിയില്‍ അത്തരമൊരു പ്രശ്നം ഊഹിക്കാനാകുമായിരുന്നില്ല. പിന്നീട് നേരെയിരുന്നാല്‍ വേദന ഇരട്ടിയാകും. ഒരേ പൊസിഷനില്‍ ഇരുന്നിരുന്ന്‍ ശ്വാസകോശത്തിന് ചെറിയൊരു ചുരുക്കവും വന്നു. സര്ജ റി ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും വിജയസാധ്യത കുറവാണെന്ന് ഡോക്ടര്മാംര്‍ തന്നെ അഭിപ്രായപ്പെട്ടതോടെ ആ ശ്രമം വേണ്ടെന്നു വച്ചു. എന്തായാലും നേരിടാനുള്ള കരുത്തുമായി സ്വപ്ന ഹൈസ്കൂളിലേക്ക് കടന്നു.
..സ്കൂള്‍ പഠനം കഴിഞ്ഞ് സ്വപ്ന പ്രീഡിഗ്രീക്ക് ചേര്ന്നടത്‌ ആലപ്പുഴ സെന്റ്‌ ജോസഫ്‌ ഗേള്സ്ഞ‌ കോളേജില്‍. സിസ്റ്റര്മാൂരുടെ സ്നേഹപരിചരണങ്ങളുടെ തണലില്‍ നിന്ന് ഹോസ്റ്റല്‍ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും എന്നൊരു ആശങ്കയുണ്ടായിരുന്നു. എന്നാല്‍ എന്തിനും തയ്യാറായി ഒരു വിളിപ്പാടകലെ സഹപാഠികളും സീനിയര്‍ കുട്ടികളും സിസ്റ്റര്മാഗരും ഉണ്ടായിരുന്നു. ഭക്ഷണം എടുത്തുകൊടുക്കാനും വസ്ത്രം മാറ്റാനും അധികമുള്ള നോട്ട്സ് എഴുതികൊടുക്കാന്‍ പോലും അവര്‍ സഹായിച്ചു.. ഡിഗ്രീ അവിടുന്ന് തന്നെ പൂര്ത്തി യാക്കി പുറത്തിറങ്ങുന്നതുവരെ ഒരു കുട്ടിയും സ്വപ്നയെ അമിത സഹതാപത്തോടെ നോക്കിയിട്ടില്ല അതായിരുന്നു കോളേജ്‌ ജീവിതത്തിലെ സ്വപ്നയുടെ ഏറ്റവും വലിയ സന്തോഷം.
എഴുതാന്‍ ഒരു സഹായിയെ പോലും വയ്ക്കാതെയാണ് പ്രീഡിഗ്രിക്കും ഡിഗ്രിക്കും സ്വപ്ന എണ്പിത്‌ ശതമാനത്തിന് മുകളില്‍ മാര്ക്ക് ‌ വാങ്ങിയത്‌. പക്ഷെ എല്ലാവരെയും പോലെ ഇനിയെന്ത്‌ എന്ന ചോദ്യമായിരുന്നു തിരികെ വീട്ടിലെത്തുമ്പോള്‍. പുറത്തിറങ്ങിയാല്‍ അയ്യോ പാവം പറയുന്നവരില്‍ നിന്നും ഉടുപ്പ് മാറ്റിനോക്കുന്നവരില്‍ നിന്നും രക്ഷപ്പെടാന്‍ സ്വപ്ന സ്വന്തം മുറിക്കുള്ളില്‍ മറ്റൊരുപാട് മുറികള്‍ പണിതു. എന്നാല്‍ ജീവിതം വിരസമായിക്കൊണ്ടിരിക്കുന്നു എന്ന് തോന്നുമ്പോഴൊക്കെ പപ്പയും അമ്മയും പ്രേരിപ്പിച്ചു. എല്ലാവരും നിന്നെയാണ് നോക്കുന്നതെന്ന അപകര്ഷഎതാബോധം ആദ്യം മാറ്റാന്‍ പപ്പ ഉപദേശിച്ചു. സത്യത്തില്‍ പപ്പയുടെ ഇത്തരത്തിലുള്ള പ്രോത്സാഹന വാക്കുകളാണ് സ്വപ്നയെന്ന ഉള്ളിലുറങ്ങിക്കിടന്നിരുന്ന ചിത്രകാരിയെ വീണ്ടും ഉണര്ത്തുെന്നത്.
