Wednesday 20 June 2018

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍




ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍ എന്ന ഗിന്നസ് ബുക്ക് റിക്കാര്‍ഡാണ് ബ്രസീലുകാരന്‍ പൗളോ ഗബ്രിയേല്‍ ഡാ സില്‍വാ ബാരോസിനും അദ്ദേഹത്തിന്റെ ഭാര്യ കാത്ത്യൂസിയ ഹോഷിനോയ്ക്കും തേടിയെത്തിയത്. ഇരുവരുടെയും കൂടി ഉയരം 70 ഇഞ്ച് മാത്രമാണ്. ഡയസ്‌ട്രോഫിക് ഡിസ്പ്ലാസിയ ഡ്വാര്‍ഫിസം എന്ന ശാരീരികാവസ്ഥയാണ് 30കാരനായ പൗളോയുടെ ഉയരം കുറച്ചത്. ആക്കോന്‍ഡ്രോപ്ലാസിയ ഡ്വാര്‍ഫിസമാണ് 26കാരിയായ കാത്ത്യൂസിയയുടെ ഈ അവസ്ഥയ്ക്കു കാരണം. പൗളോയ്ക്ക് 34.8 ഇഞ്ചാണ് ഉയരമെങ്കില്‍ കാത്ത്യൂസിയയ്ക്ക് അല്‍പം കൂടി ഉയരമുണ്ട്.35.2 ഇഞ്ചാണ് കാത്ത്യൂസിയയുടെ ഉയരം.ബാരോസ് ഒരു സ്ഥാപനത്തിലെ ലീഗല്‍ സെക്രട്ടറിയാണ്.ഹോഷിമോ ഒരു ബ്യൂട്ടി സലൂണ്‍ നടത്തുകയാണ്ഇവർക്കു മുമ്പ് ഗിന്നസിൽ ഇടം പിടിച്ച ബ്രസീലിയൻ ദമ്പതികളായ ഡഗ്ലസ് മെയ്സ്റ്റർ ബ്രിഗർ ഡ സിൽവയുടെയും ഭാര്യ ക്ലൗഡിയ പെരേര റൊച്ച എന്നിവരുടെ ഉയരം യഥാക്രമം 35.4 ഇഞ്ചും 36.6 ഇഞ്ചും ആയിരുന്നു.ഗിന്നസ് റെക്കോർഡിൽ ഇടംപിടിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും ഈ സന്തോഷം ആഘോഷിക്കുന്നതിനൊപ്പം ഒരു സന്ദേശം കൂടി ലോകത്തിനു നൽകാൻ ആഗ്രഹമുണ്ടെന്നും ദമ്പതികൾ പറഞ്ഞു. ശാരീരിക വൈകല്യമുള്ളവരെയും വൈരൂപ്യമുള്ളവരെയും തുല്യരായി കാണാനും പരിഗണിക്കാനും കഴിയുന്ന മനോഭാവം സമൂഹത്തിനുണ്ടാവണമെന്നാണ് ദമ്പതികളുടെ പക്ഷം
ലണ്ടനിലെ സെന്റ്‌തോമസ് ആശുപത്രിയില്‍വച്ച് ഗിന്നസ് അധികൃതര്‍ ഇവരുടെ നീളം അളന്നതിനു ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.
ലണ്ടനിലെ പാര്‍ലമെന്റ് ഹൗസിനു മുമ്പില്‍ വിരിച്ചിട്ട ചുവന്ന കാര്‍പെറ്റില്‍ വച്ചായിരുന്നു ഔദ്യോഗിക ഫോട്ടോഷൂട്ട്.എട്ടുവർഷം നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാഹിതരായതെന്നും. വൈകി വന്ന വിവാഹസമ്മാനമായി ഈ അംഗീകാരത്തെ കാണുന്നുവെന്നും പറഞ്ഞുകൊണ്ട് ദമ്പതികൾ പ്രണയകഥ പറഞ്ഞു.ഓര്‍ക്കൂട്ടിലൂടെയാണ് പൗലോയും കറ്റിയൂസിയയും ആദ്യം പരിചയപ്പെടുന്നത്. ആദ്യം കണ്ടപ്പോള്‍ തന്നെ പൗലോയ്ക്ക് കറ്റിയൂസിയയെ ഇഷ്ടമായി. പക്ഷേ കറ്റിയൂസിയയ്ക്ക് തിരിച്ച് ആ ഇഷ്ടം തോന്നിയില്ലെന്ന് മാത്രമല്ല പൗലോയെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.എന്നാല്‍ പിന്നീടെപ്പോഴോ ഇരുവരിലും പ്രണയം മൊട്ടിടുകയും ഒന്നിക്കുകയുമായിരുന്നു. 2008 ഡിസംബര്‍ 20 നാണ് അവര്‍ തമ്മില്‍ ആദ്യമായി കാണുന്നത്. ഡിസംബര്‍ 29 മുതല്‍ ഡേറ്റിങ്ങ് തുടങ്ങിയ ഇവര്‍ എട്ട് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചിരിക്കുന്നത്ഈ ഒളിച്ചുകളി വര്‍ഷങ്ങള്‍ നീണ്ടു. ഏകദേശം ഒന്നരവര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇരുവരും തങ്ങളുടെ ഇഷ്ടം തുറന്നു പറയുന്നത്പൊക്കക്കുറവ് മൂലം ഭൂതകാല ജീവിതത്തില്‍ ഇരുവരും ഒരുപാട് ദു:ഖിച്ചിരുന്നുവെങ്കിലും വിവാഹത്തിന് ശേഷം ഇരുവരും ഹാപ്പിയാണ്. ജീവിതം ഇരുവരും ഒരുമിച്ച് അടിച്ചുപൊളിച്ച് ആഘോഷിക്കുന്നു.

No comments:

Post a Comment