മുറിയുടെ ഏതോ മൂലയില്‍ മറന്നിട്ടിരുന്ന കാമലീന്‍ വാട്ടര്കാളര്‍ ബോക്സും പാലറ്റും ബ്രഷും ഒരു ദിവസം അവള്‍ തപ്പിയെടുത്തു. കാല്വിടരലുകളില്‍ ബ്രഷുറപ്പിച്ചു. കളറോരോന്നെടുത്ത് പാലറ്റില്‍ പകര്ത്തി . അങ്ങനെ ആയാസപ്പെട്ടുതന്നെ ആ ചിത്രം പൂര്ത്തിിയായി. വിശ്രമം വഴക്കം കളഞ്ഞ ശരീരത്തെ വീണ്ടും അവള്ക്ക് ട്യൂണ്‍ ചെയ്യേണ്ടിയിരുന്നു. എന്നാല്‍ ആ രചനയുടെ ആത്മനിര്വൃ തി മാത്രം മതിയായിരുന്നു അവള്ക്ക്ണ. നിറങ്ങളെ വീണ്ടും പ്രണയിക്കാന്‍. ചുറ്റുപാടുകളില്‍ നിന്നും തന്നിലേക്ക് നീളുന്ന കണ്ണുകളെ നിസ്സാരമായി വകഞ്ഞുമാറ്റി അവള്‍ മുന്നോട്ട് നടക്കാന്‍ പഠിച്ചു. പപ്പയുടെ കൂടെയും ഒറ്റയ്ക്കും പുറത്തേക്ക് യാത്ര ചെയ്ത് തുടങ്ങി. പുതിയ സ്വപ്നങ്ങളും കാഴ്ചകളും ക്യാന്വാലസില്‍ ഇടംപിടിച്ചു.
സഹായിക്കാന്‍ ഒരുപാട് പേരുണ്ടെങ്കിലും സ്വന്തം വരുമാനം എന്ന ആഗ്രഹം ഉള്ളില്‍ കിടന്നു പിടച്ചു. അപ്പോഴാണ്‌ ഒരു വഴിത്തിരിവ്‌. ടെലിഫോണ്‍ എക്സേഞ്ചില്‍ ജോലി ചെയ്യുന്ന ജോസേട്ടന്‍ ഒരു ദിവസം കാനഡയിലെ അദ്ദേഹത്തിന്റെ സുഹൃത്തായ സജിയെ വിളിച്ചു. വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ സ്വപ്നയെന്ന അത്ഭുത ചിത്രകാരിയും ഒരു വിഷയമായി. ജോസേട്ടന്‍ ചോദിച്ചു നമുക്ക്‌ എങ്ങനെയെങ്കിലും അവളെ സഹായിക്കാനാകുമോ എന്ന്. ഏതെന്കിലും സംഘടനയിലോ മറ്റോ അവര്‍ വര്ക്ക്ു‌ ചെയ്യുന്നതായി അറിവുണ്ടോ എന്ന് സജി തിരിച്ച് ചോദിച്ചു. ഇല്ല എന്ന് സ്വപ്നയുടെ മറുപടി. അങ്ങനെയാണെങ്കില്‍ ഒരു മികച്ച അവസരമുണ്ട് എന്നുപറഞ്ഞ് ഒരു സംഘടനയെ പരിചയപ്പെടുത്തിക്കൊടുത്തു. മൗത്ത് ആന്ഡ്ന‌ ഫൂട്ട് പെയിന്റിംഗ് ആര്ട്ടിനസ്റ്റ്‌ അസോസിയേഷന്‍ (MFPA).
പോളിയോ ബാധിച്ച് ഇരുകൈകളും തളര്ന്നുസപോയ എറിക് സ്റ്റേഗ്മാന്‍ എന്ന ജര്മ്മ്ന്‍ പെയിന്ററിലൂടെ 1956 കാലത്ത്‌ തുടക്കം കുറിച്ച സംഘടനയാണിത്. പെയിന്റുങ്ങുകളും ഗ്രീറ്റിംഗ് കാര്ഡുങകളും ചിത്ര പുസ്തകങ്ങളും കലണ്ടറുകളും ഒക്കെ നിര്മ്മി ച്ച് വില്ക്കു ന്നതിലൂടെ ഭിന്നശേഷിയുള്ള കലാകാരന്മാര്ക്ക് ‌ സ്വന്തം കാലില്‍ നില്ക്കാ ന്‍ ഈ സംഘടന കരുത്തുനല്കിെ. എഴുപത്തിനാല് രാജ്യങ്ങളിലായി പരന്നുകിടക്കുന്ന എംഎഫ്പിഎയില്‍ ലോകത്താകമാനം എണ്ണൂറോളം ആര്ട്ടിിസ്റ്റുകളാണ് ഇന്നുള്ളത്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുപത് അംഗങ്ങള്‍. കേരളത്തില്‍ നിന്ന് ആറുപേര്‍.
അങ്ങനെയാണെങ്കില്‍ ഒരു കാര്യം ചെയ്യ്. നാളെത്തന്നെ സ്വപ്ന വരയ്ക്കുന്നതിന്റെ ഒരു ഫോട്ടോയും വരച്ച കുറച്ച് ചിത്രങ്ങളുടെ സ്കാന്‍ ചെയ്ത കോപ്പികളും എനിക്ക് അയച്ചുതരണം കാനഡയില്‍ നിന്ന് സജിയിട്ട ഉത്തരവ്‌ സ്വപ്ന ഒരു ദിവസം കൊണ്ടുതന്നെ നടപ്പിലാക്കി. ചിത്രങ്ങള്‍ അവിടെ എത്തേണ്ട താമസം ഒരു അപേക്ഷാഫോം ഇവിടേയുമെത്തി. നോക്കുമ്പോള്‍ ഏതോ ഒരു ഭാഷ. സംഭവം സ്വിറ്റ്സര്ലാടന്ഡ് ‌ റൊമാന്ഷ്ു ആണ്. ഫോം ഫില്‍ ചെയ്യാന്‍ സഹായിച്ചത് ഒരു ടീച്ചര്‍. പൂരിപ്പിച്ച അപേക്ഷയും അയച്ച് കാത്തിരിപ്പ്‌ തുടങ്ങി. വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം ഒരു വിളി വന്നു. സ്വിറ്റ്സര്ലാ ന്ഡിയല്‍ നിന്നൊരു ടീം സ്വപ്നയെ കാണാന്‍ വരുന്നുവെന്ന്. ചിത്രകാരിക്ക്‌ കൈകളില്ലെന്നും അത്ഭുത ചിത്രങ്ങള്‍ വരച്ചത് അവരാണെന്നും നേരിട്ടുകണ്ട് ബോധ്യപ്പെടണമല്ലോ. നിറങ്ങള്‍ ഒരുക്കി നിലത്തിരുന്നു ബ്രഷ് കാല്വിയരലുകളില്‍ പിടിച്ച് ഒരൊറ്റ വര. ജ്യൂറി ഫ്ലാറ്റ്‌…ശേഷം സംഘടനയില്‍ മെമ്പര്ഷിനപ്പ് അനുവദിച്ചതായുള്ള അറിയിപ്പ്‌ നേരില്‍ തന്ന് അവര്‍ യാത്രയായി. പപ്പയും അമ്മയും അവളുടെ നെറുകയില്‍ ഒരുമ്മ തൊട്ടുകൊടുത്തു.
ചിത്രരചനാ ക്ലാസ്സില്‍ അന്നേവരെ പോയിട്ടില്ലാത്ത സ്വപ്നയോടു സ്വിറ്റ്സര്ലാിന്ഡ് ‌ ടീം വീട്ടില്‍ നിന്ന് ഇറങ്ങാന്‍ നേരം ഒരു കാര്യം സൂചിപ്പിച്ചിരുന്നു. കുറച്ച് ട്രെയിനിംഗ് വേണം. ശാസ്ത്രീയമായ കാര്യങ്ങള്‍ പെയിന്റിങ്ങിന് അനിവാര്യമാണെന്ന് തോന്നി തുടങ്ങിയതോടെ പത്തുകിലോമീറ്റര്‍ ബെന്നി മാത്യു മാഷ്‌ പഠിപ്പിക്കുന്ന കലാഗ്രാമത്തിലേക്ക് പോകാന്‍ തീരുമാനിച്ചു. ക്രമേണ യാത്ര ബുദ്ധിമുട്ടായത്തോടെ മാഷ്‌ വീട്ടിലേക്ക്‌ വരാമെന്നേറ്റൂ. അങ്ങനെ അനാട്ടമിയും ചിത്രരചനയിലെ പുതിയ ട്രെണ്ടുകളും സ്വപ്ന പഠിച്ചു. വാട്ടര്‍ കളര്‍ മാറി അക്രലിക്കും ഓയില്‍ പെയിന്റും ഒക്കെയായി. കൂടുതല്‍ സൂക്ഷ്മതയോടെ പുതിയ നിറങ്ങളും ആശയങ്ങളും രൂപപ്പെട്ടു. പോര്ട്രെ യിറ്റുകളും ലാന്‌്െയസ്കേപ്പുകളും മ്യൂറലുകളും ഒരേതാളത്തില്‍ ആരെയും അതിശയിപ്പിക്കുന്ന ചിത്രങ്ങളായി ആ പാദസരമിട്ട കാലുകളില്‍ നിന്നും ജന്മമെടുത്തു. ഇപ്പോൾ സ്വപ്ന ചിത്രങ്ങൾ വരച്ച്‌ ഈ കൂട്ടായ്മയ്ക്ക്‌ അയച്ചു കൊടുക്കും. ഇവർ വെബ്സൈറ്റിലും പ്രദർശനങ്ങളിലും ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യും. പ്രകൃതിദൃശ്യങ്ങളും സമകാലിക സംഭവങ്ങളുമെല്ലാം സ്വപ്നയുടെ ചിത്രങ്ങളിലുണ്ട്‌.തുടർച്ചയായി മൂന്നു നാല്‌ മണിക്കൂർ വരെയിരുന്ന്‌ ചിത്രം വരച്ചു തീർക്കുകയാണ്‌ സ്വപ്നയുടെ രീതി. അതിന്‌ പ്രത്യേക സമയം ഒന്നുമില്ല. വരയ്ക്കാൻ തോന്നുന്നതെപ്പോഴോ അപ്പോൾ വരയ്ക്കുമെന്ന്‌ സ്വപ്ന. ചിത്രരചന കഴിഞ്ഞാൽ ഏറ്റവുമിഷ്ടമെന്താണെന്നു ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ തന്നെ സ്പനയുടെ മറുപടി വരും- യാത്രകൾ. ഏറെയൊന്നും യാത്ര ചെയ്യാൻ പറ്റിയിട്ടില്ല സ്വപനയ്ക്ക്‌. ഐഎംഎഫ്പിഎ യിലെ അംഗങ്ങൾക്കൊപ്പം സിംഗപ്പൂരിലേക്ക്‌ മൂന്ന്‌ വർഷം മുൻപ്‌ നടത്തിയ യാത്ര സ്വപ്നയുടെ ഏറെ പ്രിയപ്പെട്ട ഓർമയാകുന്നതും അത്‌ കൊണ്ട്‌ തന്നെയാണ്‌. ടിവി ചാനലുകളിലെ യാത്രാ പരിപാടികളും മറ്റും സ്വപ്നയ്ക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്‌
ഇന്ന് സ്വപ്നയുടെ ചിത്രങ്ങള്ക്കുംള പൊന്നുവിലയാണ്. വിദേശയാത്രകളും എക്സിബിഷനുകളും ഉത്ഘാടന വേദികളും ഒക്കെയായി സ്വപ്ന തിരക്കിലാണ്. പണ്ട് ആളുകളുടെ തലവെട്ടം കണ്ടാല്‍ ഒളിച്ചുനടന്ന സ്വപ്ന എവിടെയും കൂളായി ഒറ്റയ്ക്കുതന്നെ നടക്കും. തന്റെ നേരെ നീളുന്ന കണ്ണുകളില്‍ പക്ഷേ പഴയ സഹതാപം മാത്രമല്ല ഇപ്പോഴുള്ളത് എന്ന് സ്വപ്നക്ക്‌ നന്നായറിയാം. തന്നോടുള്ള ആദരവും ആ പഴയ ഒളിഞ്ഞുനോട്ടക്കകണ്ണുകളില്‍ അവള്‍ കാണാതെ കാണുന്നുണ്ട്.
എല്ലാ ധൈര്യവും തന്ന് ജീവിതത്തിലേക്ക് അക്ഷരാര്ത്ഥ ത്തില്‍ കാല്പി്ടിച്ചു നടത്തിയ പപ്പാ മൂന്നുകൊല്ലം മുമ്പ്‌ മരിച്ചു ഇപ്പൊ കൂടെയില്ല എന്ന ഒറ്റ വേദനയേ ഇന്ന് സ്വപ്നയ്ക്കുള്ളൂ. പക്ഷേ, അതിനെ മറികടക്കാന്‍ പപ്പയുടെ സ്നേഹവും കരുതലും ഇരട്ടിയായി ചൊരിയുന്ന അമ്മയും സഹോദരങ്ങളും മതി സ്വപ്നയ്ക്ക്.‘ദൈവം ചിലതൊക്കെ തരാതിരിക്കുന്നത് മറ്റെന്തൊക്കെയോ നമുക്ക്‌ കൂടുതല്‍ തന്നത് കൊണ്ടാണ്’ എന്നാണ് സ്വപ്ന കരുത്തുന്നത്

No comments:

Post a Comment